പ്രിയമാണവളെ – 3 2

താങ്ക്സ് ടാ.. താങ്ക്സ് വരി മച്ച്…

താങ്ക്സ് മാത്രമേ ഉള്ളൂ..

“പിന്നെ.. പിന്നെ എന്താ നിനക്ക് വേണ്ടേ.. ചേച്ചി കുറച്ചു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..”

അത് ഞാൻ വാങ്ങിക്കോളാം.. എന്നാൽ ശരി വെക്കട്ടെ.. ഞാൻ ഉപ്പയോട് പറഞ്ഞു വിളിക്കാം..

“വെക്കല്ലേ വെക്കല്ലേ.. ” നാളേ ഞാൻ വരുമ്പോൾ ഒരു കൂട്ടം കൂടി നിനക്ക് തരും.. നാളേ എന്റെ ജന്മദിനമാണ്..

ആ ഹാ.. അപ്പൊ അഡ്വാൻസ് ഹാപ്പി ബര്ത്ഡേ ഏച്ചി..

താങ്ക്യൂ..

❤❤❤

%ഉപ്പയോട് പറയേണ്ട ആവശ്യമൊന്നുമില്ല.. എന്നോട് ഒരാഴ്ച മുന്നേ പറഞ്ഞ കാര്യമാണ്. കുറച്ചു പേരെ നോകിയെങ്കിലും ഒരാളും ശരിയായി വന്നില്ലേ.. ഇനി ഇപ്പൊ ഏച്ചി ഉണ്ടല്ലോ..”

“കല്യാണം കഴിഞ്ഞതിനെ വേണ്ടന്നാണ് ഉപ്പ പറഞ്ഞത്.. കടയിൽ ഉള്ള വിവാഹം കഴിഞ്ഞ മൂന്നെണ്ണത്തിനെയും കുറിച്ച് ഉപ്പാക് നല്ല മതിപ്പാണ് അത് കൊണ്ടാവും…” ” ഏതായാലും ലെച്ചു വിന് ആണെന്ന് പറയുമ്പോൾ ഉപ്പ സമ്മതിക്കുമായിരിക്കും.. ഇനി അവളുടെ ചീത്ത പേര് കൊണ്ട് സമ്മതിക്കാതെ ഇരിക്കുമോ..”

“ഹേയ് ഉപ്പാക് അറിയാമല്ലോ ലെച്ചു വിനെ ” അങ്ങനെ പലതും ചിന്തിച്ചു കൂട്ടി ഞാൻ റുബീന യേ കൂട്ടാൻ പോകുന്നത് മറന്നു അവിടെ തന്നെ നിന്നു..

❤❤❤

നീലാകാശ ചേരുവിൽ നിന്നെ കാണാൻ.. എന്റെ ഫോണിന്റെ കാളർ ട്യൂൺ അടിക്കുവാനായി തുടങ്ങി…

റുബീന കാളിംഗ്..

എന്റെ റബ്ബേ ഞാൻ ഇത് വരെ പുറപ്പെട്ടില്ലേ…

അവള് കട്ട് ചെയ്തിട്ട് കാ മണിക്കൂറായി..

ഹലോ.. റുബി.. ഞാൻ ഇതാ ഇപ്പോ എത്തും..

നല്ല ആളാ.. അത് മാത്രം ഞാൻ കേട്ടു.. ബാക്കി കേൾക്കുന്നതിന് മുമ്പ് ഞാൻ ഫോൺ കട്ട് ചെയ്തിരുന്നു..

❤❤❤

പോയേക്കാം.. റുബി അല്ലെ വിളിക്കുന്നത്.. ഗേൾസിൽ എനിക്കുള്ള one & ഒൺലി ചങ്ക് ആണ് റുബി… ബാക്കി എല്ലാം ഞാൻ മാത്രം അങ്ങോട്ട് സ്നേഹിച്ച എന്റെ മാത്രം കാമുകി മാർ ആയിരുന്നു…

എന്നാലും ലെച്ചു.. ബൈക്ക് ഓടിക്കുന്നതിന് ഇടയിലും മനസിലേക്ക് ലെച്ചു വാണ് വരുന്നത്…
എന്റെ മനസിൽ തോന്നിയത് തന്നെ ആകും ശരി… ലെച്ചു പറഞ്ഞത് വെച്ച് നോക്കുമ്പോൾ അത് തന്നെ ആകും…

