കല്യാണം – 2 Like

ഇത്രേം പറഞ്ഞ് അവളു പോയി… ദൈവമേ ഇതിനു മാത്രം ഞാൻ എന്താ ചെയ്തേ… ശെടാ… എനിക്ക് നോക്കാനും മേലെ…. മര്യാദക്ക് വീട്ടിൽ ഇരുന്ന മതിയാരുന്ന…

പ്രാക്ടീസ് കഴിഞ്ഞു എല്ലാരും വന്നു.. എന്നെ പരിചയപെട്ടു.. വെല്യ മൈൻഡ് കൊടുക്കാൻ ഒന്നും ഞാൻ പോയില്ല… ഞാൻ ഇറങ്ങി പൊന്നു കാറിൽ കയറി…. അവരു എല്ലാരേം യാത്ര ആക്കി വന്നു കാറിൽ കേറി…

“നിനക്ക് എന്നാടാ എന്റെ ഫ്രണ്ട്സിനെ ഒന്നും ഇഷ്ട്ടപെട്ടില്ലേ ”

ചേച്ചി എന്നോട് ചോദിച്ചു..

ഞാൻ ഒന്നും മിണ്ടിയില്ല..

“അവരു എന്നോടു ചോദിച്ചു നിനക്ക് ഡാൻസ് കളിക്കാൻ അറിയാമോ എന്ന്… ഉണ്ടേൽ നീ കൂടെ കളിക്കാൻ…”

ഞാൻ കൈകുപ്പി കാണിച്ചു വണ്ടി എടുത്തു…..

അവരു ചേച്ചിയും അനിയത്തിയും… എന്തെക്കെയോ സംസാരിക്കുന്നുണ്ടാരുന്നു… ഞാൻ മൈൻഡ് ചെയ്തേ വണ്ടി ഓടിച്ചോണ്ട് ഇരുന്ന്…

വീട്ടിൽ എത്തി അവരെ ഇറക്കി ഞാൻ വണ്ടി പാർക്ക്‌ ചെയ്തു..വീട്ടിലോട്ടു കയറി ഹാളിൽ അമ്മയും ആയി അവരു സംസാരിക്കുന്നു.. ഞാൻ മൈൻഡ് ചെയ്തേ റൂമിലോട്ടു പോയി.. പുറകെ അമ്മ വന്നു…

“എന്താടാ നിനക്ക് പോയത് ഇഷ്ട്ടം ആയില്ലേ…അവരു പറഞ്ഞാലോ നീ തിരിച്ചു പോന്നപ്പോ ദേഷ്യത്തിൽ ആരുന്നു എന്ന്.. എടാ കുറച്ചു ദിവസത്തെ കാര്യം അല്ലെ… ആൾക്കാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ…”

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചിട്ട് ബെഡിൽ കേറി കിടന്നു..അമ്മ ഓരോന്ന് പിറുപിറുത് തിരിച്ചു പോകുന്നെ ഞാൻ അറിഞ്ഞു… ഞാൻ ഫോണിൽ ഓൺ ആക്കി അതിൽ ഓരോന്ന് നോക്കി ഇരുന്നു….

ആരുടെയോ ഒരു കാൽ അനക്കം കേട്ട് ഞാൻ തിരിഞ്ഞു നോക്കി….ആളെ കണ്ടു മുഖം വെട്ടിച്ചു തിരിച്ചു ഫോണിൽ നോക്കി….

“ഡാ… ”

അമൃത എന്നെ വിളിച്ചു…ഞാൻ മൈൻഡ് ചെയ്തില്ല…..

“ഡാ ചേട്ടാ…” ചേട്ടനോ.. ഞാൻ മനസ്സിൽ വിചാരിച്ചു… ആ ഒരു വയസിനു മുത്തത് ഞാൻ ആണ് എന്ന് അമ്മ പറഞ്ഞെ എനിക്ക് ഓർമ വന്നു..
അവൾ അടുത്ത് വന്നു ബെഡിൽ ഇരുന്ന്… എന്റെ തോളിൽ കൈ വെച്ചു…

“എന്താ…?”

ഞാൻ ചോദിച്ചു…

“അതെ ഞാൻ അപ്പോൾ പറഞ്ഞത് കുറച്ചു കുടി പോയി.. സോറി.. എനിക്ക് അങ്ങനെ നോക്കുന്നവരെ ഇഷ്ട്ടം അല്ല… അതാ..”

