………………………………………………………………………………
“മമ്മി മുന്നിൽ കേറിക്കോ, ഞാൻ ബാക്കിൽ ഇരുന്നോളാം”
പള്ളിയിലേക്കുള്ള യാത്രയിൽ കാറിന്റെ ബാക്കിൽ കേറാനായി തുടങ്ങിയ ലിജിയെ മമ്മി തടഞ്ഞു.
“എന്തിനാ മോളെ നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിക്കുന്നത്, അല്ലെങ്കിൽ തന്നെ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ എന്നൊക്കെയാണ് പള്ളിയിൽ പലരും ചോദിക്കുന്നത്, മോള് വന്ന് ഇവിടെ ഇരിക്ക്, മമ്മി ബാക്കിൽ ഇരുന്നോളാം”
ഒന്നും മിണ്ടാതെ ലിജി കാറിന്റെ മുന്നിൽ കയറിയിരുന്നു.
“മോളെ മെഴുകുതിരി എടുത്തില്ലേ, പപ്പാ പ്രേത്യേകം പറഞ്ഞതാ, അപ്പച്ചന്റെ കല്ലറയിൽ കത്തിക്കണം, ബുധനാഴ്ച ആണ്ടിനോ പോയി കത്തിച്ചില്ല, ഇന്നെങ്കിലും ചെയ്യണം”
ലിജി പുറത്തേക്ക് നോക്കി ഇരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല, മെഴുകുതിരി അവൾ എടുത്തിട്ടുണ്ടായിരുന്നു.
പുറത്തു നനുനനുത്ത മഴ, പള്ളിയിലേക്ക് ഏകദേശം 3 കിലോമീറ്റർ ദൂരം ഉണ്ട്. ഈ ദൂരം അത്രയും ആ കാറിൽ ആരും തമ്മിൽ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല.
കാർ പള്ളിയിലേക്ക് കയറി പാർക്കിങ് ഏരിയയിലേക്ക് തിരിയുമ്പോൾ തന്നെ പള്ളി വരാന്തയിൽ ജോസ് അങ്കിൾ നിൽക്കുന്നത് ലിജി കണ്ടു, എന്തോ പെട്ടെന്ന് അവളുടെ ഹൃദയമിടിപ്പ് കൂടി. ഇത് അവൾ പ്രതീക്ഷിച്ചിരുന്നു, രാവിലെ പള്ളിയിൽ അയാൾ തനിക്കായി കാത്തുനിൽക്കുമെന്ന്. അവൾ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല ആണുങ്ങളെ.
കോളേജിൽ പഠിക്കുന്ന കാലത്ത് അവളുടെ പുറകെ എത്ര പേർ നടന്നതാണ്, എന്തിനേറെ പറയുന്നു കോളേജിലെ സാറുമ്മാർ വരെ അവളുടെ പുറകെ നടന്നിട്ടുണ്ട്. ചിലർക്ക് പ്രേമം ആണെങ്കിൽ
ചിലർക്ക് അവളുടെ മാദക സൗദര്യത്തോടുള്ള അടങ്ങാത്ത ദാഹമായിരുന്നു. അതുകൊണ്ടു തന്നെ ആണുങ്ങളുടെ നോട്ടത്തിന്റെ അർദ്ധം, അവരുടെ അടുത്ത നീക്കം ഒക്കെ അവൾക്ക് സുപരിചിതമായിരുന്നു.
കാറിൽനിന്നും ഇറങ്ങുമ്പോൾ അവൾ തന്റെ സാരി നന്നായി പിടിച്ചിടാൻ പ്രേത്യേകം ശ്രദ്ധിച്ചു. ഒരു ചുവന്ന സാരി ആണ് അവൾ അന്ന് ധരിച്ചത്, ഒരു ചെറിയ പൊട്ടും നീളമുള്ള ഒരു കമ്മലും, വളരെ കുറച്ചു വളകളും മാത്രം ആയിരുന്നു അവളുടെ ഒരുക്കം. പക്ഷെ ലിജിയെപോലെ ഒരു പെണ്ണിന് അത് മതി.
ലിജിക്ക് നന്നായി സാരി ഉടുക്കാനറിയാം അതുകൊണ്ടു തന്നെ സാരി ഉടുത്താൽ അവൾ നടക്കുമ്പോൾ അവളുടെ പിന്നഴക് കാണാൻ തന്നെ നല്ല ചേലാണ്. പിന്നെ വയർ, അവൾ അങ്ങനെ വയർ മുഴുവനും മറച്ചു സാരി ഉടുക്കുന്ന ടൈപ്പ് ഒന്നുമില്ലായിരുന്നു, പക്ഷെ ഇന്ന് അവൾ കാറിൽനിന്നും ഇറങ്ങുമ്പോൾ തന്റെ ശരീരത്തെക്കുറിച്ചു നല്ല കോൻഷിയസ് ആയിരുന്നു. കഴുകൻ കണ്ണുകളുമായി അവിടെ ഒരാൾ നിൽക്കുന്നത് തന്നെ ആയിരുന്നിരിക്കാം കാരണം.
നനുനനുത്ത മഴ വകവെക്കാതെ അവർ മൂന്നുപേരും പള്ളിയിലേക്ക് അൽപം വേഗത്തിൽ നടന്നു കയറി. വന്ന പാടെ അവരോട് കുശലം ചോദിക്കാൻ ജോസ് അങ്കിൾ വന്നിരുന്നു. കുർബാനയ്ക്ക് വൈകിയതുകൊണ്ടു സമയം കളയാതെ തന്നെ അവർ അകത്തേക്ക് പോയി.
ജെറി അകത്തേക്ക് പോകാതെ നേരെ പോയത് പുറത്തു മരത്തണലിൽ നിൽക്കുന്ന തന്റെ കൂട്ടുകാരുടെ അടുത്തേക്കാണ്. ഇതെല്ലം വീക്ഷിച്ചുകൊണ്ട് പള്ളിതിണ്ണയിൽ തന്നെ ജോസ് അങ്കിൾ നിൽപ്പുണ്ട്. പേരിന് ആരോടോ കൊച്ചുവർത്തമാനം പറയുന്നുണ്ട്. അയാൾക്ക് അല്ലെങ്കിലും പള്ളിയിൽ നടക്കുന്ന കാര്യങ്ങളോട് താല്പര്യം ഒന്നും ഇല്ല. സാധാരണ റോഡിൽ ഇറങ്ങി കട്ടൻ ഒക്കെ കുടിച്ചു വരാറാണ് പതിവ്. പക്ഷെ ഇന്ന് അത് പറ്റില്ലല്ലോ!
“മഴ നന്നായി ഉറച്ചല്ലോ മമ്മി, കുടയാണെങ്കിൽ എടുത്തതും ഇല്ല”
“അയ്യോ മോളെ, ഞാൻ കുളിച്ചോണ്ടിരുന്നപ്പോ ഓർത്തതാണ് കുടയെടുത്തു വെക്കണമെന്ന്, ഇറങ്ങിയപ്പോ മറന്നു, സാരമില്ല ജെറിയോടു ആരോടെങ്കിലും കുട മേടിച്ചു വരാൻ പറയാം”
കുർബാനയും കഴിഞ്ഞ് അച്ഛനെയും ഒന്ന് കണ്ട് അമ്മച്ചിമാരോടുള്ള കൊച്ചുവാർത്തമാനവും കഴിഞ്ഞ് പള്ളി വരാന്തയിൽ വന്നപ്പോഴേക്കും ഏകദേശം എല്ലാവരും പോയിട്ടുണ്ടായിരുന്നു. പുറത്തു വന്ന് ജെറിയെ നോക്കുമ്പോൾ അവൻ അവിടെയെങ്ങും ഇല്ല.
