ആസ്വദിച്ചു കുളിച്ചു …ഇറങ്ങിയപ്പോ ബെഡിൽ ഒരു കസവു മുണ്ട് ഇരിക്കുന്നെ ഞാൻ കണ്ടു…ഒരു ബ്രൗൺ ഷർട്ടും മുണ്ടും ഉടത്തു.. ഞാൻ താഴേക്കു ചെന്ന്…
എല്ലാരും അത്ഭുതത്തോടെ നോക്കിനിക്കുന്നു… ആദ്യം ആയി ഈ കോലത്തിൽ കാണുന്നത്കൊണ്ട് ആണോ അതോ… കുറെ കാലം കുടി അമ്പലത്തിൽ പോകുന്നത് കൊണ്ട് ആണോ എന്ന് അറിയുല.. അമ്മയുടെ മുഖത്തു ഒരു പ്രിത്യേക സന്തോഷം… അച്ഛന്റെ മുഖത്തും ഉണ്ട്…
“അപ്പോൾ വൃത്തിക് നടക്കാനൊക്കെ അറിയാം ”
അച്ഛന്റെ വക ആരുന്നു കമന്റ്….
“അവര് എവിടെ…”
അമൃതയെം ഹരിതച്ചേച്ചിയെം കാണാത്തതു കൊണ്ട് ഞാൻ ചോദിച്ചു…
ലളിത അമ്മായി : അവരു നടന്നു.. നിന്നെ നോക്കി നിന്നിട്ട്.. നീ ചെല്ല്.. ദേ ഇവളേം കുട്ടിക്കോ
ഞാൻ : അതുശെരി.. അപ്പോൾ എന്നെ ഇത്രേം നിർബതിച്ചു ഒരുക്കിട്ട് അവരു പോയോ…
അമ്മ : അവിടെ വിളക് കത്തിക്കണം നിന്നെ നോക്കി നിന്നു സമയം കളയണ്ട എന്ന് പറഞ്ഞു ഞാനാ അവരെ പറഞ്ഞു വിട്ടേ..
ഞാൻ : എനിക്ക് വഴി അറിയുല
അനു :എനിക്ക് അറിയാം ചേട്ടായി
ഇളയ അമ്മാവന്റെ മോളെ…
ഞാൻ : മം..വാ..
ഞങ്ങൾ…. പയ്യെ നടന്നു.. നല്ല ഗ്രാമീണ ഭംഗി.. ചെണ്മന്നു നിറഞ്ഞ വഴി… ചുറ്റും ചെറിയ ഒരു കാടുപ്പിടിച്ചപോലെ.. എന്തെക്കെയോ ചെടികൾ..
ഞാൻ : ഒത്തിരി ദൂരം ഉണ്ടോ അനുമോളെ
അനു : ഇല്ലാ ചേട്ടായി
ഞാൻ : അവൾ എന്ത്യേ.. നിന്റെ അനിയത്തി.. അമ്മു..
അനു : അവളു ചേച്ചിമാരുടെ കൂടെ പോയി..
കാര്യം മുണ്ട് ഉടക്കാൻ പാട് ആണേലും… ഉടുത്തു നടക്കുമ്പോ ഒരു രസം.. അങ്ങനെ കുറെ നടന്ന ഞങ്ങൾ അമ്പലത്തിൽ എത്തി… ശേ വണ്ടിയെ വന്ന മതിയാരുന്നു.. ഇനി ഇത്രേം തിരിച്ചു നടക്കണമല്ലോ…
നല്ല ഭംഗി ഉള്ള ഒരു കാവ് ആണ്.. ചുറ്റും മരങ്ങൾ… കവിന് ചുറ്റും ചെറിയ ഒരു മതിൽ… അതിൽ ദീപങ്ങൾ കത്തുന്നു… ഇതൊക്കെ കത്തിക്കാൻ അരിക്കും.. അവരു നേരത്തെ വന്നേ…
ഞാനും അനുമോളും കൂടെ കാവിലേക്ക് കയറി….ഞാൻ എന്റെ ഷർട്ട് ഊരി…. ദൈവമേ ചുമ്മാ ഇരുന്നു വയറൊക്കെ ചാടി… ഇതൊക്കെ എന്ന് കുറക്കാൻ പറ്റുമോ..
ദേവിയെ കണ്ടു പ്രാർത്ഥിച്ചു.. പ്രേതിക്ഷണം വെക്കുന്നതിനു ഇടക്ക്… എന്റെ കണ്ണ് അവളിലേക്ക് ചെന്നു….ചേച്ചിയും അനിയത്തിയും എന്നെ തന്നെ നോക്കി നിക്കുവാണ്… ചേച്ചിയുടെ തോളിൽ തലവെച്ചു ആണ് അവൾ നിക്കുന്നെ… ചേച്ചി സാരീ ആണ് വേഷം.. വല്ലാത്ത ഒരു ലുക്ക് തന്നെ.. അനിയത്തി ദാവണിയും..
അമൃതയുടെ കണ്ണിൽ എനിക്ക് ഒരു അട്ട്രാക്ഷൻ ഫീൽ ചെയ്തു.. ഒരു വല്ലാത്ത പ്രകാശം അവളുടെ കണ്ണുകളിൽ… വിളക്കിലെ ദീപത്തിന്റെ പ്രകാശത്തിൽ അവളുടെ മുഖം തിളങ്ങി നിന്നു…
അവൾ കൈ ഉയർത്തി സൂപ്പർ ആണു എന്ന് ആംഗ്യം കാണിച്ചു…
ഒത്തിരി നോക്കുന്നെ നല്ലത് അല്ല എന്ന് എനിക്ക് തോന്നി… ഉച്ചക്കത്തെ അനുഭവം മനസ്സിൽ ഓർത്തു…. ഞാൻ പ്രേതിക്ഷണം തുടർന്നു… പ്രാത്ഥിച്ചു പുറത്ത് ഇറങ്ങുന്ന വരെ അവൾ ആരുന്നു മനസ്സിൽ… അവളുടെ മുഖം എന്താ എന്റെ മനസിന് പോകാതെ… എനിക്ക് ഇവളോട് ഇനി ഇഷ്ട്ടം ആണോ …
വെളിയിൽ ഇറങ്ങിയപ്പോ അവളും ചേച്ചിയും പുറത്ത് ഉണ്ടാരുന്നു…
“വാ..”
ഹരിത ചേച്ചി ആണ് വിളിച്ചേ…
“കൊള്ളാം ഡാ…മുണ്ട് ഉടത്തപ്പോ ആള് ആകെ മാറി…”
ഞാൻ ചിരിച്ചു കാണിച്ചു….
ചേച്ചി : “വാ നമ്മക്ക് ചുറ്റും ഒന്ന് പ്രേതിക്ഷണം വെച്ചിട്ട് വരാം…”
അനുമോൾടെ കൈ പിടിച്ചു ചേച്ചി നടന്നു.. പുറകെ ഞാനും അവളും…
അവളുടെ കൂടെ നടക്കുമ്പോ എന്താണ് എന്ന് അറിയുല ഒരു വല്ലാത്ത ഫീൽ… അവളിലേക്കു എന്നെ വലിച്ചു അടിപ്പിക്കും പോലെ എന്തോ ഒരു കന്ധികാശക്തി….
ഞാൻ അവളുടെ മുഖത്തു നോക്കി.. ദീപങ്ങളുടെ വെളിച്ചത്തിൽ അവളുടെ കമ്മലും മാലയും എല്ലാം തിളങ്ങുന്നു…അവളുടെ മുടിയിഴകൾ മുഖത്തേക്ക് പാറി നടക്കുന്നു…. പെട്ടന്ന് അവൾ എന്നെ നോക്കി…
ഉള്ളിൽ ഒരു മഞ്ഞു വീണ ഫീൽ… ആ വാലിട്ട് എഴുതിയ കണ്ണുകൾ എന്നെ നോക്കുമ്പോ.. ഞാൻ ഇല്ലാതെ ആയി പോകുന്ന ഫീൽ…
“പ്രസാദം വാങ്ങിയില്ലേ… ”
അവൾ എന്റെ മുഖത്തു നോക്കി ചോദിച്ചു… അപ്പോൾ ആണ് ഞാനും ഓർത്തെ മേടിച്ചില്ലല്ലോ എന്ന്..
