യാത്ര – 1

.. ബൂം.. !!!!!!
“അയ്യോ.. അജു !!!! .. “
ഒരു അലർച്ചയും ഭീകരം ആയ ഒരു സഔണ്ടും മത്റമേ പിന്നെ കെട്ടുള്ളു

“ഡോ ,തന്നെ എസ്.ഐ വിളിക്കുന്നു “ പോലീസ് സ്റ്റേഷൻടെ പുറത്ത് തൂണിൽ ചാരി നിൽകുന്ന മനുവിനെ ഒരു കോൺസ്റ്റബിൾ വന്ന് വിളിച്ചു.

“അഹ് mr. മനോജ് ഇരിക്കൂ .. ‘ എസ്ഐ
റൂമിലേക്ക് വന്ന മനുവിനോട് ഇരിക്കാൻ പറഞ്ഞു .. എന്നിട്ട് തുടർന്നു
“താങ്കള്ക്ക് അറിയാമല്ലോ . ഇപ്പോ ഒരു ആളുടെ ബോഡി മാത്രമേ കിട്ടിയിട്ടുള്ളൂ .. അയ്യപ്പൻ ,,നിങ്ങളുടെ ഡ്രൈവർ .. കൂടെ ഉണ്ടായിരുന്ന ആളുടെ ബോഡി ഇതുവരെ കിട്ടിയിട്ടില്ല .. അയാള് ചിലപ്പോള് ഇടിയുടെ ആഗാതത്തില് തേരിച്ച് പോയതാകാം .. ഇപ്പോൾ മഴ ശക്തി ആയി പേയത്കൊണ്ടിരിക്കുകയാണ് കൂടാതെ ഇരിട്ടും .. നോക്കൂ ഇപ്പോ തന്നെ സമയം 9 മണി ആയി .. ഈ ഒരു സഹചര്യത്തിൽ രക്ഷാപ്രവർത്തനം നിർത്തിവെകേണ്ടി വരും എന്നാണ് പറയുന്നത് .. നാളെ രാവിലെ തുടരാനും .. “
ഇതെല്ലാം കേട്ട് മനു നന്നായി കരഞ്ഞ് അഭിനയിച്ചു ..
“സീ മനോജ് താങ്കള് ഞങ്ങളുടെ അവസ്ഥ മനസിലാക്കണം .. സാഹചര്യം ഇപ്പോ നമുക്ക് പ്രതികൂലമാണ് .. കൂടാതെ കൊക്കയ്ക്ക് താഴെ പുഴ ഉണ്ട് അതില് വീണിറ്റുണ്ടെങ്കില് ഇപ്പോ തപ്പുക എന്ന പറഞ്ഞൽ it’s
impossible .. കാരണം മഴ കാരണം മലവെള്ളം കുത്തി ഒലിച്ചു വെറുകയാണ് .. സോ .. താങ്കളുടെ അവസ്ഥ എനിക് മനസ്സില്ലാവും.. “
മനു അപ്പോഴും തല താഴ്ത്തി ഇരുന്നതെ ഉളളൂ ,
“മനോജ് ഒരു കാര്യം ചെയ്യൂ ഇപ്പോ പോയകോളൂ .. ഞാന് കോൺസ്റ്റബിൾ നോട് പറഞ്ഞ ഏതെങ്ങിലും നല്ല ഹോട്ടൽ എറക്കാന് പറയാം .. പൊയ് ഓന്ന് വിശ്രമിച്ചോളൂ “
മനു അത് കേട്ട് എസ് ഐ യെ നോകത്തെ തല താഴ്ത്തി തന്നെ പുറത്തേക്ക് നടന്നു ..

