എന്റെ ജോ – 2 Likeഅടിപൊളി  

എന്ത് വേണേലും നമ്മടെ ഷോപ്പിലും ഹോസ്പിറ്റലിലും ഒക്കെ പോയ മതി.

നാട്ടിലെ എല്ലായിടത്തും ഞാൻ ഏല്പിച്ചിട്ടുണ്ട്..”

“പോകണ്ട ആവശ്യം ഒന്നുല്ല അങ്കിൾ,

അവർ എല്ലാം മാസവും വീട്ടിൽ എത്തിക്കും, എത്ര പറഞ്ഞാലും കേൾക്കൂല. ആവശ്യം ഉള്ളപ്പോ അവിടെ പോയി വാങ്ങിക്കാല്ലോ.”

“അത് കുഴപ്പമില്ല, നിന്റെ അപ്പൻ എനിക്ക് ആരാണെന്നോ ആരായിരുന്നെന്നോ നിങ്ങൾക് പറഞ്ഞാൽ മനസ്സിലാകില്ല.”

“അങ്കിൾ, ഒരു കാര്യം പറഞ്ഞ ദേഷ്യപെടോ.”

“പിന്നെ എന്റെ മോളോട് ദേഷ്യപ്പെടെ”

“അത് പിന്നെ ഇന്നലെ ഇവൻ എന്റെ വീട്ടിലോട്ടാണ് വന്നേ. അവനു ഫുഡ്‌ ഇഷ്ടായില്ല, കഴിച്ചില്ല എന്നൊക്കെ പറഞ്ഞപ്പോ സങ്കടായി. അതാ അവനോട് അപ്പൊ ഞാൻ വരാൻ പറഞ്ഞെ”

എന്റെ ഈശോ, ഇവൾ പഠിച്ച കള്ളി കള്ളി തന്നെ. അവളുടെ അഭിനയം കണ്ടു എന്റെ തന്നെ കിളി പോയി.

“അത് കുഴപ്പല്യാ.. മോളെ… ഇവന് അവിടെ ശെരിയാകുന്നില്ലേൽ മോൾടെ കൂടെ നില്കാൻ പറ്റുമോ?”

ഞാനും അവളും ഒരേ പോലെ ഞെട്ടി.

“ഒപ്പം വേറെ കുട്ടികൾ ഉണ്ടേൽ വേണ്ട. മോൾ മാത്രം ഒള്ളുവെങ്കിൽ കുഴപ്പല്ല്യല്ലോ. ഇവനെ നോക്കാൻ ഒരാളായി. ആന്റിക്ക് ഒരു സമാധാനവും ആകും.”

“എനിക്ക് കുഴപ്പല്യ അങ്കിൾ, എനിക്ക് ഒരു കൂട്ടും ആയല്ലോ.”

“എന്നാ നിങ്ങൾ ഇരിക്കു ഞാൻ ഇറങ്ങുവാ..”

“ശെരി അപ്പ… അപ്പൻ വിട്ടോ”

“ടാ..പിന്നെ സന്തോഷായില്ലേ..”

അപ്പൻ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു. ഞാൻ ആകെ ഞെട്ടിപ്പോയി..

മറുപടിയായി ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

പിന്നെ അവിടെ ഒരു സിനിമ സ്റ്റൈൽ ഷോ ആയിരുന്നു. ഹെലിക്പ്റ്ററിൽ കയറുന്നു.. കൈവീഷികാണിക്കുന്നു… പട്ടി ഷോ… അപ്പൻ ആകെ നാണം കെടുത്തി…
കുറച്ചു നേരത്തേക്ക് ഫുൾ ബിസിയായിരുന്നു. ആരൊക്കെ വരുന്നു കുറെ സംസാരിക്കുന്നു. ഇതെല്ലാം നോക്കി ഞാനും അവളും ചിരിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ജോടെ ഫ്രണ്ട്‌സ് വന്നു.

ഇപ്പൊ എങ്ങിനെ ഉണ്ട്.. ഞാൻ പറഞ്ഞില്ലേ ഇനി ഇവനാകും ഇവിടുത്തെ സ്റ്റാർ എന്നു.

ഇതാണ് എന്റെ ലൂക്കാപ്പി…..

