മുള്ളി തെറിച്ച ബന്ധങ്ങൾ – 1

“നിന്റെ ഓരോ കുരുത്തകേടിന്റെ അല്ല.. ആഹ്ഹ് പറഞ്ഞിട്ട് കാര്യമില്ല അപ്പന്റെ അല്ലേ മോൻ..! ഞാൻ സംസാരിച്ചു നോക്കട്ടെ പപ്പയോടു ” അമ്മ അമർഷം മുഴുവൻ കടിച്ചു പിടിച്ചു പറഞ്ഞു.

പപ്പയിനെ കുറിച്ച് അമ്മ അങ്ങനെ പറഞ്ഞത് ഒരു നിമിഷം എന്താണെന്നു ആലോചിച്ചു എങ്കിലും പിന്നെ ഞാൻ എന്റെ സ്വന്തം പ്രേശ്നങ്ങൾ കൊണ്ട് മനസു നിറച്ചു.

രാത്രിയിൽ അമ്മ പപ്പയോടു അത്താഴം കഴിക്കുന്നത് ഇടയിൽ കാര്യം അതരിപ്പിച്ചു.ഞാൻ കാത് കൂർപ്പിച്ചു.

“ആഹ്ഹ് ശെരിയ, ഞാനും അത് ആലോചിക്കാതെ ഇരുന്നില്ല, ഇവന് പണ്ടത്തെ ആ സ്പിരിറ്റ്‌ ഒന്നും ഇല്ലാതെ ആയി.. ഞാൻ ഒന്ന് അന്വേഷിക്കട്ടെ വേറെ സ്കൂൾ അഡ്മിഷൻ ഒകെ ” പപ്പാ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.

ഇത് കേട്ടപ്പോൾ അമ്മ എന്നെനോക്കി പോരെ എന്ന രീതിയിൽ തല കുലുക്കി.. ഞാൻ ചിരിച്ചു കാണിച്ചു.. പക്ഷെ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ തിരമാലകൾ ആഞ്ഞു അടിക്കുകയായിരുന്നു. അധികം അതിനു ആയിസു ഉണ്ടായില്ല.

രണ്ടു ദിവസം കഴിഞ്ഞു പപ്പയും അമ്മയും എന്നെ വിളിച്ചു താഴെ ഹാളിൽ സോഫയിൽ ഇരുത്തി… അമ്മ എന്റെ അടുത്ത് ഇരുന്നു മുടിയിൽ തലോടുന്നുണ്ട്.. പപ്പ എതിർവശം ചെയറിൽ ഇരിക്കുന്നു..എന്താണോ പറയാൻ പോകുന്നത് എന്ന ആകാംഷയിൽ ഞാൻ പപ്പയെ നോക്കി.

“അപ്പു നിനക്ക് സ്കൂൾ മാറണം അല്ലേ?” പപ്പ കുറച്ചു സ്വരം കടിപ്പിച്ചു ചോദിച്ചു
“ഉം ” ആ ഒരു സ്വരം മാത്രമേ എന്റെ വായയിൽ നിന്നും വന്നുള്ളൂ. പപ്പ എനിക്ക് വേണ്ടി ഒരുപാട് നാണം കെട്ടു.. ഇതുവരെ ചൂടായില്ല.. അത് ഏതു നിമിഷവും പ്രേതിഷിക്കുന്ന കൊണ്ട് ഉള്ളിൽ പപ്പ ഒരു പേടി സ്വപ്നം ആയി തോന്നി.

“എന്നാൽ നീ അപ്പാപ്പന്റെ കൂടെ കട്ടപ്പനയിൽ പോയി നിക്കണം.. അവിടെ ഒരു പബ്ലിക് സ്കൂളിൽ നിനക്ക് അപ്പാപ്പൻ അഡ്മിഷൻ ശെരിയാകാം എന്ന് പറഞ്ഞിട്ടുണ്ട്.”പപ്പ കാര്യം അതരിപ്പിച്ചു.

എന്റെ ഉള്ളൊന്നു കാളി.. കണ്ണ് നിറഞ്ഞോ.. എന്നെ ഇവർ പടി അടച്ചു പിന്നം വെക്കുക ആണ്.. അത്രക്കും വല്യ തെറ്റ് ആയിരുന്നോ ഞാൻ ചെയ്തത്.. ഞാൻ ഇവർക്കു ഒരു ഭാരം ആയോ.. ഇങ്ങനെ ഒരുപാട് ചിന്തകൾ ഓടി മറഞ്ഞു.

“പപ്പ, ഞാൻ ഇവിടെ ഏതെങ്കിലും സ്കൂളിൽ…” മുഴുവപ്പിക്കാൻ എനിക്ക് സാധിച്ചില്ല.

