ശ്യാമ : “ഓ വല്യ ജാഡ”
ബാലു : “അതെ ജാഡയാ”
ശ്യാമ : “എന്നാൽ എനിക്കും വേണ്ട”
“ബാലു : വേണ്ടെങ്കിൽ വേണ്ട”
ശ്യാമ : “ശ്ശൊ ഇപ്പോൾ എന്തിനാ പിണങ്ങിയത് എന്നെങ്കിലും പറ”
ബാലു : “ഞാൻ പറഞ്ഞില്ലേ മ.. മ..
…. കോപ്പേ പിണങ്ങിയില്ലാ എന്ന്”
ശ്യാമ : “അല്ല എനിക്കറിയാം പിണക്കമാണ് എന്ന്”
ബാലു : “എങ്കിൽ ആണ്”
അവൾ സ്വൽപ്പ സമയം അവനെ തന്നെ തുറിച്ചു നോക്കി. ബാലു അത് മനസിലാക്കിയിട്ടും മോണിട്ടറിൽ നിന്നും കണ്ണെടുത്തില്ല. അവൾ കാലുകൾ നീട്ടുവച്ചിരുന്നു. ദൃഷ്ടി അവനിൽ നിന്നും പറിക്കാതെ.
ശ്യാമ : “എനിക്കെവിടെയൊക്കെയോ നീറുന്നു”
അവൾ സ്വരം സ്വൽപ്പം ഉയർത്തി പറഞ്ഞു.
ബാലുവിന് ഉള്ളാലേ ചിരി വന്നു. എങ്കിലും പുറമേ കാണിച്ചില്ല.
ശ്യാമ : “കേട്ടോ ഞാൻ പറഞ്ഞത്?”
ബാലു : “നീറുന്നെന്ന്?” ബാലു അതു തന്നെ ആവർത്തിച്ചു.
ശ്യാമ : “കേട്ടിട്ട് ഒന്നും തോന്നുന്നില്ലാ?”
ബാലു തലയുയർത്തി, ശാന്ത ഭാവത്തിൽ പറഞ്ഞു.
ബാലു : “ഒന്ന് മിണ്ടാതിരിക്കാമോ?”
ശ്യാമ : “മിണ്ടും”
ബാലു : “എന്നാ മിണ്ട്”
അവൻ വീണ്ടും മോണിട്ടറിലേയ്ക്ക് തല തിരിച്ചു.
ശ്യാമ : “എന്തോന്ന ഇത്രവലിയ നോക്കുന്നത്?”
ബാലു : “ഒന്നുമില്ല”
ശ്യാമ : “ഹും നാലും മൂന്നും ഏഴ് കസ്റ്റമറും ഉണ്ട്… എന്നിട്ട് എപ്പോഴും അതിലേയ്ക്കു നോക്കിയിരിക്കുന്നു”
ബാലു : “അത് ഞാൻ സഹിച്ചു”
ശ്യാമ : “എനിക്ക് കൈ വേദനിക്കുന്നു, പിടിച്ച് തിരിച്ചില്ലേ?”
ബാലു : “ആ ഞാനോർക്കുന്നില്ല”
ശ്യാമ : “തിരിച്ചു”
ബാലു : “നന്നായി പോയി”
അവൾ അരിശപ്പെട്ട് അവനെ തുറിച്ചു നോക്കി. പിന്നെ കൈയ്യും, കാലും എല്ലാം നോക്കാൻ തുടങ്ങി. എവിടെങ്കിലും ഒരു ചെറിയ പാടെങ്കിലും ഉണ്ടെങ്കിൽ കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നു ശ്രമം. പക്ഷേ പുറമേ കാണുന്ന പാടൊന്നും ഇല്ലായിരുന്നു.
ബാലു : “നോക്കിയിട്ട് ഒന്നും കിട്ടിയില്ലാ അല്ലേ?”
കൈ തെറുത്തുകേറ്റി പിരിച്ചു പിടിച്ച് പിൻഭാഗം നോക്കുമ്പോൾ ബാലു ചോദിച്ചു.
ശ്യാമ : “പോടാ”
ബാലു : “വരവു വച്ചു”
ഇനിയിപ്പോൾ അവളെന്തു വിളിച്ചാൽ എന്ത്?!!
ശ്യാമ : “ശ്ശൊ എന്നോട് മിണ്ടെന്നേ”
ബാലു : “മിണ്ടുന്നുണ്ടല്ലോ?”
ശ്യാമ : “ഇങ്ങിനല്ല”
ബാലു : “പിന്നെ?”
ശ്യാമ : “മുമ്പത്തെ പോലെ”
ബാലു : “ഇപ്പോഴും അങ്ങിനൊക്കെ തന്നെയാണ്”
ശ്യാമ : “അല്ല”
ബാലു : “അല്ലെങ്കിൽ അല്ല”
ശ്യാമ : “ശരിക്കും എന്തിനാ പിണങ്ങിയത്?”
ബാലു ഒരു ദീർഘനിശ്വാസം വിട്ടു. തല ഉയർത്തി, മോണിട്ടറിൽ നിന്നും ശ്രദ്ധ തിരിച്ചു.
ബാലു : “ഞാൻ ചോദിച്ചതിനൊക്കെ നീ തർക്കൂത്തരമല്ലേ പറയുന്നേ?”
യഥാർത്ഥത്തിൽ കൈക്കിട്ട് തട്ടിയതാണ് ബാലുവിനെ ചൊടിപ്പിച്ചത്. അത് അവൻ പറഞ്ഞില്ല.
ശ്യാമ : “തർക്കൂത്തരമോ?”
ബാലു : “ഉം”
ശ്യാമ : “സോറി, സോറി പറഞ്ഞാൽ കൂടണം”
ബാലു : “പോരത്തതിന് എന്റെ കൈക്കിട്ട് തട്ടും തന്നു”
ശ്യാമ : “ങാ അതു പിന്നെ വേണ്ടാത്തിടത്ത് പിണങ്ങിയിരിക്കുമ്പോ തൊട്ടതുകൊണ്ടല്ലേ?”
ബാലു : “അപ്പോൾ ആദ്യം പിണങ്ങിയത് നീയാ”
ശ്യാമ : “ആരെങ്കിലും വന്നു എന്നോർത്തല്ലേ?”
ബാലു : “ആരും വന്നില്ലായിരുന്നല്ലോ? അപ്പുറത്തെ കടയിലല്ലേ വന്നത്?”
ശ്യാമ : “ഞാൻ ഇത്രയൊക്കെ സമ്മതിച്ചിട്ടും എന്നോട് പിണങ്ങിയല്ലോ?”
ബാലു : “ഹൊ ഭയങ്കരം!, എന്താ ഇത്രയൊക്കെ സമ്മതിച്ചത്?”
ശ്യാമ : “ഓ ഇപ്പോ അതിനൊരു വിലയുമില്ല”
ബാലു : “അതിന് എനിക്ക് ശരിക്കൊന്നും കിട്ടിയില്ലല്ലോ?”
ശ്യാമ : “ഇതിൽ കൂടുതലെന്നാ കിട്ടാനുള്ളത്?”
ബാലു : “അറിയില്ല?”
ശ്യാമ : “ഇല്ല”
ബാലു : “എന്നാൽ വേണ്ട”
ശ്യാമ : “പറയ്?”
ബാലു : “ങേ ഇനി ആ കാര്യവും ഞാൻ പറയണോ?”
ശ്യാമ : “ങാ വേണം”
ബാലു : “എന്നാൽ ഒന്നുമില്ല”
അവൾ ഇടയ്ക്ക് അരിശം വരുമ്പോൾ പേനാ എടുത്ത് മേശയിലിടും. സങ്കടം വരുമ്പോൾ ആ പേനാ എടുത്തു ചുണ്ടിനും മൂക്കിനും ഇടയിൽ പിടിപ്പിച്ചു വയ്ക്കും. നാണം വരുമ്പോൾ പേനായിൽ എഴുതിയിരിക്കുന്നത് വായിക്കുന്നതു പോലെ കാണിക്കും.
കുറച്ചു സമയം മിണ്ടാതിരുന്നു കഴിഞ്ഞ് അവൾ പറഞ്ഞു
ശ്യാമ : “ഞാൻ പോകുവ”
ബാലു : “പൊയ്ക്കോ”
