ജീവിതമാകുന്ന നൗക – 3

വൈകിട്ട് അവൻ എം.ബി.എ മെൻസ് ഹോസ്റ്റലിൻ്റെ അടുത്തു കാത്തു നിന്നു. അർജുനും രാഹുലും ബൈക്കിൽ വന്നതും അവൻ നിർത്താനായി കൈ കാണിച്ചു. “നല്ല പരിചയം ഉള്ള മുഖം, സുമുഖനായ ഒരു ചെറുപ്പക്കാരൻ, പക്ഷേ മുൻപ് കണ്ടു പരിചയമില്ല ” അർജ്ജുൻ മനസ്സിൽ ഓർത്തു.

അവൻ ഞങ്ങളുടെ അടുത്തു വന്നു കൈ കൊടുത്തുകൊണ്ട് പറഞ്ഞു “ഹലോ അർജുൻ ഞാൻ സ്റ്റീഫൻ അന്നയുടെ അനിയൻ ആണ്. ചേച്ചിയുമായുമുള്ള വിഷയം സംസാരിക്കാൻ ആണ് വന്നത്.”

അത് കേട്ടതും അർജ്ജുൻ്റെയും രാഹുലിൻ്റെയും മുഖത്തു ദേഷ്യം ഇരച്ചു കയറി എങ്കിലും ഒന്നും പറയാൻ നിന്നില്ല. “പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം. ചേച്ചിക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കാൻ ആണ് ഞാൻ വന്നത്. അന്ന ചേച്ചിയും ഞാനും ചെറുപ്പം മുതൽ അമ്മയില്ലാതെ വളർന്നതാണ് ചേച്ചിക്ക് 4 വയസുള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത്. സ്നേഹത്തിനും പകരമായി അപ്പൻ പണം മാത്രമാണ് തന്നുകൊണ്ടിരുന്നത്. അതിൻ്റെ ഒക്കെ കുഴപ്പം എൻ്റെ ചേച്ചിക്കുണ്ടെന്ന് എനിക്കറിയാം എങ്കിലും എൻ്റെ ചേച്ചിയല്ലേ. അത് കൊണ്ട് കുറച്ചു അലിവ് കാണിക്കണം” അവൻ യാചനയുടെ സ്വരത്തിൽ ഞങ്ങളോട് പറഞ്ഞു.

“നീ എന്താ അവളെ പോലെ വെടുക്കു ആകാതിരുന്നത്” രാഹുൽ ചാടി കയറി ചോദിച്ചു. അതിന് അവൻ ഒന്നും തന്നെ മിണ്ടിയില്ല

എനിക്ക് അവൻ്റെ വികാരം മനസ്സിലായി. എനിക്ക് അഞ്ജലിയോടുള്ള കരുതൽ തന്നെയാണ് അവന് അന്നയോടുള്ളത്.

“പിന്നെ ഓണം അവധി വരുകയല്ലേ അപ്പോൾ ഞാൻ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാം.” “ശരി ഓണം വരെ അവളുടെ ഭാഗത്തു നിന്ന് എന്തു പ്രോവൊക്കേഷൻ ഉണ്ടായാലും ഞങ്ങൾ തിരിച്ചൊന്നും ചെയ്യില്ല. പക്ഷേ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ.” ഞാൻ അവനോട് പറഞ്ഞു.

“അത് മതി ചേട്ടന്മാരെ thank you ” അതും പറഞ്ഞിട്ട് അവൻ സന്തോഷത്തോടെ ബൈക്കിൽ കയറി പോയി

രാഹുലിന് ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും അവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല. ഞാൻ അഞ്ജലിയെ കുറിച്ച ഓർത്തെന്ന് അവന് മനസ്സിലായി. “പാവം പയ്യൻ, അവളുടെ അനിയൻ ആണെന്ന് പറയുകേ ഇല്ല” ഞാൻ രാഹുലിനോട് പറഞ്ഞു.
“എന്നാ പിന്നെ അവളെ അങ്ങ് കെട്ട് അവനെ നിനക്ക് അളിയൻ ആയി കിട്ടുമെല്ലോ.” രാഹുൽ ദേഷ്യത്തോടെ പറഞ്ഞു.

അവൻ്റെ വായിൽ നിന്ന് കൂടുതൽ കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. രാത്രി പതിവ് പോലെ സുമേഷും ടോണിയും എന്നെ അന്നയുടെ പേരും പറഞ്ഞു കളിയാക്കിയെങ്കിലും ഞാൻ തിരിച്ചൊന്നും കളിയാക്കാൻ നിന്നില്ല.

ഒരാഴ്ച കഴിഞ്ഞാൽ ഓണ അവധി തുടങ്ങുകയാണ്. ഞാനും രാഹുലും ജേക്കബ് അച്ചായൻ്റെ ഏലാ തോട്ടത്തിൽ പോകാൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. പുള്ളി കുറെ നാളായി വിളിക്കുന്നു. ക്ലാസ്സിലെ ആദ്യ ഓണത്തിൻ്റെ ത്രില്ലിൽ ആണ് എല്ലാവരും പെണ്ണുങ്ങളെ ഒക്കെ സെറ്റ് സാരിയിൽ കാണാമെല്ലോ. ഓണത്തിൻ്റെ അന്ന് രാവിലെ തന്നെ പിരിവിട്ടു കാശുമായി രമേഷും ദീപുവും ടോണിയും കൂടി പൂവൊക്കെ വാങ്ങാൻ പോയി. അന്ന പൂ വാങ്ങാൻ പിരിവിലേക്ക് 5000 രൂപയാണ് കൊടുത്തത് എന്നൊക്കെ സുമേഷ് തള്ളുന്നുണ്ടായിരുന്നു. കാശു കുറെ പിരിഞ്ഞു കിട്ടിയത് കൊണ്ട് വൈകിട്ട് ബാറിൽ പോയിട്ട് രണ്ടെണ്ണം അടിച്ചിട്ട് പിരിയാൻ ആണ് മച്ചാന്മാരുടെ പരിപാടി. പക്ഷേ എല്ലാവർക്കും ക്ഷണമില്ലാ. ഞാനും രാഹുലും മാത്യവും തൃശൂർ ഗെഡികൾ അടക്കം 10 പേർ.

മുണ്ടുടുത്ത പരിചയം ഒന്നുമില്ലെങ്കിലും സിൽവർ കര കസവ് മുണ്ടും ഇന്ദ്ര നീല സിൽക്ക് ഷിർട്ടുമാണ് എൻ്റെ വേഷം. രാഹുൽ ഒരു സിൽവർ ഷർട്ടും കറുത്ത കര കസവ് മുണ്ടുമാണ് വേഷം. രണ്ടാളും അടിപൊളി ലൂക്ക് ആയിട്ടുണ്ട്. വടം വലി മത്സരത്തിന് ഒക്കെ പങ്കെടുക്കാനായി ജീൻസും ടീഷർട്ടും ബാഗിൽ എടുത്തു വെച്ച്. എല്ലാവന്മാരും മാക്സിമം സ്റ്റൈലിൽ ആണ്.

തലേ ദിവസം തന്നെ ഹോസ്റ്റലിൻ്റെ അടുത്ത് കട നടത്തുന്ന ചേട്ടൻ്റെ വീട്ടിൽ പോളോ കുട്ടനെ കൊണ്ട് വന്നിട്ടിരുന്നു. കാരണം മുണ്ടുടുത്തു ബൈക്കിൽ പോകുന്നത് റിസ്ക് ആണ്. രാവിലെ ഞാനും രാഹുലും മാത്യുവിനെയും കൂട്ടി കാറിൽ കോളേജിലേക്ക് എത്തി. ഞങ്ങൾ എത്തിയപ്പോളേക്കും എല്ലാവരും പൂക്കളം ഇടാനുള്ള തയ്യാറെടുപ്പിൽ ആണ്.

