എന്റെ ജോ – 2 Likeഅടിപൊളി  

അത് തീർക്കാനാണ് വിളിപ്പിച്ചേ. ഇനി സീനിയർ ചേട്ടന്മാർ വന്നു റാഗിങ് വല്ലോം ആണോ എന്നറിയാൻ.”

ഇത് കേട്ടപ്പോ ഉള്ളൊന്ന് തണുത്തെന്കികും പെട്ടന്നാണ് ഞാൻ അക്കാര്യം ഓർത്തത്.

അപ്പൻ വന്നാൽ എല്ലാം കയ്യിന്ന് പോകും.

ഞാൻ ആരാണെന്ന് എല്ലാർക്കും മനസ്സിലാകും. എന്റെ ഐഡന്റിറ്റി അറിയിക്കാതെ നാലു കൊല്ലം പഠിക്കണം എന്ന് ഉണ്ടാർന്നു. അതെല്ലാം വെറും രണ്ടാമത്തെ ദിവസം തീരുമല്ലോ എന്ന് ഓർത്തു.

“ജോ അപ്പനും അമ്മയും വരുന്നുണ്ട്”

“ഹാ പൊളിച്ചു… ഇനി കോളേജിലെ എല്ലാം പരിപാടിക്കും നീ നല്ല ഫണ്ട്‌ ഇറക്കേണ്ടി വരും”

അവൾ പൊട്ടിച്ചിരിച്ചു

ഞാൻ അവളുടെ തുടയിൽ നന്നായൊന്നു പിച്ചി.

അവൾ വേദന കൊണ്ട് എഴുന്നേറ്റ് നിന്നുപോയി.

“പട്ടി.. എന്ത് പണിയാടാ കാണിച്ചേ. ഇറച്ചി പറിച്ചെടുത്തോ.. നന്നായി നൊന്തു ട്ടോ”

“കണക്കായിപ്പോയി.. എല്ലാം നീ കാരണം അല്ലെ”

“ഹോ.. ഇനി എന്നെ പറഞ്ഞോ.. ഇന്നലെ വിളിച്ചപ്പോയെക്കും മതിലുച്ചാടി ഓടിവരാൻ ഞാൻ പറഞ്ഞോ.. അപ്പൊ മോനു ഇതൊന്നും ഓർത്തില്ലേ..”

അവൾ ഒരു കള്ളത്തരം ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.

അവൾ മെല്ലെ അടുത്തു വന്നിരുന്നു.

എന്റെ തോളിൽ മെല്ലെ അവളുടെ തോളുകൊണ്ട് തട്ടി.

“എന്നാ..”

“ഓ ചെക്കന് ഇത്ര ദേഷ്യോ..

പണ്ട് എന്നെ മണപ്പിച്ചോണ്ട് നടന്ന പയ്യനാ..”

“അതിനു”

“അതിനു കുന്തം.. പോയി പ്രിൻസിപ്പൽ നെ കണ്ടിട്ട് വായോ..”

ഞാൻ മെല്ലെ എഴുന്നേറ്റ് ഉള്ളിൽ കയറി.

നീണ്ട ഒരു മണിക്കൂർ ഉപദേശം തന്നെ ആയിരുന്നു.

ആയ്യോാ… ആരെങ്കിലും കയറി വന്നിരുന്നേൽ എന്ന് പ്രാത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ റൂമിലേക്ക് കയറിയ പോലെ എനിക്ക് തോന്നി.

“അയ്യോ സർ എന്താ ഇവിടെ.. ഇരിക്കു സർ..”

പ്രിൻസിപ്പൽ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞു.
“താനിരിക്കടോ..”

അയാൾ കൊടുത്ത ആ മറുപടിയിൽ നിന്ന് എനിക്ക് എല്ലാം മനസ്സിലായി വന്നത് ആരാണെന്ന്.

വിദ്യാഭ്യാസ മന്ത്രി ലൂക്ക ഫിലിപ്പ്.

മാണി കോൺഗ്രസ്‌ ന്റെ പാലാ നിയോജക മണ്ഡലം MLA.

മലയിൽ ജ്വല്ലേഴ്‌സ്, ടെസ്റ്റൈൽസ്, ഹോസ്പിറ്റൽ, കോളേജ്, പിന്നെ മലയിൽ എക്സ്പോർട്ട് എന്നിവയുടെ CEO. സാക്ഷാൽ മലയിൽ കുര്യാച്ഛൻ മകൻ ലൂക്ക ഫിലിപ്പ്.

