പ്രിയമാണവളെ – 3

“കല്യാണം കഴിഞ്ഞതിനെ വേണ്ടന്നാണ് ഉപ്പ പറഞ്ഞത്.. കടയിൽ ഉള്ള വിവാഹം കഴിഞ്ഞ മൂന്നെണ്ണത്തിനെയും കുറിച്ച് ഉപ്പാക് നല്ല മതിപ്പാണ് അത് കൊണ്ടാവും…” ” ഏതായാലും ലെച്ചു വിന് ആണെന്ന് പറയുമ്പോൾ ഉപ്പ സമ്മതിക്കുമായിരിക്കും.. ഇനി അവളുടെ ചീത്ത പേര് കൊണ്ട് സമ്മതിക്കാതെ ഇരിക്കുമോ..”

“ഹേയ് ഉപ്പാക് അറിയാമല്ലോ ലെച്ചു വിനെ ” അങ്ങനെ പലതും ചിന്തിച്ചു കൂട്ടി ഞാൻ റുബീന യേ കൂട്ടാൻ പോകുന്നത് മറന്നു അവിടെ തന്നെ നിന്നു..

❤❤❤

നീലാകാശ ചേരുവിൽ നിന്നെ കാണാൻ.. എന്റെ ഫോണിന്റെ കാളർ ട്യൂൺ അടിക്കുവാനായി തുടങ്ങി…

റുബീന കാളിംഗ്..

എന്റെ റബ്ബേ ഞാൻ ഇത് വരെ പുറപ്പെട്ടില്ലേ…

അവള് കട്ട് ചെയ്തിട്ട് കാ മണിക്കൂറായി..

ഹലോ.. റുബി.. ഞാൻ ഇതാ ഇപ്പോ എത്തും..

നല്ല ആളാ.. അത് മാത്രം ഞാൻ കേട്ടു.. ബാക്കി കേൾക്കുന്നതിന് മുമ്പ് ഞാൻ ഫോൺ കട്ട് ചെയ്തിരുന്നു..

❤❤❤

പോയേക്കാം.. റുബി അല്ലെ വിളിക്കുന്നത്.. ഗേൾസിൽ എനിക്കുള്ള one & ഒൺലി ചങ്ക് ആണ് റുബി… ബാക്കി എല്ലാം ഞാൻ മാത്രം അങ്ങോട്ട് സ്നേഹിച്ച എന്റെ മാത്രം കാമുകി മാർ ആയിരുന്നു…

എന്നാലും ലെച്ചു.. ബൈക്ക് ഓടിക്കുന്നതിന് ഇടയിലും മനസിലേക്ക് ലെച്ചു വാണ് വരുന്നത്…
എന്റെ മനസിൽ തോന്നിയത് തന്നെ ആകും ശരി… ലെച്ചു പറഞ്ഞത് വെച്ച് നോക്കുമ്പോൾ അത് തന്നെ ആകും…

❤❤❤

“ടാ.. നിനക്ക് മാത്‍സ് എന്താ കുഴപ്പം.. ശ്രെദ്ധിച്ചാൽ നല്ല മാർക്ക്‌ വാങ്ങാമല്ലോ…”

“ഏച്ചി കണക് ഒരു വിഷയമേ അല്ല… പക്ഷെ മലയാളത്തിൽ ആണെങ്കിൽ മാത്രം…”

“അതെന്താ.. നിനക്ക് പത്താം ക്‌ളാസിൽ നല്ല മാർക്കും.. ഗ്രെഡും ഉണ്ടല്ലോ…” ഞാൻ കണ്ടതല്ലേ…

“ആ.. രണ്ടാമത്തെ ഞാൻ പൊട്ടിയ വിഷയം നോക്കിക്കോ…”

“ഇംഗ്ലീഷ്…”

“അതും ഏച്ചി കണ്ടതല്ലേ “.. ഞാൻ ഒരു പുഞ്ചിരിയാലേ പറഞ്ഞു മുന്നോട്ട് നടന്നു..

“അല്ല നിനക്ക് എന്ന പരീക്ഷ..”

“അടുത്ത വ്യാഴം… ഇംഗ്ലീഷ്.. ശനി… മാത്‍സ്…”

“അപ്പൊ ഇനി അഞ്ചു ദിവസമുണ്ട് അല്ലെ..”

“ഹ്മ്മ്..” ഞാൻ ഒന്നു മൂളി..

” ആദ്യം നമുക്ക് മാത്‍സ് നോക്കം.. ഒരു മൂന്നു ദിവസം… പിന്നെ പരീക്ഷ ക് രണ്ടു ദിവസം അല്ലെ ഉള്ളൂ ആ രണ്ടു ദിവസം നമുക്ക് ഇംഗ്ലീഷ് നോക്കാം.. ” എന്ത് പറയുന്നു..

