അന്നമ്മ :- എന്നാ നീ കേറ് ഞങ്ങൾ അങ്ങോട്ട.. സ്കൂളിന്റെ മുന്നിൽ ഇറക്കിത്തരാം..
അവർ മോളെ വിളിച്ചു ജീപ്പിന്റെ പുറകിൽ കയറി. ആന്റണി പതിയെ വണ്ടി വളവിലൂടെ വളരെ നിസാരമായി ഒരു കൈകൊണ്ട് വളയം തിരിച്ചും ഗിയർ മാറിയും ജീപ്പ് ഓടിച്ചു.
ആലിസ് :- ഇത് ആന്റണി അല്ലേടി??
അന്നമ്മ :-ആന്നു..
ആലിസ് :- ഇവൻ അങ്ങു വളർന്നുപോയല്ലോ.. മോന് ഇപ്പോൾ എന്താ ചെയ്യുന്നേ…??
ആന്റണി :- ഓ അപ്പൻ മേടിച്ചിട്ട് സ്ഥലമുണ്ട് അവിടെ കൃഷി തന്നെ.. പിന്നെ പശുവും. ഷാരോൺ എന്തിയെ വിളിക്കാറുണ്ടോ?
ആലിസ് :- ഇന്നാള് വന്നിരുന്നു. അന്ന് നീ ടൂർ പൊയ്ക്കുവായിരുന്നു..
അന്നമ്മ :- ഇത് ക്ലാരടെ മോളാണോ?
അന്നമ്മ അവളെ നോക്കി ചോദിച്ചു.
ആലിസ് :- ആന്നു.. ഇവൾക്ക് ഇവിടത്തെ LP സ്കൂളിൽ ജോലി കിട്ടി. ഇവിടെ പിന്നെ ഞാൻ ഉള്ളോണ്ട് ക്ലാരക്കും സമ്മതം.
അന്നമ്മ :- എന്നാ മോളെ പേര്?
:-മീര..
അന്നമ്മ :- അമ്മച്ചിയും അപ്പനും സുഖമായിട്ട് ഇരിക്കുന്നോ?? പണ്ട് ഞങ്ങളൊക്കെ ഒരുമിച്ച സ്കൂളിൽ പോയികൊണ്ടിരുന്നേ.. അന്നൊക്കെ എന്നോട് വലിയ സ്നേഹമായിരുന്ന നിന്റെ അമ്മച്ചിക്ക്.. എനിക്കും ക്ലാര എന്റെ അനിയത്തിയായിരുന്നു..
മീര :- അവരൊക്കെ സുഖമായിട്ട് ഇരിക്കുന്നു.
ആലിസ് :- ഓ എന്നാ സുഖാവന്നു.. അവൾക്ക് ഇടക്ക് ഇങ്ങോട്ട് വന്ന് നിൽക്കരുതോ.. അതെങ്ങനാ തിരക്കല്ലേ..
കൂടെപ്പിറപ്പിന്റെ കൂടെ നിൽക്കാൻ എനിക്കുമില്ലേ കൊതി.
അന്നമ്മ :- അഹ് വിടെടി..അവളു വന്നോളും.. നീ റോസിയെ കണ്ടിട്ട് കുറെയല്ലേ ഞാൻ അങ്ങോട്ടാ അവള്ടെ മരുമോനും കൊച്ചും വന്നിട്ടുണ്ട് നീ പോരുന്നോ..?
ആലിസ് :- എടി വരണമെന്ന് ഉണ്ട്.. മീര കൊച്ചിനെ എന്നാ ചെയ്യും.?
അന്നമ്മ :- നീ പോയേച്ചും വേഗം വാ ഞങ്ങൾ നിൽക്കാം.. എന്നിട്ട് നമ്മുക്ക് റോസിടെ വീട്ടിൽ കൂടാം. കുട്ടായി തിരിച്ചുവരുമ്പോ വീട്ടിൽ ആകാം.
ജീപ്പ് പതിയെ LP സ്കൂളിന്റെ മുന്നിൽ നിന്നു. ആലീസും മീരയും ഇറങ്ങി.
ആലിസ് :- ഇപ്പൊ വരാംകേട്ടോ..
മീരയും ആലീസും പതിയെ നടന്നു അകത്തേക്ക്പോയി. ആന്റണി അവന്റെ ഫോണിൽ ആരോടോ സംസാരിക്കുന്നു. അന്നമ്മ അവിടെ കണ്ട ഒരു പരിചയകാരിയോട് കത്തി വയ്ക്കുന്നു..
