കാതങ്ങൾ തോറുമേ -1 15

ആന്റണി ഇതൊന്നും അറിയാതെ വണ്ടിയൊടിക്കുന്നു.ഇടക്ക് അവൻ ഫോണിലും സംസാരിക്കും.

ആന്റണി :- എന്നാ പറ്റി. തിടുക്കത്തിൽ ഇറങ്ങിയപ്പോ വിട്ടുപോയതാന്നോ??

പുറത്തേക്ക് നോക്കിയിരുന്ന മീര പെട്ടന്ന് ഞെട്ടി ആന്റണിയെ നോക്കി. അവൻ റോഡിലേക്കും പിന്നെ മീരയിലേക്കും നോക്കി.

മീര :- അതേ.. വല്യമ്മച്ചി രാവിലെ തന്നെ ഇറങ്ങാൻ വൈക്കും പോയേച്ചും വരാനുള്ളതാ എന്നൊക്കെ പറഞ്ഞു എന്നെ ടെൻഷൻ ആക്കി.. അതിന്റെ ഇടയിൽ മറന്നുപോയി..

ആന്റണി :- എനിക്ക് തോന്നി.. സാരമില്ല ഇപ്പൊ എത്തിക്കാം..

മീര :- ബുദ്ധിമുട്ടായി അല്ലേ ..?

അവൻ ആ ചോദ്യം കേട്ട ഭാവംപോലും കാണിച്ചില്ല..

ആന്റണി :-.. മീര എവിടാ പഠിച്ചേ?

മീര :- st ignatious.

ആന്റണി :- അഹ്.. ഞാനും അവിടാ പഠിച്ചേ… ഏതാ പഠിച്ചേ?

മീര :- bsc maths..

ആന്റണി :- ഓ അപ്പോൾ കണ്ടുകാണില്ല ഞാനൊന്നും ആ വഴിക്കെ പോകാറില്ല.. ഹഹ

മീര :- മ്മ്.

 

 

വണ്ടി വീടിന്റെ മുന്നിൽ നിർത്തി മീര വേഗം ഇറങ്ങി. നടന്നു മുറ്റത്തേക്ക്.

വാതിൽ തുറന്ന് അകത്തേക്ക് കയറി അവളുടെ കട്ടിലിൽ ഇരുന്നു. മീരയുടെ ഹൃദയം വളരെ വേഗത്തിൽ മിടിക്കുന്നു. അവൾക്ക് സന്തോഷമാണോ അത്ഭുതമാണോ…

അവൾ ഒന്നും മറന്നിട്ടില്ല ഒന്നും എടുക്കാനുമല്ല അപ്പോൾ അങ്ങനെ ഒരു കള്ളം പറഞ്ഞെ. അവളുടെ ഇച്ചായനെ ഒന്നുകൂടി കാണാൻ മാത്രം. പക്ഷെ അമ്മച്ചി ഇങ്ങനെ ജീപ്പിൽ കയറ്റി മുന്നിൽ ഇരുത്തി വിടുമെന്ന് അവൾ തീരെ വിചാരിച്ചില്ല. അതിന്റെ ഞെട്ടലിലാണ് മീരയിപ്പോ.

 

//////////////////////////////////////////////////////////////

Batman

Leave a Reply

Your email address will not be published. Required fields are marked *