“കല്യാണം കഴിഞ്ഞ സമയത്ത് കുഴപ്പം ഒന്നും ഇല്ലായിരുന്നെങ്കിലും ഇവിടുന്ന് പോയതോടെ എല്ലാം നശിച്ചു.ഇവിടെ എല്ലാം തികഞ്ഞ മനുഷ്യന്റെ മുഖമൂടി അവിടെ എത്തിയതും അഴിഞ്ഞു വീഴാൻ തുടങ്ങി,ആദ്യമൊക്കെ പാർട്ടികൾക്ക് പോക്ക് മാത്രം ആയിരുന്നെങ്കിലും പിന്നീട് അതിന്റെ ഭാവം മാറി ആനന്ദിന്റെ കുത്തഴിഞ്ഞ ജീവിതം അവിടെ തുറന്നു.കള്ളും കഞ്ചാവും പെണ്ണും ആണും എല്ലാം…
എല്ലാം സഹിക്കാൻ ശ്രെമിച്ചെങ്കിലും വേറെ പലരോടും ഒപ്പം എന്നോട് കിടക്ക പങ്കിടാൻ പറഞ്ഞതും അത് സഹിക്കാവുന്നതിലും അപ്പുറമായി വീട്ടിൽ അറിയിക്കുമെന്ന് കണ്ടതും ദേഹോപദ്രവം തുടങ്ങി അതിലും നിൽക്കില്ലെന്ന് തോന്നിയത് കൊണ്ടാവും പിന്നെ വീട്ടുകാരെ കൊല്ലുമ്മെന്നായി ഭീഷണി അതിൽ ഞാൻ ഒന്നുലഞ്ഞതും ആരോടും ഒന്നും പറയാതെ ഞാൻ സഹിക്കാൻ തുടങ്ങി…
അപ്പോളും എത്ര അടി കൊണ്ടാലും വേറെ ഒരാൾക്ക് വഴങ്ങാൻ മാത്രം ഞാൻ തയ്യാറായില്ല.അതിനിടയിൽ ഞാൻ കൺസീവ് ആയതും അത് അങ്ങോരുടെ അല്ല എന്ന് പറഞ്ഞായിരുന്നു പിന്നെ അടി അതിൽ എന്റെ കുഞ്ഞു അബോർട്ട് ആയി പോയി..”അതു പറഞ്ഞതും കവിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അത് കേട്ടതും അവിടെയിരുന്ന എല്ലാവരിലും ഒരു വിങ്ങലുണ്ടായി.
“അമ്മക്കറിയോ അരവിന്ദ് എന്താ കല്യാണത്തിനു സമ്മതിക്കാതെ ഇരുന്നേന്ന്”കവിത പാർവതിയെ നോക്കി കൊണ്ട് ചോദിച്ചതും പാർവതി നിറകണ്ണുകളോടെ ഇല്ലയെന്ന് തലയാട്ടി.അത് കണ്ടതും കണ്ണുകൾ തുടച്ചു കൊണ്ട് കവിത വീണ്ടും തുടർന്നു.
“പക്ഷെ എനിക്കറിയാം…ആനന്ദും അരവിന്ദും ഒരുമിച്ചൊരു കിടക്ക പങ്കിടുന്നത് ഞാൻ കണ്ടിട്ടുണ്ട്,എന്റെ മുന്നിൽ വെച്ച് പോലും അങ്ങനെ ചെയ്യാൻ അവർക്ക് മടിയുണ്ടായിരുന്നില്ല.അവൻ കല്യാണത്തിനു സമ്മതിച്ചു എന്നറിഞ്ഞതും അങ്ങനെയെങ്കിലും അവൻ നന്നാവും എന്ന് എന്റെ ഏതോ പൊട്ട ബുദ്ധിയിൽ തോന്നി പോയി അല്ലേൽ ഞാൻ തന്നെ അത് മുടക്കിയേനെ.
അമ്മ വിചാരിക്കും പോലെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയൊന്നുമല്ല അവൻ കല്യാണം കഴിക്കാൻ സമ്മതിച്ചത്…അവന്റെ ഏട്ടന് കൂട്ടി കൊടുക്കാൻ വേണ്ടിയായിരുന്നു അത്,അതിന് വേണ്ടിയ ഇവളെ എത്രയും പെട്ടന്ന് തന്നെ ഇവളെ അങ്ങോട്ട് കൊണ്ട് പോയത്.ഞാൻ
ഒപ്പം ഉണ്ടായതിനാൽ അവർക്ക് അത് നടത്താൻ കഴിഞ്ഞില്ല.ഒരു ദിവസം ഞാൻ ഓഫീസിൽ പോയ ദിവസം ഇവൾ ഫ്ലാറ്റിൽ ഒറ്റക്കായപ്പോൾ ആയാൾ ഇവളെ കയറിപിടിക്കാൻ ശ്രമിച്ചു,ആരുടെയോ ഭാഗ്യത്തിനു മറന്ന് വെച്ച ഫയൽ എടുക്കാൻ ഞാൻ തിരിച്ചു വന്നത് കൊണ്ട് മാത്രം ഇവൾക്ക് ഒന്നും പറ്റിയില്ല അല്ലേൽ ഇവളെയും അവന്മാർ….”
“പിന്നെ എത്രയും പെട്ടെന്ന് ഇവളെ തിരിച്ചു അയച്ച് ഞാനും അവരുടെ അടുത്ത് നിന്ന് മാറി…ഒരു തരത്തിൽ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു ഞാൻ….ഞങ്ങൾ ഇവിടെ എത്തിയത് അറിഞ്ഞതും വെറി പൂണ്ടു നടക്കുന്നുണ്ടാവും അവിടെ…ഇതൊക്കെ വീട്ടിൽ പറഞ്ഞാൽ എല്ലാം എന്റെ തോന്നൽ ആണെന്ന് പറഞ്ഞ് സഹിച്ചു നിൽക്കാൻ പറയും അതാ ഓടി ഇങ്ങോട്ട് വന്നേ….അപ്പോളാണ് ഇവിടെ അതിലും വലുത്…”അത് വരെ പിടിച്ചു വച്ച കവിതയുടെ കരച്ചിൽ പിടിവിട്ടു.
ഇതെല്ലാം കേട്ട് ആകെ കോപമിരച്ചു കയറി നിൽക്കുകയായിരുന്നു പാർവതി.കവിതയുടെയും റോഷ്‌നയുടെയും കരച്ചിൽ കണ്ടതോടെ അവൾക്ക് ഇങ്ങനെ രണ്ട് നശിച്ച ജന്മങ്ങൾ ആണല്ലോ തന്റെ വയറ്റിൽ നിന്ന് വന്നത് എന്ന കുറ്റബോധവും തോന്നി.പാർവതി തന്റെ ഫോൺ കയ്യിലെടുത്ത് ആനന്ദിനെ വിളിച്ചു.കാൾ കണക്റ്റ് ആയതും
“കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട….എത്രയും പെട്ടന്ന് രണ്ടു പേരും നാട്ടിലെത്തണം” അത്രയും പറഞ്ഞു കൊണ്ട് പാർവതി ഫോൺ കട്ട് ചെയ്തു.
“അവന്മാർ വരട്ടെ എന്നിട്ട് പറയാം എന്റെ തീരുമാനം…അതുവരെ നിങ്ങൾ ഇവിടെ നിൽക്കുന്നോ അതോ വീട്ടിലേക്ക് പോവുന്നോ…?എന്തായാലും നിങ്ങളുടെ ഇഷ്ടം..”പാർവതി പറഞ്ഞുകൊണ്ട് റൂമിലേക്ക് നടന്നു.കട്ടിലിൽ കിടക്കുമ്പോളും അവളുടെ മനസ്സ് പുകഞ്ഞു നീറി കൊണ്ടിരുന്നു,ആ മനസ്സോടെ അവൾ കുറച്ചു തീരുമാനങ്ങളും എടുത്തു.