.
.
ആലിസ്:- ഞാൻ നിന്നോട് ഇറങ്ങുത്തിന് മുന്നേ ചോദിച്ചില്ലേ എല്ലാ എടുത്തോ എന്ന്.. ഇനി പിന്നെയും പോയിട്ടു വരണ്ടേ…
അവർ നടന്നു ജീപ്പിന്റെ അടുത്തേക്ക് എത്തി.
ആലിസ് :- എടി ഞാൻ ഇല്ലടി ഇവള് ഏതാണ്ട് പേപ്പർ വീട്ടിൽ മറന്നുവച്ചു അത് എടുക്കാണ്ട് പറ്റില്ലാന്ന്..
ആന്റണി ഫോൺ വിളി കഴിഞ്ഞ് അങ്ങോട്ട് വന്നു.
അന്നമ്മ :- അതിനന്നോ നീ കൊച്ചിനെ വഴക്കു പറയുന്നേ.. എടാ നീ ഞങ്ങളെ റോസിടെ വീട്ടിൽ ആക്കിയിട്ട് ഈ കൊച്ചിന്റെ കൂടെപ്പോയി എന്താ എന്നുവച്ചാൽ എടുത്തിട്ടു വാ..
ആന്റണി മീരയെ നോക്കി അവൾ ആകെ പെട്ട് നിൽക്കുന്നു. തിടുക്കത്തിൽ ഇറങ്ങിയപ്പോൾ മറന്നതാവും..
ആന്റണി :- അഹ്..
അവർ ജീപ്പിലേക്ക് കയറി. ആന്റണി വണ്ടി എടുത്ത് അവിടെന്ന് ഒരു നാലഞ്ചു കിലോമീറ്റർ പോണം റോസിയുടെ വീട്ടിലേക്ക്.വണ്ടി ഒരു വലിയ കറുത്ത ഗേറ്റ് ഇട്ട വീടിന്റെ മുന്നിൽ നിർത്തി.
അന്നമ്മയും ആലീസും ഇറങ്ങി. അന്നമ്മ സാരീ നേരെയാക്കി. ആലിസ് അവരുടെ പേഴ്സും എടുത്ത് മീരയോട് എന്തോ പറയുന്നു.
അന്നമ്മ :- അഹ് മോൾ എന്നാ പുറകിൽ ഇരിക്കുന്നെ.. മുന്നിൽ വന്ന് ഇരിക്ക്..
മീര :- സാരമില്ല ആന്റി..
അന്നമ്മ :- ഓ.. ഇങ്ങോട്ട് വന്ന് ഇരിക്ക് കൊച്ചേ..
അന്നമ്മ അവളുടെ കൈയിൽ പിടിച്ചു ഇറക്കി മുന്നിൽ ഇരുത്തി.
അന്നമ്മ :- എടാ നീ ഇവളെ തിരിച്ചു ഇവിടെ കൊണ്ടുവിട്ടിട്ടെ പോകാവൂ എങ്ങോട്ടാനുവച്ചാൽ..
ആന്റണി :- അഹ്.. ഇന്നാ ഇത് കൊണ്ടുപോകുന്നില്ലേ..
ആന്റണി ആ പൊതിയെടുത്ത കൊടുത്തു. അന്നമ്മ അതുംവാങ്ങി ആലീസിനോട് സംസാരിച്ച് അകത്തേക്ക് പോയി. അവർ മറയുന്ന വരെ ആന്റണി അവിടെ നിന്നു. അതിന് ശേഷം പതിയെ വണ്ടി എടുത്തു.
തിരികെയുള്ള വഴിയിൽ ആന്റണി അനയാസം ജീപ്പ് ഓടിച്ചു പോകുന്നത് മീര നോക്കിയിരുന്നു.അവന്റെ കൈയിലെ ഞരമ്പും പഴയ ജീപ്പ് ആയതുകൊണ്ട് പവർ സ്റ്റീറിംഗ് അല്ലാത്തത് കൊണ്ടും വളവുകൾ അവൻ തിരിക്കുമ്പോൾ കൈയ്യിലെ പേശികൾ ഉരുണ്ടു കേറുന്നതും അവൾ ശ്രെദിച്ചു.
