“എന്നാ… ഒരെണ്ണം ഒഴിക്ക്. എനിക്കും അറിയണമല്ലോ ഇക്കു ഇതിന്റെ പുറകെ പോകുന്നത് എന്തിനാണെന്ന്.”
ഫൈസി അത്ഭുതത്തോടെ അവളെ നോക്കി. പിന്നീട് അവർ പരസ്പരം മൗനമായി കുറച്ചു നേരം കണ്ണുകളിൽ നോക്കിയിരുന്നു. ആ നോട്ടത്തിൽ പ്രണയവും പുതിയൊരു ലഹരിയും കലർന്നിരുന്നു. പെട്ടെന്ന് രണ്ടുപേരും പൊട്ടിച്ചിരിച്ചു. ഫൈസി അവൾക്കായി ഒരു ചെറിയ പെഗ്ഗ് തയ്യാറാക്കി നൽകി. ഐഷു ആ ഗ്ലാസ് വാങ്ങി കയ്പ്പും ലഹരിയും നിറഞ്ഞ ആ ദുനിയാവിലേക്ക് തന്റെ ഇക്കുവിനൊപ്പം ആദ്യമായി ചുവടുവെച്ചു. ആ വൈകുന്നേരം അവർക്കിടയിലെ മൗനവും ചിരിയും മദ്യത്തിന്റെ ഗന്ധത്തോടൊപ്പം പടർന്നു കയറി.
വൈകുന്നേരം ആറ് മണി. ടൂർണമെന്റിലെ നിർണ്ണായക മത്സരത്തിൽ ദയനീയമായി തോറ്റതിന്റെ സങ്കടവും ക്ഷീണവുമായി അജു ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു.
ബൈക്ക് സ്റ്റാൻഡിലിട്ട് സിറ്റൗട്ടിൽ എത്തിയപ്പോൾ തന്നെ അകത്തുനിന്ന് ഐഷുവിന്റെ പൊട്ടിച്ചിരിയും ഫൈസിയുടെ എന്തോ പാട്ടും കേൾക്കുന്നുണ്ട്.
അവൻ സംശയത്തോടെ അകത്തേക്ക് കയറി. ഹാളിന്റെ നടുവിലെ ടേബിളിൽ ഏകദേശം മുക്കാൽ ഭാഗവും കാലിയായ വോഡ്ക കുപ്പിയും ഗ്ലാസുമായി രാജാവിനെപ്പോലെ ഇരിക്കുകയാണ് ഫൈസി.
അജു നെറ്റി ചുളിച്ചു. “എടാ… നീ ഇത് എന്ത് കാണിക്കുവാ? ആ പെണ്ണ് ഇവിടെ ഉള്ളപ്പോൾ തന്നെ നിനക്ക് ഇതൊക്കെ വേണോ? അവൾ കണ്ടാൽ എന്താ വിചാരിക്കുക?” അജു ദേഷ്യത്തിലും സങ്കടത്തിലുമായി ചോദിച്ചു.
അജുവിന്റെ ചോദ്യം കേട്ട് ഫൈസി ഒന്ന് ഗ്ലാസ് ഉയർത്തി കാട്ടി ചിരിച്ചു. അപ്പോഴാണ് അടുക്കളയിൽ നിന്ന് ആ കാഴ്ച വന്നത്. ഐഷു കയ്യിൽ അച്ചാർ കുപ്പിയുമായി ആടി ആടി അങ്ങോട്ട് വരുന്നു. അവളുടെ കണ്ണുകൾ പകുതി അടഞ്ഞിരിക്കുന്നു, മുഖത്ത് ഒരു വല്ലാത്ത ചിരി.
”അജൂൂൂ… നീ വന്നോടാ മുത്തേ…” ഐഷു നാവ് കുഴഞ്ഞുകൊണ്ട് പറഞ്ഞു. അവൾ ടേബിളിന്റെ അരികിൽ വന്ന് ഒരു വശത്തേക്ക് ചരിഞ്ഞു നിന്നു.
അജു ഞെട്ടിപ്പോയി. അവന്റെ കണ്ണുകൾ തള്ളിവന്നു. “ഐഷൂ! നീ… നീയും അടിച്ചോ? എന്റെ പടച്ചോനെ…ഈ ചെകുത്താൻ കുടുംബം മൊത്തം നാറ്റിച്ചല്ലോ…!” അവൻ തലയിൽ കൈവെച്ചു പോയി.
ഫൈസി ചിരിച്ചുകൊണ്ട് പറഞ്ഞു
, “അവൾക്ക് ഒരു ടെസ്റ്റ് കൊടുത്തതാടാ… ഇപ്പോഴാ അവൾ ശരിക്കും എന്റെ അനിയത്തി ആയത്!”
” ഇതിപ്പോ ഏട്ടനും അനിയത്തിയും കൂടി എന്റെ വീട് ഒരു ബാർ ആക്കിയല്ലോ!” അജു ദേഷ്യം മറന്ന് ചിരിച്ചുപോയി.
“ഞാൻ അവിടെ തോറ്റ വിഷമത്തിൽ വരുമ്പോൾ ഇവിടെ ഇതാ ആഘോഷം. എടി ഐഷൂ, നീ എന്തിനാ അച്ചാർ കുപ്പി ഇങ്ങനെ കക്ഷത്തിൽ വെച്ച് നടക്കുന്നത്?”
ഐഷു അച്ചാർ കുപ്പി ഉയർത്തിപ്പിടിച്ചു. “ഇത്… ഇത് നമ്മുടെ ഐശ്വര്യം! അജു, നിനക്ക് വേണോ ഒരു പെഗ്ഗ്? തോൽവി ഒക്കെ മറക്കാം,”
അവൾ ഗ്ലാസ് എടുക്കാൻ ആഞ്ഞതും അജു അവളെ തടഞ്ഞു.
”മതി മതി… നീ പോയി ഒന്ന് കിടക്കാൻ നോക്ക്. നാളെ നേരം വെളുക്കുമ്പോൾ നീ ഈ കാണിച്ചതൊക്കെ ഓർത്ത് തൂങ്ങിച്ചാവും,”
അജു അവളെ കളിയാക്കി.
“ഫൈസീ, നീ പാവം ഒരു പെണ്ണിനെ ചീത്തയാക്കിയല്ലോടാ. നിനക്ക് പടച്ചോൻ ചോദിക്കും!”
ഐഷു അജുവിന്റെ തോളിൽ തട്ടി. “സാരമില്ലടാ അജൂ… തോറ്റവർക്ക് ഒപ്പമല്ല, കുടിച്ചവർക്ക് ഒപ്പമാണ് ഈ ഐഷു!” അവൾ വീണ്ടും ആടിപ്പാടി അടുക്കളയിലേക്ക് പോകാൻ നോക്കിയതും ബാലൻസ് തെറ്റി അജുവിന്റെ മേലേക്ക് വീഴാൻ പോയി. അജു അവളെ താങ്ങിപ്പിടിച്ചു. ആ ലഹരിയിലും ഫൈസിയുടെ കണ്ണുകൾ അജുവിന്റെ കയ്യിലിരിക്കുന്ന ഐഷുവിൽ തറഞ്ഞു നിന്നു.
ലഹരി തലയ്ക്ക് പിടിച്ചതോടെ ഐഷുവിന്റെ മുഖം പെട്ടെന്ന് വിളറി. അവൾ വായ പൊത്തിപ്പിടിച്ച് ഒരു ഓക്കാനം പുറത്തേക്ക് വിട്ടു.

ഓൺലൈനിൽ കഥകൾ വായിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ?
സാധാരണ കഥകൾ വായിക്കുന്നത് മാത്രം കൊണ്ട് നോമ്പ് മുറിയില്ല.
ഭക്ഷണം, പാനം, ശാരീരിക ബന്ധം എന്നിവ പോലുള്ള കാര്യങ്ങളാണ് നേരിട്ട് നോമ്പ് മുറിയ്ക്കുന്നത്.
എന്നാൽ:
കഥകൾ അശ്ലീലമായതോ, ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതോ ആണെങ്കിൽ അത് നോമ്പിന്റെ സവാബ് (പ്രതിഫലം) കുറയ്ക്കാം.
Qur’an, Hadith എന്നിവയിൽ പറയുന്നത് പോലെ, നോമ്പ് വെറും വിശപ്പും ദാഹവും ഒഴിവാക്കൽ മാത്രമല്ല; കണ്ണും, ചെവിയും, മനസ്സും പാപത്തിൽ നിന്ന് കാത്തുസൂക്ഷിക്കലാണ്.
അതിനാൽ:
സാധാരണ, ശുദ്ധമായ കഥകൾ → നോമ്പ് മുറിയില്ല
ലൈംഗിക ഉത്തേജനത്തിനായി വായിക്കുന്നത് → നോമ്പ് സവാബ് കുറയും, പക്ഷേ ശരീരത്തിൽ നിന്നും ദ്രവസ്രാവം ഒന്നും സംഭവിക്കാത്തപക്ഷം നോമ്പ് സാധാരണയായി മുറിയില്ല.