ഹോട്ടൽ എത്തിയ മനു പോലീസ് കാരനോട് പോയകോളാണ് പറഞ്ഞിട്ട് റിസപ്ഷൻല് പോയി ഒരു റൂം എടുത്തു ..
“ഹലോ ചേട്ടാ ..” റൂമിൽ എത്തിയ മനു റൂം ലോക് ചെയ്ത് ഗിരിയെ വിളിച്ചു .
“ഹലോ മനു , എന്തായേട കാര്യങ്ങള് ? “
“എല്ലാം ഒക്കെ ആയിരുന്നു ചേട്ടാ “
“നീ ഇപ്പോ ഏവിടെയാ ,സ്റ്റേഷൻല് തന്നെ ആണോ?”
“അല്ല ചേട്ടാ , ഇവിടെ അടുത്തുള്ള ഏതോ ഹോട്ടൽ ആണ് , “
“ആഹ് അത് നന്നായി , പിന്നെ ആര്ക്കും സംശയം ഒന്നും ഇല്ലാലോ “
“ഏയ് .. ഞാന് തകർത്ത് അഭിനയിക്കുവല്ലേ “
“മമ് , ആര്ക്കും ഒരു തുമബും കിട്ടരുത് , ഇനി കിട്ടിയ തൂങ്ങുന്നത് നമ്മൾ ആയിരിക്കും “
“ഏയ് നമ്മളും ആയി ഒരുരീതിയിലും ഈ ആക്സിഡെൻറ് കണക്റ്റ് ചെയ്യാന് പറ്റില്ല അങ്ങനെ അല്ലേ എല്ലാം പ്ലാന് ചെയ്തേ “
“മമ് , എങ്ങനെ ആയിരുന്നു സംഭവം ? “
“പ്ലാന് ചെയ്ത പോലെ തന്നെ , ചുരത്തിന്റെ അവടെ ചയകടയില് നിർത്തുന്നു , ഞാന് ഇറങ്ങുന്നു , വണ്ടി വരുന്നു ഇടിക്കുന്നു ,, ഭും തീര്ന്നു .. എന്റെ പേടി അവൻ എങ്ങാനും എന്റെ കൂടെ എറങ്ങുമോ എന്നായിരുന്നു .. എന്തായാലും അത് ഉണ്ടായില്ല “
“അയാളും പോയി അല്ലേ ആ അയ്യപ്പൻ “
“ആഹ് ചേട്ടാ “
“മമ് നന്നായി , അയാൾക്ക് അങ്ങോട്ടാണ് ചായവ് , മമ് ഇതാവുമ്പോ ആക്സിഡെൻറ്ന് ഒരു ആധികാരികത കിട്ടും “
“എന്റെ പേടി അതല്ല അച്ഛനും അമ്മയും മകനും എല്ലാം അടുപ്പിച്ച് മരിക്കുമ്പോള് ആളുകള്ക്ക് സംശയം തോന്നില്ലേ , ഭാവിയില് പണി ആവുമോ”
“എയ് അതൊന്നും ഉണ്ടാവില്ല അപ്പോഴേക്കും നമ്മൾ ഇവിടം വിഡുലേ “
“മമ് “
“നീ പേടികതെ , ഒരൊറ്റ കാര്യം നീ ചിന്തിച്ചാല് മതി 60 കോടി ആണ് നമുക്ക് കിട്ടാൻ പോകുന്നേ , അതും ആലോചിച്ച് മോൻ സുഗം ആയി ഉറങ്ങാന് നോക്ക് , ഞാന് ഇവിടത്തെ കാര്യം തീർപാക്കിട്ട് രാവിലെ വേരാം”
‘ശരി ചേട്ടാ , ഗുഡ് നൈറ്റ് “
ഫോണ് വച്ചിട്ട് മനു കുളിച്ച് ഫ്രെഷ് ആയി കിടക്കാന് പോയി.

രാവിലെ ,,
കുറച്ച് ആളുകൾ അർജുൻനെ എടുത്ത് വണ്ടില് പോകുകയായിരുന്നു .. അവൻ ബോധ രഹിതനായി കിടക്കുകയായിരുന്നു ..
“എന്ന അച്ച് ?’ അർജുനെ കണ്ട ഡോക്ടര് കൂടെ വന്നവരോട് ചോദിച്ചു ..
“തെരിയാലെ സർ , റോഡ് സൈഡ്ൽ കെടന്തതു , യാരോ ആക്സിഡെൻറ് അച് കെടകുത് നെനച്ച് കൂട്ടിട്ട് വന്ദേ .” കൂട്ടത്തില് ഒരാള് പറഞ്ഞു
അത് കേട്ട് ഡോക്ടര് ഓന്ന് മൂളി ,നർസ് നെ വിളിച്ച് അർജുനെ ഒരു റൂമിലെക് കൊണ്ട് പോയി ..
അത് ഒരു ചെറിയ ക്ലിനിക് ആയിരുന്നു , ഒരു ഡോക്ടറും നർസും മാത്രം ഉള്ളത് .
അർജുനെ പരിശോധിച്ച് ഡോക്ടര് പുറത്തേക്ക് വന്നു, പുരത്ത് ആരും ഉണ്ടായിരുന്നില്ല . അവിടെ മൊത്തം നോക്കിയ ഡോക്ടർ വിസിടെർസ് ബെഞ്ചില് ഒരു ചെറിയ പേപ്പർ കഷ്ണവും കുറച്ച് പൈസയും കണ്ടു … ഡോക്ടര് അത് എടുത്തു , മടക്കി വച്ച ആ പേപ്പർ തുറന്നു നോക്കി
(തമിഴിൽ എഴുതിയത് ഞാൻ മലയാളത്തിൽ തർജമ ചെയ്യാം )
“ഡോക്ടര് , ഞങ്ങളോട് ക്ഷെമിക്കണം ,വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് അയാളെ അവിടെ വിട്ട് പോകുന്നത് , ഞങ്ങള് എല്ലാവരും ദിവസ കൂലിക്കാരാണ്, ഒരു ദിവസം പണി മുടങ്ങിയാൽ വീട്ടില് പട്ടിണി ആവും . കൂടുതല് ഇല്ലെങ്കിലും ഞങ്ങളാല് ആവുന്ന പൈസ അവിടെ വെച്ചിട്ടുണ്ട് അയാളുടെ ചികിൽസക്കയി , പിന്നെ പോലീസിൽ അറിയിക്കുമ്പോള് ദയവു ചെയ്തു അയാളെ ഇവിടെ കൊണ്ട് വന്നത് ഞങ്ങള് ആണെന്ന് പറയരുത് .”

