യാത്ര – 1

സ്റ്റേഷനിൽ എസ്-ഐ വന്നില്ല എന്ന് അറിഞ്ഞു അവർ പുറത്ത് വിസിറ്റേഴ്സ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു..
കുറെ നേരം കാത്തിരുന്ന ശേഷം ആണ് എസ് ഐ വന്നത്…
പുറത്ത് ഇരിക്കുന്ന മനുവിനെ കണ്ടു എസ് ഐ അകത്തേക്ക് വിളിച്ചു…
മനുവിന്റെ കൂടെ കണ്ട ഗിരിയെ എസ് ഐ ക്ക് മനസ്സിൽ ആയില്ല…
എസ് ഐ- “ ഇത് ആരാണ്? “
മനു-“ ഇത് എൻറെ ചേട്ടൻ ആണ് ഗിരി, ഗിരീഷ്
എസ് ഐ- “ രണ്ടാളും ഇരിക്കൂ.”
ഗിരി- “ സർ ഞങ്ങൾ കാര്യങ്ങൾ എന്തായി എന്ന് അറിയാൻ വേണ്ടി വന്നതാണ് “
എസ് ഐ- “ മനസ്സിൽആയി mr ഗിരിഷ് , ഞാൻ അങ്ങോട്ട് പോവുകയാണ്, ആളുകൾ വരുന്നതേ ഉള്ളു, ഇന്ന് നമുക്ക് കാലാവസ്ഥ അനുകൂലമാണ്. എന്തായാലും വരൂ. “
ഗിരി- “ ശരി സർ “
എസ് ഐ- “ നിങ്ങൾ എങ്ങനെ ആണ് വന്നത്? “
ഗിരി- “ എന്റെ കാർ ഉണ്ട് “
എസ് ഐ- “ ഓക്കേ ഗുഡ്, വരു “
എസ് ഐ ജീപ്പിലും, ഗിരിയും മനുവും ബ്ലാക്ക് മേഴ്‌സിഡസ് c ക്ലാസ്സിലും വന്നു..

അവർ സംഭവ സ്ഥലത്തെത്തി… രക്ഷപ്രവർത്തനം നടത്തുന്നവർ അവരുടെ തയ്യാറെടുപ്പ് തുടങ്ങുന്നത് ഉണ്ടായിരുന്നുള്ളു…
അതിൽ ഫയർ ഫോഴ്സ് ന്റെ ഒരു ഉദ്യോഗസ്ഥൻ എസ് ഐ കണ്ട് അവരുടെ അടുത്തേക്ക് വന്നു..സല്യൂട് ചെയ്തു
“ സർ, തുടങ്ങുന്നതെ ഉള്ളു, നല്ല കോട ഉണ്ട്, കുറച്ച് കഴിയുമ്പോൾ മാറും, എന്നാലും പുഴയിൽ തപ്പുക എന്ന് പറഞ്ഞാൽ റിസ്ക് ആണ്, കുത്തൊഴിക്കാണ്…സോ. “
“ ഓക്കേ, നിങ്ങൾ പുഴയുടെ പരിസരങ്ങൾ ഒന്നുടെ ഒന്ന് പരിശോധിക്ക്, കിട്ടിട്ടില്ലെങ്കിൽ നമുക്ക് നോകാം. “
“ ഓക്കേ സർ, “ അയാൾ എസ് ഐ യെ സല്യൂട് ചെയ്തിട്ട് പോയി..

എസ് ഐ രണ്ട് പേരോട് കൂടി “കേട്ടല്ലോ , ഇതാണ് ഇപ്പോഴത്തെ സ്ഥിതി. ഇമ്പ്രൂവ്മെന്റ് ഒന്നും ഇല്ലെങ്കിൽ നമുക്ക് ലൂക് ഔട്ട്‌ നോട്ടീസ് വൈകീട്ടോടെ കൊടുക്കാം, പുഴയിൽ വീണ് ആർകെങ്കിലും കട്ടിയിട്ടുണ്ടെങ്കിൽ. നമുക്ക് നോക്കാം ഓക്കേ. “
ഗിരിയും മനുവും തലയാട്ടി.
എസ് ഐ- “ നിങ്ങൾ വരൂ എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് “
എസ് ഐ ഒരു കോൺസ്റ്റബിൾനേ വിളിച്ചു അവർ രണ്ട് പേരെയും കൂടി ഒരു ഒഴിഞ്ഞ സ്ഥലത്ത് മാറി ഇരുന്നു…
എസ് ഐ-. “ ഇപ്പൊ കാണാതായ ആളുടെ പേര് അർജുൻ ലെ, അർജുൻ അശോക്, ഒക്കെ ബാക്കി ഡീറ്റെയിൽസ് പറയു “
ഗിരി.- “ അച്ഛൻ അശോക്, അമ്മ അരുന്ധതി, ഞങ്ങൾ അവന്റെ മാമൻ മാരാണ്, അതായത് അമ്മയുടെ അനിയൻ മാർ, അളിയൻ ബിസിനസ്‌ ആണ്, അശോക് ഗ്രൂപ്പ്,
എസ് ഐ.- “ഓക്കേ പറയു mr മനോജ്‌ നിങ്ങൾ രണ്ടു പേരും എന്താണ് ചെയ്യുന്നത്? “
ഗിരി- “ ഞങ്ങൾ അളിയന്റെ കമ്പനിയിൽ ഡയറക്ടർസ് ആണ് പിന്നെ എനിക്ക് സ്വന്തം ആയി ഒരു ഷോപ്പിംഗ് മാളും പിന്നെ ഒരു കൺസ്ട്രക്ഷൻ ബിസിനസ്‌ഉം ഉണ്ട് ഇവൻ ഒരു ഫിനാൻസ് സ്ഥാപനം ഉണ്ട് സർ “
എസ് ഐ.- “നിങ്ങൾ എങ്ങോട്ട് പോകുകയായിരുന്നു? എന്തിന്? പറയു mr മനോജ്. “
മനു- “അത് അർജുൻടെ അച്ഛനും അമ്മയും മരിച്ചു , ആത്മഹത്യ ആയിരുന്നു , അവൻ കോയമ്പത്തൂർ ഉള്ള ###### കോളേജിൽ ആണ് പഠികുന്നേ അവനെ കൂട്ടാൻ പോയി വരുന്ന വഴിക്കായിരുന്നു..”
എസ് ഐ –“ഓകെ , അർജുൻടെ പേരെൻറ്സ് എങ്ങനെ ആണ് മരിച്ചത് ?.”
ഗിരി –“വിഷം കഴിച്ചാണ് സർ .
എസ് ഐ –“എന്തിന് ?”
ഗിരി –“അത് കമ്പനിയിൽ കുറച്ച് ഫിനാൻഷ്യൽ പ്രോബ്ലം ഉണ്ടായിരുന്നു , ഏകതേശം ക്ലോസിംഗ് സ്റ്റെജിൽ ആയിരുന്നു . അത് കൊണ്ടാവാം .കൃത്യമായി അറിയില്ല , അവരുടെ ആത്മഹത്യ കുറിപ്പില് അങ്ങനെ ആയിരുന്നു . “
എസ് ഐ –“ഓകെ , നിങ്ങളും ആ കമ്പനിയിൽ പാർട്ട്ണർ മാർ ആയിരുന്നില്ലേ , അപ്പോ നിങ്ങളകും ആ നഷ്ടം ബാദിക്കില്ലെ .?”
ഗിരി –“ഞങ്ങള് ,ആൾറെഡി ഞങ്ങളുടെ പ്രോഫിറ്റ് ഒക്കെ വേറെ ഇൻവെസ്റ്റ് ചെയ്തിരുന്നു , അങ്ങനെ ആണ് ഞാൻ ഷോപ്പിങ് മാളും ,ഇവന് ഫിനാൻഷ്യൽ സ്ഥാപനവും തുടങ്ങിയത് , അളിയന് അങ്ങനെ അല്ല , എല്ലാം ആ കമ്പനിയില് ഇൻവെസ്റ്റ് ചെയ്തിരിക്കുകയായിരുന്നു . നഷ്ടം ഞങ്ങളെ ഭാദിച്ചില്ല എന്ന് പറയാന് പറ്റില്ല ,ഞങ്ങളുടെ ഒരു സോർസ് ഓഫ് ഇൻകം അല്ലേ സർ അടഞ്ഞത് ,പിന്നെ വേറെ ഇൻവെസ്റ്റ്മെന്റ് ഉള്ളത് കൊണ്ട് പിടിച്ച് നിൽക്കുന്നു . “
എസ് ഐ – “എങ്ങനെ ആണ് കമ്പനി നഷ്ടത്തില് ആയത് എന്ന് അറിയാമോ ?
ഗിരി-“അത് ദുബായ് ബേസ്ഡ് ആയിട്ടുള്ള ഏതോ ഒരു കമ്പനിയും ആയി ടൈ അപ്പ് ചെയ്ത് ഒരു പ്രോജക്റ്റ് ഉണ്ടായിരുന്നു , പകുതിക്ക് വച്ച് അവര് വിട്ടു ,അത് ആണെന്ന് തോന്നുന്നു കാരണം .”
എസ് ഐ –“ഓകെ ,പ്രശ്നം ഉണ്ട് എന്ന് അറിഞ്ഞിട്ട് നിങ്ങള് സഹായിച്ചില്ലേ ?”
ഗിരി – “ഏകാതെശം 60 കോടിക്ക് അടുത്ത് ഉണ്ട് സർ എമൌണ്ട് , ഞങ്ങള് അത്രക്കൊന്നും ആയിട്ടില്ല .”
എസ് ഐ –“ഏതാ ആ കമ്പനി ,മീൻസ് വിട്ട് പോയ ..?”
മനു –“മിറാഷ് ലിമിറ്റഡ് എന്ന പറഞ്ഞേ . “
എസ് ഐ –“ഓകെ ,മ് .. അവിടെ കർമങ്ങള് ആരാണ് ചെയ്തത് .?”
ഗിരി – “ഞാൻ ആണ് സർ , അളിയന് ഒരു ഓറഫൻ ആയിരുന്നു ,സോ .. “
എസ് ഐ –“ഓകെ ,ഇപ്പോ നിങ്ങള് പോയകോളു ,വിളിപ്പികുമ്പോള് വരണം ,”
ഗിരി & മനു –“ഷുവർ സർ “
അതും പറഞ്ഞ അവര് തിരിഞ്ഞ് നടന്നു ..
അവരെ തന്നെ ഒരു സംശയ ദൃഷ്ടിയോടെ നോക്കുകയായിരുന്നു എസ് ഐ .
“ഷൺമുഗപാണ്ടിയെൻ , സബ് ഇൻസ്പെക്ടർ .”എന്ന നെയിംടാഗിലൂടെ വിരലോടിച്ച് അയാള് തന്റെ കൂടെ ഉള്ള കോൺസ്റ്റബിൽനോട്
“തനിക്ക് എന്ത് തോന്നുന്നേടോ .?”
“എല്ലാം നല്ല വെൽ പ്ലാൻഡ് ആണ് സർ ,നമ്മൾ കുറച്ച് വിയര്ക്കും .”
എന്ന് പറഞ്ഞ് അയാള് ചിരിച്ചു . അതിന് കൂട്ടായി എസ് ഐ യും മനുവും ഗിരിയും പോയ വഴിയേ നോക്കി എന്തോ മനസ്സിൽ ഉറപ്പിച്ചത് പോലെ ചിരിച്ചു .

വൈകീട്ടാത്തെ ചായ കുടിച്ച് കൊണ്ട് തന്റെ റൂമിലെ ടി.വി കാണുകയായിരുന്നു ഡോക്ടര്. കൂടെ നഴ്സും ഉണ്ട് .
ടി.വിയില് അർജുൻടെ ഫോട്ടോ വച്ച് ന്യൂസ് ൽ റീൽസ് പോകുന്നുണ്ടായിരുന്നു . പക്ഷേ അർജുൻടെ മുഖം ശ്രദ്ധികാത്തത് കൊണ്ടും , നഴ്സിനോട് പഞ്ചാര അടിച്ച് ഇരിക്കുന്നത് കൊണ്ടും അയാള് അത് കണ്ടില്ല .
നഴ്സ് –“ അല്ല സാറേ , ആ ചെക്കനെ ഇങ്ങനെ കിടത്തിയാല് നമുക്കല്ലേ പ്രശ്നം .വല്ല കോംപ്ലികെഷനും ഉണ്ടായാൽ .?”
ഡോക്ടര് –“ഒരു പ്രശ്നവും ഇല്ല , അവൻ ഇൻറ്റേണൽ ബലീഡിങ് ഒന്നും ഇല്ല ,പിന്നെ അവനെ കണ്ടില്ലേ കയ്യിലും കഴുത്തിലും ഒക്കെ ആയി ഫുൾ സ്വര്ണം ആണ് , ചികിൽസയുടെ പേരും പറഞ്ഞ നമ്മുക്ക് അത് അടിച്ചെടുക്കാം .”
നഴ്സ് –“ഓഹ് ഈ സാറിന്റെ ഒരു ബുദ്ധി .”
ഡോക്ടര് –‘ഇതൊക്കെ എന്ത് “
എന്ന് പറഞ്ഞ അയാള് നഴ്സിനെ വലിച്ച് മടിയില് ഇരുത്തി കൊഞ്ചിച്ചു ..
നഴ്സ് –“വിട് സാറേ , ഇങ്ങനെ ഉണ്ടോ ഒരു അക്രാന്തം , ഞാൻ പോയി ആ ചെക്കനെ ഒന്ന് നൊക്കട്ടെ .”
എന്നു പറഞ്ഞു നഴ്സ് പോയി ..
പെട്ടന്ന് നഴ്സിന്റെ നിലവിളി കേട്ട് അയാള് ഓടി .
ഡോക്ടര് –“എന്താ എന്ത് പറ്റി .?”

Leave a Reply

Your email address will not be published. Required fields are marked *