ആന്റണി :- അമ്മച്ചി ഇറങ്ങാം..
അന്നമ്മ :- നീ കഴിക്ക് കുട്ടായി.. അമ്മച്ചി ഇപ്പോൾ വരാ..
ആന്റണി കഴിക്കാൻ ഇരുന്നു.പുട്ടും ബീഫ് കറിയും കുഴച്ചു കഴിക്കുമ്പോൾ അമ്മച്ചി പുറത്തേക്ക് ഇറങ്ങി. അവന്റെ വേഷം കണ്ടിട്ട് അമ്മച്ചി ഒന്ന് ചിരിച്ചോ?
അന്നമ്മ :- നീ വേറെ എങ്ങോട്ടേലും പോകുന്നുണ്ടോ കൂട്ടായി?
ആന്റണി ചായ എടുത്ത് കുടിച്ചുകൊണ്ട് പറഞ്ഞു.
:- ഇട്ടി ചേട്ടനോട് ഒരു സ്ഥലം നോക്കാൻ പറഞ്ഞിരുന്ന അമ്മച്ചി അതൊന്നു കാണാൻ പോണം.
അന്നമ്മ :- ഈ തൊഴുത്തും ഏലവും കുരുമുളകും പോരാഞ്ഞിട്ട് അന്നോ നീ വേറെ സ്ഥലം നോക്കുന്നെ കുട്ടായി. എല്ലായിടവും നീ തന്നെ പോയി നോക്കണ്ടേ??
ആന്റണി :- അതിപ്പോ എന്നാ അമ്മച്ചി.. ഇച്ചിരി കോകോ ചെടി കൂടെ വച്ചാൽ എന്നാ ഒണ്ടാകാന..??
അന്നമ്മ :- എന്നന്നുവെച്ച കാണിക്ക്..
അമ്മച്ചി അതും പറഞ്ഞു അകത്തേക്ക് പോയി. ആന്റണി കഴിച്ച പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി.. ആന്റണി അകത്ത് നിന്നും അമ്മച്ചി കേൾക്കാൻപാകത്തിനു വിളിച്ചുപറഞ്ഞു.
:- മേടിക്കാൻ ഒറപ്പിച്ചില്ല.. പോയി നോക്കാം എന്നാ പറഞ്ഞേ…
അകത്തും നിന്നും മറുപടിയൊന്നും വരാത്തതുകൊണ്ട് ആന്റണി ജീപ്പിന്റെ താക്കോലും എടുത്ത് പുറത്തേക്ക് നടന്നു. ഗേറ്റ് തുറന്നിട്ട് അവൻ തിരികെ ജീപ്പിന്റെ അടുത്തേക്ക് നടന്നു. നടക്കുന്ന വഴിയിൽ കമ്പും ചുള്ളിയും കിടക്കുന്നത് കാലുകൊണ്ട് തട്ടി മാറ്റി. മറിഞ്ഞു കിടന്ന് ചെടിച്ചട്ടി നിവർത്തിവച്ചു അതിലേക്ക് മണ്ണൊക്കെ തട്ടി മാറ്റി.
അവൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു ഇരുന്നപ്പോൾ അമ്മച്ചി ഒരു പൊതിയുമായി വീടിന്റെ വാതിലും പൂട്ടി ഇറങ്ങി വരുന്നു. അന്നമ്മ പൊതി സീറ്റിലേക്ക് വച്ചു ജീപ്പിന്റെ കമ്പിയിൽ പിടിച്ചു പതിയെ കയറി ഇരുന്നു. ആന്റണി പൊതി താഴേക്ക് വച്ചു. വണ്ടി എടുത്തു. ഗേറ്റിനു പുറത്തേക്ക് വണ്ടി നിർത്തി ആന്റണി ഇറങ്ങി ഗേറ്റിയും അടച്ച് തിരികെ വണ്ടി എടുത്തു.
ആന്റണി :- ഇത് എന്നതാ അമ്മച്ചി ഈ പൊതീല്?
അന്നമ്മ :- ഓ.. റോസിടെ മോളും മരുമോനും കുഞ്ഞും വന്നിട്ടുണ്ട് അവർക്ക് കൊടുക്കാൻ ഇച്ചിരി ഇടി ഇറച്ചിയാ..
ആന്റണി :- അഹ് വെറുതെയല്ല അന്നമ്മക്ക് പതിവില്ലാതെ റോസിയോട് ഒരു പ്രേമം..
അന്നമ്മ :- ഓ അങ്ങനെയെങ്കിൽ അങ്ങനെ.. നീ ഒരു പെണ്ണകെട്ടി കൊച്ചുമക്കളെ കൊഞ്ചിക്കാൻ എനിക്ക് ഭാഗ്യമുണ്ടാകുമെന്ന് തോന്നുന്നില്ല..
ആന്റണി :- ദേ അമ്മച്ചി.. പറ്റിയ ഒന്നിനെ കിട്ടിയ ദേ ഇപ്പോൾ ഈ ജീപ്പിന് അകത്തുവച്ചു കെട്ടും.. ഹഹഹ..
അന്നമ്മ :- എത്ര ആലോചന വന്നതാ..
ആന്റണി :- എനിക്ക് കെട്ടാൻ സമയമായില്ല അമ്മച്ചി.. സമയമാകുമ്പോൾ നടക്കും..
അന്നമ്മ :- ഇനി എപ്പഴാ.. മൂക്കേൽ പല്ല് വന്നിട്ടോ??
ആന്റണി :- അമ്മച്ചി അതിന് എനിക്ക് ഇരുപതിയെട്ടു അല്ലേ ഉള്ളു..
അന്നമ്മ :- എടാ ചെറുക്കാ.. കൂടെ പഠിച്ച പിള്ളേരൊക്കെ കെട്ടി അതിന് പിള്ളേരായി.. Angel നിന്റെ കൂടെ പഠിച്ചേയല്ലേ.. അവൾക് പിള്ളേർ രണ്ടായി..
ആന്റണി :-അത് റോസിചെടത്തിടെ നോട്ടക്കുറവ്.. അല്ലേൽ അവൾ ചാടിപോകുവോ??
അന്നമ്മ അവന്റെ കൈയിൽ ഒരു അടികൊടുത്തുകൊണ്ട്
അന്നമ്മ :- പോടാ അവിടെന്നെ… അവൾ നല്ല അന്തസായിട്ട അവളെ ഇറക്കിവിട്ടേ മ്മ്..
ആന്റണി :- ഒന്ന് പോയെ അമ്മച്ചി.. അവളും പോസ്റ്മാനും പ്രേമത്തിലായിരുന്നു എന്ന് അറിയാൻ അമ്മച്ചി മാത്രെമേ ഈ കരയിൽ കാണു…
അന്നമ്മ :- ആ എനിക്ക് അറിയത്തില്ല..
ജീപ്പ് വളവ് തിരിഞ്ഞു കേറിയതും അമ്മച്ചി എന്നോട്
:- കുട്ടായി അവിടെയൊന്ന് നിർത്തിയെടാ..
ആന്റണി വണ്ടി പ്രായമായ സ്ത്രീയുടെ അടുത്ത് നിർത്തി. അന്നമ്മ തല പുറത്തേക്ക് ഇട്ടു ചോദിച്ചു.
“അറിയുവോടി ആലീസേ നിനക്ക് എന്നെ?” അന്നമ്മ അവരോട് ചിരിച്ചുകൊണ്ട് ചോദിച്ചു.
പെട്ടന്ന് ആളെ മനസിലാവാത്തപോലെ നിന്നിട്ട് അവർ
:- അയ്യോടി.. അന്നേ നീയോടി.. എത്രനാളയടി കണ്ടിട്ട്..
അന്നമ്മ :- എവിടെ പോകുവാടി?
ആലിസ് :- ഞാൻ നമ്മുടെ സ്കൂളുവരെ പോകുവാടി.. അനിയത്തീടെ മോൾക്ക് ഇവിടെ ജോലികിട്ടി കൊച്ചിനെ കൊണ്ടങ്ങോട്ട് പോകുവാ…
