KSRTC യാത്രയിൽ Like

“ടപ്പേ ..”

എന്റെ മുഖത്തദ്ദേഹമാഞ്ഞടിച്ചു ..
ഹോ .. എന്തൊരു വേദനയായിരുന്നു ..
വല്ലാത്ത പ്രഹരമായിരുന്നു .. ഹോ ..

ആ അടിയുടെ ആഘാതത്തിൽ നിന്നും ഞാൻ കണ്ണുതുറക്കവേക്കും അയാൾ ബസ്സിൽ നിന്നുമിറങ്ങുന്നതാണ് ഞാൻ കണ്ടത് .
ഒരിക്കൽ കൂടി എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് ..
ചിലർ അരിശത്തോടെ ..
ചിലർ കാര്യമെന്താണെന്ന ആകാംക്ഷയിൽ ..
നമ്മടെ കണ്ടക്ടർ മാഷാണേ എന്നെ നോക്കിയൊരു ആക്കിച്ചിരി ..
അപ്പോൾ ഇവൾ വീടുവിട്ട് പോന്നിരിക്കുന്നതാണ് .
ഹോ .. കവിളിൽ വേദന നന്നേയുണ്ട് ..

ഞാനവളെയൊന്ന് പാളിനോക്കി ..
എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ മുഖം താഴ്ത്തിയിരിപ്പാണ് ..

ആ ധൈര്യവും ഗൗരവവുമുണ്ടായിരുന്ന ആ മുഖമിപ്പോൾ വിളർന്നിട്ടുണ്ട് ..
കണ്ണുനീർ അവൾക്ക് പിടിച്ചു നിർത്താൻ പറ്റാത്തവണ്ണം ഒഴുകുന്നുണ്ട് ..
എന്തോ .. ഞാനപ്പോഴൊന്നും ചോദിച്ചില്ല .
അവൾ മുഖം ടവൽ കൊണ്ട് തുടച്ചു ..
എന്ടെ മുഖത്തേക്ക് ഒറ്റ നിമിഷത്തേക്ക് വെട്ടിച്ചു നോക്കി .

” ബാപ്പയാണല്ലേ ..? ”
“ഉം “

” എന്റെ പേര് ദിൽബർ ..
എറണാകുളത്താണു താമസം ..
ഇപ്പോൾ ജോലിക്കു പോകുന്നു .. “

“നിന്റെ പേരെന്താണ് ..? ”
അവൾക്കായൊരടിവാങ്ങിയ അവകാശത്തിൽ എന്നെ പരിചയപ്പെടുത്തിയതിന് ശേഷം ഞാൻ ചോദിച്ചു .

” ഫാത്തിമാ ബിൻത്ത്‌ കമാൽ “

“ആ അപ്പ കമാൽക്കയായിരുന്നല്ലേ അത് ..” ഞാൻ ചിരി കലർത്തി ചോദിച്ചു..
അവൾ അങ്ങനെതന്നെ ഭാവവിത്യാസമില്ലാതെ മൂളി ..

“നിന്നെ കഷ്ടപ്പെട്ട് വളർത്തിയ ബാപ്പയല്ലേ മോളേ.. നീയെന്തിനാ ആ വാപ്പയേയും ഉമ്മാനേമൊക്കെ വിട്ടിട്ട് പോണേ .. ”
ഞാൻ വാത്സല്യ ഭാവത്തോടെ ചോദിച്ചു ..
മറുപടിക്കായ്‌ കാതോർത്തെങ്കിലും ഒന്നും മൊഴിഞ്ഞില്ല .

” തിരുച്ചു പോകുന്നോ ..?
വാപ്പയിതൊക്കെയങ് ക്ഷമിക്കുമെന്നേ..
ഉം ..? “

“ഇക്കാ .. ഞാൻ തിരിച്ചു ചെന്നാ ..
വാപ്പയൊന്നും പറയില്ലാ ന്നെനിക്കറിയാം ..”
അവൾ ഏന്തിപ്പറഞ്ഞു
അവൾ തുടരാനായി ഞാൻ നിശബ്ദനായി .
” ന്റെ ബാപ്പ വെറും പാവാ..
ഇക്കാക്കറിയോ.. ഷുഗറും പ്രഷറും തൊട്ട് എല്ലാ അസുഖങ്ങളുമുണ്ട്‌..
വാപ്പാടെ രണ്ടു കാലിലും എല്ലല്ല ..
കമ്പിയാ ഇട്ടേക്കുന്നേ..
എന്നിട്ടും ഒള്ള വേദനേം സഹിച്ച് ..
ന്നേം രണ്ടനീത്തിമാരേം ഉമ്മാനേം നോക്കാൻ നട്ടപ്പാതിരാക്കിറങ്ങിപ്പോകും ..
ന്റെ പാതിമയക്കത്തില് ആ പോണൊച്ച കേക്കുമ്പോള്ള നീറ്റല് ത്ര നാളാ..
സഹിക്കാ.. ”
അവളുടെ കണ്ണുനീർ ഇടവേളയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു . ആ കവിളുകൾ ചുവന്നിട്ടുണ്ടായിരുന്നു .
” നിക്ക് ത്യാവശ്യം പഠിപ്പൊള്ളതാ ..
പലജോലീം കിട്ടീതാ..
ബാപ്പ ബിടില്ല..
ഞങ്ങളെ പ്പോഴും ചിറകിന്റെടേന്ന് ബിടില്ല..
ബാപ്പ നീം കഷ്ടപ്പെടുന്ന കാണാൻ നിക്ക് പറ്റൂല്ല ..”
അവൾ മൂക്കിൽ വന്ന നീര് വലിച്ച് പറഞ്ഞു ..
എന്ത് മധുരമുള്ള ശബ്ദമാണവളുടേത് ..

“ജോലിസ്ഥലത്തേക്കാണോ ഇപ്പോൾ പോകുന്നത് .. ? ”
” ഉം ..” അവൾ ചെറുതായി മൂളി .

” ഫാത്തിമ്മാ..
നിന്റെ ബാപ്പയെന്തിനാ എപ്പോഴും നിങ്ങളെയൊക്കെ ചിറകിൽ കൊണ്ടു നടന്നേന്ന് നിനക്കറിയോ ..
നിൻറെ ബാപ്പയുടെ സ്വപ്നങ്ങളും കർത്തവ്യങ്ങളുമല്ലേ നിങ്ങൾ .. അതു നിറവേറ്റാൻ സമ്മതിക്കാതെ വാപ്പയെ നീ തോല്പിച്ചില്ലേ .. “

” ബാപ്പയെ നിയും ത്ര നാൾ ഞങ്ങള് കഷ്ടപ്പെടുത്തണം..
ബാപ്പ നിയും ബേദനേം സഹിച്ച് കഷ്ടപ്പെടുന്നത് നിക്കിനി കാണാൻ പറ്റില്ല .. ”
അവൾ വീണ്ടും നീരിച്ച മൂക്കിലേക്കു വലിച്ചു കൊണ്ട് ..
” നീ ബാപ്പയെ തോൽപ്പിച്ചില്ലേ .. ? ”
ഞാനാവർത്തിച്ചു..

അവൾ തല താഴ്‌ത്തി കരയാൻ തുടങ്ങി ..
ശബ്ദമധികം പുറത്തേക്ക് വരുന്നില്ലാ .
എന്തു ഭംഗിയാണിവളെ കാണാൻ ..
സുന്ദരിപ്പെണ്ണ്‌..
അവളുടെ മുഖമാകെ ചുമന്ന് തുടുത്തിരിക്കാണ്..
അവളുടെ ചുണ്ടുകൾ അപ്പോഴൊന്നു കാണണമെന്നു തോന്നി..
പക്ഷെ വേണ്ടാന്ന് വെച്ചു ..
എന്ടെ കണ്ട്രോൾ പോകുമെന്നെനിക്ക് സംശയം തോന്നി ..

“യ്യേ..
ഇത്രേം വലിയ പുള്ളേര് കരയോ..? ”
എന്റെ വാൽസല്യഭാവം കുറച് ഓവറായി .

Leave a Reply

Your email address will not be published. Required fields are marked *