ആലിസ് :- അച്ചായാ മതി.. വിട്ടേര്.. ദേ ക്ലാര നിൽക്കുന്നു.. കൊച് മുകളിൽ ഇരുന്നു കേൾക്കുമേ..
വര്ഗീസ് പതിയെ പിടി വിട്ടു. അവനെ തറപ്പിച്ചു നോക്കികൊണ്ട്
:-ഇരിക്കെടാ അവിടെ…!!!
തോമസ് ആ നിമിഷം ആ സോഫയിൽ ഇരുന്നു.
വര്ഗീസ്:- തോമസേ.. ദേ ഇപ്പൊ ഞാൻ ഒരു കാര്യം പറയാം.. ഏതേലും കാളിയെ കൂട്ടി നീ ഇങ്ങോട്ടു വന്നു എന്ന് ഞാൻ അറിഞ്ഞാൽ… ആദ്യം ഞാൻ അവളെ കൊല്ലും പിന്നെ നിന്റെ കൈയ്യും വെട്ടും. എന്നന്നുവച്ചാൽ എന്റെ മീര കൊച്ചിന് പറയാൻ ഒരു തന്ത വേണം.. ഇത് ചുമ്മാ വന്നു വീമ്പു പറഞ്ഞിട്ടുപോകുന്ന ഒരു അമ്പതഞ്ഞുകാരാണെന്ന് നീ വിചാരിക്കണ്ട.. നിനക്ക് എന്റെ പറ്റി അറിയില്ലെങ്കിൽ കട്ടപ്പന വന്നോന്നു തിരിക്കയാൽ മതി വർഗീസ് ആരാ എന്ന്..
.
.
അതോടെ ആ പ്രശനം അവിടെ തീരുന്നു. അന്നും പിന്നീട് ഒരിക്കലും അങ്ങോട്ടേക്ക് ഒരുത്തിയും വന്നില്ല. എന്നാലും തോമസിനെയും വൃന്ദയെയും പലപ്പോഴും ഒരുമിച്ച് കാറിലും അവന്റെ കടയിലും കണ്ടതായി ക്ലാര അറിഞ്ഞു.
ക്ലാര അത് ഗൗനിച്ചില്ല. അയാളെ എന്നോ മനസ്സുകൊണ്ട് ഉപേക്ഷിച്ചതാണ് അവൾ. തോമസിന്റെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു. പല രാത്രികളിലും അയാൾ വന്നിരുന്നില്ല. അതൊന്നും അവൾക്ക് ഒരു പ്രശ്നമല്ലായിരുന്നു.
അങ്ങനെയിരിക്കെ മീരയുടെ പ്ലസ്ടു റിസൾട്ട് വന്നു. ഉയർന്ന മാർക്കോടെ അവൾ വിജയിച്ചു..
വീടിന് അടുത്തുള്ള കോളേജിൽ കിട്ടിയിട്ടും ക്ലാര അവളെ st ignatuous ൽ ചേർത്തു. കുറച്ചുന്നാൾ മകൾ മാറി നിൽക്കട്ടെ എന്നായിരുന്നു അവൾക്കും. അല്ലേൽ അവളുടെ അപ്പനെ അവൾ വല്ലാതെ വെറുത്തുപോകും. പതിനാറ് വയസുവരെ വളർത്തിയ അപ്പനെ അവൾ അങ്ങനെ വെറുത്താൽ കർത്താവ് പൊറുക്കില്ലെന്ന് വിശ്വസിച്ചു അവളെ പഠിക്കാൻ വിട്ടു.
അവളെ ഹോസ്റ്റലിൽ ആക്കി. ലോക്കൽ ഗാഡിയൻ വർഗീസിന് വച്ചു. കട്ടപ്പനിയിൽ നിന്നും 30കിലോമീറ്റർ മാറിയുള്ള ഒരു വിശാലമായ കോളേജ്.
.
.
ഇടവപ്പാതി തുടങ്ങിയ സമയം. രണ്ടും ദിവസം പനി പിടിച്ചു കിടന്നത് കൊണ്ട് വിട്ടുപോയ ഭാഗം അവൾ നോക്കിവായിരുന്നു. അതുകൊണ്ട് തന്നെ അവൾ തനിച്ചേ ആ ക്ലാസിൽ ഉള്ളു.
എല്ലാം കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോകാമെന്നു കരുതി.
മീര തന്റെ ക്ലാസ്സിൽ നിന്നും പതിയെ ഇറങ്ങി നടന്നു വരാന്തയിൽ എത്തിയതും പെട്ടാണ് മഴയുടെ വരവ്..
ഇടുക്കിയിൽ ഇടവപ്പാതി പിന്നെ തുള്ളിക്ക് ഒരു കുടമെന്ന് പോലെയാണ്.മീര അവളുടെ കുട പതിയെ നിവർത്തി നടക്കാൻ തുടങ്ങിയതും പെട്ടന്ന് അവളുടെ കുട പിടിച്ച കൈയിൻ മുകളിൽ ഇളമചൂടുള്ള വലിയൊരു കൈ പതിച്ചു.
ഇതാരപ്പാ എന്നുനോക്കിയവൾ കണ്ടത്. ആറടിയോളം ഉയരമുള്ള ഒരു ആൾ. അയാൾ അവളെ നോക്കി ചിരിച്ചു.
അവൻ അവളോട്..
“എന്നെ ഒന്ന് അപ്പുറത്തേക്ക് ആക്കി തരാവോ..? കുടയെടുത്തില്ല ”
അവന്റെ വെട്ടിയിതുക്കിയ മീശയും താടിയും ചിരിച്ചുകൊണ്ടുള്ള നോട്ടവും. കണ്ണിലെ ആ ജീവനും.അവൾ അറിയാതെ തലയാട്ടിപ്പോയി.
നടക്കുമ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഇപ്പോഴും ഒരു ചെറു ചിരി. ഇടക്ക് അവൻ ആ വെള്ളി ഫ്രെയമുള്ള aviator മോഡൽ കണ്ണാടി പതിയെ കയറ്റി വയ്ക്കും. അവന്റെ ശരീരത്തിൽ നിന്നും വമിക്കുന്ന വാനില മണം അവൾ ഇടക്ക് മൂക്ക് വിടർത്തി വലിച്ചെടുത്തു. അപ്പോഴേക്കും അവർ അപ്പുറത് എത്തിയിരുന്നു.
മഴ നനഞ്ഞു അവന്റെ വെളുത്ത ലിനെൻ ഷർട്ടിന്റെ കൈകൾ നനഞ്ഞു. വെള്ളo വീണപ്പോൾ അവ സുതാര്യമായി അവന്റെ കൈകളുടെ പേശികൾ നന്നായി കാണാം..
അവളെ നോക്കി ചിരിച്ചുകൊണ്ട് താങ്ക്സ് പറഞ്ഞു അവൻ ഒരു മാരുതി zen ൽ കയറിപ്പോയി.
ഇതിപ്പോ എന്താ ഉണ്ടായേ എന്ന് രീതിയിൽ അവൾ നിൽക്കുമ്പോഴാണ് അവളുടെ കൂട്ടുകാരി നിഷ അവളെ തട്ടി വിളിക്കുന്നത്..
മീര :- അഹ് നീയോ.. വേഗം പോകുവാന് പറഞ്ഞിട്ട് പോയില്ലേ??
നിഷ :- ഇല്ലടി ബസ് കിട്ടിയില്ല.. അതുപോട്ടെ.. നിനക്ക് ആന്റണി ഏട്ടനെ എങ്ങനെ അറിയാം??
മീര :- ആന്റണി..? അത് ആരാ..?
നിഷ:- അഹ് ബെസ്റ്റ്.. നിന്റെ കൂടെ കുടയിൽ കയറിവന്ന ആളാണ് ആന്റണി.. ആന്റണി ജോഷുവ. ഫസ്റ്റ് ഇയർ MA സോഷ്യയോളജി.