“ഞാൻ അങ്ങനെ മോശം ആയി ഒന്നും നോക്കിയില്ല കൊച്ചേ… ”

കള്ളത്തരം ഉള്ളിൽ ഒതുക്കി ഞാൻ പറഞ്ഞു…

“കള്ളം പറയല്ലേടാ ചേട്ടാ..എനിക്ക് ഇതൊക്കെ പെട്ടന്ന് കണ്ടുപിടിക്കാൻ ഒരു പ്രിത്യേക കഴിവാണ് ”

ഞാൻ പെട്ടല്ലോ ഈശ്വര… ഞാൻ മനസ്സിൽ ഓർത്തു ചോദിച്ചു..

“ഓഹ്, എവിടുന്ന് കിട്ടി ഈ കഴിവ്..”

അവൾ : അതൊക്കെ ഒരു കഥ ആണ്..

ഞാൻ : വലിയ കഥ ആണേ ഒന്ന് ചുരുക്കി പറഞ്ഞ മതി…

അവൾ : അത് പണ്ട് ഞാനും ഫ്രണ്ട്സും ബസിൽ പോയപ്പോ എന്റെ ഫ്രണ്ടിന്റെ പറയാൻ പറ്റാത്ത സ്ഥലത്തു ഒരുത്തൻ കേറി പിടിച്ചു…അവൾ ഒച്ച വെച്ചു… ആൾക്കാരെകുട്ടി..അവനെ പിടിച്ചു ബസിൽ ഉള്ളവര് അടിച്ചു… അതിനു ശേഷം എനിക്ക് എല്ലം പേടിയാ…

ഞാൻ ഒന്നും മിണ്ടാതെ കേട്ട് ഇരുന്നു….

അവൾ : അതുകൊണ്ട് അപ്പോൾ പറഞ്ഞു പോയതാ…പിന്നെ.. ഈ മൂഡ് സ്വിങ്ന്റെ ഒരു ഇഷ്യൂ എനിക്ക് ഉണ്ട്…

ചിരിച്ചോണ്ട് അവൾ തുടർന്നു…

അതിന്റെ പേരിൽ ആരോടും മിണ്ടാതെ ഇരിക്കല്ല് കേട്ടോ .. വണ്ടിയിൽ ചേച്ചി ചോദിച്ചിട്ട് നീ ഒന്നും മിണ്ടാഞ്ഞപ്പോ എനിക്ക് എന്തോ വിഷമം ആയി.. നീ ഒത്തിരി നാൾക്ക് ശേഷം ഇവിടെ വന്ന ആയത്കൊണ്ട് എല്ലാർക്കും ഭയങ്കര സന്തോഷം ആണ്… അതുകൊണ്ട് ഇതിന്റെ പേരിൽ ആരോടും മിണ്ടാതെ ഒന്നും നടക്കല്ല്….

“കേട്ടോടാ ചേട്ടാ ”

ഞാൻ ചിരിച്ചോണ്ട് തലയാട്ടി…അവൾ പയ്യെ എണിറ്റു നടന്നു.. ഞാൻ തിരിച്ചു ഫോണിലോട്ടും നോക്കി…

അവൾ ഒന്ന് നിന്നത് ഞാൻ അറിഞ്ഞു..ഞാൻ വീണ്ടും തിരിഞ്ഞു നോക്കി…

“ഡാ ഞാനും ചേച്ചിയും വൈകുന്നേരം അമ്പലത്തിൽ പോകുന്നുണ്ട് നീയും കൂടെ വാ…”

ഞാൻ ഒന്ന് ചിരിച്ചു…

5 ആവുമ്പോ ഞങ്ങൾ വന്നു വിളിക്കും… വരണം കേട്ടോ..

ഞാൻ ഒന്ന് തലയാട്ടി… വീണ്ടും ഫോണിൽ നോക്കി യൂട്യൂബ് വീഡിയോസ് കണ്ടു…അവൾ വാതിൽ അടച്ചു ഇറങ്ങി പോയി..
എനിക്ക് എന്താ പറ്റിയെ… ഞാൻ ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ… ഈ വീട്ടിൽ വന്നെന്നു ശേഷം എനിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്..ഫോൺ ഓഫ്‌ ചെയ്തു.. ഞാൻ തിരിഞ്ഞു കിടന്നു ആലോചിച്ചു…

Leave a Reply

Your email address will not be published. Required fields are marked *