സെറ്റ് സാരിയിൽ പെണ്ണുങ്ങളും മുണ്ടും ഷർട്ടും കുർത്തയും ഒക്കെ അണിഞ്ഞു ആണുങ്ങളും, എല്ലാവരും നല്ല സ്റ്റൈലിൽ ആണ് മുല്ലപ്പൂവുമൊക്കെ വെച്ച് പെണ്ണുങ്ങൾ നല്ല കളറായിട്ടുണ്ട്. സിമ്പിൾ ആയിട്ടുള്ള എതോ ഡിസൈനർ കസവു സാരിയിൽ അന്ന കൂടുതൽ സുന്ദരിയായി എനിക്ക് തോന്നി. അന്ന അല്പം വയറും പുക്കിളും ഒക്കെ കാണിച്ചിട്ടുണ്ട്. മനഃപൂർവം ആണോ അറിയാതെ സാരി നീങ്ങി പോയതാണോ എന്ന് പറയാൻ പറ്റില്ല അവളുടെ വെളുത്ത ആലില വയറിലേക്ക് ആണുങ്ങൾ ഇടയ്ക്കിടെ നോൽക്കുന്നുണ്ട്.
രാഹുൽ ജെന്നിയെ വിളിച്ചുകൊണ്ട് ക്യാൻ്റെനിലേക്ക് പോയി. എന്നെ വിളിച്ചെങ്കിലും ഞാനില്ല എന്ന് പറഞ്ഞു ഒഴുവായി ആരെയും മൈൻഡ് ചെയ്യാതെ ക്ലാസ്സിൻ്റെ മൂലയിൽ പോയി ഇരുന്നു. പൂക്കളം ഇടാൻ കൂടണം എന്നൊക്കെ അതിയായ ആഗ്രഹം ഉണ്ട്. പക്ഷേ ഒരു കുഴപ്പം ഉണ്ട് പോൾ എന്ന നിശ്ചൽ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കുന്നുണ്ട്. പോരാത്തതിന് മിക്കവരും മൊബൈലിൽ കൂട്ടം കൂടിയും അല്ലാതെയുമൊക്ക ഫോട്ടോ എടുക്കുന്നുണ്ട്. ഞങ്ങൾ വന്നപ്പോൾ തന്നെ പോൾ ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ഞാനും രാഹുലും പതുക്കെ മുഖം തിരിച്ചു കളഞ്ഞു. ഈ ഫോട്ടോസൊക്കെ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയിൽ കയറും. എപ്പോൾ ഫോൺ വിളിച്ചാലും ജീവ പറയുന്ന ഒരു കാര്യമാണ് ഒരു കാരണവശാലും സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്ന്.

ഞാൻ ഒരു സിനിമ കാണുന്ന പോലെ ഏറ്റവും പിന്നിൽ ഇരിക്കുകയാണ്. എന്നെ കൂടാതെ ഒന്ന് രണ്ട് കാമുകി കാമുകന്മാർ മാത്രമാണ് ഡെസ്കിൽ ഇരിക്കുന്നത്.

9 മണി ആയപ്പോൾ എല്ലാവരും പൂക്കളം ഇട്ട് തുടങ്ങി. അന്ന പതിവ് പോലെ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി തുള്ളി നടക്കുന്നുണ്ട്. അവളുടെ അഴക് കാണാൻ ചില സീനിയർസടക്കം പലരും ക്ലാസ്സിലേക്ക് എത്തി നോക്കി പോകുന്നുണ്ട്. പെട്ടന്ന് അന്ന എന്നെ നോക്കി. അവൾ നോക്കിയതും സാദാരണ കലിപ്പിച്ചു നോക്കാറുള്ള ഞാൻ എന്തോ നോട്ടം മാറ്റി കളഞ്ഞു.

“ഛെ ! വായി നോക്കിയിരിക്കുകയാണ് എന്ന് വിചാരിച്ചു കാണുമോ.” പെട്ടന്ന് അവൾ എൻ്റെ സീറ്റ് ലക്ഷ്യമാക്കി മുകളിലേക്ക് കയറി വന്നു. എന്നിട്ട് കളിയാക്കികൊണ്ട് പറഞ്ഞു

“എന്താ മാഷേ ഇവിടെ വായി നോക്കി ഇരിക്കാതെ വന്ന് പൂക്കളം ഇടാൻ സഹായിക്ക്. ” അത് കേട്ടതും എനിക്ക് ദേഷ്യം വന്നു.

“നിൻ്റെ ഫ്രീ ആയിട്ടുള്ള വട ഷോ കാണാൻ എത്ര പേര് വരുമെന്ന് എണ്ണമെടുക്കുകയായിരുന്നു ഞാൻ ” ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് സംഭവം കത്തിയത്. മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. പെട്ടന്ന് തന്നെ സാരി വലിച്ചു വയറു മറിച്ചിട്ട താഴേക്ക് തുള്ളി തുള്ളി പോയി.

Leave a Reply

Your email address will not be published. Required fields are marked *