ഏട്ടന്റെ ഭാര്യ എന്നതിനപ്പുറം സരിതയെ ഇത് വരെ കണ്ടിട്ടില്ലാത്ത അനന്തൂന് അവൾ പറഞ്ഞതൊക്കെയും വിശ്വസിക്കാനാവാത്ത കാര്യങ്ങളായിരുന്നു.. നാല് വർഷം തന്നെ മനസിലിട്ടാണ് ഏട്ടത്തി ജീവിച്ചതെന്ന് അവനുൾക്കൊള്ളാനായില്ല..പക്ഷേ അപ്പഴും ഏട്ടനോട് ഒരു സ്നേഹക്കുറവും ഏട്ടത്തി കാണിച്ചിട്ടില്ല..അവർ രണ്ടാളും നല്ല സ്നേഹത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്.. ഇങ്ങിനെ ഒരു മുഖം ഏട്ടത്തിക്കുണ്ടാവുമെന്ന് കരുതിയില്ലെങ്കിലും, താനിട്ട ബനിയൻ നനഞ്ഞത് ഏട്ടത്തിയുടെ കണ്ണീര് കൊണ്ടാണെന്ന് അനന്തൂന് മനസിലായി.. ഹൃദയവേദനയോടെ ഏട്ടത്തി തേങ്ങുന്നുണ്ടെന്നും അവനറിഞ്ഞു..
അനന്തു, സരിതയുടെ തലയിൽ അരുമയോടെയൊന്ന് തലോടി.. അത്രയേ അവന് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ.. അതിപ്പുറം ചെയ്യാൻ അവൻ ധൈര്യപ്പെട്ടില്ല.. തൊട്ടപ്പുറത്തെ മുറിയിൽ താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭാര്യയും, തന്റെ രക്തത്തിൽ പിറന്ന കുഞ്ഞും ഉറങ്ങിക്കിടപ്പുണ്ടെന്ന ബോധം അവനുണ്ടായിരുന്നു..
എന്നാൽ, അവന്റെ തലോടലേറ്റ സരിത ഒന്ന് തേങ്ങി..ആ മാറിൽ നിന്നവൾ തലയുയർത്തിയില്ല.. അതിനും പുറമെ അനന്തൂന്റെ പുറത്ത് കൂടി അവൾ ഒരു കൈകൊണ്ട് ചുറ്റിപ്പിടിച്ചു..അനന്തൂന് സരിതയോട് പറയാൻ ഒന്നുമില്ലായിരുന്നു.. നാല് വർഷം തന്നെ മനസിലിട്ട് ജീവിച്ച ആ പെണ്ണിനോടെന്ത് പറയണം എന്നും അവനറിയില്ലായിരുന്നു..രണ്ട് വയസിന് മാത്രം വ്യത്യാസമുള്ള സരിതയെ ഏട്ടത്തിയമ്മയായിട്ട് തന്നെയാണ് കണ്ടത്..
“ഏട്ടത്തീ… നേരം കുറേയായി… നമുക്ക് പോയി കിടക്കാം… ?”..
ഒരു മന്ത്രണം പോലെ അനന്തു ചോദിച്ചു.. അമ്പലപ്രാവിന്റെ കുറുകൽ പോലൊരു സ്വരം സരിതയിൽ നിന്ന് കേട്ടു..പക്ഷേ അവൾ തല ഉയർത്തിയില്ല..
“എന്നാ… ഏട്ടത്തി എണീക്ക്… “..