❤❤❤

“ടാ.. നിനക്ക് മാത്‍സ് എന്താ കുഴപ്പം.. ശ്രെദ്ധിച്ചാൽ നല്ല മാർക്ക്‌ വാങ്ങാമല്ലോ…”

“ഏച്ചി കണക് ഒരു വിഷയമേ അല്ല… പക്ഷെ മലയാളത്തിൽ ആണെങ്കിൽ മാത്രം…”

“അതെന്താ.. നിനക്ക് പത്താം ക്‌ളാസിൽ നല്ല മാർക്കും.. ഗ്രെഡും ഉണ്ടല്ലോ…” ഞാൻ കണ്ടതല്ലേ…

“ആ.. രണ്ടാമത്തെ ഞാൻ പൊട്ടിയ വിഷയം നോക്കിക്കോ…”

“ഇംഗ്ലീഷ്…”

“അതും ഏച്ചി കണ്ടതല്ലേ “.. ഞാൻ ഒരു പുഞ്ചിരിയാലേ പറഞ്ഞു മുന്നോട്ട് നടന്നു..

“അല്ല നിനക്ക് എന്ന പരീക്ഷ..”

“അടുത്ത വ്യാഴം… ഇംഗ്ലീഷ്.. ശനി… മാത്‍സ്…”

“അപ്പൊ ഇനി അഞ്ചു ദിവസമുണ്ട് അല്ലെ..”

“ഹ്മ്മ്..” ഞാൻ ഒന്നു മൂളി..

” ആദ്യം നമുക്ക് മാത്‍സ് നോക്കം.. ഒരു മൂന്നു ദിവസം… പിന്നെ പരീക്ഷ ക് രണ്ടു ദിവസം അല്ലെ ഉള്ളൂ ആ രണ്ടു ദിവസം നമുക്ക് ഇംഗ്ലീഷ് നോക്കാം.. ” എന്ത് പറയുന്നു..

“എന്റെ ചേച്ചി.. എനിക്ക് വയ്യാ.. ഞാൻ ഉപ്പയുടെ കൂടേ നിന്നോളം.. അതാവുമ്പോ കുറച്ചു കൂട്ടാനും കുറക്കാനും പഠിച്ചാൽ പോരെ.. അതെനിക് വേണ്ടുവോളം അറിയുകയും ചെയ്യാം..”

“അപ്പൊ എന്റെ മോൻ ഇനി പഠിക്കാൻ പോകുന്നില്ലേ…”

“എനിക്ക് ഇനി വയ്യാ.. ഏതേലും കോഴ്സ് പഠിക്കണം.. പെട്ടന്ന് ജോലി കിട്ടാനുള്ള… ഈ മൊബൈൽ റിപ്പയറിങ്ങോ മറ്റോ… ”

” അതൊക്കെ നിന്റെ ഇഷ്ടം.. ഏതായാലും ഈ പരീക്ഷ എഴുതണം.. ജയിക്കണം.. നിന്റെ ഇഷ്ട്ടം പോലെ പിന്നെ എന്താ ന്ന് വെച്ചാൽ ആയിക്കോ.. ” ചേച്ചി കുറച്ചു കടുപ്പത്തിൽ എന്നത് പോലെ പറഞ്ഞു മുന്നോട്ട് പോയി..

” ഏച്ചി… ” ഞാൻ വിളിച്ചിട്ടും ആള് നല്ല സ്പീഡിലാണ് മുന്നിലേക്ക് നടക്കുന്നത്..

” ഏച്ചീ….” പിന്നെ യും ഉറക്കെ വിളിച്ചു.. ഒന്നു നിൽക്കെന്നെ..” ഏച്ചീ… ”

“ആ പറ ”

“ഏച്ചി കെന്താ എന്നെ ജയിപ്പിക്കാൻ ഇത്രക് വാശി.. ”

“എനിക്ക് വാശി ഒന്നുമില്ല.. നിന്റെ ഉപ്പ എന്നോട് ഒരു സങ്കടം പോലെ പറഞ്ഞു.. ഉപ്പാക് മോനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാവില്ലേ “..
” ഞാൻ പറഞ്ഞാൽ ഏച്ചി വിശ്വസിക്കുമോ… ”

Leave a Reply

Your email address will not be published. Required fields are marked *