“സണ്ണി ചേട്ടൻ വന്നുയിരിക്കുന്നു”.
“ആരാ”.
“ഡോഗ് “.
“വരുന്നു “.എന്റെ മറുപടി കേട്ടപ്പോൾ അവൾ പോയി.
ഞാൻ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി..
ഡ്രസ്സ് മാറി സ്റ്റേയർ ഇറങ്ങി ഹാളിലേക്കു ചെല്ലുമ്പോൾ എന്നേ കാണാൻ വന്നത് വേറെ ആരുമല്ല.നമ്മക് എല്ലവർക്കു കാണും നമ്മടെ കുടുംബത്തിൽ ഒരേ വൈബ് ഉള്ള ഒരുത്തൻ.പക്ഷേ ഇവൻ എന്റെ കുടുംബമല്ല.
ജിൻസൺ ഞങ്ങളുടെ സണ്ണി. അമ്മടെ കൂട്ടുകാരിയുടെ മോനാണ്.
എന്റെ അച്ഛന്റെ അത്യാവശ്യം നല്ലൊരു വീടാണ്.നാലു ബെഡ്‌റൂം,ഈ നാലു റൂമിനു ബാൽകാണി.ഓഫീസ് റൂം, മീഡിയ റൂം, ഡബിൾ കാർ പോർച്ച്, ഡൈനിങ് ഹാൾ,മിനി ബാർ,ഓപ്പൺകിച്ചൻ,ലിവിങ് റൂം,ലോണ്ടറി റൂം,പൂൾ,ഗാർഡൻ.
എണ്ണി,സ്ലൈഡ്,ഊഞ്ഞാലും,എന്നു വേണ്ട നമ്മടെ ചേട്ടന് ഒരു കുഞ്ഞു ജനിച്ചപോൾ എന്റെ അച്ഛൻ ചെയ്ത കാര്യങ്ങൾ വേറെ. ഇംഗ്ലീഷ് സിനിമയിൽ കാണുന്ന ഒരു അമേരിക്കൻ ടെച്.പുറത്തു നിന്നും നോക്കുബോൾ രണ്ടു നില ആണെന്ന് പറയില്ല.
ഞാൻ പറയുന്ന സമയം 2013 ആണ്.ഒരു സാധാരണ പോലിസ് കാരനും ചിന്തിക്കാൻ പറ്റാത്ത ഒരു വീട്.
ഇതെല്ലാം പോട്ടെന്നു വെക്കാം.1960 മോഡൽ Mercedes-Benz 190 D മുറ്റത്തു കിടപോണ്ട്.വിന്റെങ് ഓക്കേ.എന്നാലും നല്ലൊരു വണ്ടി വേണ്ടേ.
“മമ്മി,ഞാൻ ട്യൂഷനും പോകുവാ”.റിയ എന്റെ പെങ്ങൾ അടുക്കളയിൽ നിൽക്കുന്ന അമ്മയോട് വിളിച്ചു പറഞ്ഞു പുറത്തേക്ക് ഇറങ്ങി.
അമ്മ അവളെയൊന്നു തിരിഞ്ഞുയൊന്നു നോക്കി ജോലി തുടർന്നു.
അപ്പോഴേക്കും ലിയോണ ഒരുങ്ങി വന്നു.അടുത്ത വീട്ടിലെയാണ്.യൂണിഫോം പോലെ രണ്ടുപേരും ഒരേ മോഡൽ മിടിയും ടോപ്പുമാണ് ഇട്ടിയിരിക്കുന്നതും.
സണ്ണിയുടെ കൂടെ ഞാൻ സോഫയിൽ ഇരുന്നു.
“നീ എന്താ രാവിലെ”.
പതിവില്ലാതെ കുളിച്ചുയിട്ടുണ്ട്.ഇനി സ്പ്രൈ വരി പുശിയതാണോ.അളിയന്റെ ദേഹത്ത് പുതിയ ഒരു മണം.
“ദിവ്യയായിട്ട് ഒരു പ്രശ്നം”.കുളിച്ചിട്ടും മുഖത്തെ ആ പഴയ കള്ള ലക്ഷ്യണമുണ്ട്.
“അവൾ നാട്ടിലുണ്ടോ “.
” എൻ്റെ കോളേജിൽ ഒരു കോഴ്സ് പഠിക്കാൻ വന്നിട്ടുണ്ട് “.പറയുമ്പോൾ കാമുകന്റെ മുഖം നാണം ഓക്കേ വന്നലോ.
“അതിനു “.പക്ഷേ ഞാൻ പുച്ഛിച്ചു വിട്ടും.
“ഡാ മോനെ “.അവൻ എന്റെ തോളിൽ കൈയ്യിട്ടു.
കാര്യസാധ്യത്തിനു അല്ലെങ്കിൽ ചങ്ക് തോളിൽ കൈയിടില്ല.
ദിവ്യ എന്റെ കൂടെ പഠിച്ചതാണ് പ്ലസ്ടു.അവൾ പുറത്തു എന്തോ പഠിക്കാൻ പോയെന്നാണ് ലാസ്റ്റ് അവളുടെ അമ്മയെ കണ്ടപ്പോൾ പറഞ്ഞത്.
എന്തു കണ്ടിട്ടാണ് ഈ പട്ടി അവളുടെ പുറകെ നടക്കുന്നെ.നൂറു തവണ അവൾ ആട്ടിവിട്ടിട്ടുണ്ട്.
“നീ വല്ലതും കഴിച്ചോ”.എന്നിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു.
“ഇല്ല”.
“വാ”.ടെൻഷൻ അടിച്ചു നിന്ന അവനെ വലിച്ചു കൊണ്ടു വന്നു ഡൈനിങ് ടേബിളിൽ ഇരുത്തി.
അമ്മ അടുക്കളയിൽ നിന്നും തുണി അലക്കൻ ഇറങ്ങി.വാഷിംഗ് മിഷൻ ഒന്നും പുള്ളികാരിക്ക് പറ്റില്ല.അഴുക്കും പോകണം കൂടെ സ്റ്റെല്ല ആന്റിയോട് സംസാരിക്കും വേണം.
ലിയോണയുടെ അമ്മയാണ് സ്റ്റെല്ല ആന്റി.ആന്റിയെ കുറച്ചു പറയാൻ കുറച്ചുണ്ട്. 18മത്തെ വയസിൽ ഒരു അറു ബോറൻ പോലിസ് കാരനെ കെട്ടി ഇങ്ങു പോന്നതാണ്.
സി ഐ ജോസി.സ്റ്റെല്ല ആന്റിയൊരു ആശ ശരത് ആണെങ്കിലും.ജോസി അങ്കിൾ അലൻസിയിറാണ്.
അമ്മ ടേബിൾ എല്ലാം എടുത്തു വെച്ചിട്ടുണ്ട്.
പാത്രം തുറന്നു നോക്കി നല്ല ഇടിയപ്പം കൂടെ മുട്ടകറിയും.
ഇടിയപ്പം മുന്നെണ്ണം കഴിച്ചു ഞാൻ എഴുന്നേറ്റു.
എന്നിട്ടും കാമുകൻ ഒരേ ഇരുപ്പിലാണ്.
ഞാൻ വർക്ക് ഏരിയയിലേക്ക് ഇറങ്ങി.അമ്മ തുണി അലക്കുന്ന തിരക്കിയിലാണ്.ഇന്നലെതെ കാര്യം കൊണ്ടു തന്നെ ഒരു മടിയോടെ ഞാൻ അമ്മടെ പുറകിൽ പോയി നിന്നും.
വീട്ടിൽ ഇപ്പോൾ ഞാനും അമ്മയും പെങ്ങളും മാത്രമേയുളും.അച്ഛൻ എന്തോ ഡിപ്പാർട്മെന്റ് കാര്യം എന്നു പറഞ്ഞു പോയി.
ചേട്ടൻ ചേട്ടത്തിയുടെ വീട്ടിൽ വെക്കേഷനും പോയി.
“രാവിലെ എങ്ങോട്ടാണ്”.കൈയിൽ പിടിച്ചുയിരുന്ന തുണി ബക്കറ്റിലിറ്റു എന്റെ നേരെ തിരിഞ്ഞു നിന്നും അമ്മ.
ദേഷ്യം ഒന്നുമില്ല എന്നാലും ഒരു പിണക്കം ഉണ്ട്. ഇന്നലെ അടിച്ചതു കുറച്ചു കൂടുതൽ ആയിരുന്നു.
