KSRTC യാത്രയിൽ Like

” കരയല്ലേ.. ഫാത്തിമ്മാ ..
നമുക്ക് തിരിച് പോകാം ..
ഉം ..?
അടുത്തതൊരു ബസ് സ്റ്റാന്റാണ്..
അവിടെയിറങ്ങാം ..”
മറുപടിക്ക് ക്കാക്കാതെ ഞാൻ പറഞ്ഞു .
ഞാൻ വാച് നോക്കി .
മഴ ശമിച്ചിട്ടുണ്ട് .. പക്ഷേ മഴക്കാറ് മാറിയിട്ടില്ല .. കറുത്ത മേഘങ്ങൾ ഇപ്പോഴും ആകാശം മൂടിക്കിടക്കുന്നു ..
ഞാൻ മുന്നിലെ സീറ്റിലെ വിന്ഡോയിലൂടെ നോക്കി .

ബസ്റ്റാന്റെത്തി ..
” ഫാത്തിമ്മാ .. ഇറങ്ങാം ..? ”
അവൾ എഴുന്നേറ്റു ..
എന്നേക്കാൾ മൂന്നിഞ്ച്‌ കുറവാണുയരം .
അവളുടെ മാറിൽ നിന്നും ഷാളിന്റെ സ്ഥാനം മാറി ..
അത് ഞാൻ വിവരിക്കുന്നില്ല ..

കണ്ണൊക്കെ തുടച്ചു ..
അവൾ കണ്മഷിയിട്ടിട്ടുണ്ടോ ..
ഇല്ല .. പക്ഷെ പിരികത്തിനു നല്ല കറുപ്പാണ് . രണ്ടു പിരികങ്ങളും ചെറുരോമങ്ങളാൽ ചേർന്നിട്ടുണ്ട് .
സുന്ദരിപ്പെണ്ണ് ..
എന്റെ മനസ്സിലെ ആ മിടിപ്പ് ഒളിച്ചുവെച്ചുകൊണ്ട്‌ ഞാൻ കതകിനടുത്തേക്ക് നടന്നു . മുമ്പിലാണിരുന്നതെങ്കിലും പിൻ വാതിലിനടുത്തേക്കാണ് ഞാൻ നീങ്ങിയത് .. കുറച്ചു പേർ അവിടെയിറങ്ങുന്നുണ്ട് .. അവളെന്റെ പുറകേ തന്നെയുണ്ട് ..
പിൻസീറ്റുകാലിയായിരുന്നു ..
ആ പ്രായം ചെന്നവരുമില്ല ..
സ്‌ത്രീയുമില്ല ..
ആ സീറ്റിനറ്റം വരെ നോക്കിയപ്പോൾ ..
ആ ടർക്കിപൊതിഞ്ഞെന്തോ ..
ആ .. അതാകുഞ്ഞാണ് ..!!
ഹോ ..
അവിടെയിറങ്ങുന്നവർ ഇറങ്ങിക്കഴിഞ്ഞിരുന്നു ..
ഞാനാക്കുഞ്ഞിനെ വാരിയെടുത്തു തോളിൽ കിടത്തി ആരുടെയും മുഖത്തു നോക്കാതെയിറങ്ങി ..
എന്റെ പുറകെ ഫാത്തിമ്മയും..

“ഇതാരുടെ കുഞ്ഞാണ് ..? ” ഞങ്ങളിറങ്ങിക്കഴിഞ്ഞതിനു ശേഷം പാത്തി ആകാംഷയോടെ ..
” ഞാൻ കയറിയ സ്റ്റോപ്പിൽ വച്ചൊരു സ്‌ത്രീ കയറിയിരുന്നു .. ആ സ്ത്രീയുടേതാണ് ..”
” അവരെന്താ കുഞ്ഞിനെയെടുക്കാതെ .. ”
” അവർക്ക് വേണ്ടായിരിക്കും ..”
“അപ്പ ഈ കുഞ്ഞിനെയെന്തു ചെയ്യാൻ പോണൂ.. ”
പാത്തിയുടെ അമ്പരന്നു നിക്കുന്ന മുഖം കാണാൻ നല്ല ചേലാണ് ..
” വളർത്താൻ ..”
പാത്തി ചിരിച്ചു ..
അവളുടെ ചിരി കാണാൻ എന്തു ഭംഗിയാണ് ..
ആ ചുണ്ടുകളിലേക്കൊന്നുകൂടെ നോക്കണമെന്നെനിക്കു തോന്നി .
വേണ്ടാ..
എനിക്ക് നിയന്ത്രിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലാ..
” ഫാത്തിമ്മക്ക് വിശക്കുന്നുണ്ടോ .. ”
“ഇല്ല.. ”
“ഫത്തിമ്മക്ക് വിശക്കുന്നുണ്ടോ ..? ”
അവൾ തലതാഴ്ത്തി
“ഉം “

” നമുക്ക് കഴിക്കാം .. വാ ..”
” കുഞ്ഞിനെ ഞാനെടുത്തോട്ടെ …? ”
കുഞ്ഞിനെയെന്റെ കയ്യിൽ നിന്നും വാങ്ങിയവൾ എനിക്ക് മുന്നേ നടന്നു ..
അത് ഞാൻ വിവരിക്കുന്നില്ലാ..!!
പിന്നെ നടത്തത്തിന്റെ സ്പീഡ് കുറച്ചു എന്റെ പിന്നിലായി .
ഞാൻ മനസ്സിൽ ചിരിച്ചു ..
ആ ചിരി കുറച് ചുണ്ടിലും വന്നു .

ഒരു ഉന്തു വണ്ടിക്കാരന്റെയടുത്തു നിന്നും കട്ടനും മഞ്ഞക്കേക്കുണ്ടയും കഴിച്ചു .
തിരിച്ചു ബസ് കയറാൻ നിന്നു . അവൾക്ക് കുഞ്ഞിനെത്തരാൻ ഭാവമുണ്ടായിരുന്നില്ലാ .
ഒരു ksrtc വന്നു .. ഞങ്ങൾ കയറി ..
സീറ്റുകൾ കുറേ ഒഴിവുണ്ടായിരുന്നു ..
മുന്നിലെ , മുമ്പിരുന്ന .. ആ സീറ്റിൽ തന്നെ ഞങ്ങളിരുന്നു ..
” ഫാത്തിമ്മാ .. എന്റെ കൂടെ തിരിക്കാൻ നിനക്കെന്തായിരുന്നു ധൈര്യം ..? ”
പാത്തി ചെറുതായി ചിരിച്ചു മുഖം ചെരിച്ചു ..
ദേ .. നുണക്കുഴി ..
ഈ പെണ്ണിനെന്തൊരു ചേലാ ..
സഹിക്കാൻ പറ്റുന്നില്ല .. ഇനിയും ഞാനവളെ ചുംബിക്കാത്തതിൽ എനിക്കുതന്നെ അതിശയം തോന്നി ..

“അനീത്തിമാരൊക്കെ എത്രേണ്ട്‌ ..? “

” മൂത്തവൾ മുംതാസ് പത്തില് ..
പിന്നേത്തെ സുമയ്യ എട്ടില് .. ”
വളരെ പതുക്കെയാണ് അവളുടെ സംസാരം ..

കുറച്ചുനേരം കഴിഞ്ഞു എന്തോ ആലോചിച്ചിട്ട് അവളെന്നെയൊന്ന് നോക്കി .
” ഉം ..? ”
ഇക്കാക്കെന്തു ബല്യ മനസ്സാണ് ..”
” അതെന്താ അങ്ങനെ പറയാൻ.. കാരണം..? ”
“യീ കുഞ്ഞ്.. ”
” ഉം ..

ഫാത്തിമ്മാ .. എനിക്കും ആരൂല്ല..
എന്നെ വളർത്തിയതൊരു കപ്പലണ്ടിക്കച്ചവടക്കാരനായ സൈതാലിയാണ് ..
ഉപ്പ ഒരു ദിവസം ഉന്തുവണ്ടീം ഉന്തീം കൊണ്ട് നടന്നപ്പ കിട്ടിയതാണെന്നെ ..
എന്നെ കണ്ടപ്പ .. ഉപ്പാക്ക് ജീവിക്കാനുള്ള വകപോലും ഉപ്പാടേലില്ല ..
പക്ഷേങ്കി .. എന്നെ എടുത്ത് ..
മറുത്താലോചിരുന്നെങ്കിലോ ..?
അത് വെച്ച് നോക്കുമ്പോൾ .. എനിക്ക് നാലാളെ പോറ്റാനുള്ള വകയുണ്ട് ..
ഞാനെടുക്കേണ്ടേ ..? ..”

Leave a Reply

Your email address will not be published. Required fields are marked *