“സർ പറയൂ..”

പ്രിൻസിപ്പൽ അപ്പനോട് ചോദിച്ചു

“ഇവന്റെ അപ്പനാണ് ഞാൻ.. എന്താ വിളിപ്പിച്ചേ..”

“സോറി സർ, അറിയില്ലാരുന്നു സർ, കുട്ടി പറഞ്ഞതുമില്ല, അറിഞ്ഞിരുന്നേൽ ബുദ്ധിമുട്ടിക്കില്ലാരുന്നു. രാത്രി കുറച്ചു നേരം കാണാതായപ്പോ പേടിച്ചു,

ഇനി റാഗിങ് വല്ലതും.

പിന്നെ ഇടുക്കിയാണ്, മൃഗങ്ങൾ ഒക്കെ ഉണ്ട്, അത് കൊണ്ടാണ് സോറി സർ”

“താനെന്താടോ, ഞാൻ ഇവന്റെ അപ്പനായിട്ടാണ് ഇവിടെ നിക്കണേ താൻ ഇങ്ങനെ റെസ്‌പെക്ട് ഒന്നും ചെയ്യേണ്ട.”

അതും പറഞ്ഞു രണ്ടു പേരും കൂടി ചിരിക്കുന്നത് നിക്കിയിരിക്കുവർന്നു..

“എന്നാ ഇറങ്ങുവാ.. പിന്നീടൊരിക്കൽ കാണാം.”

“ഓക്കേ സർ”

ഞാൻ അപ്പനും റൂമിലെന്ന് പുറത്തിറങ്ങി.

“ഇത്ര പെട്ടെന്നു എങ്ങിനെയെത്തി.”

ഞാൻ ആകാംഷയോടെ ചോദിച്ചു

“തോട്ടത്തിൽ മരുന്നടിക്കാൻ മാത്രല്ല.. ദാ അങ്ങോട്ട് നോക്ക് അതുകൊണ്ട് ഇങ്ങനെ കുറച്ചു ഉപയോഗം കൂടി ഉണ്ട്”

ഞാൻ കോളേജ് ഗ്രൗണ്ടിലോട്ട് നോക്കിയപ്പോ ഞെട്ടിപ്പോയി.റബ്ബറിന് മരുന്നടിക്കാൻ റെന്റിനു എടുത്ത ഹെലികോപ്റ്റർ.

“അപ്പൻ എന്നെ നാണം കെടുത്തുമോ.”

അപ്പൻ ചിരിക്കുക മാത്രം ചെയ്തു.

“ഞാൻ പോകുവാ.. കണ്ണൂർ ഒരു പരിപാടി ഉണ്ട്.”

“എന്നാ വിട്ടോ”

അപ്പോയെക്കും കോളേജ് മാത്രല്ല, ആ നാട്ടിലെ എല്ലാവരും ഗ്രൗണ്ടിൽ എത്തിയിരുന്നു. ഞാൻ അപ്പനോടുള്ള ദേഷ്യം ഫുൾ ഉള്ളിലൊതുക്കി അപ്പനോട് ചോദിച്ചു

“അപ്പാ.. ആ കുട്ടിയെ ഓർമ്മയുണ്ടോ..”

ഞാൻ ജോനെ ചൂണ്ടിയാണു ചോദിച്ചത്.

അവളെ കണ്ടതും അപ്പന്റെ മുഖം വിടർന്നു.

അവളുടെ അടുത്തേക്ക് നടന്നു.

അവൾ ഓടി വന്നു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.
%അല്ല മോളു ഇവിടെ ആണോ”

“അതെ. MTECH”

“അത് നന്നായി, ഇവനെ നോക്കാൻ ഒരാളായല്ലോ.”

“ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം.”

“അപ്പന് ഇപ്പൊ എങ്ങിനെ ഉണ്ടെടീ. കഴിഞ്ഞ തവണ ഹോസ്പിറ്റലിൽ നിന്ന് കണ്ടതാ ഇപ്പൊ കുഴപ്പം ഇല്ലല്ലോ. അല്ലെ? അവനോട് പറഞ്ഞാൽ കേൾക്കൂല.

Leave a Reply

Your email address will not be published. Required fields are marked *