ലിജിക്ക് പറ്റിയ അബദ്ധം – 2 13New 

“അവനെ കാണുന്നില്ലല്ലോ മോളെ, മോള് അവന്റെ മൊബൈലിൽ ഒന്ന് വിളിച്ചേ, ആരോടെങ്കിലും കുട വാങ്ങി ഇങ്ങോട്ടൊന്ന് വരാൻ പറ, സെമിത്തേരിയിൽ പോയി മെഴുകുതിരി കത്തിക്കണ്ടേ”

“ഞാൻ എങ്ങനെ വിളിക്കാനാ മമ്മി, മൊബൈൽ ഒക്കെ കാറിൽ വെച്ചിട്ടാണ് വന്നത്”

“ശെടാ … ഈ ചെറുക്കൻ ഇതെവിടെ പോയി കിടക്കുന്നു, ഇവനെ ഒരു ആവശ്യത്തിന് നോക്കിയാ പിന്നെ കിട്ടില്ലല്ലോ”

“അത് പിന്നെ പുതിയ സംഭവം അല്ലല്ലോ… എന്നാണ് ആവശ്യത്തിന് കിട്ടിയിട്ടുള്ളത്?”

ലിജി തകർത്തുപെയ്യുന്ന മഴയിലേക്ക് നോക്കി പല്ലു ഞെരുമി. അവിടെ ജെറിയെ കാത്തു നിൽക്കുകയല്ലാതെ അവർക്ക് വേറെ വഴിയില്ലായിരുന്നു.

“ചേച്ചീ … നിങ്ങൾ എന്നാ ഇവിടെ നിക്കുന്നെ?”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ നിറപുഞ്ചിരിയോടെ നിൽക്കുന്ന ജോസ് അങ്കിൾനെ ആണ് അവർ കണ്ടത്.

“ഓ എന്നാ പറയാനാ, ആ ചെറുക്കനെ നോക്കി നിൽക്കുവാ, കുടയും ഇല്ല മൊബൈലും കാറിലാണ്, നിന്റെ കയ്യിൽ മൊബൈൽ ഉണ്ടെങ്കിൽ അവനെ ഒന്ന് വിളിച്ചേ”

നിമിഷനേരം കൊണ്ട് ജോസ് തന്റെ മൊബൈൽ പുറകുവശത്തെ പോക്കറ്റിലേക്ക് മാറ്റി നിഷ്കളങ്കനായി അവരുടെ മുന്നിലേക്ക് നിന്നു.

“അയ്യോ ചേച്ചി, ഞാനും മൊബൈൽ കാറിൽ വെച്ചിട്ട് ഇങ്ങു പോന്നു, ചേച്ചി ഒരു കാര്യം ചെയ്യ്, ഷേർളി ദേ ആ ഹാളിൽ ഇരുപ്പുണ്ട്, അവളുടെ അടുത്ത് പോയിരിക്ക്, എത്ര നേരം നിക്കും ഇങ്ങനെ?”

ജോസ് കുറച്ചു നല്ലവനായി അഭിനയിച്ചു, അയാൾക്കറിയാം തന്റെ മുന്നിൽ എന്തോ ഒരവസരം കാത്തുനിൽക്കുന്നു എന്ന്. ജോസിന് ഇതൊക്കെ മണത്തറിയാനുള്ള പ്രേത്യേക കഴിവുണ്ടായിരുന്നു. അയാൾ ക്ഷമയോടെ തന്റെ അവസരത്തിനായി കാത്തിരുന്നു.

“അങ്ങേര് പ്രത്യേകം പറഞ്ഞു വിട്ടതാണ്, ഇന്ന് കത്തിക്കണം എന്ന്, ആണ്ടിനോ കത്തിച്ചില്ല, ഇവൾക്ക് അത്രടം വരെ പോകാൻ ആയിരുന്നു ആ ചെറുക്കനെ നോക്കി നിന്നത്”

ജോസ് കാത്തിരുന്ന അവസരം അയാളുടെ മുന്നിലേക്ക് വന്നിറങ്ങിയിരിക്കുന്നു.