“മാറണം എങ്കിൽ അങ്ങോട്ട് ഇല്ലെങ്കിൽ ഇപ്പോളത്തെ സ്കൂളിൽ തന്നെ ” ഇതും പറഞ്ഞു പപ്പ എഴുനേറ്റു പോയി..എന്റെ കണ്ണിലെ ഡാം പൊട്ടി.. യെങ്ങൽ അടിച്ചു കരയാൻ തുടങ്ങി.

“അപ്പു കുറച്ചു നാൾ മതിയെടാ.. നിനക്കു എന്തായാലും സ്കൂൾ മാറണം.. അപ്പാപ്പൻ അവിടെ ഒറ്റക് അല്ലേ.. അതാ അപ്പാപ്പൻ വേറെ സ്കൂൾ കാര്യം പറഞ്ഞപ്പോൾ നിന്നെ അവിടേക്കു വിടാൻ പറഞ്ഞത്..

അപ്പച്ചൻ നിന്നെ പൊന്നു പോലെ നോക്കിക്കോളും.. അപ്പച്ചനും ഷുഗറിന്റെ പ്രേശ്നങ്ങൾ കൂടിയിട്ടുണ്ട്… വേറെ ആരു കൂടെ നിന്നാലും നമ്മളെ പോലെ ആകില്ലലോ.. മോൻ അമ്മ പറയുന്നത് കേൾക്.” അമ്മ എന്നെ കെട്ടിപിടിച്ചു പറഞ്ഞു.

“അമ്മേ എനിക്ക് വയ്യ ആ ഓണം കേറാ മൂലയിൽ പോയി നില്കാൻ.. അവിടെ ഒന്നുമില്ല.. അപ്പാപ്പൻ അപ്പോളും തോട്ടത്തിൽ ഒകെ ആയിരിക്കും… എനിക്ക് അമ്മ ഇല്ലാതെ പറ്റില്ല ” ഞാൻ കരഞ്ഞു കരഞ്ഞു പറഞ്ഞു ഒപ്പിച്ചു

“അപ്പു അമ്മയും പപ്പയും പറ്റുമ്പോൾ ഒകെ വരാം.. അമ്മക്ക് ജോലി ഇല്ലാരുന്നെങ്കിൽ അമ്മയും അപ്പുവിന്റെ കൂടെ വന്നേനെ.. മോൻ ശെരിക്കും ഒന്ന് ആലോചിക്കൂ.. മോൻ ഇപ്പോൾ വന്നു എന്തെങ്കിലും കഴിക്കു ” അമ്മ നെറ്റിയിൽ ഒരു ചുംബനം തന്നു എഴുനേറ്റു അടുക്കളയിൽ പോയി. ഞാൻ ആകെ തളർന്നു അവിടെ തന്നെ ഇരുന്നു.
അവിടെ പോകാൻ വയ്യ.. പക്ഷെ തിരിച്ചു സ്കൂളിൽ പോകാനും വയ്യ.. എന്താ ചെയേണ്ടത്.. അങ്ങനെ ആലോചനയിൽ അഴങ്ങളിൽ പോകും തോറും കണ്ണിൽ നിന്നും മുല്ലപെരിയാർ നിമിഷങ്ങൾക്കു ഉള്ളിൽ പൊട്ടിക്കാൻ മാത്രം ഉള്ള കണ്ണുനീർ ഒഴിക്കി..

പെട്ടന്ന് ചാടി എഴുനേറ്റു ഞാൻ പറഞ്ഞു പപ്പ മമ്മി ഞാൻ പോകാം.. എന്തെ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചാൽ എന്നെ ഇവർക്കു വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് തോന്നിയ നിമിഷം ആണ് ഞാൻ അത് പറഞ്ഞത്.അമ്മ എന്ന നോക്കി ചിരിച്ചു എങ്കിലും മുഖത്തു ഒരു സങ്കടം നിഴലിച്ചു കിടപ്പുണ്ട്.. പപ്പ അപ്പുറത്തെ റൂമിൽ നിന്നും ” ആഹ് അങ്ങനെ നല്ല വഴിക്കു വാ ” എന്ന് പറഞ്ഞു.

“പട്ടി ” അന്നു ആദ്യമായി എന്റെ മനസ്സിൽ ഞാൻ പപ്പയെ ചീത്ത വിളിച്ചു.

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു.. അങ്ങോട്ടും ഇങ്ങോട്ടും വിളി ആയി ലാസ്റ്റ് എന്നെ പാക്ക് അപ്പ്‌ ചെയ്യാൻ ഉള്ള ഡേറ്റ് ആയി.

“അപ്പു ” പപ്പയിന്റെ പരുക്കൻ ശബ്ദം എന്റെ എല്ലാ ചിന്തകളും ഒരു വിലങ്ങു ഇട്ടു.

“എന്താ പപ്പാ ”

“എല്ലാം പാക്ക് ചെയ്തതോ ”

“മ്മ്” ദേഷ്യം വന്നെങ്കിലും പുറത്തു കാണിക്കാതെ ഞാൻ മൂളി.

പപ്പ എന്റെ അടുത്ത് വന്നിരുന്നു ” അപ്പു പപ്പയോടു ദേഷ്യം ആണോ? ”

“ഇല്ലെടോ താൻ എന്റെ കാലൻ ആണ് “എന്ന് മനസ്സിൽ പറഞ്ഞു എങ്കിലും ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല.

“അപ്പു ഡാ നിനക്ക് അറിയാലോ അപ്പാപ്പന് പപ്പയെ കണ്ണ് എടുത്താൽ കണ്ടു കൂടാ എന്ന്.. അതല്ലേ നമ്മൾ അധികം അവിടേക്കു പോകാത്തത്..പക്ഷെ മോനെ അങ്ങേർക്കു ഭയങ്കര ഇഷ്ടം ആണ്.. മോൻ ആണലോ ആകെ ഉള്ള കൊച്ചു മോൻ ”

ശെരിയാണ്.. പപ്പനെ അപ്പാപ്പന് ഇഷ്ടം ഇല്ല.. അമ്മയും പപ്പയും ഇഷ്ടത്തിൽ ആരുന്നു..അപ്പാപ്പൻ സമ്മതിച്ചില്ല കാരണം അമ്മയുടെ ഏക സഹോദരൻ പള്ളിയിൽ അച്ഛൻ ആകാൻ സെമിനാരിയിൽ പോയി.. പിന്നെ ഉള്ളത് അമ്മ മാത്രം ആരുന്നു..പപ്പ അപ്പോൾ സാമ്പത്തികം ഇത്രയൊന്നും ഇല്ലായിരുന്നു.. അപ്പാപ്പൻ ആണെങ്കിൽ അന്നു തന്നെ ഒരു കോടിശ്വരനും.ലാസ്റ്റ് ഒളിച്ചോടി ആണ് 2ഉം കല്യാണം കഴിച്ചത്. പിന്നെ ഞാൻ ജനിച്ചപ്പോൾ ആണ് അപ്പാപ്പൻ കാണാൻ വന്നത് തന്നെ.. ഇതൊക്കെ റിലേറ്റീവ്സ് പറഞ്ഞു കേട്ടതാ കേട്ടോ.
പപ്പാ തുടർന്നു “നീ അവിടെ പോയി നിന്നാൽ മോനും ഒരു ചേഞ്ച്‌ ആകും പിന്നെ അപ്പാപ്പനും ഒരു കൂട്ടു ആകും.. ഇല്ലെങ്കിൽ അയാൾ ലാസ്റ്റ് ഉള്ളത് എല്ലാം വല്ല ആനതാലയത്തിനും കൊടുക്കും നമ്മൾ ആരും തിരിഞ്ഞു നോക്കിയില്ല എന്ന് തോന്നിയാൽ.. മോൻ അവിടെ ഉണ്ടെങ്കിൽ പപ്പക്കും അമ്മക്കും ഇടക്ക് വന്നു നികാം ” പെട്ടന്ന് എന്തോ അറിയാതെ പറഞ്ഞ പോലെ പപ്പ നിർത്തി.

അയ്ശേരി അപ്പോൾ അതാണ് കാര്യം.. ക്യാഷ്.. ഒരു വെടിക്ക് 2 പക്ഷി..കൊള്ളാലോ തന്ത പടി.. ഞാൻ മനസ്സിൽ വിചാരിച്ചു.

“അപ്പു നീ പോയി നല്ല കുട്ടി ആയി തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പാ.. അപ്പോളേക്കും എല്ലാരും ഇതൊക്കെ മറക്കും.. മോനു പഴയെ പോലെ തല ഉയർത്തി നടക്കാം.. കേട്ടോടാ ” പപ്പ ഇതും പറഞ്ഞു എഴുനേറ്റു.

“പപ്പ പേടിക്കേണ്ട ക്യാഷ് ഒകെ നമുക്ക് തന്നെ കിട്ടും ” ഞാൻ പപ്പയുടെ കയ്യിൽ പിടിച്ചു ഒരു അമർഷം ഉള്ളിൽ വെച്ച് പറഞ്ഞു.ഒരു ചമ്മിയ ചിരി തന്നു പപ്പ റൂമിൽ നിന്നും ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *