പാരെൻസിൻ്റെ സ്നേഹം തലമുറകൾ അറിവ് കൈമാറുന്നതിന് സഹായിക്കുമ്പോൾ , സാമൂഹികമായ പരസ്പര സ്നേഹം അതിജീവനത്തെ സുഗമമാക്കുന്നു.പക്ഷെ വളരെ പ്രാധാന്യമുള്ള മറ്റൊരു തലമാണ് കമിതാക്കൾ തമ്മിൽ ഉള്ള പ്രണയം.
ലൈംഗികതയും പുനരുല്പാദനവുമാണ് ഇത് പ്രകൃതിയിൽ നിലനിൽക്കുന്നതിൻ്റെ കാരണം എങ്കിലും, സാമൂഹികമായ ഇവലുഷനിലൂടെ ഇതിനു പല അർത്ഥതലങ്ങൾ ഇന്നുണ്ട്. പരസ്പരം മനസ്സിലാക്കി നമ്മൾ ജീവിതത്തിൽ ആഗ്രഹിക്കുന്ന സപ്പോർട്ട് നമ്മൾക്ക് ലഭിക്കുക എന്നത് അതിൽ പ്രധാനമാണ്………..”
******
മുന്നിലെ പ്ലേറ്റിലെ ചോറിലേക്ക് നോക്കി ഇരിക്കുകയാണ് അജ്‌മൽ. വിശപ്പ് തോന്നുന്നില്ല. ഓരോ വറ്റ് പൊറുക്കി എടുത്ത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചെവിയിൽ കോർട്ട് മാർഷൽ വിധി മുഴങ്ങി കൊണ്ടിരുന്നു. “This court identify Mr. Ajmal Hassan as mentally unstable and unfit for the service “. ”
പൊറുക്കി കൊണ്ട് ഇരിക്കാതെ കഴിക്കുന്നുണ്ടേൽ കഴിക്ക് ഇല്ലേൽ എണീറ്റ് പോ”. ഉമ്മ ശകാരിച്ചുകൊണ്ട് കയറിവന്നു. “ആർമിയിൽ ഉണ്ടാർന്ന നല്ല ജോലി കളഞ്ഞു , ഒറപ്പിച്ച കല്യാണം മൊടങ്ങി, നാട്ടുകാർ ഒക്കെ പിരാന്തൻ ന്നു വിളിക്കുന്നു, ഉളുപ്പ് ണ്ടോ ഇങ്ങനെ നടക്കാൻ?”.
അത് കേട്ടതും അജ്‌മൽ മുരളാൻ തുടങ്ങി. മുമ്പിൽ ഉള്ള സ്റ്റീൽ പ്ലേറ്റ് അവൻ രണ്ടായി മടക്കി. വാക്കുകൾ പറയാൻ കഴിയാതെ അവൻ്റെ ദേഷ്യം ഒരു വലിയ അലർച്ചയായി പുറത്തു വന്നു. ഉമ്മ ഉടനെ തന്നെ അവൻ്റെ ചെകിട്ടത്ത് ആഞ്ഞടിച്ചു.
“മിണ്ടാതെ ഇരിക്കട”. അതോടെ അജ്‌മൽ മുന്നിലുള്ള മേശയിൽ ആഞ്ഞടിച്ചു. അവൻ്റെ ശക്തിയിൽ മേശ രണ്ടു കഷ്ണം ആയി. ഉമ്മ വീണ്ടും മുഖത്തടിച്ചുകൊണ്ട് പറഞ്ഞു. “എറങ്ങി പോടാ എൻ്റെ വീട്ടിൽന്നു “.
***
“കോൺഗ്രാറ്റസ് ജെസ്സി മാം” , “ജെസ്സി, ദി പ്രസൻ്റെഷൻ വാസ് റിയലി ഗുഡ്”. വരാന്തയിലൂടെ തൻ്റെ ഓഫീസിലേക്ക് നടക്കുമ്പോൾ ജെസ്സിക്ക് നാലുപാടു നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു കൊണ്ടേ ഇരുന്നു. അതെല്ലാം അവൾ നന്നായി ആസ്വദിച്ചു. ഓഫീസിൽ ഇരുന്ന് ഫയലുകൾക്ക് ഇടയിലൂടെ പരതുമ്പോൾ ബിബിൻ റൂമിലേക്ക് കയറി വന്നു.
“മാഡം, വേൾഡ് വൈഡ് ഫാൻസ് ആണല്ലോ”, “ബിബിനെ , ഇതൊക്കെ ചെറുത് . നീ കണ്ടോ”. “ഞാൻ ഇപ്പൊ വന്നത് വേറെ കാര്യം പറയാൻ ആണ്” ബിബിൻ കയ്യിൽ ഉള്ള ഫയൽ നീട്ടി . “മെഡിക്കൽ കോളേജിൽ നിന്ന് റെഫർ ചെയ്ത ഒരു interesting കേസ് ആണ്.” , “ഞാൻ ഇപ്പൊ കൗൺസിലിംഗും തെറാപ്പിയും ഒന്നും ചെയ്യാറില്ല എന്നറിയില്ല?”. ”
മാഡം ചെയ്യാൻ അല്ല ഫയൽ ജസ്റ്റ് നോക്കിയിട്ട് എനിക്ക് എന്തെങ്കിലും സജഷൻ തന്നാൽ മതി, ആർമിയിൽ സർവീസിൽ നിൽക്കുമ്പോ ഉള്ള ഒരു ട്രോമ , ശേഷം ആള് നോൺ-വോക്കൽ ആണ്.
ഇപ്പൊ ഇടക്ക് violent ഉം ആണ്.” ജെസ്സി ഫയൽ തുറന്നു. ഫോട്ടോ കൊള്ളാം. എടുത്ത് നിൽക്കുന്ന താടിയെല്ലും നുണക്കുഴി കാണിച്ചു ഉള്ള ചിരിയും, ഇളം നിറത്തിലുള്ള പൂച്ചക്കണ്ണും.
ജെസ്സി ഇൻസ്റ്റഗ്രാം എടുത്ത് ആളെ തിരഞ്ഞു. “shirtless challenge” എന്ന ക്യാപ്ഷൻ വച് മഞ്ഞിൻ്റെ വെളുത്ത ക്യാൻവാസിൽ ഒരു പെയിന്‍റ്റിങ് പോലെ 6 അടിയോളം പൊക്കമുള്ള അജ്‌മലിൻ്റെ ശരീരം.
അവൻ്റെ സിക്സ് പാക്കിൽ നോക്കികൊണ്ട് അവൾ ചുണ്ട് കടിച്ചു. ജെസ്സി ഫോൺ എടുത്ത് ചെവിയിൽ വച്ചു. ” ബിബിൻ , ഈ കേസ് ഞാൻ അറ്റൻഡ് ചെയ്യാം”.
***/
കൗൺസിലിംഗ് റൂമിൽ ഒറ്റക്ക് ഇരിക്കുകയാണ് അജ്മൽ. ജെസ്സി റൂമിലേക്ക് കയറി വന്ന് വാതിൽ അടച്ചു. “അജ്മൽ നല്ല ദേഷ്യക്കാരൻ ആണെന്നാണല്ലോ എല്ലാവരും പറയുന്നത്.” ജെസ്സി അത് പറഞ്ഞതും അജ്മൽ ഉറക്കെ അലറി. ജെസ്സി തിരിച്ചും ഒരു പ്രാന്തിയെ പോലെ അലറി. അജ്മലിൻ്റെ മുഖത്തെ ദേഷ്യം മാറി കൺഫ്യൂഷൻ ആയി.
ജെസ്സി ചിരിച്ചു കൊണ്ട് പറഞ്ഞു ” യു നോ വാട്ട്, എനിക്കും ഈ ലോകത്തോട് മുഴുവൻ ദേഷ്യം ആണ്. ദേഷ്യം വരുമ്പോ ഞാൻ എന്താ ചെയ്യാറ് എന്നറിയുവോ”. ജെസ്സി റൂമിൻ്റെ കോർണറിൽ ഉള്ള പഞ്ചിംഗ് ബാഗ് ചൂണ്ടി കാണിച്ചു. ഞാൻ എൻ്റെ ദേഷ്യം അതിനോടാൻ തീർക്കാർ.
