പക്ഷേ,സരിത വിചാരിച്ചിടത്തൊന്നും കാര്യങ്ങൾ നിന്നില്ല..ഇനിയെല്ലാം മറക്കാം എന്ന് കരുതി കുറച്ച് നേരം ഉറങ്ങാനായി കണ്ണടച്ച സരിതയെ ഫോൺ ബെൽ കണ്ണ് തുറപ്പിച്ചു.. മൊബൈൽ കയ്യിലെടുത്ത് നോക്കിയ സരിത കോരിത്തരിച്ചു.അനന്തു വിളിക്കുന്നു.. കുറച്ച് സമയം മുൻപ് അവൾ മനസിൽ കരുതിയതെല്ലാം കാറ്റിൽ പറത്തി സരിത ആർത്തിയോടെ ആ കോളെടുത്തു..
“ഹലോ…അനന്തൂട്ടാ…”..
അനന്തുവിനെ നേരിടാൻ തനിക്കൊരു ചമ്മലുണ്ടാവുമെന്ന് കരുതിയ സരിതക്ക്, താനവനെ വിളിച്ച ശൈലിയും ഈണവും അവൾക്ക് തന്നെ അമ്പരപ്പായി.. വിരഹിണിയായ കാമുകി കാമുകനെ വിളിക്കുമ്പോലെ ഹൃദയം കൊണ്ടാണവൾ അനന്തുവിനെ വിളിച്ചത്..
“ഏട്ടത്തീ…”..
“എന്താടാ… ?..
എന്തിനാ വിളിച്ചേ…?”..
“ഏട്ടത്തി ഇപ്പോ ഏത് വീട്ടിലാ… ?”..
“ ഞാൻ ചായകുടികഴിഞ്ഞ് ഇങ്ങോട്ട് പോന്നെടാ… എന്തേ… ?..എന്തിനാ നീ വിളിച്ചേ.. ?”..
“ഒന്നൂല്ല… ഏട്ടത്തിയെ ഒന്ന് വിളിക്കണമെന്ന് തോന്നി…”..
“നീ… ഓഫീസിൽ പോയില്ലേടാ കുട്ടാ…?”.
“സമയമായിട്ടില്ല ഏട്ടത്തീ… ഞാനിന്ന് കുറച്ച് നേരത്തെ ഇറങ്ങി…”..
“എന്തിന്… ?”.
“ അത്… ഏട്ടത്തിയോടൊന്ന്… സംസാരിക്കാൻ…”..
കുറച്ച് നേരത്തേക്ക് രണ്ടാളും ഒന്നും മിണ്ടിയില്ല..
“ഏട്ടത്തി… ഇന്നലെ പറഞ്ഞതൊക്കെ സത്യാ… ?”..
“എ… എന്ത്… ?”..
“ഇന്നലെ രാത്രി എന്താ എന്നോട് പറഞ്ഞത്… ?”..
“ അത്… അനന്തൂ… ഞാൻ…”..
“അതൊക്കെ സത്യം തന്നെയാണോ ഏട്ടത്തീ… ?”..
“ഉം…”..
കുറുകലോ മൂളലോ എന്നറിയാത്ത ഒരു സ്വരം സരിതയുണ്ടാക്കി..
“ഇനിയെന്ത് ചെയ്യാനാ ഏട്ടത്തീ… വർഷം നാല് കഴിഞ്ഞില്ലേ… ?..
എന്നിട്ടിപ്പഴാണോ എന്നോട് പറയാൻ തോന്നിയേ… ?”..
അത് കേട്ട സരിതക്ക് ശരിക്കും സങ്കടം വന്നു..
“എനിക്ക്… പറയാൻ…കഴിഞ്ഞില്ല… “.
ഒരു തേങ്ങലോടെയാണ് സരിതയത് പറഞ്ഞത്..
“ഏട്ടനായിട്ടെന്തേലും പ്രശ്നമുണ്ടോ ഏട്ടത്തീ…?”..
ഭർത്താവിന്റെ പെരുമാറ്റത്തിലെ അപാകതയോ,അവന്റെ ശാരീരികമായ ബലഹീനതയോ മൂലം ചില സ്ത്രീകളെങ്കിലും മറ്റ് പുരുഷൻമാരെ തേടിയതായി അനന്തൂനറിയാം..അങ്ങിനെയെന്തേലും പ്രശ്നം ഏട്ടത്തിക്കുണ്ടോന്നറിയാനാണ് അനന്തു അങ്ങിനെ ചോദിച്ചത്..
“ഇല്ല അനന്തൂട്ടാ…ഏട്ടനൊരു പ്രശ്നവുമില്ല… നിനക്കറിയില്ലേ നിന്റേട്ടനെ…”..
“പിന്നെന്ത് പറ്റി ഏട്ടത്തീ… ?..
പിന്നെന്തിനാ ഇപ്പോ ഇതെന്നോട് പറഞ്ഞത്…?”..
“എന്റെയൊരു മനസമാധാനത്തിനാടാ…”..
“എന്റെ സമാധാനം കളഞ്ഞപ്പോ ഏട്ടത്തിക്ക് മനസമാധാനം
കിട്ടിയോ… ?”..
ആ ചോദ്യത്തിന്റെ അർത്ഥം സരിതക്ക് മനസിലായില്ല..
“അനന്തൂട്ടാ… ഞാൻ… നിന്റെ സമാധാനം കളഞ്ഞെന്നോ…?”.
“പിന്നെ… ?..
സമാധാനത്തോടെ മീനുവും കുഞ്ഞുമായി കഴിഞ്ഞ എന്റെ സമാധാനം ഏട്ടത്തി കളഞ്ഞില്ലേ… ഏടത്തി അത് പറഞ്ഞങ്ങ് പോയി… ഏട്ടത്തിക്ക് സമാധാനവും കിട്ടി… ഞാൻ നേരം വെളുക്കുന്നത് വരെ
ഉറങ്ങിയിട്ടില്ല… അതറിയോ ഏട്ടത്തിക്ക്…?”..
ഞെട്ടലോടെയാണ് സരിതയത് കേട്ടത്..തന്റെ മനസിന്റെ വിങ്ങൽ അവനോടൊന്ന് തുറന്ന് പറഞ്ഞാൽ തനിക്കൊരു സമാധാനം കിട്ടുമെന്ന് കരുതിയാണ് പറഞ്ഞത്.. കേൾക്കുന്നവന്റെ മാനസികാവസ്ഥ താൻ ചിന്തിച്ചില്ല..
.”എന്ത് പറ്റി അനന്തൂട്ടാ… ?..
എന്തേ ഉറങ്ങാഞ്ഞത്…?”..
അതീവ സ്നേഹത്തോടെ സരിത ചോദിച്ചു..
“ ഞാൻ ഏട്ടത്തിയെയാണ് കല്യാണം കഴിക്കാൻ ആഗ്രഹിച്ചത്.. ഒറ്റക്കാഴ്ചയിൽ തന്നെ എനിക്കിഷ്ടമായി..നാല് വർഷം ഞാൻ ഏട്ടത്തിയെ മനസിലിട്ട് സ്നേഹിച്ചു…
ഇങ്ങിനെയൊക്കെ ഞാൻ ഏട്ടത്തിയോട് പറഞ്ഞാൽ ഏട്ടത്തിക്കുറങ്ങാൻ കഴിയോ…?”..
ആ ചോദ്യത്തിന് മുന്നിൽ സരിതയൊന്ന് പകച്ചു..
“ ഞാനിനി എന്ത് ചെയ്യണം ഏട്ടത്തീ… ?..
അതും കൂടി ഏട്ടത്തി പറഞ്ഞ് താ…”..
“അനന്തൂട്ടാ… ഞാൻ… ഞാനെന്താടാ പറയാ…?”..
“ പറയണം… ഏട്ടത്തി തന്നെ പറയണം… ഇതിനൊരു പരിഹാരം ഏട്ടത്തി ഉണ്ടാക്കണം… ഇന്നും ഞാനുറങ്ങില്ല… ഇനിയെന്നും ഉറങ്ങാനാവുമെന്നും തോന്നുന്നില്ല…”..
സരിതക്ക് അപകടം മണത്തു.. താനത് നിസാരമായി പറഞ്ഞങ്ങ് പോന്നെങ്കിലും കേട്ടവന് അത്ര നിസാരമായി തോന്നിയിട്ടില്ല..
