50 വയസ്സ് കഴിഞ്ഞുയെങ്കിലും ഒരു അമ്മുമ്മ ആണെന്ന് പറയില്ല എന്റെ അമ്മയെ കണ്ടാൽ. നെറ്റിയാണ് പുതുവെ വീട്ടിൽ വേഷം.കഴുത്തിൽ അച്ഛന്റെ താലിയുടെ കൂടെ ഒരു കൊന്തയും.
നെറ്റിയിലെ വിയർപ്പ് തുടച്ചു പിരികം ഉയർത്തി എന്നേ മൊത്തത്തിൽ ഒന്നും നോക്കി അമ്മ.
പതിവുപോലെ ഒരു ജിൻസും ഷർട്ടുമായിരുന്നു വേഷം.പക്ഷേ തിരിച്ചു വരുബോൾ അകത്തെ റൗണ്ട് നെക്ക് ടി ഷർട്ടു ബോക്സ്റും ആകും.
“സണ്ണിയുടെ കോളേജ് വരെ”.
ഞാൻ പല്ല് കാണിച്ചു ഒന്നും ചിരിച്ചു.
“വരുബോൾ വീട്ടിൽ ഒന്നും കേറിയെക്കും”.
അത്രയും പറഞ്ഞു അമ്മ തിരിഞ്ഞു നിന്നും ജോലി തുടർന്നു.
വീട് എന്നു പറഞ്ഞത് അമ്മടെ കുടുംബത്തിൽ കയറാനാണ്.
ഞാൻ ഹാളിൽ വന്നപ്പോൾ സണ്ണി പോകാൻ റെഡിയിരുന്നു.
അങ്ങേനെ അവന്റെ R15 ബൈക്ക് കോളേജ് ലക്ഷ്യമാക്കി നീങ്ങി.
കോളേജ് എന്നു പറയാൻ പറ്റില്ല ഒരു കോച്ചിങ് സെന്റർ.സണ്ണി ഇവിടെ ഓഫീസിൽ വർക്ക് ചെയുവാണ്.
എന്നേ പാർക്കിംഗിൽ നിർത്തി സണ്ണി ഓഫീസിലേക്ക് കയറി പോയി.സമയം 11 ആകുന്നേയുള്ളും ബ്രേക്ക് ആകാൻ വേണ്ടി ഞാൻ ബൈക്കിൽ ചാരി നിന്നും മൊബൈൽ കൈയിൽ എടുത്തു ഗെയിം കളി തുടങ്ങി.
യു ഷേപ്പിൽ മൂന്നു നിലയുള്ള ഒരു കെട്ടിടം.പഠിക്കാൻ വരുന്നവരുടെ ടീച്ചർ മാരുടെ വണ്ടികൾ മാത്രം.ഒന്നും ഇരിക്കാൻ ഒരു ബെഞ്ചു പോലുമില്ല.
ബെൽ അടിച്ചപ്പോൾ സണ്ണി ഇറങ്ങി വന്നു.
എന്നേ ഒന്നും നോക്കി അവൻ ദിവ്യയുടെ ക്ലസിലേക്ക് നടന്നു ഞാൻ അവന്റെ പുറകെയും.മിക്കവാറും പിള്ളാരും സണ്ണിയെ നോക്കി ചിരിക്കുന്നണ്ട്.
ഇവൻ ആരാടാ എന്നേ പോലെ എന്നേയും നോക്കുന്നുണ്ട്.
രണ്ടാം നിലയിലെ ആദ്യത്തെ ക്ലാസ്സിന്റെ മുന്നിൽ സണ്ണി നിന്നും.അവനെ ഒന്നും നോക്കി ഞാൻ ഡോറിന്റെ അടുത്തേക്ക് ചെന്നു.ക്ലാസ്സിൽ മുഴുവൻ പെണ്ണുങ്ങളാണ്.മൂന്നാമത്തെ നോട്ടത്തിൽ ഞാൻ അവളെ കണ്ടും.
“ദിവ്യ “.അത്ര ഉച്ചത്തിൽ അല്ലാതെ ഞാൻ വിളിച്ചു.
കാര്യമായി എന്തോ എഴുതി കൊണ്ടുയിരുന്നവൾ മുഖം ഉയർത്തി എന്നേ നോക്കി.അടുത്ത നിമിഷം അവളുടെ മുഖം ദേഷ്യത്തിൽ ചുവക്കുന്നതും ബുക്ക് മടക്കി എന്റെ നേരെ ഒരു വരവ്.
ഞാൻ തിരിഞ്ഞു നോക്കിയപ്പോളാണ് സണ്ണി എന്നേ തേച്ച കാര്യം മനസിലായത്തും.അവന്റെ സ്പ്രൈയുടെ മണം പോലും എന്റെ ചുറ്റുവട്ടിതില്ല.
“തന്നിക്കും കിട്ടിയതും ഒന്നും പോരെ “.
ഇവൾ ഇത് ആരോടാ.ഞാൻ വീണ്ടും പുറകിലേക്ക് നോക്കി.
എന്നോട് തന്നെയാണ്.
എന്റെ മുന്നിൽ ദേഷ്യം പിടിച്ചു നിൽക്കുന്നവളോട് ഞാൻ ചോദിച്ചു.
“ദിവ്യ ഞാൻ “.
“പണ്ട് കൂടെ പഠിച്ചതും പറഞ്ഞു എന്തു തോന്നിവാസവും ചെയ്യമെന്നോ”.
മൂന്നു വർഷം കഴിഞ്ഞു ആദ്യമാണ് ഞാൻ ഇവളേ അടുത്തും കാണുന്നെ നല്ലപോലെയൊന്നു സ്കാനിംഗ് ചെയ്യാൻ പറ്റിയില്ല.പിന്നെയാണ് തോന്നിവാസം.
“മൊബൈലിൽ കൂടെ നല്ല ഒലിപ്പീരും.നേരിൽ ഇപ്പോൾ ഒന്നും ചോദിക്കണ്ടെ “.
ക്ലാസ്സ് റൂമിന്റെ അകത്തും പുറത്തു നിന്ന ഒരുവിധം കുട്ടികൾ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങി.
“ദിവ്യ നമ്മൾക്ക് മാറി നിന്നും സംസാരിക്കാം”.
അപ്പോളാണ് അവളും ചുറ്റു നിൽക്കുന്ന ആളുകളെ കാണുന്നത്.ഇപ്പോൾ ആ മുഖം കുറച്ചു ശാന്തമായി.
അവൾ അങ്ങേനെ മുന്നാ നിലയിലേക്കുള്ള പടികയറി ഞാൻ അവളുടെ പുറകെയും.
ആളുകൾക്ക് പെട്ടെന്ന് കാണാൻ പറ്റാതെ ഒരു കോർണർ നോക്കി അവൾ നിന്നും.
പച്ചയും നിലയും കലർന്ന ഒരു ചുരിദാർ ടോപ്പും വൈറ്റ് ലെഗിൻസും മാണ് വേഷം.കൈയിലും കാതിലും ഫാൻസി ഐറ്റമസാണ് നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും.ശംബു ചെയ്തു പതിപ്പിച്ച മുടി അഴിച്ചു ഇട്ടുയിരികുയാണ്.ചുണ്ടിനും കുറച്ചു ചുവപ്പ് കൂടുതൽ അല്ലെ.ലിപ്സ്റ്റിക് ഉണ്ടെന്നു തോന്നുന്നു.
കുടുതൽ നോക്കണ്ട.
“ദിവ്യ എന്തോ മിസ്റ്റേക്ക് പറ്റിട്ടുണ്ട് “.ഞാൻ ശാന്തമായി പറഞ്ഞു.
“എന്നിക്ക് അറിയാതെ ആളാണോ നീ,പ്രിയയോട് ചെയിതാതു ഞാനും കണ്ടത്തല്ലേ “.
ഇവൾ എന്തിനാ എന്നെ കുത്തി സംസാരിക്കുന്നെ.അന്നു അവൾ എന്റെ കാമുകിയായിരുന്നു.ഇപ്പോൾ അവിടെയാണോ എന്തോ.
“പഴയ കാര്യം നീ വിടും,ഞാൻ നിന്നെ എന്താ ചെയിതെ “.
