ആ നോട്ട് വായിച്ച് ഡോക്ടർക്ക് ദേഷ്യം വന്നു , പിന്നെ ആ പൈസ എണ്ണി നോക്കി . 800 രൂപ ഉണ്ട് .
അയാള് അതും കോണ്ട് അർജുൻ കിടക്കുന്ന മുറിയിലേക്ക് പോയി ,
അർജുൻടെ മുഖം മുഴുവന് ബാൻഡ്-ഐട് കൊണ്ട് നിറഞ്ഞു ഇരിക്കുകയായിരുന്നു . തലയില് ഹോറിജഹോനടൽ ആയി ഒരു കെട്ട് , താടിയും തലയും കൂട്ടി വെർട്ടിക്കൽ ആയി ഒരു കെട്ട് , കണ്ണിന് താഴെ കവിളി ഒരു ബാൻഡ്-ഐട് , അങ്ങനെ മൊത്തം മുഖം കാണാൻ കഴിയാത്ത പോലെ ആക്കി വെച്ചിട്ടുണ്ട് .. അവനെ കൊണ്ട് വരുമ്പോള് മുഖം മുഴുവന് രക്തം ആയിരുന്നു അതുകൊണ്ട് ഡോക്ടർക്ക് അവന്റെ മുഖം ആത്രക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല .
“ഡാ മനു .” മനുവിന്റെ റൂമിൻടെ ഡോറില് മുട്ടുകയായിരുന്നു ഗിരി
ശബ്ദം കേട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ് മനു മൊബൈൽ നോക്കി.
“ 6 മണിയോ,മനുഷ്യനെ ഒറങ്ങാനും സമ്മതിക്കൂല.”
വാതിൽ തുറന്ന് പുറത്ത് ഗിരിയെ കണ്ടു.
“ ആഹ് ചേട്ടനോ, ചേട്ടനെന്താ രാവിലേ തന്നെ?.”
ഉറക്കം കളഞ്ഞതിന്റെ നീരസം മനു പ്രകടിപ്പിച്ചു..
“ഇങ്ങനെ ഒരു ഒറക്ക പ്രാന്തൻ.”
അകത്തേക്ക് കയറിയ ഗിരി കട്ടിലിൽ ഇരുന്നു.
“ നീ വേഗം റെഡി ആവു, നമുക്ക് സ്റ്റേഷൻ വരെ പോയി വരാം.”
“ എന്റെ ചേട്ടാ പോലീസ് കാര് പോലും വന്നിട്ടുണ്ടാവില്ല, നമ്മൾ അവിടെ പോയി എന്ത് മണ്ണാങ്കട്ടി ഉണ്ടാക്കാനാ. “
“എടാ നമ്മൾ ഇങ്ങനെ പോയി അവരെ വെറുപ്പിച്ചാലെ അവർക്ക് നമ്മൾ ജനുവിൻ ആയിട്ടാണ് ഫീലിംഗ് എക്സ്പ്രസ്സ് ചെയ്നെ ന്ന് തോന്നു. “
“ഏഹ് അങ്ങനെ ഒക്കെ ഉണ്ടോ “
“ ഇങ്ങനെ ഒരു മണ്ടൻ, എടാ അവർ നമ്മളെ എല്ലാ നീക്കങ്ങളും ശ്രദ്ധിക്കും.. പ്രത്യേകിച്ച് ഇതുപോലുള്ള ചെറിയ കാര്യങ്ങൾ, നമ്മൾ ഇങ്ങനെ ചെയ്തില്ലേൽ അവർക്ക് സംശയം തോന്നും എടുത്ത് ഇട്ട് അങ്ങ് കൊടയും, സത്യങ്ങൾ എല്ലാം പുറത്ത് വരും. ഇപ്പൊ ചെയ്തത് എല്ലാം വെള്ളത്തിൽ വരച്ച വരെ പോലെ ആവും. അത് വേണ്ടെങ്കിൽ മോൻ വേഗം റെഡി ആയെ “
മനു ഗിരിയെ അഭിമാന പൂർവ്വം നോക്കി ബാത്‌റൂമിലേക്ക് പോയി…
ഗിരിയുടെ മൊബൈൽ അപ്പോഴാണ് റിങ് ചെയ്തത്.. അത് ഒരു സാധാ നോക്കിയ ഫോൺ 111 ഫോൺ ആയിരുന്നു… ഒരു ഐ-ഫോൺ കൂടാതെ അയാൾ കൊണ്ട് നടക്കുന്നത്..
അയാൾ സ്ക്രീനിലേക്ക് നോക്കി ഒരു പ്രൈവറ്റ് നമ്പർ… അയാൾ ഫോൺ എടുത്തു…
“ ഹലോ പറയു സർ, “
….,…………
“ എല്ലാം ഒക്കെ ആണ് സർ “
…………….
“ അതൊക്കെ ഞങ്ങൾ നോക്കിക്കോളാം സർ “
……………
“ഒക്കെ സർ “
അയാൾ കാൾ കട്ട് ചെയ്തു, മുഖത്ത് ഒരു ഗൂഡമായൊരു ചിരി ഉണ്ടായിരുന്നു
സ്റ്റേഷനിൽ എസ്-ഐ വന്നില്ല എന്ന് അറിഞ്ഞു അവർ പുറത്ത് വിസിറ്റേഴ്സ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു..
കുറെ നേരം കാത്തിരുന്ന ശേഷം ആണ് എസ് ഐ വന്നത്…
പുറത്ത് ഇരിക്കുന്ന മനുവിനെ കണ്ടു എസ് ഐ അകത്തേക്ക് വിളിച്ചു…
മനുവിന്റെ കൂടെ കണ്ട ഗിരിയെ എസ് ഐ ക്ക് മനസ്സിൽ ആയില്ല…
എസ് ഐ- “ ഇത് ആരാണ്? “
മനു-“ ഇത് എൻറെ ചേട്ടൻ ആണ് ഗിരി, ഗിരീഷ്
എസ് ഐ- “ രണ്ടാളും ഇരിക്കൂ.”
ഗിരി- “ സർ ഞങ്ങൾ കാര്യങ്ങൾ എന്തായി എന്ന് അറിയാൻ വേണ്ടി വന്നതാണ് “
എസ് ഐ- “ മനസ്സിൽആയി mr ഗിരിഷ് , ഞാൻ അങ്ങോട്ട് പോവുകയാണ്, ആളുകൾ വരുന്നതേ ഉള്ളു, ഇന്ന് നമുക്ക് കാലാവസ്ഥ അനുകൂലമാണ്. എന്തായാലും വരൂ. “
ഗിരി- “ ശരി സർ “
എസ് ഐ- “ നിങ്ങൾ എങ്ങനെ ആണ് വന്നത്? “
ഗിരി- “ എന്റെ കാർ ഉണ്ട് “
എസ് ഐ- “ ഓക്കേ ഗുഡ്, വരു “
എസ് ഐ ജീപ്പിലും, ഗിരിയും മനുവും ബ്ലാക്ക് മേഴ്‌സിഡസ് c ക്ലാസ്സിലും വന്നു..
അവർ സംഭവ സ്ഥലത്തെത്തി… രക്ഷപ്രവർത്തനം നടത്തുന്നവർ അവരുടെ തയ്യാറെടുപ്പ് തുടങ്ങുന്നത് ഉണ്ടായിരുന്നുള്ളു…
അതിൽ ഫയർ ഫോഴ്സ് ന്റെ ഒരു ഉദ്യോഗസ്ഥൻ എസ് ഐ കണ്ട് അവരുടെ അടുത്തേക്ക് വന്നു..സല്യൂട് ചെയ്തു
“ സർ, തുടങ്ങുന്നതെ ഉള്ളു, നല്ല കോട ഉണ്ട്, കുറച്ച് കഴിയുമ്പോൾ മാറും, എന്നാലും പുഴയിൽ തപ്പുക എന്ന് പറഞ്ഞാൽ റിസ്ക് ആണ്, കുത്തൊഴിക്കാണ്…സോ. “
“ ഓക്കേ, നിങ്ങൾ പുഴയുടെ പരിസരങ്ങൾ ഒന്നുടെ ഒന്ന് പരിശോധിക്ക്, കിട്ടിട്ടില്ലെങ്കിൽ നമുക്ക് നോകാം. “
“ ഓക്കേ സർ, “ അയാൾ എസ് ഐ യെ സല്യൂട് ചെയ്തിട്ട് പോയി..