“ഞാനും ദേ സെമിത്തേരി വരെ പോകാൻ ഇറങ്ങിയതാ, അപ്പന്റെ കല്ലറയിൽ പോയിട്ട് തന്നെ മാസങ്ങൾ ആയി”

“അതിന് നിന്റെ കയ്യിൽ കുടയുണ്ടോ?”

“പിന്നെ… എന്റെ കുടയല്ല ആ ഇരിക്കുന്നത്”

ജോസ് തൂണിൽ ചാരി ഇരിക്കുന്ന കുട ചൂണ്ടി പറഞ്ഞു, ഇത് പറഞ്ഞിട്ട് അയാൾ ചേച്ചിയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

“എട എങ്കിൽ നീ ഇവളെയും കൂട്ടി ആ സെമിത്തേരി വരെ പോയിട്ട് വാ, അവനെ കാത്തു നിന്നാൽ ഇനി നടക്കില്ല. മോളെ ഡീ നീ അങ്കിളിന്റെ കൂടെ പോയിട്ട് വാ”

“ഇല്ല മമ്മി, ജെറിച്ചായൻ വരട്ടെ, വന്നിട്ട് പോവാം”

“മോളെ നിനക്ക് അറിയാത്ത കാര്യം അല്ലല്ലോ അവന്റെ, കാര്യം നടക്കണമെങ്കിൽ നീ അങ്കിൾന്റെ കൂടെ പോയിട്ട് വാ”

തന്റെ മനസിലെ പൊട്ടിത്തെറിക്കുന്ന സന്തോഷം മുഖത്ത് കാണിക്കാതെ വളരെ സീരിയസ് ആയി വേണമെങ്കിൽ വന്നാൽ മതി എന്ന മട്ടിൽ ജോസ് വരാന്തയിൽ ഇരുന്ന കുടയെടുത്ത് നിവർത്തി അവരെ നോക്കി.

“വരുന്നില്ലെങ്കിൽ ഞാൻ പോട്ടെ ചേച്ചി, എനിക്ക് ചെന്നിട്ട് കുറച്ചു പണിയുള്ളതാണ്, വരുവാണെങ്കിൽ ഞാൻ വേണേ നിങ്ങളെ പോകുന്ന വഴിക്ക് വീട്ടിൽ ഇറക്കാം”

ചേച്ചിയുടെ മുട്ടുവേദനയും വയ്യായ്മയും, ജെറിയുടെ ഉഴപ്പൻ സ്വഭാവവും എല്ലാം അറിയാമായിരുന്ന ജോസ് ലീലാമ്മ ചേട്ടത്തിക്ക് നിരസിക്കാൻ പറ്റാത്ത ഒരു ഓഫർ അവരുടെ മുന്നിലേക്ക് വെച്ചു.

“ഹാ, നിന്നെടാ, നീ ഇവളെ കൂടി കൊണ്ടുപോ, ഡി കൊച്ചെ നീ ഇവന്റെ കൂടെ പോയിട്ട് വന്നേ, എനിക്ക് ഇങ്ങനെ നിക്കാൻ മേല, ഇവന്റെ കൂടെ പോയാൽ നേരത്തെ ചെന്ന് എന്തെങ്കിലും

കഴിക്കാം, എനിക്ക് ഇപ്പൊ തന്നെ ഗ്യാസ് കേറുന്നു”

ലീലാമ്മ ചേട്ടത്തിയുടെ സ്വരം കടുത്തു, പുറമെ കാണുന്ന ചേട്ടത്തിക്ക് മറ്റൊരു സ്വഭാവം കൂടി ഉണ്ടെന്ന് ലിജിക്ക് നന്നായി അറിയാമായിരുന്നു. അവൾ അവസാന പ്രതീക്ഷയോടെ പുറത്തേക്ക് ഒക്കെ നോക്കി. അവിടെയെങ്ങും ജെറി ഇല്ല. അവൾ ഞെഞ്ചിടുപ്പോടെ ജോസിനെ നോക്കി. ഗൗരവത്തോടെ നിന്ന അയാളുടെ ചുണ്ടിലെ ചിരി അവൾക്ക് വായിച്ചെടുക്കാൻ പറ്റുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *