കൂട്ടുകാർക്ക് ഇടയിൽ അവന് ഒരു രാജകീയ സ്ഥാനം ആണ് ഉള്ളത്. ഭാഗ്യം ചെയ്തവൻ, പണത്തിന് പണം, സൗകര്യത്തിനു സൗകര്യം, കാര്യമായ പണി ഒന്നും എടുക്കണ്ട, അതീവ സുന്ദരിയായ ഭാര്യ, എല്ലാം കൊണ്ടും രാജകീയ ജീവിതം. പ്രേത്യേകിച്ച് ഇത്രയും സുന്ദരിയായ ഒരു ചരക്ക് ഭാര്യ അവനുള്ളതിൽ അവന്റെ പല കൂട്ടുകാർക്കും അസൂയ ആണ് അവനോട് ഉള്ളത്.
കാറിൽ കയറിയ ശേഷം ആണ് അവൻ ലിജിയെക്കുറിച്ചും മമ്മിയെകുറിച്ചും ഓർത്തത്. ഇത് പതിവായതുകൊണ്ട് തന്നെ അവന് പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല. ആരെങ്കിലും അവരെ വീട്ടിൽ വിടും അല്ലെങ്കിൽ അവർ ഒരു ഓട്ടോ പിടിച്ചു പോകും അതാണ് സ്ഥിരം നടക്കാറുള്ളത്.
ഇന്നത്തെ ജെറിയുടെയും കൂട്ടുകാരുടെയും പ്ലാനിങ് ബുധനാഴ്ച ചാലിമല വെള്ളച്ചാട്ടത്തിൽ പോകുന്നതിനെ കുറിച്ചായിരുന്നു, അതാണ് ജെറിയുടെ ടെൻഷനും, അന്നാണ് അപ്പനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ട ദിവസം.
കള്ള കിളവൻ കാരണം ജീവിക്കാൻ വയ്യല്ലോ മനുഷ്യന്. ഇനി എന്ത് പറഞ്ഞൊഴിയും. ഇനി ഒരു അവധി പറഞ്ഞാൽ ലിജി വയലെന്റ് ആകും എന്ന കാര്യത്തിൽ ജെറിക്ക് ഒരു സംശയവും ഇല്ലായിരുന്നു. പലപ്പോഴും ഇങ്ങനെ ഉള്ള സമയങ്ങളിൽ അഴകൊഴമ്പൻ സമീപനം കാണിക്കുമ്പോ സഹികെട്ട് ലിജി തന്നെ ആ ജോലി ഏറ്റെടുത്തു ചെയ്യറാണ് പതിവ്.
ഇതും എങ്ങനെ എങ്കിലും അവളുടെ തലയിൽ വെച്ച് കെട്ടണം. ബുധനാഴ്ച ഷെമീർ ഗൾഫിൽ നിന്ന് വന്നതിന്റെ ചിലവാണ്. നല്ല സാധനം എന്തെങ്കിലും അവൻ കൊണ്ടുവന്നിട്ടുണ്ടാകും. വെള്ളച്ചാട്ടത്തിൽ ഒക്കെ പോയി ഒന്ന് അർമാദിച്ചു വരണം എന്ന് കണക്കുകൂട്ടിയപ്പോ ആണ് ഈ മാരണം ജെറിക്ക് ഓർമ്മ വന്നത്.
എന്തായാലും ഇന്ന് പറയേണ്ട പകരം ചൊവ്വാഴ്ച രാത്രി പറയാം, അത്യാവശ്യ കാര്യത്തിന് എറണാകുളത്തു പോകാനുണ്ട് എന്ന് പറയാം. അപ്പൊ ലാസ്റ്റ് മിനിറ്റ് ആയതു കൊണ്ട് അവൾ ഏറ്റെടുത്തോളും. സ്ഥിരം നമ്പർ ഇറക്കി ഒഴിയണം എന്ന് കണക്കുകൂട്ടികൊണ്ടാണ് ജെറി കാർപോർച്ചിൽ വണ്ടി പാർക്ക് ചെയ്തത്.
…………………………………………………………………………….
ലിജിയുടെ തിങ്കൾ തിരക്കുകൾ കൊണ്ട് നിറഞ്ഞതായിരുന്നു, ആ വീട്ടിൽ തന്നെ പിടിപ്പതു പണിയുണ്ട്. പോരാത്തതിന് ബുധനാഴ്ച ബാക്കി ഉള്ളവർ അപ്പനെയും കൊണ്ട്
ഹോസ്പിറ്റൽ പോകുന്നത് കൊണ്ട്, അതിനു മുൻപ് ജോലി എല്ലാം ഒതുക്കി ആ ദിവസം ഒറ്റയ്ക്ക് സ്വസ്ഥമായി തന്റെ ലോകത്തു ബുക്ക് ഒക്കെ വായിച്ചിരിക്കണം എന്നാണ് അവളുടെ പ്ലാൻ.
തിങ്കളും ചൊവ്വയും ജോസ് അങ്കിൾനെ ആവഴിക്ക് കാണാതെ ഇരുന്നതിൽ അവൾക്ക് അത്ഭുതം തോന്നി, അങ്കിൾ എന്തെങ്കിലും ഒക്കെ പറഞ്ഞു ഇവിടെ കേറിയിറങ്ങും എന്നാണ് അവൾ പ്രതീക്ഷിച്ചിരുന്നത്. വന്ന് എന്തെങ്കിലും കഴപ്പത്തരം കാണിക്കുകയാണെങ്കിൽ നന്നായി പ്രതികരിക്കണം എന്ന് പ്ലാൻ ചെയ്തു തന്നെ ആണ് അവൾ ഇരുന്നത്. പക്ഷെ പുള്ളിയുടെ പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ.
ചൊവ്വാഴ്ച തന്നെ അടുത്ത ദിവസം ഹോസ്പിറ്റൽ പോകാൻ ഉള്ള എല്ലാ സാധനങ്ങളും റെഡി ആക്കി റിപ്പോർട്ടുകളും പേപ്പറുകളും എല്ലാം എടുത്തു മമ്മിയെ ഏല്പിച്ചിട്ടാണ് ലിജി രാത്രി ബെഡ്റൂമിലെത്തിയയത്. പതിവിനു വിപരീതമായി ജെറി നേരത്തെ വീട്ടിൽ കയറി ബെഡ്‌റൂമിൽ ഇരിപ്പുണ്ട്.
“ഹാ നീ വന്നോ … ഞാൻ ഒരു കാര്യം നിന്നോട് പറയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു”
ജെറിയുടെ ചിരിച്ചുള്ള സംസാരവും വിനയവും ഒക്കെ കണ്ടപ്പോൾ തന്നെ ലിജിക്ക് എന്തോ പന്തികേട് തോന്നി. അവൾ എന്താണ് കിഡ്‌ണിയോ മറ്റോ വേണോ എന്ന ഭാവത്തിൽ അവനെ നോക്കി.
” ഡി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ ഓർക്കുന്നില്ല, നമ്മുടെ ഷമീർ ഇല്ലേ അവൻ ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്, അപ്പൊ അവനും ഞാനും കൂടി ഒരു സംരംഭം നമ്മുടെ നാട്ടിൽ തുടങ്ങുന്നതിനെ പറ്റി ആലോചിച്ചുകൊണ്ടിരിക്കുവാണ്”
ജെറി തന്റെ നമ്പർ പയ്യെ ഇറക്കികൊണ്ടു അവളെ നോക്കി, അവൾ കേൾക്കുന്നുണ്ട് എന്ന ഭാവത്തിൽ നാളെ അവനു ഇടാൻ ഉള്ള തുണി മടക്കി വെക്കുകയാണ്.
