കാതങ്ങൾ തോറുമേ – 2 3

നിഷ :- പിന്നെ പോയി പറയെടി ഇഷ്ടമെന്ന്..

മീര :- അതിനുള്ള ധൈര്യമില്ല എനിക്ക്.. നീയും വരുവോ എന്റെ കൂടെ..

നിഷ അതിന് സമ്മതം മൂളി. അടുത്ത് ദിവസം അവർ ആന്റണിയെ അന്വേഷിച്ചു നടന്നു. എന്നാൽ ആ ദിവസങ്ങളിൽ ഒന്നും അവനെ കണ്ടില്ല. വൈകാതെ സെമെസ്റ്റർ പരീക്ഷക്ക് ദിവസം അറിയിച്ചു കോളേജ്. പഠിക്കാനായി മീര വീട്ടിലേക്ക് പോയി.

പരീക്ഷ സമയത്തൊന്നും അവൾ ആന്റണിയെ കണ്ടില്ല. അവൻ പിന്നെ കോളേജിൽ വന്നില്ല. എന്താണ് കാര്യമെന്ന് ആർക്കും അറിയില്ല. മീരക്ക് അത്‌ വലിയ സങ്കടമാണ് ഉണ്ടാക്കിയത്.. എന്നാലും അവൾ പതിയെ എല്ലാം മറന്നു.

മീരക്ക് പല പ്രേണയേഭ്യർത്ഥനയും വന്നു പക്ഷെ അവളുടെ മനസ്സിൽ ആന്റണി ഇപ്പോഴും ഒരു വലിയ മരമായി വേരുകൾ ഉറപ്പിച്ചിരുന്നു.

B. Ed കഴിഞ്ഞു ജോലിക്ക് നോക്കിയപ്പോഴാണ് അവൾക്ക് ഇടുക്കിയിൽ തന്നെ കിട്ടുന്നത്. മീരക്ക് അത്‌ വളരെ സന്തോഷമുള്ള കാര്യമായിരുന്ന. വലിയമ്മച്ചിയുടെ കൂടെ നിൽക്കാനും അവൾക് ഇഷ്ടമായിരുന്നു.

ഇതിനിടക്ക് തോമസിന് ഒരു അറ്റാക്ക് വന്നു ആശുപത്രിയിൽ ആയി. എന്നും തള്ളിപ്പറഞ്ഞ ക്ലാരയും മീരയും മാത്രമേ അന്ന് അവന് വേണ്ടി ഓടിയത്. കർത്താവ് ചില സമയം ചില കൈവിട്ട കളി കളിക്കും. തോമസ് വൃന്ദക്ക് വേണ്ടി ഒഴിവാക്കിയവർ മാത്രമെ അവനുവേണ്ടി ഉള്ളു എന്ന് മനസ്സിലാക്കിയ തോമസ് വീണ്ടും ഒരു നല്ല അപ്പൻ ആകാനും ക്ലാരക്ക് സുഹൃത്ത് ആകാനും ശ്രെമിച്ചു. അപ്പനെ തിരിച്ചുക്കിട്ടിയ സന്തോഷത്തിൽ മീരയും ഭർത്താവിനെ ജീവനോടെ കാണാൻ പറ്റിയ ക്ലാരക്കും അവനോട് ക്ഷമിക്കാൻ കഴിഞ്ഞു. സ്ത്രീകൾ ഒരു അത്ഭുതമാണ്. എന്നാ ഒരു സഹനമാ.

.

 

.

.

ആ കട്ടിലിൽ ഇരുന്നു ഇതൊക്കെ ആലോച്ചു കൂട്ടിയവൾ. പുറത്ത് കാത്തുനിന്ന് മുഷിഞ്ഞ ആന്റണി അകത്തേക്ക് കയറി നോക്കിയപ്പോൾ കട്ടിലിൽ പ്രതിമപോലെ ഇരിക്കുന്ന മീര..

ആന്റണി :- .. എന്നാ ഓർത്തു ഇരിക്കുവാ പോകണ്ടേ..

മീരക്ക് അപ്പോഴാണ് വെളിവ് വന്നത്. അവൾ വേഗം ഒരു ഫയൽ എടുത്ത് കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

:-പോകാം..

ആന്റണി പുറത്തേക്ക് ഇറങ്ങി. മീര വാതിലും പൂട്ടി അവന്റെ പുറകെ ഇറങ്ങി നടന്നു.ജീപ്പിലേക്ക് കയറി അവർ വന്ന വഴി തിരിച്ചു ഇറങ്ങി. ഇതിന് ഇടയിൽ ആന്റണി അവളോട് എന്തൊക്കെയോ പറയുന്നുണ്ട്..

മീര:- ഒന്ന് വണ്ടി നിർത്തുവോ?

ആന്റണി അവളെ നോക്കി. വണ്ടി അരുകിലേക്ക് നിർത്തി. എന്താ എന്ന് ചോദ്യഭാവത്തിൽ അവന് അവളെ നോക്കി.

ആന്റണി :- എന്നാടി പിന്നെയും എന്തേലും മറന്നോ??

മീര ഒന്നും മിണ്ടാതെ താഴേക്ക് നോക്കിയിരുന്നു. അന്ന് ഒരുപ്പാട്‌ കൊതിച്ചു ഉള്ളിലെ ഇഷ്ടമൊന്ന് പറയാൻ. കഴിഞ്ഞില്ല. ഇന്ന് ഇതാ കർത്താവ് ഒരു അവസരം പിന്നെയും തന്നു.

മീര :- ഞാൻ ഒന്നും എടുക്കാൻ മറന്നതല്ല..

അവൾ തല താഴ്ത്തി ഇരുന്നു പറഞ്ഞു..

ആന്റണി :- പിന്നെ??

അവന് അല്പം ദേഷ്യത്തോടെ അവളോട് ചോദിച്ചു..

മീരാ :- അത്‌.. അത്‌… ഇത്രയും നാൾ കാണാതെയിരുന്നതല്ലേ എനിക്ക് കണ്ട് കൊതി തീർന്നില്ല ഇച്ചായ… അതുകൊണ്ട് ഞാൻ കള്ളംപറഞ്ഞതാ ഒന്നുകൂടി കാണാൻ..

ആന്റണി :- നീ എന്നതൊക്കെയാ കൊച്ചേ ഈ പറയണേ.. ഇത്രെയും നാൾ കാണാതെ ഇരുന്നെന്നോ ആരെ..??

മീര അവനോട് എല്ലാം തുറന്നു പറഞ്ഞു. ഏതാണ്ട് പ്രേത കഥ കേട്ടപോലെ അവന് ഇരുന്നു.


ശോകം ആണെന്ന് അറിയാം.. വലിയ പാർട്ട്‌ തരണമെന്ന് ഉണ്ട്.. പക്ഷെ പറ്റുന്നില്ല…

Nextime നോക്കാം…

Leave a Reply

Your email address will not be published. Required fields are marked *