മധുര മനോഹര മോഹം – 5 24അടിപൊളി  

2 ദിവസങ്ങൾക്കുള്ളിൽ ആനന്ദും അരവിന്ദും നാട്ടിൽ എത്തി.വീട്ടിലെത്തിയതും പാർവതി എല്ലാവരെയും വിളിച്ചു ഹാളിൽ കൂടി.കൂടുതൽ വച്ചു താമസിപ്പിക്കാതെ പാർവതി സംസാരിച്ചു തുടങ്ങി.

“നീയൊക്കെ ചെയ്ത് കൂട്ടിയതിന്റെ ന്യായീകരണങ്ങൾ കേൾക്കാനോ…ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല ഞങ്ങൾ നല്ല പോലെ ജീവിച്ചോളാം എന്ന വെറും വാക്കും കേട്ട് ഇവളുമാരെ നിന്റെ ഒക്കെ കൂടെ അടിമ പണിക്ക് വിടാനോ അല്ല നിന്നെയൊന്നും ഇങ്ങോട്ട് വിളിച്ചു വരുത്തിയത്”പാർവതിയുടെ കോപം കൊണ്ട വാക്കുകൾ എല്ലാവരിലും ഒരു ഞെട്ടൽ പരത്തി.

“കൂടുതൽ ഒന്നും പറയാനില്ല…വിദേശത്തുള്ള ബിസിനസുകൾ നിങ്ങൾക്ക് എഴുതി തരും അതു കൊണ്ട് നിങ്ങൾക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കാം,ഞങ്ങളാരും അതിൽ ഇടപെടാൻ വരില്ല,പിന്നേ ഈ വീടുമായും ഈ വീട്ടിലുള്ള ഞങ്ങളുമായും നിനക്കൊന്നും ഒരു ബന്ധവും കാണില്ല…ഇതിൽ മറിച്ച് എന്തെങ്കിലും നീയൊക്കെ ചെയ്യാൻ ശ്രമിച്ചാൽ ഈ പാവം പെണ്ണിനെ നീ പറഞ്ഞു പേടിപ്പിച്ച പോലൊന്നും ആവില്ല…കൊന്നു കളയും ഞാൻ….”ആ വാക്കുകൾ കൂടെ ആയതോടെ ആകെ ഒരു മരവിപ്പായിരുന്നു എല്ലാവർക്കും…

“പിന്നെ ഇതിനു സമ്മതം ആണെങ്കിൽ പറയുക രണ്ടു ദിവസങ്ങൾ കൊണ്ട് പേപ്പറുകൾ ശരിയാക്കിയിട്ട് അറിയിക്കാം അല്ല എതിരാണേൽ ഒരു തരി മണ്ണ് പോലും ഇവിടുന്ന് കിട്ടില്ല…എന്തേലും

ചെയ്യാൻ നോക്കിയാൽ നേരത്തെ കളി പറഞ്ഞതല്ല…നിന്നെയൊന്നും കൊല്ലാൻ പാർവതിക്ക് ഒരു മടിയും കാണില്ല”പാർവതി പറഞ്ഞു നിർത്തിയതും അവർ സമ്മതമാറിയിച്ചു.

“എന്നാൽ ശരി…ഇപ്പൊ തന്നെ ഇറങ്ങിക്കോ നിനക്കൊന്നും ഇനി ഈ വീട്ടിൽ സ്ഥാനമില്ല…പേപ്പർ റെഡിയാകുമ്പോൾ അറിയിക്കാം…പിന്നെ,നിങ്ങൾക്ക് ഇനി ഇവരോടൊപ്പം പോണോ…?”അത്രയും മൂത്ത മക്കളോട് പറഞ്ഞ ശേഷം മരുമ്മക്കളോടായി പാർവതി ചോദിച്ചു,ഇല്ല എന്നവർ രണ്ടു പേരും പറഞ്ഞതും

“അപ്പൊ അതിന്റെ കൂടെ ഡിവോഴ്സ് പെറ്റീഷനും കാണും ഞാനായിട്ട് ചെയ്തത് അല്ലെ ഞാൻ തന്നെ അതങ്ങ് തീർത്തേക്കാം…”പാർവതി പറഞ്ഞു കഴിഞ്ഞതും ആനന്ദും അരവിന്ദുമിറങ്ങി,ആട്ടിയിറക്കി എന്ന് പറയുന്നതാവും ശരി.ഇറങ്ങാൻ നേരം ആനന്ദിനെ വിളിച്ച്

“നീ ഇല്ലാണ്ടാക്കിയ ജീവന്റെ വില നീ അനുഭവിക്കും…ഇനി രണ്ടിനേം മേലാൽ കൺ മുന്നിൽ കണ്ടു പോകരുത്” എന്നും പറഞ്ഞു പാർവതി ഉള്ളിലേക്ക് കയറി മെയിൻ ഡോർ കൊട്ടിയടച്ചു,എന്നിട്ട് മരുമക്കളോടായി

“നിങ്ങളുടെ ജീവിതം നശിപ്പിച്ചത് ഞാൻ ആണ് അതിനു എങ്ങനെ മാപ്പ് പറയണം എന്ന് എനിക്ക് അറിയില്ല,നിങ്ങൾക്ക് വേറെ ജീവിതം വേണമെങ്കിൽ അതിനു വേണ്ടത് ഞാൻ ചെയ്തു തരും,അല്ല ഇനി എത്ര കാലം വേണമെങ്കിലും നിങ്ങൾക്ക് ഇവിടെ കഴിയാം എന്റെ മക്കളായി ഇവിടെ കഴിയാം,എന്തിനും ഞാനും ഇവനും കാണും…എല്ലാ അർത്ഥത്തിലും…എനിക്ക് അങ്ങനെ കാണാൻ ആണ് എനിക്ക് ഇഷ്ട്ടം…ഇനി എല്ലാം നിങ്ങൾക്ക് തീരുമാനിക്കാം…”പാർവതി പറഞ്ഞു തീർത്തു കൊണ്ട് റൂമിലേക്ക് പോയി.കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാണ്ട് ഞെട്ടി തരിച്ചു നിൽക്കുകയാണ് കവിതയും റോഷ്‌നയും പിന്നെ ആദിയും…..

*************************************

രണ്ടാമത് ഒന്ന് വായിച്ചു പോലും നോക്കിയിട്ടില്ല,വായിച്ചിരുന്നേൽ ചിലപ്പോൾ പോസ്റ്റ്‌ പോലും ചെയ്യില്ലായിരുന്നു,പിന്നെ ഇത് കുറച്ചു ശോകം പാർട്ടാണെന്നറിയാം വായിക്കുക പറയാൻ ഉള്ളത് പറയുക.

അപ്പൊ പറഞ്ഞ പോലെ 2 പാർട്ടിൽ കഥ തീരും.എന്തായാലും തീരാൻ പോണ് അപ്പൊ ഒരു കണ്ടീഷൻ വെച്ചാലോ…?ഈ പാർട്ടിനു 2 ദിവസം കൊണ്ട് 150K+ വ്യൂസ് ഒരു 300 ലൈക്ക് കിട്ടിയാൽ അടുത്ത പാർട്ട്‌ ഓണത്തിന് ഇടാം അല്ലെങ്കിൽ അത് കഴിഞ്ഞിടാം…😌

ഞാൻ വായിച്ച കുറെ കഥകളുടെ പ്ലോട്ട് അടാപ്പ്റ്റേഷൻസ് ആണ് ഈ കഥ സോ ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു.

പിന്നെ ഇത് തീർന്ന് കഴിഞ്ഞാൽ എഴുതാൻ 2 കഥ മനസ്സിൽ ഉണ്ട്,

1.ഒരു ടിപ്പിക്കൽ ലവ് സ്റ്റോറി-With Out Twist & turns

2.ഒരു ഓഫീസ് Boss/Employee സ്റ്റോറി

Leave a Reply

Your email address will not be published. Required fields are marked *