ജീവിതമാകുന്ന നൗക – 3

എല്ലാവരുടെ അടുത്തും ഫ്രീ ആയിട്ടും ഫ്രണ്ട്‌ലി ആയിട്ടുമാണ് പെരുമാറ്റം പക്ഷേ എനിക്കെതിരെ അവൾ പുതിയ അടവ് ഇറക്കി തുടങ്ങി. കുറച്ചു കമ്പനി ആകുന്നവരുടെ അടുത്ത് ‘ഇര’ യെന്ന കഥ. എനിക്ക് അവളോട് എന്തിനാണ് ഇത്ര ദേഷ്യം എന്ന് അവൾക്കറിയില്ല പോലും. പാവം അന്നയും ക്രൂരനായ ഞാനും. അത് ഊട്ടിയുറപ്പിക്കാനെന്നോണം ഗ്രൂപ്പ് ആക്ടിവിറ്റിക്ക് ഇടയിൽ ഒന്ന് രണ്ട് വട്ടം സംസാരിക്കാൻ ശ്രമിച്ചു. അതും പ്രസെൻറ്റേഷൻ ചെയ്യേണ്ട വിഷയത്തിൽ സംശയം തീർക്കാനെന്ന പോലെ. കാണുന്നവർ വിചാരിക്കും ഒരു അക്കാഡമിക്ക് സംശയം തീർക്കാൻ പോലും അവളുടെ അടുത്ത് സംസാരിക്കാത്ത ഞാൻ എന്തു സാധനം ആണെന്ന്.

ഒരു തരം മിസ്ൻഫൊർമേഷൻ ക്യാമ്പയൻ. നേരിട്ടുള്ള സംസാരം അല്ലാത്തത് കൊണ്ട് ചോദിക്കാനും പറ്റില്ല,

ആദ്യമൊക്കെ അവളുടെ നാടകം കളി ഞാൻ മൈൻഡ് ചെയ്തിരുന്നില്ലെങ്കിലും കൂടുതൽ ആളുകൾ നിങ്ങൾ തമ്മിൽ എന്താണ് പ്രശനം എന്ന് ചോദിച്ചു തുടങ്ങിയതോടെ എനിക്ക് അവളോടുള്ള ദേഷ്യം കൂടി. മാർ. Mr കൂളിൽ നിന്ന് Mr ഹോട്ടിലിലേക്കു ഞാൻ മാറി തുടങ്ങി അവളുടെ മുഖം പോയിട്ട് തല വട്ടം കാണുമ്പോളെക്കും എനിക്ക് ദേഷ്യം വന്നു തുടങ്ങി എന്ന് മാത്രമല്ല അത് മുഖത്തു പ്രകടമാണ്. ബീന മാമും സുനിത മാമും വരെ എന്താണ് പ്രശനം അതൊക്കെ വിട്ടു കളഞ്ഞു കൂടെ എന്നുപദേശിച്ചപ്പോൾ ആണ് അവളുടെ പ്രവർത്തിയുടെ വ്യാപ്തി ശരിക്കും എനിക്ക് ബോധ്യപ്പെട്ടത്.
പലരും എന്നോട് അവളുമായിട്ടുള്ള വഴക്കിൻ്റെ കാരണം ചോദിച്ചു തുടങ്ങി. പറഞ്ഞു ഫലിപ്പിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ആർക്കും ഒരു മറുപടിയും കൊടുത്തില്ല.

പെൺപിള്ളേരുടെ അടുത്ത് വലിയ കമ്പനിക്ക് പോകാത്തതിനാലും അന്നയുമായിട്ടുള്ള പ്രശ്നങ്ങൾ കാരണം ക്ലാസ്സിലെ പല പെണ്ണുങ്ങൾക്കും എന്നെ ചെറിയ പേടിയൊക്കയാണ് എന്നാണ് സുമേഷിൻ്റെ റിപ്പോർട്ട്. പിന്നെ ജിമ്മിയെ പഞ്ഞിക്കിട്ട് അങ്ങനെ ഒരു വില്ലൻ പട്ടവും ഉണ്ടല്ലോ.

സുമേഷ് ഇടക്ക് തമാശക്ക് വന്നു പ്രശനം കോമ്പ്രോമൈസ് ആക്കി തരാം എന്ന് പറയും. കൂട്ടത്തിൽ ഒരു ഓളത്തിനു അവൻ്റെ കൂടെ ടോണിയും കൂടും. കാരണം അന്നയെ കുറിച് സുമേഷിന് ദിവസവും എന്ധെങ്കിലും പറയാൻ കാണും അവസാനം ചെന്നെത്തുന്നത് കോമ്പ്രോമിസ് ആക്കം എന്ന ഓഫെറിലും.

റൂമിൽ മിക്ക ദിവസവും ഇതാണ് സംസാരം. “അല്ല അർജ്ജു ചേട്ടാ സത്യത്തിൽ ചേട്ടനും അന്നയും തമ്മിൽ എന്താണ് പ്രശനം?” പതിവ് പോലെ ലൈറ്റ് ഓഫാക്കിയതും ടോണിയുടെ ചോദ്യം വന്നു

“അർജ്ജു ചേട്ടാ അന്നക്കു വഴക്കു അവസാനിപ്പിക്കണം എന്നുണ്ട് ഞാനും ടോണിയും കൂടി എല്ലാം പറഞ്ഞു സെറ്റിൽ ചെയ്യാം അതിനു ശേഷം നിങ്ങളായിരിക്കും ബെസ്ററ് ഫ്രണ്ട്സ. ചിലപ്പോൾ ലൗഴ്സും എന്തോക്കെ പറഞ്ഞാലും നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ് ” സുമേഷിൻ്റെ വക അടുത്ത ഡയലോഗ്

തമാശക്ക് പറയുന്നത് ആണെങ്കിലും ആദ്യമൊക്കെ ഞാൻ തെറി വിളിക്കുമ്പോൾ അവന്മാർ അവിടെ കടന്നു ചിരിക്കും. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ പ്രതീകരണം ഒക്കെ നിർത്തി.

ജേക്കബ് അച്ചായൻ ഇടക്ക് ഞങ്ങളെ വിളിക്കാറുണ്ട്.

രണ്ടാഴ്ച കൂടുമ്പോൾ ജീവ വിളിക്കും. അഞ്ജലി സുഖമായിരിക്കുന്നു എന്ന് മാത്രം പറയും. വിശ്വനെ കുറിച്ച് ഞാൻ ചോദിക്കാറുമില്ല പുള്ളി പറയാറുമില്ല. പുള്ളിയുടെ ചില സംസാരത്തിൽ നിന്ന് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ മനസ്സിലാക്കുന്ന പോലെ തോന്നാറുണ്ട്. ജിമ്മിയെ കുറിച്ചും അന്നയെ കുറിച്ചും ഒക്കെ ചോദിച്ചു. ചിലപ്പോൾ ജേക്കബച്ചായൻ എന്ധെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകും.

പിന്നെ കൂടുതലും ഐഡൻറ്റിറ്റി വെളിവാക്കരുത് എന്നുള്ള ഉപദേശമാണ്. പിന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്നും. ഫോട്ടോസ് ഒക്കെ കാണാൻ പഴയ id യൂസ് ചെയ്യണം എന്ന് ഞാൻ നിർബന്ധം പറഞ്ഞത് കൊണ്ട് ഫ്ലാറ്റിൽ എത്തിയ ഒരു വീക്കെൻഡിൽ പുള്ളി ഒരാൾ വഴി ഒരു സെക്യൂർഡ് ലാപ്ടോപ്പ് എത്തിച്ചു തന്നു. അതിൽ നിന്ന് പഴയ ഫേസ്ബുക് ഐഡിയിൽ ലോഗിൻ ചെയ്തു എൻ്റെയും രാഹുലിൻ്റെയും ഫേസ്ബുക് id പ്രൊഫൈൽ ലോക്ക് ഇടിയിപ്പിച്ചു. എല്ലാ ഫോട്ടോ ആൽബങ്ങളുടെയും സെക്യൂറിറ്റി സെറ്റിംഗ്സുസ് മാറ്റി. എന്നിട്ട് പുതിയ ഫേസ്ബുക് ഐഡിയിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ആഡ് ചെയ്‌തു. ഇനി ഫ്രണ്ട്ലിസ്റ്റിൽ ഉള്ള ഒരാളുടെ ഫോട്ടോസ് കാണുന്ന രീതിയിൽ പുതിയ ഐഡിയിൽ നിന്ന് പഴയ ഐഡിയിലെ ഫോട്ടോസ് ഒക്കെ എനിക്ക് കാണാം.
ക്ലാസ്സ് തുടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞതും 1st ഇൻ്റെർണൽ എക്സാം നടന്നു. ഒന്നും പഠിക്കാതെ നടക്കുന്ന എനിക്കാണ് ക്ലാസ്സിൽ ഏറ്റവും നല്ല മാർക്ക്. അതും ഡയറക്ടർ മാഡത്തിൻ്റെ ഉത്തരവ് ഉണ്ടായിട്ടു വരെ. പലതിലും ഫുൾ മാർക്കും ഉണ്ട് അതോടെ എല്ലാവർക്കും അത്ഭുതമായി. കാരണം മിക്കവർക്കും മാർക്ക് വളരെ കുറവായിരുന്നു. അവരുടെ പഠിത്തം മോശമായത് കൊണ്ട് മാത്രമല്ല കോളേജ് സ്ട്രിക്ട ആണെന്ന് കാണിക്കാൻ ഇൻ്റെർണൽ പരീക്ഷപേപ്പർ കട്ടിയായി സെറ്റ് ചെയ്തതിന് പുറമെ മാർക്ക് വളരെ പിടിച്ചാണ് നൽകുന്നത്.

ക്ലാസ്സിലെ പെണ്ണുങ്ങൾക്ക് ആണുങ്ങളിൽ പലർക്കും എൻ്റെ ഉയർന്ന മാർക്ക് ഒരു ഷോക്ക് ആയിരുന്നു ക്ലാസ്സിൽ ഇരുന്നുറങ്ങുന്ന ഞാൻ ക്ലാസിലെ ടോപ്പർ. എന്നെ അറിയുന്ന രാഹുൽ മാത്രം അത്ഭുതപെട്ടില്ല. രാഹുലിന് ഒന്ന് രണ്ട് വിഷയങ്ങളിൽ മാർക്ക് കുറവായിരുന്നു എങ്കിലും ഒരു വിഷയത്തിലും തോറ്റില്ല. മാർക്ക് കുറഞ്ഞതിൽ അവന് കുറച്ചു വിഷമം ഉണ്ട്. മാർക്ക് വന്നതോടെ എന്നോട് രണ്ട് പേർക്ക് ഭയങ്കര അസൂയ ആയി. പിന്നീടുള്ള പെരുമാറ്റത്തിൽ നിന്ന് വ്യക്തമായിരുന്നു. ഫസ്റ്റ് പ്രതീക്ഷിച്ച രണ്ടു പേരാണ്. ഒരു അരവിന്ദ് നായരും പിന്നെ സോഫിയ ലോറൻസ് എന്നൊരു പെണ്ണും. പോരാത്തതിന് സോഫിയ ഞാൻ കോപ്പി അടിച്ചാണ് ഉയർന്ന മാർക്ക് കരസ്ഥമാക്കിയത് എന്ന് പടുത്ത വിട്ടു.

ബിസിനെസ്സ് ലോ എടുക്കുന്ന പ്രൊഫസർ കരുതിയത് ഞാൻ കോപ്പി അടിച്ചു എന്നാണ്. കാരണം ഉത്തരങ്ങളിൽ സെക്ഷനുകളും ജഡ്ജ്മെൻ്റെകളുടെ ഫുൾ പേരും കൊല്ലവും അടക്കം ഞാൻ എഴുതിയിരുന്നു. പുള്ളി എന്നെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു എന്നോട് അതിൽ നിന്ന് ചിലത് വീണ്ടും ചോദിച്ചു. എഴുതിയത് പോലെ തന്നെ കറക്റ്റ് ആയി പറഞ്ഞപ്പോൾ മാത്രമാണ് പുള്ളിക്ക് വിശ്വാസമായത്.

അന്ന അവളുടെ അനിയൻ സ്റ്റീഫനെ കാണുമ്പോളും ഫോൺ വിളിക്കുമ്പോളും ഒക്കെ അർജ്ജുനെയും രാഹുലിനെയും എങ്ങനെ തറ പറ്റിക്കാം എന്ന് മാത്രമായി സംസാരം. പണ്ട് തൻ്റെ കാര്യങ്ങൾ അന്വേഷിക്കാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ചേച്ചി അല്ല എന്ന് അവന് തോന്നി തുടങ്ങി ചേച്ചിക്ക് ഭ്രാന്തു പിടിച്ചോ എന്ന് പോലും സ്റ്റീഫന് തോന്നി തുടങ്ങി. രാഹുലിൻ്റെ ഒരു ഫ്രണ്ടിൻ്റെ ചേട്ടൻ അന്നയുടെ ക്ലാസ്സിൽ തന്നെയാണ്. അവൻ വഴി കാര്യങ്ങൾ അറിഞ്ഞതിൽ നിന്ന് ചേച്ചിയുടെ പ്രവർത്തികൾ കാരണം അർജുൻ എപ്പോൾ വേണെമെങ്കിലും പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപർവതമായി മാറികൊണ്ടിരിക്കുകയാണ്‌ എന്ന് സ്റ്റീഫന് മനസ്സിലായി.
സംഭവം കൈവിട്ടു പോകും എന്ന് തോന്നിയത് കൊണ്ട് അവൻ അന്ന ചേച്ചി അറിയാതെ അർജുനോടും രാഹുലിനോടും നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *