ശ്യാമ : “എന്തെങ്കിലും എന്നോട് പറയാനുണ്ടോ?”
ബാലു : “ഇല്ലല്ലോ”
ശ്യാമ : “ഒന്നും?”
ബാലു : “ഇല്ലെന്നു പറഞ്ഞില്ലേ”
ശ്യാമ : “ഉണ്ട്”
ബാലു : “ങാ ഉണ്ട്, ആന മരം കയറി”
ശ്യാമ : “ങേ, അതെന്നാ?”
ബാലു : “അങ്ങിനൊന്നുണ്ട്, എന്തെങ്കിലും പറയാനല്ലേ പറഞ്ഞത് ?”
ശ്യാമ : “ശൊ ഇഷ്ടത്തിലെന്തെങ്കിലും പറ”
ബാലു : “എന്നുപറഞ്ഞാൽ”
ശ്യാമ : “നല്ലത് വല്ലതും പറ”
ബാലു : “ഹും, ഞാനും ഗിരിജയും ഇന്നലെ പാർക്കിൽ പോയി, ഐസ്ക്രീം ഒക്കെ കഴിച്ചു, പിന്നെ അവളെ കൊണ്ടു പോയി വീട്ടിൽ വിട്ടു”
ശ്യാമ : “എന്നിട്ട്?”
ബാലു : “എന്നിട്ടൊന്നുമില്ല”
ശ്യാമ : “ഞാൻ പറഞ്ഞത് എന്നോട് ഇഷ്ടത്തിലെന്തെങ്കിലും പറയാനാ, അപ്പോ അതിയാന്റെ യന്തരവളിന്റെ കാര്യമാ പറയുന്നത്, ഹും”
ബാലു : “നിനക്ക് അത് ഇഷ്ടമാകും എന്ന് കരുതി”
ശ്യാമ : “പിന്നെ, ഇനി ഗിരിജ ചേച്ചിയുമായി എങ്ങിനാ?”
ബാലു : “അത് പഴയപോലെ തന്നെ”
ശ്യാമ : “കൊല്ലും ഞാൻ”
ബാലു : “ങേ?”
ശ്യാമ : “ദേ ചുമ്മാ ആളെ വടിയാക്കല്ലേ”
ബാലു : “അല്ല അതല്ലേ അതിന്റെ ശരി?”
ശ്യാമ : “ഹും ചേച്ചിക്ക് പട്ടിയുടെ വില പോലുമില്ല എന്നിട്ടാ”
ബാലു : “ഓഹോ”
ശ്യാമ : “അതെ”
ബാലു : “നീയാ തീരുമാനിക്കുന്നേ?”
ശ്യാമ : “ഉം”
ബാലു : “നമ്മുക്ക് കാണാം”
ശ്യാമ : “പിന്നെ എനിക്കറിയാല്ലോ ചേച്ചിയേക്കാൾ ഇഷ്ടം എന്നെയാണെന്ന്?”
ബാലു : “ആര് പറഞ്ഞു?”
ശ്യാമ : “ഇതു തന്നെ”
ബാലു : “അത് ചുമ്മാ പറഞ്ഞതാ”
ശ്യാമ : “അല്ല”
ബാലു : “ആണ്”
ശ്യാമ : “എങ്കിൽ നാളെ മുതൽ ഞാൻ വരുന്നില്ല”
ബാലു : “വേണ്ട”
ശ്യാമ : “പുതിയ ആളെ എടുക്കുമോ?”
ബാലു : “ആം,”ചിലപ്പോ”
ശ്യാമ : “കിലപ്പോ, ഹും ഞാൻ പോകുവ”
ബാലു : “പൊയ്ക്കോ”
ശ്യാമ : “പോകെണ്ടാന്ന് പറ”
ബാലു : “അല്ല നിനക്ക് പോകണമെന്നു പറഞ്ഞാൽ പിന്നെ ഞാനെന്തു ചെയ്യും?”
ശ്യാമ : “എന്നാ ഞാൻ പോകുന്നില്ല”
ബാലു : “വേണ്ട”
ശ്യാമ : “ഹൊ എന്തൊരു സാദനമാ ഇത്”
ബാലു : “ആണോ?”
ശ്യാമ : “പിന്നല്ലാ..”
ബാലു മറുപടി പറഞ്ഞില്ല, അവന്റെ പിണക്കമെല്ലാം മാറിയിരുന്നു. ഗിരിജയെ വിട്ട് ശ്യാമയുടെ മാസ്മരീകവലയത്തിലേയ്ക്ക് ബാലു വളരെ മുമ്പുതന്നെ മാറിക്കഴിഞ്ഞിരുന്നു. ഇനി ഇവളാണ് തന്റെ പെണ്ണ് എന്ന് ബാലു ഉറപ്പിച്ചതിനാൽ ശ്യാമയുടെ പരിഭവങ്ങൾ അവനെ രസംപിടിപ്പിച്ചു.
ബാലു : “അല്ല നിനക്കിപ്പോ എന്താ വേണ്ടെ?”
ശ്യാമ : “എന്നോട് പിണക്കമില്ലാ എന്ന് പറ”
ബാലു : “പിണക്കമില്ല”
ശ്യാമ : “ഇങ്ങിനല്ല”
ബാലു : “പിന്നെ?”
ശ്യാമ : “സ്നേഹത്തോടെ”
ബാലു : “ഹും എടാ കടുവാകുഞ്ഞേ നിന്നോട് എനിക്ക് ഒരു പിണക്കവും ഇല്ല, മതിയോ?”
ശ്യാമ : “കടുവാകുഞ്ഞോ?”
ബാലു : “ഉം”
ശ്യാമ : “അതെന്ത് പേരാ?”
ബാലു : “അത് ഇഷ്ടം കൂടുമ്പോൾ ഉള്ള പേര്”
ശ്യാമ : “സത്യം?”
ബാലു : “ഉം”
ശ്യാമ : “അതോ എന്നെ കളിയാക്കാൻ വല്ലോം വിളിച്ചതാണോ? മരപ്പെട്ടീ എന്നൊക്കെ വിളിക്കുന്നതു പോലെ?”
ബാലു : “എയ് അല്ല, സത്യത്തിൽ നിന്നെ അങ്ങിനെന്തെങ്കിലും പേരാണ് വിളിക്കേണ്ടത്, പക്ഷേ ഇപ്പോ ഈ പേരിട്ടുപോയില്ലേ?”
ശ്യാമ : “കടുവാകുഞ്ഞ്? അപ്പോൾ ഇതെന്താ കടുവാ അച്ഛനോ?”
ബാലു : “അതിപ്പോൾ നിനക്കിഷ്ടമുള്ളത് വിളിക്കാം”
ശ്യാമ : “എന്നോടുള്ള പിണക്കം പോയോ?”
ബാലു : “പോയി”
ശ്യാമ : “സത്യം?”
ബാലു : “എന്താ ഒരു വിശ്വാസം ഇല്ലാത്തതുപോലെ?”
ശ്യാമ : “എനിക്ക് ഇപ്പോ ഭയങ്കര സങ്കടമാ പിണങ്ങിയാൽ”
ബാലു : “നേര്?” ബാലു കളിയാക്കിയാണ് അത് ചോദിച്ചത്. അത് ശ്യാമയ്ക് മനസിലായി.
ശ്യാമ : “ഇതിനെന്നോട് ആ ഇഷ്ടമൊന്നുമില്ല”
ബാലു : “അത് സത്യം”
ശ്യാമ : “അതെനിക്കറിയാം”
ബാലു : “ഓഹോ?”
അവൾ ദൂരേയ്ക്ക് നോക്കുന്നതു പോലെ സങ്കടപ്പെട്ടിരുന്നു.
ബാലുവിന് വിഷമമായി.
ബാലു : “എന്റെ പൊന്ന് കുട്ടപ്പായി നീ കരുതുന്നതൊന്നുമല്ല സത്യം, ഞാൻ നിന്നെ ചൊടിപ്പിക്കാൻ പറയുന്നതൊക്കെ നീ എന്തിനാ കാര്യമായി എടുക്കുന്നത്?”
അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഈറനായി.
ബാലു : “മഴപെയ്യുമോ?”
ശ്യാമ : “പോടാ പിശാചേ”
ബാലു : “അത് കൊള്ളാം”
ആ ചുണ്ടുകൾ വിതുമ്പി.