സരിത അനങ്ങാതെ കിടന്നു.. കാലങ്ങളായി കൊതിച്ച സുവർണാവസരം വിട്ട് പോവാൻ അവൾക്ക് തോന്നിയില്ല.. അനന്തു മുഖം താഴ്ത്തി സരിതയുടെ തലയിൽ ഒരുമ്മ കൊടുത്തു.. സരിതയുടെ ദേഹമാസകലം ഒന്ന് ഞെട്ടിവിറക്കുന്നത് അനന്തു അറിഞ്ഞു.. സരിത അവന്റെ പുറത്തുള്ള പിടിയയച്ച് മാറിൽ നിന്ന് തല പൊക്കി.. പിന്നെ അവന്റെ കണ്ണിലേക്ക് നോക്കി.. ആയിരമായിരം അർത്ഥങ്ങളുള്ള ആ നോട്ടം നേരിടാനാവാതെ അനന്തു പതറി..സരിത പതിയെ എഴുന്നേറ്റു.. പിന്നെ ഒന്നും മിണ്ടാനാവാതെ നേർത്തൊരു തേങ്ങലോടെ തിരിഞ്ഞ് നടന്നു..
സംഭവിച്ചതൊന്നും ഇനിയും വിശ്വസിക്കാനാവാതെ ചാറ്റൽ മഴയും നോക്കി തണുത്ത കാറ്റേറ്റ് അനന്തു ആ ബാൽക്കണിയിൽ തന്നെയിരുന്നു..
✍️… പിറ്റേന്ന് അനന്തു എണീക്കുന്നതിന് മുമ്പ് തന്നെ സരിത അവളുടെ വീട്ടിലേക്ക് പോയിരുന്നു.. അവനെ നേരിടാൻ അവൾക്ക് തൽക്കാലം ആവില്ലായിരുന്നു..അനന്തു കുളിയും കഴിഞ്ഞ് മീനു വിളമ്പിക്കൊടുത്ത ബ്രേക്ഫാസ്റ്റും കഴിച്ച് ജോലിക്ക് പോകുന്നത് കണ്ടിട്ടാണ് സരിത തിരിച്ച് വന്നത്.. അവളും അമ്മയും മീനുവും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്..സരിത പതിവില്ലാത്ത വിധം ഉല്ലാസവതിയായിരുന്നു.. നാല് വർഷമായി കൊണ്ട് നടക്കുന്ന ഒരു ഭാരം ഇറക്കി വെച്ച ആശ്വാസം സരിതക്കുണ്ടായിരുന്നു..അവൾക്ക് പാറിപ്പറക്കാൻ കൊതി തോന്നി.. ഇവിടെയിരുന്നാൽ തന്റെ മനസിൽ കുതികുത്തുന്ന സന്തോഷം മുഖത്ത് പ്രതിഫലിക്കുന്നത് മീനുവോ,അമ്മയോ കണ്ട്
സംശയിച്ചാലോ എന്നൊരു ഭയം സരിതക്കുണ്ടായി.. ചായകുടി കഴിഞ്ഞ് അവർ വിശ്വസിക്കുന്ന ഒരു കാരണം പറഞ്ഞ് സരിത അവളുടെ വീട്ടിലേക്ക് പോയി..
നേരെ ചെന്ന് സരിത ബെഡിലേക്ക് വീണു.. അവൾ ബെഡിൽ കിടന്ന് ഉരുണ്ട് മറിഞ്ഞു..സന്തോഷം കൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അവൾക്ക് തന്നെ മനസിലായില്ല..ഉള്ളിൽ പ്രണയം നിറഞ്ഞ് തുളുമ്പുന്നത് അവളറിഞ്ഞു..പക്ഷേ അത് പാടില്ലെന്ന് അവൾ സ്വയം കുറ്റപ്പെടുത്തി.. താനും അനന്തുവും കുടുംബമായി സമാധാനത്തോടെ ജീവിക്കുകയാണ്..അനന്തൂന് മീനു എന്ന് വെച്ചാൽ ജീവനാണ്.. അവരുടെ ഇടയിലേക്ക് താൻ ചെല്ലാൻ പാടില്ല..എന്നാലും തന്റെ മനസ് അവനെ അറിയിക്കാൻ പറ്റിയല്ലോ.. അവനെ ഭർത്താവായിക്കിട്ടാൻ താനാഗ്രഹിച്ചിരുന്നു എന്നും അവനറിഞ്ഞല്ലോ..അത് മതി.. അത് മാത്രം മതി തനിക്ക്..വേറൊന്നും വേണ്ട..
