അതിനു വേണ്ടി ആയിരുന്നു അവൾ ജോലിക്ക് പോയത് തന്നെ എന്ന് പിന്നെ ആണ് മനസ്സിൽ ആയതു തന്നെ.
ആദ്യമെല്ലാം ചേച്ചി പൈസ അച്ഛന്റെ കയ്യിൽ കൊടുക്കുമായിരുന്നു പിന്നെ പിന്നെ കൊടുക്കാതെ ആയി.
പക്ഷേ അച്ഛൻ അതിനെ കുറിച്ച് ഒന്നും തന്നെ ചേച്ചിയോട് ചോദിച്ചില്ല.
കാരണം അ പാവം മനുഷ്യനെ സ്വന്തം മകളുടെ സന്തോഷമായിരുന്നു വലുത്.
ഞാൻ അപ്പോൾ ഡിഗ്രി സെക്കന്റ് ഇയറിന് ആയിരുന്നു പഠിക്കുന്നത്.
നല്ലത് പോലെ പഠിച്ചു ഒരു ടീച്ചർ ആകണം എന്ന് ആയിരുന്നു എന്റെ മോഹം.
എന്നിട്ട് അച്ഛൻനെ നല്ലത് പോലെ നോക്കണം. പിന്നെ അച്ഛനെ ജോലിക്ക് വിടാതെ എനിക്ക് അച്ഛനെ നോക്കണം എന്ന് എല്ലാം ആയിരുന്നു.
വളരെ സന്തോഷം നിറഞ്ഞു വീട് ആയിരുന്നു ഞങ്ങളുടേത്. പണത്തിനു കുറച്ച് കുറവുണ്ടെന്ന് അല്ലാതെ വേറൊരു കുഴപ്പവും ഇല്ലായിരുന്നു ഞങ്ങള്ക്ക്.
എന്നാൽ ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച് അ ദിവസം ഇന്നും എന്റെ മനസ്സിൽ ഉണ്ട്.
അന്ന് കോളേജ് ഉച്ച വരെ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകൂടാൻ വേറെ കൂട്ടുകാരെ ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ നേരെ വീട്ടിൽ ലേക്ക് പോയി.
അച്ഛൻ പിന്നെ പണിക് പോയാൽ വൈകിട്ട് തിരിച്ചു വരത്തുള്ളൂ.
അത് കൊണ്ടു പിന്നെ എന്റെ കൈയിൽ സ്പർ കീ ഉണ്ടാരുന്നു.
അത് ഉള്ളത് കൊണ്ടു ആണ് നേരെ വീട്ടിൽ ലേക്ക് വന്നത് തന്നെ.
അങ്ങനെ ഞാൻ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു ബൈക്ക് അവിടെ ഉണ്ടാരുന്നു.
ആരാ ഇപ്പോൾ ഇവിടെ വരാൻ എന്ന് ഞാൻ ചിന്തിച്ചു ഇനി അച്ഛനും വല്ലോം വന്നോ എന്ന് നോക്കാൻ വേണ്ടി അകത്തു കേറിയപ്പോൾ കാണുന്ന കാഴ്ച എന്നെ വല്ലാതെ തകർത്തുകളഞ്ഞു.
എന്റെ ചേച്ചിയും വേറെ ഏതോ ചേട്ടൻയും ആയി ബന്ധപ്പെടുന്നതാണ് ആണ് ഞാൻ കണ്ടത് തന്നെ.
അ ചേട്ടൻ ചേച്ചിയെ ചുംബിക്കുന്നു.
ചേച്ചി അതുപോലെ തന്നെ തിരിച്ചും അവനെ ചുംബിക്കുന്നു.
അ കാഴ്ച കണ്ട് ഞാൻ വല്ലാതെ ആയി.
ആകെ ഒരു മരവിച്ച അവസ്ഥയായിരുന്നു എനിക്ക് എന്ത് ചെയ്യണം എന്ന് പോലും മറന്നു പോയി.
മനസ്സ് അനുവദിച്ചിട്ടും ശരീരം അവിടെ നിന്നും അനങ്ങുന്നില്ല.
അവസാനം ഞാൻ തിരിഞ്ഞു നടക്കാൻ പോയപ്പോൾ ചേച്ചി എന്നെ കണ്ട്.
അപ്പോൾ തന്നെ ചേച്ചി ബെഡ്ഷീറ്റ് വാരിച്ചുറ്റി എന്റെ അടുത്തേക് വന്നു.
എന്നെ കണ്ടപ്പോൾ തന്നെ ചേച്ചിയുടെ കൂടെ ഉണ്ടാരുന്നു ചേട്ടൻ വേഗം തന്നെ അവിടെ നിന്നു ഓടി പോയി.
: ചേച്ചിക് നാണം ആകുന്നു ഇല്ലേ ഇങ്ങനെ വേറെ ഒരാളുടെ കൂടെ കിടക്ക പങ്കിടാൻ.
: മോളെ അങ്ങനെ ഒന്നുമില്ലാ.
: എങ്ങനെ ഒന്നുമില്ലാ എന്ന്. ഇതു എല്ലാം ചെയ്യുമ്പോൾ ചേച്ചി നമ്മുടെ അച്ഛനെ കുറിച്ച് ഓർത്തോ.
: ഞാൻ എന്തിനാ അതെല്ലാം ഓർക്കുന്നത്. എനിക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കും. ഇതു എന്റെ ജീവിതം ആണ്. ഞാൻ ഇഷ്ടം ഉള്ളത് പോലെ ജീവിക്കും.പിന്നെ ഇതു എല്ലാം ചോദിക്കാൻ നീ ഒന്നും വരണ്ടാ കേട്ടോ.
: ഞാൻ ഇതു എല്ലാം അച്ഛനോട് പറയും.
നീ പറയുമോ എന്ന് പറഞ്ഞു കൊണ്ടു എന്റെ കൊങ്ങക്ക് പിടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.
: നീ ഇവിടെ കണ്ട കാര്യം ആരോടെങ്കിലും പറഞ്ഞാൽ നിന്നെ കൊന്നുകളയും. അറിയാമെല്ലോ ഞാൻ ആരാ എന്ന്.
ചേച്ചി പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. കാരണം ഒന്ന് തീരുമാനിച്ചാൽ അത് നടത്താതെ ചേച്ചി അതിൽ നിന്ന് പിൻമാറിയില്ല.
പിന്നെ എനിക്കും ചേച്ചിയുടെ ഒപ്പം നിൽക്കേണ്ട വന്നു.
ചേച്ചിയെ പേടിച്ചു അല്ലാ അച്ഛനെ ഓർത്തു കൊണ്ടു മാത്രം.
മകൾ ഇങ്ങനെ ആണ് ജീവിക്കുന്നതെന്ന് അറിഞ്ഞാല് അ പാവം ചങ്കുപൊട്ടി മരിക്കും.
അത് കൊണ്ടു തന്നെ എല്ലാം ഉള്ളിലൊതുക്കി കൊണ്ടാണ് അവിടെ കഴിഞ്ഞത് തന്നെ.
അങ്ങനെ ഒരു ദിവസം രാവിലെ ചേച്ചിയെ കാണാൻ ഇല്ലാ.
എല്ലാരും ചേച്ചിയെ അന്വേഷിച്ചു നടക്കാൻ തുടങ്ങി.
എന്നാൽ ഒരിടത്തുനിന്നും ചേച്ചിയെ പറ്റിയുള്ള വിവരം ഒന്നും കിട്ടിയില്ല.
അച്ഛൻ യും ഞാനും വല്ലാത്ത അവസ്ഥയിൽ ആയി അ സമയത്തിൽ.
ചേച്ചിയെ കാണാതെ ആയി കുറച്ചു ദിവസം കഴിഞ്ഞു ഞങ്ങൾ അറിഞ്ഞു ചേച്ചി ആരുടെയോ കൂടെ ഒളിച്ചോടി പോയതാണെന്ന് .