“ഇനി യും സർപ്രൈസ് ഉണ്ടോ

അവർ അവളോട് ചോദിച്ചു ”

( തള്ളാനെന്ന് അറിയാം… ഇപ്പോയെ കുറച്ചു കൂടി. എന്നാലും ഞാൻ കുറച്ചൂടെ പൊക്കിയടിക്കുന്നു അലമ്പായി തോന്നിയാൽ കമന്റ്‌ ചെയ്യുക… കുറക്കാം )

“അതൊക്കെ വഴിയേ അറിയും.. മോളെ..”

“ഓ ഇവള്ടെ ഒരു ജാട..”

“ആണെന്ന് കൂട്ടിക്കോ”

“ലൂക്ക ഒരു പാട്ട് പാടാമോ”

ഞാനൊന്നു ചിരിച്ചു

ഞാൻ ജോനെ നോക്കി വേണോ എന്ന് ആംഗ്യത്തിൽ ചോദിച്ചു . അവൾ തലയാട്ടി സമ്മതം തന്നു…

ഞാൻ പാട്ടു പാടാനായി തൊണ്ടയെല്ലാം ശെരിയാക്കി.

വെണ്ണിലവേ പൂവായ് വൈപ്പെനെ

വാനവില്ലൈ ഉടായിയായ് തൈപ്പെനെ

ഉണക്കാഗ യെതും സെയ്‌വേണ്

നീ എനക്കെന്ന സെയ്‌വായോ

ഇന്ത ഒരു ജന്മം പൊതത്

ഏഴു ജന്മം എടുത്തും തീരാത്

അന്ത ദൈവം ഉനൈകാക

ദിനം തൊഴുവൻ തവരാതു

എന്നാ ഞാൻ കേട്പ്പൺ തെറിയാത

ഇന്നുമുമ് എൻ മനം പുരിയാത

അട രാമ ഇവൻ പാട്

ഇന്ത പെൻമായി അറിയാതാ…

എതോ എതോ എതോ ഒണ്ട്രു

ഉന്നൈ കേട്പ്പൺ

ഇല്ലൈ ഇല്ലൈ ഇല്ലൈ എൻഡ്രാൾ

ഉയിർ തുറപെൻ

ഉൻ പാതം നടക്ക

ഞാൻ പൂക്കൾ വിരിപ്പെണ്

ഉൻ തേഗം മുഴുക്കാ

താങ്കത്താൽ പതിപ്പൺ

{ ഉള്ളാഗി ഉള്ളാഗി ലാഗി …. ഉള്ളാഗി ഉള്ളാഗി ലാഗി } 2…

“എന്റെ പൊന്നു… കൊള്ളാം.. വേറെ ലെവൽ…”

ജോടെ ഏതോ ഒരു ഫ്രണ്ട് പറഞ്ഞു കൊണ്ട് എന്റെ തലയിൽ തലോടി.

“അത്രക്കൊന്നും ഇല്ല.. നീ വന്നേ.. നമുക്ക് ഹോസ്റ്റൽ പോയി ഡ്രസ്സ്‌ ഒക്കെ എടുക്കാം..”
അവൾ മുഖം കറുപ്പിച്ചു കൊണ്ട് എന്നെ വലിച്ചോണ്ട് ഓടി..

സ്കൂട്ടി ഓടിക്കുമ്പോയും അവൾ മിറർ ലൂടെ എന്നെ നോക്കുന്നുണ്ട്

ഇവൾക്ക് ഇതെന്ത് പറ്റി എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല

രണ്ടു കല്പിച്ചു ഞാൻ ചോദിച്ചു.

“ജോ… ടീ പെണ്ണേ എന്താ കാര്യം”

“ഒന്നുല്ല”

“നീ സത്യം പറ … പിന്നെ എന്തിനാ മുഖം ഇങ്ങനെ വെച്ചേക്കുന്നേ…”

അവൾ പെട്ടെന്ന് വണ്ടി നിർത്തി.. തിരിഞ്ഞു രൂക്ഷമായി നോക്കി.

“എന്ത് പറ്റി എന്റെ ചെല്ലകുട്ടിക്ക്.. ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു..”

“കയ്യെടുത്തെ.. എന്റെ മുഖത്തു എന്താ പ്രശ്നം, ഞാൻ തോന്നും പോലെ നിക്കും, ചിലപ്പോ ദേഷ്യപ്പെടും ചിലപ്പോ ചിരിക്കും, അതിനു നിനക്കെന്താ…”

Leave a Reply

Your email address will not be published. Required fields are marked *