ജോമോന്റെ ചേച്ചി – 1

ഒടുക്കം ഓടി ഞാൻ മുൻവശത്തു എത്തിയതും പെട്ടെന്ന് വെളിയിൽ നിന്ന് കേറിവന്ന അച്ഛന്റെ ദേഹത്തു ഞാൻ തട്ടി

കാര്യമായി ഒന്നും തന്നെ ഇരുവർക്കും പറ്റിയില്ല.. പക്ഷെ വേറെന്തോ ചിന്തയിൽ ആയിരുന്നു അച്ഛൻ അന്ന് ആദ്യമായി എന്നെ തല്ലി.. ഒരുപാട് ചീത്ത വിളിയും… കൂടുതലും ചേട്ടനെ ആയിരുന്നു ചീത്ത വിളിച്ചത് അത് എന്തിനായിരുന്നെന്ന് അപ്പോൾ എനിക്ക് മനസിലായില്ല

പക്ഷെ ആദ്യമായി കിട്ടിയ അടിക്ക് വേദന ഒന്നും ഇല്ലായിരുന്നെങ്കിലും മനസ്സിലെവിടെയോ ഒരു നീറ്റൽ

ഞാൻ മുറിയിൽ കയറി ബെഡിൽ കമിഴ്ന്നു കിടന്നു

എന്തോ അച്ഛൻ എന്നെ തല്ലിയത് എന്നെ ശെരിക്കും വിഷമിപ്പിച്ചു

കരയുക അല്ലായിരുന്നു ഞാൻ പക്ഷെ ഞാൻ പോലും അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു

അല്പം നേരം കഴിഞ്ഞപ്പോ ശബ്ദത്തിൽ ഉള്ള ഏങ്ങലടിയുടെ ശബ്ദം കേട്ടു

ഞാനല്ല എന്താലും.. പിന്നെ ആരാ..?

തിരിഞ്ഞു നോക്കിയപ്പോ കണ്ടു ദയേച്ചി വാതിക്കൽ നിന്ന് മുഖം പൊത്തി കരയുന്നത്

കണ്ടപ്പോ തന്നെ എനിക്ക് പാവം തോന്നി… അന്ന് ഇവിടെ വന്ന ദിവസം കരഞ്ഞത് അല്ലാതെ വേറെ ഒരു കാര്യത്തിനും എന്റെ ചേച്ചിയെ ഞാൻ കരയിച്ചിട്ടില്ല.. ഇടക്ക് പീരിയഡ് ഒക്കെ ആവുമ്പോൾ വേദന സഹിക്കാനാവാതെ എന്റെ തോളിലൂടെ തലയിട്ട് കിടക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ പോകുന്നതല്ലാതെ ഇതുപോലെ നിന്ന് കരയുന്നത് എനിക്ക് സഹിക്കില്ല

ഞാൻ വേഗന്ന് തന്നെ ചേച്ചിയെ വിളിച്ചു കട്ടിലിൽ ഇരുത്തി കണ്ണ് തുടച്ചു

“അയ്യേ.. ദയേച്ചി എന്തിനാ പിള്ളേരെ പോലെ കിടന്നു കാറുന്നെ..?

ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു.. ചേച്ചിയെ കളിയാക്കുമ്പോഴും എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു എന്നത് വേറെ കാര്യം

“ആര് കരഞ്ഞു.. നിനക്ക് തോന്നിയതാവും..”

പെട്ടെന്ന് കണ്ണ് തുടച്ചുകൊണ്ട് ചേച്ചി പറഞ്ഞു

“ഉവ്വ.. ഞാൻ കണ്ടാരുന്നു… പത്തിരുപത് വയസ്സ് ആയല്ലോ ചേച്ചി.. എന്നിട്ടും നാണമില്ലേ ഇങ്ങനെ കിടന്നു മോങ്ങാൻ..”
ചേച്ചിയുടെ മൂഡ് മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു.. പക്ഷെ അത് ഏറ്റില്ല

ഞാൻ പറഞ്ഞത് കൂടെ കേട്ട് ഡാം പൊട്ടിയത് പോലെ ഒരൊറ്റ കരച്ചിൽ ആയിരുന്നു

എന്റെ തോളിലേക്ക് കിടന്നു കൊണ്ട് ഒടുക്കത്തെ കരച്ചിൽ..ഏങ്ങലടിയും പദം പറച്ചിലും വേറെ

എന്തൊക്കെയോ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.. എനിക്ക് ആണേൽ ഒന്നും മനസിലാവുന്നുമില്ല

ഇടക്ക് സോറി പറയുന്നതും ഞാൻ കാരണം ആണ് എന്നൊക്കെ സ്വയം പഴി ചാരുന്നതുമൊക്കെ കേൾക്കാം

ഞാൻ എല്ലാം കേട്ടിരുന്നു.. അല്ലാതെ ഇതിനിടയിൽ കേറി എന്തെങ്കിലും പറഞ്ഞാൽ വീണ്ടും ചിലപ്പോ ആദ്യം മുതൽക്കേ തുടങ്ങും

കരച്ചിൽ ഒക്കെ ഏകദേശം ഒന്ന് കെട്ടടങ്ങിയപ്പോ ഞാൻ ചേച്ചിയെ തട്ടി വിളിച്ചു

ആളിപ്പോഴും എന്റെ തോളിൽ തലവച്ചു കിടക്കുക ആണ്.. ശബ്ദം ഒന്നുമില്ല.. ഇടക്ക് മൂക്ക് വലിക്കുന്ന ശബ്ദം കേൾകാം

“ചേച്ചി…”

“മ്മ്…”

“എടി ദയേച്ചി..”

“മ്മ്..”

രണ്ട് തവണ വിളിച്ചിട്ടും മൂളൽ മാത്രം ആയിരുന്നു ഉത്തരം… എന്റെ തോളത്തു തലവച്ചു കിടക്കുന്നത് അല്ലാതെ വേറെ അനക്കമൊന്നുമില്ല.. ഇനി അവിടെ കിടന്നെങ്ങാനും ഉറങ്ങിപ്പോയോ

“എന്ത് കുംന്ന്…? വാ തുറന്ന് വല്ലതും പറയെടി ചേച്ചി…”

നീണ്ടു കിടക്കുന്ന ചേച്ചിയുടെ മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ ചോദിച്ചു

“ആഹ്… ഒന്ന് അടങ്ങി ഇരിക്ക്‌ ജോമോനെ…”

എന്റെ കഴുത്തിലേക്ക് പല്ലുകൾ ഇറക്കിക്കൊണ്ട് ചേച്ചി പറഞ്ഞു

കാര്യം വലുതായി കടിക്കുക ഒന്നുമില്ലെങ്കിലും അവളുടെ വായിൽ രണ്ട് സൈഡിലുമായി പ്രേതങ്ങളുടെത് പോലെ അല്പം നീണ്ട രണ്ട് കൂർത്ത പല്ലുകൾ ഒണ്ട്

ഇടക്ക് അത് കൊണ്ട് കടി കിട്ടി ശീലമുണ്ടെങ്കിലും ഓരോ തവണ കടി കിട്ടുബോഴും ഒരു പ്രത്യേക സുഖമുള്ള ഒരു വേദന ആണ്

“നീയെന്തിനാടി ചേച്ചി കരഞ്ഞേ..?

ചേച്ചിയുടെ നീളമുള്ള മുടിയിൽ തഴുകികൊണ്ട് ഞാൻ ചോദിച്ചു

“നീ എന്തിനാ ജോമോനെ കരഞ്ഞേ..?

ഞാൻ ചോദിച്ച അതേ രീതിയിൽ തന്നെ മറുചോദ്യം എത്തി

“വെറുതെ… അച്ഛൻ എന്നെ തല്ലിയപ്പോ എന്തോ ഒരു…”

പറഞ്ഞു വന്നത് മുഴുവിപ്പിക്കാതെ ഞാൻ നിർത്തി

തോളിൽ ചാരി കിടന്ന ചേച്ചി തലയുയർത്തി എന്നെ നോക്കി

എന്നെത്തന്നെ നോക്കി നില്കുന്നത് കണ്ട് എന്താണെന്നു ഞാൻ ചോദിച്ചു
“ഏയ്‌.. ഒന്നുമില്ല…ഒരു മാസം കൂടെ കഴിഞ്ഞാൽ പ്ലസ് ടുവിലെ പരീക്ഷ എഴുതേണ്ട ചെക്കനാ… അവനാണ് അച്ഛൻ തല്ലിയെന്ന് പറഞ്ഞു മോങ്ങുന്നത്…”

ചേച്ചി എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു

“അതൊക്കെ ശെരി തന്നെ.. പക്ഷെ ചേച്ചി എന്നാത്തിനാ കരഞ്ഞേ

“അത് പിന്നെ നീ കരയുന്നത് കണ്ടപ്പോ…”

എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

“അഹ് കൊള്ളാം…”

കരഞ്ഞത് കൊണ്ടാണോ എന്തോ രണ്ടാൾക്കും നല്ല വിശപ്പ് തോന്നിയിരുന്നു അതുകൊണ്ട് ഞാൻ ചേച്ചിയെ കൂട്ടി താഴേക്കിറങ്ങി

ഹാളിൽ ഈ സമയം ടീവി കണ്ടിരിക്കുന്ന അച്ഛനെയും അമ്മയെയും കാണേണ്ടത് ആയിരുന്നു

പക്ഷെ ഇന്ന് ആരെയും കാണുന്നില്ല

“എന്താ ചേച്ചി ഇന്ന് സീരിയൽ ഒന്നുമില്ലേ..?

ആരെയും കാണാത്തത് കൊണ്ട് ഞാൻ ചേച്ചിയോട് ചോദിച്ചു

അവളും അതേ സംശയത്തിൽ എന്നെ നോക്കി

എന്തായാലും ഞങ്ങൾ കഴിക്കാൻ തീരുമാനിച്ചു അടുക്കളയിലേക്ക് നടന്നു

ചേച്ചി വല്ലപ്പോഴുമേ ഹാളിൽ ഇരുന്നു കഴിക്കു അല്ലാത്തപ്പോ എല്ലാം അടുക്കളയിൽ ഇരുന്നാണ് കഴിക്കാർ

അപ്പോഴൊക്കെ ഞാനും കൂടെ ഇരിക്കും

ചോറ് തിന്നാൽ തോന്നാത്തത് കൊണ്ട് വൈകുന്നേരം അമ്മ ഉണ്ടാക്കിയ ദോശ ചൂടാക്കി തരാമെന്ന് പറഞ്ഞു അവൾ അടുക്കളയിൽ പണി തുടങ്ങി

ഞാൻ അടുത്ത് തന്നെ ഒരു കസേരയിൽ ഇരുന്നു അവളോട് കോളേജിലെ വിശേഷങ്ങൾ ചോദിച്ചു

അന്ന് നടന്ന കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ എന്നോടവൾ പറഞ്ഞു

ഞങ്ങൾക്ക് രണ്ട് പേർക്കുമുള്ള ഭക്ഷണമായി കഴിക്കാൻ ഇരുന്നപ്പോൾ ആണ് അമ്മ അടുക്കയിലേക്ക് വന്നത്

വന്നതേ ഞങ്ങളെ ഒന്നും നോക്കാതെ കഴുകാൻ ഉള്ള പാത്രങ്ങൾ കഴുകി വെക്കാൻ തുടങ്ങി

മുഖമെല്ലാം മാറി കരഞ്ഞ ലക്ഷണമുണ്ട്

അത് കണ്ടതെ എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് തോന്നി

അത് ചേച്ചിയോട് പറയാൻ തിരിഞ്ഞപ്പോ അവളും അമ്മയെ തന്നെ നോക്കി ഇരിക്കുവാണ്

അവൾക്കും തോന്നിയിരിക്കണം എന്തോ പ്രശ്നം ഉണ്ടെന്നു

“എന്ത് പറ്റിയമ്മേ…?

ഞാൻ അമ്മയോട് ചോദിച്ചു

“ഒന്നുമില്ലെടാ ചെറിയൊരു തലവേദന… നീ വേഗം കഴിച്ചിട്ട് പാത്രം ഇങ് താ.. കഴുകിയിട്ടു വേണം ഒന്ന് കിടക്കാൻ..”

“അമ്മ കിടന്നോ.. പാത്രം ചേച്ചി കഴികിക്കോളും..”
അത് മാത്രം പറഞ്ഞതെ ഓർമ ഉള്ളു.. കഴുകികൊണ്ടിരുന്ന പാത്രം സിങ്കിലേക്ക് എറിഞ്ഞുകൊണ്ട് അമ്മ എന്നോട് ദേഷ്യപ്പെട്ടു

“അവളില്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ.. എന്ത് പറഞ്ഞാലും ചേച്ചി ചേച്ചി…ഇനിയെല്ലാം സ്വയം ചെയ്യാൻ പഠിച്ചോ മര്യാദക്ക്..”

അതും പറഞ്ഞമ്മ അകത്തേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *