“അവളുടെ വന്നിട്ട് കഴിക്കാം”
എന്നു പറഞ്ഞ് അമ്മ തടഞ്ഞു.
കുറച്ചു കഴിഞ്ഞതും കുളിയൊക്കെ കഴിഞ്ഞ് ഒരു മെറൂൺ കളർ ഫുൾ സ്ലീവ് സൈഡ് ഓപ്പൺ ലോങ്ങ് ടോപ്പും ബ്ലാക്ക് കളർ സ്കേർട്ടും ഇട്ടകൊണ്ട് ഏട്ടത്തി വന്നു.(അമ്മ ഒരു പിങ്ക് കളർ കോട്ടൺ സാരിയും റോഷു ബ്ലാക്ക് കളർ ഫ്ലോറൽ പ്ലീറ്റ്ഡ് ഫ്രോക്ക് പോലുള്ള ഡ്രസും ആണ് ഇട്ടിരുന്നത്).
ഏട്ടത്തി വന്നതും എല്ലാവരും കഴിക്കാനിരുന്നു.8 പേർക്കിരിക്കാവുന്ന ടേബിളിൽ ഒരു സൈഡിൽ ഞാനും എന്റെ ഇടത് സൈഡിൽ ഏട്ടത്തിയും
വലത് സൈഡിലെ സിംഗിൾ ചെയർ സൈഡിൽ അമ്മയും റോഷു എനിക്ക് ഓപ്പോസിറ്റുമാണ് ഇരിക്കുന്നത്.
എല്ലാവരും കഴിക്കാൻ തുടങ്ങിയെങ്കിലും എന്നും ഇല്ലാത്ത ഒരു നിശബ്ദത ആ ടേബിളിൽ പരന്നു.ഞാൻ എല്ലാവരേം ഒന്ന് തലയുയർത്തി നോക്കിയപ്പോൾ എന്നും ചവക്കുമ്പോൾ പോലും കലപില പറഞ്ഞോണ്ടിരിക്കുന്ന ഏട്ടത്തി ഇന്ന് പ്ലേറ്റിൽ നിന്ന് മുഖം പോലും പോക്കാതെ നാണിച്ചു കൂമ്പിയിരുന്ന് കഴിക്കുന്നത് കണ്ട് ചിരി കടിച്ചു പിടിച്ചിരുന്നു കഴിക്കുകയാണ് അമ്മേം റോഷുവും,ഇടക്കിടക്ക് തല പൊക്കി ഏട്ടത്തിയെ നോക്കുന്നുമുണ്ട്.
“ഓഹ്…എന്തൊക്കെയായിരുന്നു രാവിലെ,ഒരാള് വരുന്നു പിണങ്ങുന്നു ഒരുത്തൻ പിണക്കം മാറ്റാൻ പോകുന്നു…”
എന്നും പറഞ്ഞു റോഷു ചിരിച്ചതും
“അതും അടുക്കളയിൽ കിടന്ന്,ഇത്തിരിയില്ലാത്ത ചെക്കനേം കൊണ്ട്” എന്നും പറഞ്ഞു അമ്മയും അതേറ്റു പിടിച്ചു.ഇതൊക്കെ കേട്ട് തലപോലും പോകാതെ പ്ലേറ്റിൽ ചിത്രം വരച്ചോണ്ടിരുന്ന ഏട്ടത്തിയെ കണ്ട് എന്റെ ചിരി പൊട്ടി പക്ഷെ അതിന്റെ ആയുസ്സ് അധികം നീണ്ടുനിന്നില്ല.
ഏട്ടത്തി എൻ്റെ ആഞ്ഞു കാലിൽ ചവിട്ടിയാണ് എല്ലാം തീർത്തത്.ഇതിനിടയിൽ എന്റെ പത്രത്തിലോട്ട് നോക്കി ഏട്ടത്തി കുറച്ചൂടെ ചോറ് എന്റെ പത്രത്തിലേക്ക് വിളമ്പി തന്നു
ഇത് കണ്ടതും.
“മ്മ് കഴിച്ചോ കഴിച്ചോ നല്ല ക്ഷീണം കാണും”
“അവനു മാത്രം കൊടുക്കാണ്ട് നീയും കുറച്ചെടുത്ത് കഴിക്ക്”
എന്നും പറഞ്ഞ് രണ്ടും പിന്നേം തുടങ്ങി.
അവിടെയിരുന്ന് കൂടുതൽ അളിയാൻ നിൽക്കാതെ പ്ലേറ്റിൽ ഉള്ളത് തീർത്തു എണീറ്റു.
“എന്താടാ ഇത്ര പെട്ടെന്ന് എണീറ്റെ രാവിലെത്തെന്റെ ബാക്കി ഇനിയും
ഉണ്ടോ?”ന്ന് ചോദിച്ച് എന്നെ വാരിയതും തിരിഞ്ഞ് പോലും നോക്കാതെ കയ്യും കഴുകി നേരെ റൂമിലോട്ട് വച്ചു പിടിച്ചു.മുകളിലേക്ക് കയറുമ്പോളും താഴെ നിന്ന് കളിയാക്കലുകളും ചിരിയും കെട്ടു കൊണ്ടേ ഇരുന്നു,പാവം ഏട്ടത്തി രണ്ടും കൂടെ അതിനെ പച്ചക്ക് തിന്നും.
റൂമിൽ കയറി കിടക്ക കണ്ടതും തളർന്നൊറ്റ വീഴ്ചയായിരുന്നു.പിന്നെ എണീറ്റപ്പോൾ വൈകുന്നേരമായി.രാത്രി ഭക്ഷണം കഴിച്ച് കഴിയും വരെ പ്രതേകിച്ചു വേറൊന്നുമുണ്ടായില്ല.
————————————-
“ആദീ,നീ കിടക്കണില്ലേ…?”ഭക്ഷണം കഴിച്ച് കഴിഞ്ഞ് സോഫയിൽ റോഷുവിന്റെ മടിയിൽ കിടക്കുമ്പോൾ ഏട്ടത്തിടെ ചോദ്യമെത്തി.
“ഞാൻ കുറച്ചു കഴിഞ്ഞ് കിടന്നോളാം”എന്നു മറുപടി പറഞ്ഞതും
“എന്നാ കിടക്കാനാകുമ്പോ എൻ്റെ റൂമിലോട്ട് പോരെ”എന്നു പറഞ്ഞു ഏട്ടത്തി മുടി വാരി കെട്ടി തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും
“ആഹാ…അതെങ്ങനെ ശരിയാകും അവനിന്ന് എന്റെ കൂടെയ കിടക്കണേ”എന്നും പറഞ്ഞ് റോഷു അണഞ്ഞു കിടന്ന ആ തീയിലേക്ക് ഒന്നൂതി.
“ഹാ!ഞാനല്ലേ ആദ്യം വിളിച്ചേ,അപ്പോ അവൻ എന്റൊപ്പം കിടക്കും”എന്നു പറഞ്ഞു ഏട്ടത്തിയും ഓൺ ആയി.
ഇത് കേട്ടതും മടിയിൽ കിടന്ന എന്നെ എണീപ്പിച്ചു റോഷു എണീറ്റ് നിന്ന്
“അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല അവൻ ഇന്ന് എന്റൊപ്പം ആണ്,അല്ലേടാ?”അത്രയും ഏട്ടത്തിയെ നോക്കി പറഞ്ഞു ലാസ്റ്റ് എന്നോടായി ചോദ്യം,എന്ത് പറയണമെന്നറിയാതെ ഞാൻ രണ്ട് പേരുടേം മുഖത്തോട്ട് മാറി മാറി നോക്കി.
“അയ്യടി…ഞാൻ ഇല്ലാത്തപ്പോ അവൻ നിന്റൊപ്പം തന്നെ അല്ലാരുന്നോ കിടന്നേ”
“അതിനെന്താ രാവിലെ മൊത്തം അവൻ ചേച്ചിടെ ഒപ്പം ആയിരുന്നില്ലേ…”
“അത് രാവിലെയല്ലേ…”എന്നും പറഞ്ഞു പറഞ്ഞു ഏട്ടത്തി മാക്സിമം നിഷ്കളങ്കത വാരി വിതറിയെങ്കിലും റോഷു ഒരു പൊടിക്ക് പോലും അടങ്ങിയില്ല.
