KSRTC യാത്രയിൽ Like

ബാപ്പയുടെ പുറകിൽ ഉമ്മയുണ്ട് ..
ഞാൻ നേരത്തേ ശ്രദ്ധിക്കാഞ്ഞതാണ് ..
ഉമ്മാടെ കണ്ണുകൾ ചുവന്നിട്ടുണ്ട് .. മുഖം തണർത്തിട്ടുമുണ്ട് …
പാവം.. ഉമ്മ കുറേ കരഞ്ഞെന്ന് തോന്നുന്നു ..
കുറച് നിമിഷത്തേക്ക് ഞാനൊന്നും മിണ്ടിയില്ല..
ബാപ്പ നിർവികാരനായി ഒരു പഞ്ചപ്പാവത്തെപ്പോലെ എന്റെ മുന്നിൽ നിന്നു …

“ബാപ്പയെന്നോട് പൊറുക്കണം ..
ബാപ്പാടെ മകളെ ബാപ്പാടെ സമ്മതമില്ലാതെ ഞാൻ കൊണ്ടു പോകാൻ പാടില്ലായിരുന്നു …
വേണ്ട..
ഇച്ഛതിചെയ്താൽ എനിക്കിനി നാളെയൊരു നല്ല ബാപ്പയാകാൻ കഴിയൂല്ല ..
ഞാൻ ബാപ്പയുടെ കയ്യിൽ തന്നെ ഇവളെ ഏല്പിക്കുകയാണ് .. ബാപ്പയെനിക്കിവളെ നിക്കാഹ് കഴിച്ചു തരണം .. ഞാൻ പൊന്നുപോലെ നോക്കിക്കോളാം ബാപ്പാ .. “

പാത്തി അമ്പരന്ന് നിക്കാണ്‌..
ഉമ്മ അനിയത്തിമാരോട് അകത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു..
ബാപ്പയിപ്പോഴും ഒന്നും മിണ്ടുന്നില്ല ..
ആ മൗനമെന്നെ ആശയകുഴപ്പത്തിലാക്കി ..
“ബാപ്പയെനിക്കിവളെ തരില്ലേ..”
ഞാനപേക്ഷയെന്നവണ്ണം ചോദിച്ചു ..
“മോന്റെ പേരെന്താണ് ..? ” മറുപടിക്ക് പകരം അന്വേഷിച്ചു ..
“ദിൽബർ ഹൊസൈൻ ..
എറണാകുളത്തു താമസിക്കുന്നു ..
കൊല്ലത്ത് ഒരു സർക്കാർ സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫാണ്‌ ..”
” ഈ കുഞ്ഞ് ..? ” പാത്തിയുടെ തോളിലേക്ക് നോക്കി ബാപ്പ ചോദിച്ചു
“എന്റെ സഹോദരന്റെയാണ് ..
അവളുടെ ഉമ്മ മരിച്ചുപോയി .. ” ഞാൻ പാത്തിയിൽ നിന്നുമ്മവളെ വാങ്ങാൻ കൈ നീട്ടി..
പാത്തിയവൾകിടന്നിരുന്ന തോളെന്നിൽ നിന്നുമകറ്റി .
” വേണ്ട ..” ഖനത്തിൽ..
“എന്റെ കൂടെയിന്നവൾ ………… ”
അവസാനത്തെ വാക്ക് ഞാൻ കേട്ടില്ല ..
അത് പതിഞ്ഞ ശബ്ദത്തിലായിരുന്നു പറഞ്ഞത് . ഞാൻ ബാപ്പയെ നോക്കി ഭാവവിത്യാസമൊന്നുമില്ലാ..
ഞാൻ ബാപ്പയുടെയടുത്തേക്കുചെന്നു കയ്യിൽപിടിച്ചു .. ബാപ്പയൊന്ന് ചിരിച്ചു ..
” മോനിപ്പപ്പൊക്കോ ..
വാപ്പയെന്ന നിലയില് എനിക്കന്വേഷിക്കേം ആലോചിക്കേം വേണ്ടേ മോനെ .. ”
“അത് മതി ബാപ്പാ ..
അപ്പ ശരി ..”

ഞാൻ പോകാനായി പുറത്തേക്ക് നീങ്ങി..
“ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് പറയാമോ ബാപ്പാ ..”പാത്തി പതിഞ്ഞ ശബ്ദത്തിൽ ബാപ്പയോട് ..
” മോനേ ഭക്ഷണം കഴിച്ചിട്ട് പോയാലോ ..? ”
” പിന്നെയാകാമല്ലോ ബാപ്പാ ..
ഇപ്പോൾ പോകുന്നു ..”
പാതിയെന്നെയനുഗമിച് മുൻവശത്തേക്ക്‌ വന്നു.. ബാപ്പ മുറിക്കകത്തേക്കു പോയി ..
ഷൂവിടുമ്പോൾ ഞാൻ പാത്തിയെ തലപൊക്കി നോക്കി ..
” എന്റെ സമ്മതം ചോദിച്ചില്ലാലോ ..? ”
ഞാൻ ചെറുതായി ചിരിചു അവൾക്ക് തൊട്ടുമുന്നിലായി നിവർന്നുനിന്നു ..
” ഈ മുക്കെനിക്കിഷ്ടായി ..” പാത്തികൊഞ്ചികൊണ്ട് പറഞ്ഞു നാണത്താൽ മുഖം താഴ്‌ത്തി..
” ഹ ഹ ..”
എന്റെ മനസ്സിലെ പൊട്ടിച്ചിരിയങ്ങനെതന്നെ പുറത്തു വന്നു..
ഇവൾ എന്തൊരു സുന്ദരിയാണ് ..
ഇപ്പോഴും ആകാശം മൂടി കറുത്ത കാർമേഖങ്ങളുണ്ടായിരുന്നു ..

” ഈ നമ്പർ ബാപ്പാക്ക് കൊടുത്തേക്ക് ..”
പേഴ്സിൽ നിന്നുമൊരു വിഡിറ്റിംഗ് കാർടെടുത്തു അതിലെന്റെ നമ്പറെഴുതി ഞാനവൾക്ക് കൊടുത്തു..
” ന്നാ പോട്ടെ ..”
അതുവരെ ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖം വിളറി ..
ഇത്രവേഗമവളെന്നെ ഇത്രയധികം സ്നേഹിച്ചതെങ്ങനെ ..
ഞാൻ തിരിഞ്ഞു നടന്നു..
എനിക്കപ്പോൾ രണ്ടു കാഴ്ചകളായിരുന്നു ..
അവളുടെ മുഖവും.. വഴിയും..
ഈ കാലടികൾക്കെന്താണ് പ്രത്യേകത..
എന്ത് കനമാണ്..
അവളെന്റെ ജീവനായിക്കഴിഞ്ഞുവെന്ന് എന്റെ ഹ്രദയ മിടിപ്പുകളെന്നോട് പറഞ്ഞു ..
അവളെയെത്രയും വേഗം പ്രാപിക്കാൻ എന്റെയെല്ലാം വെമ്പൽ കൊള്ളുന്നു ..
ഇതെന്തൊരവസ്ഥയാണ്..
ഹൃദയം കൈമാറി യെന്നൊക്കെപ്പറഞ്ഞാൽ ഇതായിരുന്നല്ലേ കാര്യം ..

ഇന്നീരാത്രിയിൽ അവളെന്റെ ഇടതു വശത്ത് കിടപ്പുണ്ട് ..
എൻറെ കക്ഷത്തോട് ചേർന്ന് കയ്യിൽ തലവെച്.. ഇടതുകൈ എന്റെ നെഞ്ചിൽ വെച്..
ഈ അധരങ്ങൾ ഞാനെത്രതവണ നുകർന്നു ..
ഇപ്പോഴും അതേ ആസക്തി ആ അധരങ്ങൾ കാണുമ്പോൾ എന്നിലുണരുന്നു ..
ആ ഗവണ്മെന്റ് വാഹനത്തിലുള്ള ആ ദിവസത്തെ യാത്രകൾ ..
എനിക്കു നല്കിയതൊരു ചെറിയ വലിയ കുടുംബത്തെ മാത്രമായിരുന്നില്ല ..
എൻറെയുപ്പക്കെന്നെ കിട്ടിയ ആ ഇരുൾ .. കറുത്ത മേഘങ്ങൾ .. കറുത്ത പക്ഷികൾ ..
അവയെല്ലാം എനിക്കിപ്പോൾ നിറമുള്ളതാണ്..
എനിക്കിപ്പോൾ മനസ്സ തുറന്ന് ചിരിക്കാൻ പറ്റുന്നുണ്ട് ..
പാത്തിയുടെ കൈകളിറുകുന്നു ..
ഞാനൊന്ന് ചുംബിക്കട്ടെ ..
ഞാനുറങ്ങുന്നു ..

ബോറടിപ്പിച്ചില്ലല്ലോ ..?

Leave a Reply

Your email address will not be published. Required fields are marked *