KSRTC യാത്രയിൽ Like

ആ ..
എന്റെ സീറ്റുപോയി ..
രാത്രി വൈകിയാണ്‌ വീടെത്തുന്നത്‌ തന്നെ .. പിന്നെ അലക്കലും മറ്റും കഴിഞ്ഞ് ഉറക്കം കണക്കാണ് ..
ഈ ബസ്സിലിരുന്നാണ്‌ ഒന്നാസ്വതിച്ചുറങ്ങാറ് ..
ഇപ്പോൾ അതും പോയിക്കിട്ടി ..
മുന്നോട്ടു സീറ്റുണ്ടോയെന്നറിയാൻ നടന്നപ്പോൾ ..
സ്ത്രീകളുടെ സീറ്റിൽ ഒരാൾ സ്ഥലം ബാക്കികണ്ടു . ഒരു ചെറുപ്പക്കാരിയാണതിൽ ഇരിക്കുന്നത് . വേറെ വഴിയില്ലാത്തതിനാൽ അവിടെയിരിക്കാമെന്ന് കരുതി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു . ഞാനവിടെ തന്നെയിരുന്നു .

അവളുടെ മുഖത്തേക്കൊരു
പ്രാവശ്യംകൂടി നോക്കുക പോലും ചെയ്യാതെ ബാഗുമടിയിൽ വെച് സീറ്റിൽ തലചാഴ്ച് ഞാൻ കണ്ണുകളടച്ചു ..
തൊട്ടടുത്തു ഒരു പെണ്ണിരിക്കുന്നതിനാൽ ആണോ എന്തോ.. ഉറക്കം വരുന്നില്ല ..
എന്നാലും കണ്ണ് ഞാൻ തുറന്നില്ല ..
Khraanashaktheem ശ്രവണശക്തീമെല്ലാമിരട്ടിച്ചപോലെ..
എനിക്കെല്ലാ ചെറിയ ശബ്ദവും കേൾക്കാൻ പറ്റുന്നുണ്ട് . അവളുടെയടുത്തിരിക്കുമ്പോൾ മുലപ്പാലിന്റെ മണം .. ഈ കൊച്ചുകുട്ടികൾക്കൊക്കെയുള്ള ആമണമില്ലേ .. അത് ..
അവളൊന്നനങ്ങിയപ്പോൾ കൈമുട്ടോ കയ്യോ എന്റെ ദേഹത്തു കൊണ്ടു ..
ഹോ .. ഏർത്തടിച്ചപോലെ ..
നുമ്മള് പെണ്ണുങ്ങളുമായി ചെറുപ്പം തൊട്ടേ വലിയ കമ്പനിയൊന്നുമില്ലാത്തതിനാലാകണം എന്തോ പ്രത്യേകോരനുഭൂതിയോ .. ഇക്കിളിയോ .. എന്റെ മനസ്സിലൊരു വിറവന്നു..
ഇനിയെന്തായാലും ഉറക്കം വരുമെന്ന് തോന്നുന്നില്ല ..
ഞാനൊന്നനങ്ങുകപോലും ചെയ്യാതെ ഒരു പ്രതിമയെപ്പോലെയിരുന്നു .
കുറച് കഴിഞ്ഞപ്പോൾ ഒരു ഗട്ടറിൽ വീണപ്പോൾ പിന്നെയും അവളുടെ കൈ എന്റെ ദേഹത്തുരുമ്മിപ്പോയി ..
ഹോ .. ഞാനെന്താ പറയേണ്ടത് .. ആ അനുഭൂതി എനിക്ക് വിവരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ..
എനിക്കവളെയൊന്ന് കാണണമെന്ന് തോന്നി . ഞാൻ പതിയെ കണ്ണുകൾ തുറന്നു ഇടം കണ്ടിട്ടു നോക്കി . മഞ്ഞച്ചുരിദാറും ഇളം ഓറഞ്ച് പാന്റ്‌സും.. നല്ല ഭംഗിയുണ്ട്..
പിന്നെ ഓറഞ്ച് കളർ കുറച് ട്രാൻസ്‌പരേന്റ് ആയ ഷാളും . അതു കൊണ്ടവൾ മുടിയും മാറും മറച്ചിരുന്നു .
അവളുടെ മുഖം വെളുത്തിട്ടാണ് . ചുണ്ടുകൾക്കത്ര ചുവപ്പില്ല . ..
അതിന്റെ നിറമെന്താണ്..
ഒരിളം കറുപ്പും ചുവപ്പും കൂടിയുള്ള നിറമില്ലേ .. ആ നിറം ..
ചുണ്ടുകൾ കുറച് പുറത്തേക്ക് തള്ളിയിട്ടാണ് ..
ചെറിയ മൂക്ക്..
അതിന്റെ തുമ്പു ചുവന്നിട്ടുണ്ടല്ലോ ..
കരിമഷിപ്പീലുകളുള്ള കണ്ണുകൾ ..
ആ പീലികൾ നനഞ്ഞതിനാലാണോ ഒട്ടിയിരിക്കുന്നത് ..
അവളുടെ കണ്ണുകളിൽ കണ്ണുനീർ കെട്ടിനിൽപ്പുണ്ട് ..
ആ കൃഷ്ണമണിയെന്തൊരു കറുത്തിട്ടാണ് ..
ഏറ്റവും ഭംഗിയവളുടെ കണ്ണുകൾക്ക് തന്നെ ..
അവൾ കരയുകയാണോ ..
ഞാൻ ഇടം കണ്ടിട്ടു നോക്കുന്നതിൽ നിന്നും അതിരുകടന്ന് ചെറുതായി തല ചെരിച്ചു . .

അവൾ പെട്ടെന്ന് എന്നെ നോക്കി . ഞാൻ വേറെന്തോ നോക്കിയതുപോലെ തല പതിയെ കറക്കി പൂർവസ്ഥിതിയിലാക്കി .
അവളുടെ മൂക്കിന് താഴെ ഒരു ചെറിയ കാക്കപ്പുള്ളിയുണ്ട്‌..
ഹോ ..
എന്തു ഭംഗി..!!
എൻറെഹൃദയം പൊട്ടുന്നപോലെ ..
അവൾ കൈപ്പതിയുടെ മറുവശം കൊണ്ട് കവിൾ തുടച്ചു . അവളുടെ കണ്ണുകളിൽ കെട്ടിനിന്ന കണ്ണുനീർ കവിളിലേക്കൊഴുകിയതാണ്..
അവളെന്തിനാണ് കരഞ്ഞത് ..
പെട്ടെന്നവൾ നിവർന്നിരുന്നു . മുഖത്തു ഭാവമാറ്റം.. ഗൗരവം ..
ധൈര്യത്തോടെയുള്ള മുഖഭാവം ..
കണ്ണിൽ തീക്ഷ്‌ണതയേറുന്നു..

കുറച്ചുദൂരം പിന്നിട്ടിട്ടും മഴക്ക് ശമനമില്ല . വൈപ്പർ അടിച്ചുകൊണ്ടിരിക്കുന്നു . പെട്ടെന്നു വണ്ടി ബ്രേക്ക് പിടിച്ചു . ഞാനത്രമുറുക്കി പിടിച്ചിരിക്കുകയായിരുന്നില്ലാ .. അതുകൊണ്ട് മുന്നിലേക്കു നന്നായാഞ്ഞുപോയി .. തലയിടിച്ചില്ലാന്നേയൂള്ളൂ ..
ആരോ വണ്ടിക്ക് കൈ കാണിച്ചതാണെന്ന് തോന്നുന്നു . കണ്ടക്ടർ മുൻവാതിൽ തുറന്നു .. സാധാരണ മെയിൻ സ്റ്റോപ്പുകളിൽ മാത്രമേ ഈ ബസ്സ് നിർത്താറുള്ളൂ .. എന്തോ ഡ്രൈവർക്ക് തോന്നിയത് കൊണ്ട് നിർത്തിയതാകണം.
ഒരു അമ്പതു വയസ്സിനു മുകളിൽ പ്രായമുള്ള ഒരാളാണ് കയറിയത് . കയറിയപ്പോൾ തന്നെ പരവശനായ അയാൾ അപ്പുറത്തെയും ഇപ്പുറത്തേയും സീറ്റുകളിലേക്ക് ധൃതിയിൽ നോക്കുന്നുണ്ടായിരുന്നു ..
ഒരു സീറ്റിലും ഒഴിവില്ലായിരുന്നു ..
അങ്ങനെ നോട്ടം ഞാനിരുന്ന സീറ്റിലെത്തി ..
അവൾക്ക് നേരെയായി ആ കണ്ണുകൾ ..
അദ്ദേഹത്തിന്റെ കണ്ണുകൾ അണപൊട്ടിയൊഴുകി ..
വിഷമവും കോപവും ആ മുഖത്ത് മാറി മാറി വന്നുകൊണ്ടിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *