മധുര മനോഹര മോഹം – 3 16അടിപൊളി  

“നിന്ന് കളിക്കാണ്ട് പോയി ഷർട്ടിട്ടൊണ്ട് വാടാ”ന്നും റോഷു വെന്നേ അവടെ ന്ന് പായിച്ചു.

ഞാൻ ഷർട്ട്‌ മാറി വന്നതും എല്ലാരും ഒരുമിച്ചിരുന്നു കഴിച്ച് ഞാനും റോഷുവും പോവാനിറങ്ങി.അമ്മക്കും ഏട്ടത്തിക്കും ഓരോ ഉമ്മയും കൊടുത്തു ഹെൽമറ്റിട്ട് കൊണ്ട് ഞാനെന്റെ പഴയ മോഡൽ ബുള്ളറ്റിൽ കയറി.വണ്ടി സ്റ്റാർട്ട്‌ ചെയ്തതും റോഷു സാരിയൊതുക്കി കൊണ്ട് ഒരു സൈഡിലേക്ക് ചെരിഞ്ഞിരുന്ന് കൊണ്ടെന്റെ വയറ്റിലൂടെ ചുറ്റി പിടിച്ചിരുന്നു.റോഷു ശെരിക്കിരുന്നതും

“പോയി വരാം”എന്നു പറഞ്ഞു കൊണ്ട് ഞാൻ വണ്ടിയെടുത്തു.വീട്ടിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ മാത്രമേ കോളേജിലേക്ക് ഒള്ളു.കോളേജിൽ എത്തി വണ്ടിയും പാർക്കിങ്ങിൽ വെച്ച് ഞങ്ങൾ രണ്ടും ഇറങ്ങി.

“മര്യാദക്കിരുന്ന് പഠിച്ചോണം”എന്ന് പറഞ്ഞു കൊണ്ട് എന്റെ വയറ്റിനിട്ടൊരു കുത്തും തന്നവൾ സ്റ്റാഫ് റൂമിലേക്കും കുത്ത് കിട്ടിയ വയറും തടവികൊണ്ട് ഞാൻ എന്റെ ക്ലാസിലേക്കും നടന്നു.

എന്റെ ക്ലാസിൽ ആകെ 42 പേരാണ് അതിലാകെ ഞാനടക്കം 12 ആൺപിള്ളേർ.എല്ലാരേം പോലെ ബാക്ക് ബെഞ്ചിലിരിക്കാനാണ് ആഗ്രഹമെങ്കിലും ബാക്കിലിരിക്കേണ്ടെന്നാണ് ഡിക്റ്റേറ്റർ റോഷുവിന്റെ കല്പന.അങ്ങനെ നീണ്ടു കിടക്കുന്ന ആ ക്ലാസ്സിൽ രണ്ട് സൈഡിലായി ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ ഡോർന്റെ സൈഡിലുള്ള പിന്നിൽ നിന്ന് 2 എണ്ണം മാറിയുള്ള ബെഞ്ചിൽ ഇരുന്ന് കൊണ്ട് ഞാൻ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.അങ്ങനെ ബെല്ലടിച്ചു ക്ലാസ്സ്‌ തുടങ്ങിയതും എന്റെ സൈഡിൽ എന്റെ സന്തത സഹചാരിക്കളും വന്നിരുന്നു(അവരെ പറ്റി പിന്നെ പറയാം).

ഇന്ന് ഫസ്റ്റ്

ഹവർ റോഷുവിന്റെ അല്ലാത്തത് കൊണ്ട് വേറൊരു സബ്ജെക്റ്റ് എടുക്കുന്ന സർ വന്ന് അറ്റെൻഡൻസ് എടുത്ത് ക്ലാസ്സ്‌ തുടങ്ങി,കുറച്ചു കഴിഞ്ഞതും എന്റെ കണ്ണുകളെ ഉറക്കം വന്നു മൂടിയതും ഞാൻ ഡെസ്കിലേക്ക് തല ചായ്ച്ചു.

𝐅𝐋𝐘𝐈𝐍𝐆 𝐌𝐎𝐍𝐊 𝐖𝐈𝐋𝐋 𝐑𝐄𝐓𝐔𝐑𝐍

Leave a Reply

Your email address will not be published. Required fields are marked *