“എന്റെ ചേച്ചി.. എനിക്ക് വയ്യാ.. ഞാൻ ഉപ്പയുടെ കൂടേ നിന്നോളം.. അതാവുമ്പോ കുറച്ചു കൂട്ടാനും കുറക്കാനും പഠിച്ചാൽ പോരെ.. അതെനിക് വേണ്ടുവോളം അറിയുകയും ചെയ്യാം..”

“അപ്പൊ എന്റെ മോൻ ഇനി പഠിക്കാൻ പോകുന്നില്ലേ…”

“എനിക്ക് ഇനി വയ്യാ.. ഏതേലും കോഴ്സ് പഠിക്കണം.. പെട്ടന്ന് ജോലി കിട്ടാനുള്ള… ഈ മൊബൈൽ റിപ്പയറിങ്ങോ മറ്റോ… ”

” അതൊക്കെ നിന്റെ ഇഷ്ടം.. ഏതായാലും ഈ പരീക്ഷ എഴുതണം.. ജയിക്കണം.. നിന്റെ ഇഷ്ട്ടം പോലെ പിന്നെ എന്താ ന്ന് വെച്ചാൽ ആയിക്കോ.. ” ചേച്ചി കുറച്ചു കടുപ്പത്തിൽ എന്നത് പോലെ പറഞ്ഞു മുന്നോട്ട് പോയി..

” ഏച്ചി… ” ഞാൻ വിളിച്ചിട്ടും ആള് നല്ല സ്പീഡിലാണ് മുന്നിലേക്ക് നടക്കുന്നത്..

” ഏച്ചീ….” പിന്നെ യും ഉറക്കെ വിളിച്ചു.. ഒന്നു നിൽക്കെന്നെ..” ഏച്ചീ… ”

“ആ പറ ”

“ഏച്ചി കെന്താ എന്നെ ജയിപ്പിക്കാൻ ഇത്രക് വാശി.. ”

“എനിക്ക് വാശി ഒന്നുമില്ല.. നിന്റെ ഉപ്പ എന്നോട് ഒരു സങ്കടം പോലെ പറഞ്ഞു.. ഉപ്പാക് മോനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാവില്ലേ “..
” ഞാൻ പറഞ്ഞാൽ ഏച്ചി വിശ്വസിക്കുമോ… ”

“നീ ആദ്യം പറ ഞാൻ കേൾക്കട്ടെ…”

“ഉപ്പാക് എന്നെ.. ബാംഗ്ലൂരിലേക് അയക്കണം.. അവിടെ എന്റെ എളാമ ഉണ്ടല്ലോ അവരുടെ അടുത്തേക്.. ”

“അതെന്താ അവിടെ ”

“B-pharm കോഴ്സിനു ചേർക്കാനാണ്.. ”

“അത് നല്ലത് അല്ലേടാ.. ഇപ്പോൾ ആണേൽ വിദേശത്തും ഇവിടെയും നല്ല നല്ല ഓപ്പണിങ്ങും ഉണ്ട്.. ”

“അതൊക്കെ ശരിയാ.. പക്ഷെ എനിക്ക് ഇവിടുന്ന് പോകാൻ താല്പര്യമില്ല ”

“അതെന്നാ ” ചേച്ചി മുന്നിലേക്കുള്ള നടത്തം നിർത്തി എന്റെ മുന്നിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു…

“അത് എന്താ എന്ന് ചോദിച്ചാൽ… വീട്ടിൽ ഞാൻ മാത്രമല്ലേ ഉപ്പക്കും ഉമ്മാകും ഒള്ളു.. അവരെ ഒറ്റക്കാകി ഞാൻ എങ്ങെനെയാ “..

“ആഹാ… തോണ്ടാണോ എന്റെ മോൻ പരീക്ഷ തോറ്റത് “..

“ഏച്ചി ചോദിച്ചത് കേട്ടിട്ടും ഞാൻ ഒന്നും മിണ്ടാതെ തന്നെ നിന്നു…”

“നിച്ചു.. ഞാൻ ചോദിച്ചത് കേട്ടില്ലേ.. അത് കൊണ്ടാണോ ”

“ഹ്മ്മ് ”

“മൂളാതെ തൊള്ള തുറന്നു പറയെടാ ” ഏച്ചി തലകുനിച്ചു നിൽക്കുന്ന എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി ചോദിച്ചു..

“അതേ ഏച്ചി ”

“അതെല്ലാതെ വേറെ എന്തേലും കാരണമുണ്ടോ.. ഇനി വേറെ ആരും അറിയാൻ പാടില്ലാത്ത ” എന്റെ കണ്ണുകളിലേക് തന്നെ നോക്കി ആയിരുന്നു ഏച്ചി അത് ചോദിച്ചത്..

“എന്ത് കാര്യം.. ” ഒരു പതർച്ചയോടെ ഞാൻ ചോദിച്ചു..

“അല്ല.. വല്ല പ്രേമമോ മറ്റോ ”

“പോ.. ഏച്ചി..” എന്നെ ആര് നോക്കാനാ..

“നോക്കുന്നൊക്കെ ഉണ്ട്.. പക്ഷെ കാണണ്ടേ ” ആ പറഞ്ഞത് ഏച്ചി വളരെ പതിയെ ആണേലും എന്റെ ചെവിയിൽ മെല്ലെ കയറി…

“പക്ഷെ.. എനിക്കത് കത്തുവാൻ കുറച്ചു സമയമെടുത്തു..”

പെട്ടന്ന് ബോധത്തിലേക് വന്നു മുന്നിലേക്ക് നോക്കിയപ്പോൾ ഏച്ചി കുറെ മുന്നിലേക്ക് നടന്നു പോയിരുന്നു…

പിന്നെ ഒരു ഓട്ടമായിരുന്നു ഏച്ചി യുടെ അടുത്തേക്..

“ലെച്ചു.. എന്താ പറഞ്ഞത്… ”

“ഞാൻ പറഞ്ഞത് നീ കേട്ടില്ലേ… ” തല താഴ്ത്തി നിലത്തേക് നോക്കി മെല്ലെ മുന്നിലേക്ക് നടന്നു കൊണ്ട് തന്നെ ആയിരുന്നു ഏച്ചി അത് പറഞ്ഞത്..
“ഇല്ല.. ”

” പിന്നെ എന്തിനാ മോനെ അവിടെ തന്നെ നിന്ന് പോയത് “..

അത് ഞാൻ വേറെ എന്തോ ഓർത്തു പോയി..

“എന്നാൽ ഒരു കാര്യം ചെയ്യ് നീ “..

“എന്ത് കാര്യം.. ”

“ഇന്ന് നാലു മണി മുതൽ.. വീട്ടിലേക് വാ.”

“എന്നിട്ട് ”

“ഇന്ന് മുതൽ നിന്റെ ക്ലാസ്സ്‌ തുടങ്ങുന്നു… ”

“ക്‌ളാസ്സോ… ”

” ആ എന്തെ ”

“ഒന്നൂല്യ.. എനിക്ക് വൈകുന്നേരം കളിയുണ്ട് ”

“കളിയൊക്കെ ഇനി ഒരാഴ്ച കഴിഞ്ഞിട്ട് “…

“ഏച്ചി… ഞാൻ ഒരു ആറു മണി ആകുമ്പോൾ വരാം “..

“അത് വേണ്ട..മോനെ…. ഒരാഴ്ച നീ അടങ്ങി നിന്നാൽ ഞാൻ ഒരു സമ്മാനം തരും..”

“സമ്മതിച്ചോ ”

“എന്ത് സമ്മാനം ”

“അതൊക്കെ ഞാൻ പറയാം..’

“ആദ്യം പറഞ്ഞു താ ”

“ഇല്ല മോനെ… ആദ്യം ഞാൻ പറഞ്ഞത് പോലെ ഈ ഒരാഴ്ച നടന്നാൽ.. നീ ചോദിക്കുന്ന എന്ത് സമ്മാനം ആണേലും ഞാൻ തരും ”

“ഉറപ്പാണോ…”

“ഉറപ്പ് ”

“എന്നാൽ ഞാൻ ഒരാഴ്ച കഴിഞ്ഞിട്ട് ചോദിച്ചോളാം ”

“പക്ഷെ ഒരു കണ്ടീഷൻ കൂടേ ഉണ്ട് ”

“ഇനി എന്ത് കണ്ടീഷൻ ”

“നിന്റെ റിസൾട് ഒരാഴ്ച കൊണ്ട് വരില്ലേ..”

“ഹ്മ്മ് “.. വരും..

“അന്നേ ഞാൻ സമ്മാനം തരൂ.. അതും നീ പരീക്ഷ ജയിച്ചാൽ മാത്രം!..”

“അതെന്താ ഇപ്പോ അങ്ങനെ.. ഇത് വരെ അങ്ങനെ അല്ലല്ലോ പറഞ്ഞത് “..

“അതിന് ആദ്യം ഞാൻ പറഞ്ഞത് ഞാൻ സമ്മാനം തരുമെന്നല്ലേ.. അത് ഈ ഒരാഴ്ച ഞാൻ പറഞ്ഞത് കേട്ടു നടന്നാൽ…”

Leave a Reply

Your email address will not be published. Required fields are marked *