ഉള്ളൂ പൊട്ടുന്ന വേദനയിൽ… അവൻ അതൊക്ക കേട്ടു വെറുതെ മൂളുക മാത്രം ചെയിതു
അവസാനം അവർ പോവാൻ നേരം അവൻ ശാലിനി ടീച്ചറുടെ കയ്യിൽ പിടിച്ചു…
കിച്ചു : ടീച്ചറെ ടീച്ചർക്ക് ഉണ്ടാവുന്നത് ഒരു പെൺ കുഞ്ഞു ആണെങ്കിൽ അവൾക് എന്റെ ചേച്ചിയുടെ പേര് iduvo
എന്ന് പറഞ്ഞു ഒരു കരച്ചിൽ ആയിരുന്നു… അത് കണ്ടു നിന്ന എല്ലാരും കരഞ്ഞു പോയി…
അങ്ങനെ അവൻ ചേച്ചിയുടെ ഓർമ അവശേഷിക്കുന്ന ആ അലമാരയിൽ പോയി തുറന്നു… ചേച്ചിയുടെ തുണി.. അവളുടെ വള.. കണ്മഷി…. 🥲🥲🥲
അവൻ അവളുടെ ഒരു നൈറ്റി എടുത്തു നെഞ്ചോടു ചേർത്ത് വെച്ച് കരഞ്ഞു…
ആണ് ക്ഷീണത്തിൽ തളരുന്നു ഉറങ്ങി പോയി.. പിറ്റേന്ന് രാവിലെ വാതിൽ തുറന്നു അവൻ അടുക്കളയിൽ പോയി അവനെ കണ്ടു അമ്മ അന്തം വിട്ടു…
അമ്മ : മോനെ കിച്ചു എന്താ ഇതു
കിച്ചു തന്റെ ചേച്ചിയുടെ നൈറ്റി ഇട്ടു ആണ് പോയത്…
കിച്ചു : അമ്മേ എനിക്ക് ചേച്ചിയുടെ ഓർമ എന്ന് പറയാൻ ഇതേ ഉള്ളൂ… അമ്മ എന്നെ ഇത് ഇടാൻ സമ്മതിക്കണം…
അമ്മയ്ക്കും പെട്ടന്ന് എന്ത് പറയണം എന്ന് മനസിലായില്ല.. കാരണം കിച്ചു കുറച്ചു ദിവസം ആയി ഒരു യന്ത്രികം ആയാണ് നടക്കുന്നത്.. പോയി പല്ല് തേച്ചു… പിന്നെ പുറത്തു നിന്നും എന്തോ പുക വരുന്നു തുണി കത്തുന്ന മണവും അമ്മ വേഗം പുറത്തു പോയി നോക്കുമ്പോ കിച്ചു തന്റെ ഡ്രസ്സ് ഒക്കെ കത്തിക്കുന്നു
അമ്മ : മോനെ നിനക്ക് എന്താ പറ്റിയെ
അതും പറഞ്ഞു കരയാൻ തുടങ്ങി
കിച്ചു : അമ്മേ എനിക്ക് ഇനി ചേച്ചിയുടെ ഓർമ്മയിൽ അവൾ എന്റെ കൂടെ ഉള്ളത് പോലെ തന്നെ ജീവിക്കണം… അതിനു ഇപ്പൊ അവളുടെ ഓർമ ഉള്ള ഇതേ എനിക്ക് ബാക്കി ഉള്ളൂ ഇനി അവളുടെ ഡ്രസ്സ് അല്ലാതെ ഞാൻ എവിടെയും ഇടില്ല
ഇതു അവരിൽ വലിയ പ്രശ്നം ഇണ്ടാക്കി അവർ അവനെ കൗൺസിലിംഗിന് കൊണ്ട് പോയി
ഡോക്ടർ പറഞ്ഞു അവനിൽ അവന്റെ ചേച്ചി അത്രത്തോളം ഇൻവോൾവ് ചെയ്തിട്ടുണ്ടാവാം ഇപ്പൊ തല്ക്കാലം അവനു അങ്ങനെ എഗ്ഗ്ഗിലും ഒരു റിലാക്സ് കിട്ടുവാണെഗിൽ അവനെ അങ്ങനെ വിട്ടേക്ക്
അമ്മ : ഡോക്ടർ അവൻ ഒരു ആണ് കുട്ടി അല്ലെ അപ്പൊ വീട്ടിൽ ആണെങ്കിൽ ആയിക്കോട്ടെ പക്ഷെ
ഡോക്ടർ : അവന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെ ആണ് വലിയ ഒരു ഷോക്ക് ആണ് ഇപ്പൊ സംഭവിച്ചേക്കുഞ്ഞെ.. ചിലപ്പോ അത് വലിയ ഒരു ഡിപ്രെഷന് വഴി ഒരുക്കും
ഇതൊക്ക കേട്ടു അച്ഛന് കണ്ണ് നിറഞ്ഞു ഇരിക്കണേ കഴ്ഞുള്ളു
അങ്ങനെ വീട്ടിൽ വന്നു അവൻ റൂമിൽ കേറി വാതിൽ അടച്ചു കുറച്ചു കഴിഞ്ഞു… അമ്മ വന്നു വാതിൽ തട്ടി
കിച്ചു വാതിൽ തുറന്നു
അതെ അവൻ ചേച്ചിയുടെ നൈറ്റി ഇട്ടു നിക്കുന്നു
അമ്മ അവന്റെ അരികിൽ പോയി
അമ്മ : എന്റെ കുട്ടി വല്ലാതെ ഷീണിച്ചു വാ വല്ലതും കഴിക്കാൻ നോക്ക്
കിച്ചു : വേണ്ടന്നെ വിശപ്പില്ല…
അമ്മ : അങ്ങനെ പറഞ്ഞ എങ്ങനെയാ വന്നു വല്ലതും കഴിക്കു
നാളെ ക്ലാസ്സിൽ പോണ്ടേ
കിച്ചു : കിച്ചു പോണനം.. അമ്മേ ഞാൻ ഒരു കാര്യം ചോയിച്ച അമ്മ സമ്മതിക്കുമോ
അമ്മ : ചോയ്ക്ക്
കിച്ചുവും സുമയും ഒരേ സ്കൂളിൽ തന്നെ ആണ് പഠിച്ചത്..
കിച്ചു : ചേച്ചി പ്ലസ് ടു പഠിച്ചപ്പോൾ ഉണ്ടായ അവളുടെ യൂണിഫോം എന്തേ
അമ്മ : അത് എന്തിനാ ഇപ്പൊ
കിച്ചു : എനിക്ക് അത് ഇട്ടു വേണം പോവാൻ നാളെ
അമ്മ : മോനെ അത് ചുരിദാർ അല്ലെ.. നീ ഒരു ആൺ കുട്ടിയല്ലേ
കിച്ചു : അതൊന്നും എനിക്ക് ഇപ്പൊ അറിയണ്ട ആണ് ചുരിദാർ എടുത്തു താ
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല… കട്ടിന് അടിയിലെ ഒരു പെട്ടി വലിച്ചു അതിൽ സുമയുടെ ചെറുതായ കുപ്പായവും യൂണിഫോം ഒക്കെ ഉണ്ടായിരുന്നു..
അതിൽ നിന്നും യൂണിഫോം എടുത്തു കൊടുത്തു
പിറ്റേന്ന് രാവിലെ അവൻ കുളിച്ചു അവളുടെ ചുരിദാർ ഇട്ടു സ്കൂളി പോവാൻ റെഡി ആയി….
അങ്ങനെ അവൻ നടന്നു പോവുബ്ബോ എല്ലാരും അവനെ അതിശയത്തോടെ നോക്കി പക്ഷെ ആരും കളിയാക്കാൻ കുറ്റം പറയണോ നിന്നില്ല.. നേരെ സ്കൂൾ വാതിൽക്കൽ എത്തി അവനെ കണ്ട കൂട്ടുകാരും എല്ലാരും കളിയാക്കും എന്ന് വിചാരിച്ച അവനു അത് ഒരു തോന്നൽ മാത്രം ആയി കാരണം അവർക്കു അറിയാം അവനും ചേച്ചിയും തമ്മിൽ ഉള്ള അറ്റാച്ച്മെന്റ് അവൻ നേരെ ചെന്ന് ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു… ഇതു കണ്ട അവന്റെ ഫ്രണ്ട്സിനു കളിയാക്കൽ എന്നതിലുപരി അവനോട് ഒരു തരം കരുണ ആണ് തോന്നിയത്