ആ നോട്ട് വായിച്ച് ഡോക്ടർക്ക് ദേഷ്യം വന്നു , പിന്നെ ആ പൈസ എണ്ണി നോക്കി . 800 രൂപ ഉണ്ട് .
അയാള് അതും കോണ്ട് അർജുൻ കിടക്കുന്ന മുറിയിലേക്ക് പോയി ,
അർജുൻടെ മുഖം മുഴുവന് ബാൻഡ്-ഐട് കൊണ്ട് നിറഞ്ഞു ഇരിക്കുകയായിരുന്നു . തലയില് ഹോറിജഹോനടൽ ആയി ഒരു കെട്ട് , താടിയും തലയും കൂട്ടി വെർട്ടിക്കൽ ആയി ഒരു കെട്ട് , കണ്ണിന് താഴെ കവിളി ഒരു ബാൻഡ്-ഐട് , അങ്ങനെ മൊത്തം മുഖം കാണാൻ കഴിയാത്ത പോലെ ആക്കി വെച്ചിട്ടുണ്ട് .. അവനെ കൊണ്ട് വരുമ്പോള് മുഖം മുഴുവന് രക്തം ആയിരുന്നു അതുകൊണ്ട് ഡോക്ടർക്ക് അവന്റെ മുഖം ആത്രക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല .

“ഡാ മനു .” മനുവിന്റെ റൂമിൻടെ ഡോറില് മുട്ടുകയായിരുന്നു ഗിരി
ശബ്ദം കേട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ് മനു മൊബൈൽ നോക്കി.
“ 6 മണിയോ,മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂല.”
വാതിൽ തുറന്ന് പുറത്ത് ഗിരിയെ കണ്ടു.
“ ആഹ് ചേട്ടനോ, ചേട്ടനെന്താ രാവിലേ തന്നെ?.”
ഉറക്കം കളഞ്ഞതിന്റെ നീരസം മനു പ്രകടിപ്പിച്ചു..
“ഇങ്ങനെ ഒരു ഒറക്ക പ്രാന്തൻ.”
അകത്തേക്ക് കയറിയ ഗിരി കട്ടിലിൽ ഇരുന്നു.
“ നീ വേഗം റെഡി ആവു, നമുക്ക് സ്റ്റേഷൻ വരെ പോയി വരാം.”
“ എന്റെ ചേട്ടാ പോലീസ് കാര് പോലും വന്നിട്ടുണ്ടാവില്ല, നമ്മൾ അവിടെ പോയി എന്ത് മണ്ണാങ്കട്ടി ഉണ്ടാക്കാനാ. “
“എടാ നമ്മൾ ഇങ്ങനെ പോയി അവരെ വെറുപ്പിച്ചാലെ അവർക്ക് നമ്മൾ ജനുവിൻ ആയിട്ടാണ് ഫീലിംഗ് എക്സ്പ്രസ്സ്‌ ചെയ്നെ ന്ന് തോന്നു. “
“ഏഹ് അങ്ങനെ ഒക്കെ ഉണ്ടോ “
“ ഇങ്ങനെ ഒരു മണ്ടൻ, എടാ അവർ നമ്മളെ എല്ലാ നീക്കങ്ങളും ശ്രദ്ധിക്കും.. പ്രത്യേകിച്ച് ഇതുപോലുള്ള ചെറിയ കാര്യങ്ങൾ, നമ്മൾ ഇങ്ങനെ ചെയ്തില്ലേൽ അവർക്ക് സംശയം തോന്നും എടുത്ത് ഇട്ട് അങ്ങ് കൊടയും, സത്യങ്ങൾ എല്ലാം പുറത്ത് വരും. ഇപ്പൊ ചെയ്തത് എല്ലാം വെള്ളത്തിൽ വരച്ച വരെ പോലെ ആവും. അത് വേണ്ടെങ്കിൽ മോൻ വേഗം റെഡി ആയെ “
മനു ഗിരിയെ അഭിമാന പൂർവ്വം നോക്കി ബാത്‌റൂമിലേക്ക് പോയി…
ഗിരിയുടെ മൊബൈൽ അപ്പോഴാണ് റിങ് ചെയ്തത്.. അത് ഒരു സാധാ നോക്കിയ ഫോൺ 111 ഫോൺ ആയിരുന്നു… ഒരു ഐ-ഫോൺ കൂടാതെ അയാൾ കൊണ്ട് നടക്കുന്നത്..
അയാൾ സ്ക്രീനിലേക്ക് നോക്കി ഒരു പ്രൈവറ്റ് നമ്പർ… അയാൾ ഫോൺ എടുത്തു…
“ ഹലോ പറയു സർ, “
….,…………
“ എല്ലാം ഒക്കെ ആണ് സർ “
…………….
“ അതൊക്കെ ഞങ്ങൾ നോക്കിക്കോളാം സർ “
……………
“ഒക്കെ സർ “
അയാൾ കാൾ കട്ട്‌ ചെയ്തു, മുഖത്ത് ഒരു ഗൂഡമായൊരു ചിരി ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *