“എന്ന പറയൂ.. ”
“ടാ.. അത്.. ”
“എന്താ.. ഏച്ചി.. എന്തിനാ ഒരു മുഖ വുര..വേഗം പറഞ്ഞോ.. എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്..”
“ടാ.. നീ ഒന്ന് വീട്ടിലേക് വരുമോ.. നമുക്ക് നേരിട്ട് സംസാരിക്കാം…” എനിക്കെന്താ ഫോണിലൂടെ പറയാൻ പറ്റുന്നില്ല…
“അയ്യോ… ഇന്ന് സമയം തീരെ ഇല്ല ഏച്ചി.. ഒരു നിശ്ചയം ഉണ്ട് കൂട്ടുകാരന്റെ പെങ്ങളുടെ.. ചേച്ചിക് അറിയുമായിരിക്കും…”
“സജീറിന്റെ പെങ്ങൾ ചേച്ചിയുടെ കൂട്ടുകാരി അല്ലായിരുന്നോ…”
“ദേവി ഓളെ നിക്കാഹ് ആയോ.. ”
“ഹേയ്.. നികാഹ് ആയിട്ടില്ല.. നിശ്ചയം ആണിന്ന്…”
“പടച്ചോൻ ഓൾക്കെങ്കിലും നല്ല ജീവിതം കൊടുക്കട്ടെ…” ഏച്ചി ഒരു പ്രാർത്ഥന പോലെ പറഞ്ഞു…
“അതിന് പടച്ചോൻ മാത്രം വിചാരിച്ചാൽ നടക്കില്ല ഏച്ചി.. നമ്മളും കൂടേ വിചാരിക്കണം..ഞാൻ ചേച്ചിയെ ഒന്ന് വാരാനായി തന്നെ പറഞ്ഞു..”
ടു ടു ടു… റുബീന കാളിങ്.. വീണ്ടും കാൾ വൈറ്റിംഗ് കാണിക്കുവാൻ തുടങ്ങി…
“ടാ.. നീ എന്തോ ഒന്ന് മനസ്സിൽ വെച്ചു സംസാരിക്കുന്ന പോലെ…”
“ഹേയ് ഒന്നു മില്ല.. എനിക്കൊരു കാൾ വരുന്നുണ്ട്…” ഞാൻ അതൊന്ന് എടുക്കട്ടെ.. രണ്ടു മൂന്നു പ്രാവശ്യമായി വിളിക്കുന്നു..
“ആരാടാ.. നിന്റെ കാമുകി യാണോ..”
“ഹ്മ്മ്.. അതേ… എന്റെ പുതിയ കാമുകിയാണെന്ന് പറഞ്ഞു ഞാൻ പെട്ടന്ന് തന്നെ.. റുബീന യുടെ കാൾ അറ്റൻഡ് ചെയ്തു… ലെച്ചു വിനെ വൈറ്റിംഗ് ആക്കി കൊണ്ട്…”
❤❤❤
“ഹലോ… റുബി..”
“നാസി.. നീ എവിടെ യാ.. കടയിൽ കയറിയോ..”
“ഇല്ല.. ഞാൻ ഇവിടെ എന്റെ വീട്ടിലേക് പോകുന്ന വഴിയിൽ ഉണ്ട്..”
“ആ എനിക്ക് മനസിലായി.. വെറുതെ അല്ല നിന്റെ ഫോണിലേക്കു വിളിച്ചപ്പോൾ വൈറ്റിങ് വൈറ്റിങ് എന്ന് പറയുന്നത്.. ” റുബീന ഒന്ന് ആക്കിയത് പോലെ ആയിരുന്നു പറഞ്ഞത്..
“പോടീ.. നിനക്ക് വീട്ടിൽ നിന്ന് എന്നെ വാരി മതിയായില്ലേ.. ഇപ്പൊ എന്താ നിന്റെ പ്രശ്നം.. “
“ടാ.. ഒരു പ്രശ്നം ഉണ്ട്…നീ ഒന്ന് വരുമോ.. മഞ്ജു വിന്റെ വീട് വരെ..”
“മഞ്ജു വിന്റെ വീട്ടിലേക്കോ.. ഏയ്.. ഞാൻ ഇല്ല..”
“ടാ.. പൊട്ട അതിനല്ല.. ഇവിടെ ചെറിയ ഒരു പ്രശ്നം..”
“എന്ത് പ്രശ്നം… ” ആ ജാഡ കാരിയുടെ വിവാഹം മുടങ്ങിയോ എന്ന് മനസിൽ കരുതി കൊണ്ട് ഞാൻ ചോദിച്ചു…
“മഞ്ജു വിന്റെ താലി കെട്ട് രാവിലെ കഴിഞ്ഞത് അല്ലായിരുന്നോ.. “…
“ഇപ്പൊ മൂന്നു മണി മുതൽ ഇവിടെ ഒരു റിസപ്ഷൻ ആയിരുന്നു തുടങ്ങുവാനുള്ളത്..”
“ആ.. സമയം ആയിട്ടില്ലല്ലോ.. അതിന്..” ഫോണിലേക്കു നോക്കി സമയം നോക്കിയപ്പോൾ രണ്ടു മണി കഴിയുന്നെ ഉള്ളൂ…
“സമയം ആയിട്ടില്ല.. പക്ഷെ പ്രശ്നം അതെല്ല.. ഓളെ ചെക്കനെ കാണാനില്ല..”
“എന്ത്.. ചെക്കനെ കാണാനില്ലന്നോ..”
“അവൻ അവിടെ എവിടേലും വെള്ളമടിച്ചു പൂസായി കിടക്കുന്നുണ്ടാവും ആല്ലതെ പിന്നെ എങ്ങോട്ട് പോവാനാ ” ഞാൻ ഒരു സംശയം പോലെ അവളോട് പറഞ്ഞു..
“അതെല്ലടാ .. ഞങ്ങൾ എല്ലാ സ്ഥലത്തും നോക്കി… ചെക്കൻ മുങ്ങി എന്ന തോന്നുന്നത്.. ഒരു കത്ത് എഴുതി വെച്ചിട്ടുണ്ട്.. ”
ചെക്കൻ മുങ്ങുകയോ.. അവന്റെ വീട്ടുകാർ ഉണ്ടോ അവിടെ …
വിവരം അറിഞ്ഞു അവർ ഓരോരുത്തരായി പോകുവാൻ തുടങ്ങി..
“റുബി സത്യത്തിൽ എന്താ പ്രശ്നം.. ചെക്കൻ മുങ്ങിയത് തന്നെ ആണൊ ” ശരിക്കും അവൾ പറഞ്ഞത് എന്താണെന്നു മനസിലാകാതെ ഞാൻ ചോദിച്ചു…
“അത് പറയാം പക്ഷെ…. ഫോണിലൂടെ പറയാൻ പറ്റുന്നത് അല്ല പൊട്ട.. നീ ഒന്ന് പെട്ടന്ന് ഇവിടെ വരെ വാ..”
“എനിക്ക് മടി ആവുന്നുണ്ട്.. അല്ലെങ്കിൽ തന്നെ ആ കല്യാണം കൂടാൻ ഞാൻ കരുതിയിട്ടില്ല.”. ഇനി അവിടെ ഒരു പ്രശ്നം നടക്കുന്നതിന് ഇടയിൽ ഞാൻ എങ്ങനെ യാ.. അത് മാത്രമല്ല ഇനി കല്യാണം മുടക്കിയത് ഞാൻ ആണെന്ന് പറഞ്ഞു എന്നെ പിടിച്ചു ഓളെ കെട്ടിക്കുമോ എന്ന എന്റെ പേടി”
“പോടാ.. ആഹാ.. എന്താ ചെക്കന്റെ ഒരു പൂതി..” റുബീന ഫോണിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു…
ചിരി നിർത്തി കൊണ്ട് അവൾ തുടർന്നു… “നിന്നെ കൊണ്ടൊന്നും ഓളെ ആരും കെട്ടിക്കില്ല… പിന്നെ ഇവിടുത്തെ പ്രശ്നം സോൾവ് ചെയ്യാനല്ല ഞാൻ വിളിക്കുന്നത്.. ഇക്ക പോയി എന്നെ ഇവിടെ ഇറക്കി തന്നിട്ട്.. എനിക്ക് വീട്ടിലേക് വരണം.. എന്റെ മോൾ നല്ല ഉറക്കം വന്നിട്ട് കരച്ചിൽ തുടങ്ങി..”
“ഓഹ്.. അങ്ങനെ.. എന്നാൽ ഞാൻ ഇതാ ഒരു അര മണിക്കൂർ കൊണ്ട് എത്തും…”
