ചക്രവാളത്തിൽ അസ്തമിച്ചു കഴിഞ്ഞ പകലിന്റെ നൊമ്പരം പോലെ രക്തവർണ്ണ മേഘങ്ങൾ നിശ്ചലമായി മൂടിക്കെട്ടി നിൽക്കുന്നു. അസ്തമയത്തിലേക്ക് കണ്ണയച്ചു വാഹിദ് ഏറെ നേരം നിന്നു. പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
നൂറ.! നൂർജഹാൻ എന്ന നൂറ..!!
ശാരീസ് ഗ്രൂപ്പിന്റെ GCC ഹെഡ് ഓഫീസ് സെക്രട്ടറി.! മിഡിൽ ഈസ്റ്റ് റീജിയണൽ മാർക്കറ്റിംഗ് മാനേജർ സുധീറിന്റ പെങ്ങൾ.! വാഹിദ് അലക്ഷ്യമായി അവളെ നോക്കി. അവൾ സംസാരിക്കണോ തന്നോട് ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ മറുപടി നൽകിയാൽ മതിയോ എന്ന് ശങ്കിച്ചു നിൽപ്പാണ്.
താൻ ഇവിടെ വന്നിട്ട് ഏകദേശം മൂന്നു ദിവസമേ ആയിട്ടുള്ളൂ. ആളുകൾക്ക് അത്ര സുപരിചിതൻ ആയിട്ടില്ല. ഇവരെയൊക്കെ തന്റെയും ശാരിയുടെയും വിവാഹത്തിന് കണ്ടിരുന്നു എന്ന് വാഹിദ് ഓർത്തു. അന്നും പർദ്ധയും ഹിജാബും ധരിച്ചാണ് ഇവൾ വന്നിരുന്നത്.
ഏതോ ദുബായ് റോയൽ ഫാമിലി അംഗമാവും എന്നാണ് കരുതിയത്.
കാഴ്ചയിൽ സൗന്ദര്യത്തിലും വസ്ത്ര ധാരണത്തിലും ഒരു അറബി യുവതിയെന്നേ തോന്നൂ. താൻ അവളെ പരിചയപ്പെട്ടപ്പോൾ ശാരിക തന്റെ കൈയിൽ തൂങ്ങി അവളോട് അധികം സംസാരിക്കാൻ അനുവദിക്കാതെ മാറ്റിമാറ്റി നിർത്തിക്കൊണ്ടിരുന്നത് അവന് ഓർമ്മ വന്നു. അത് മനസ്സിൽ തെളിഞ്ഞപ്പോൾ ചുണ്ടിൽ ഒരു മന്ദഹാസം മിന്നിപ്പൊലിഞ്ഞു.
അത് കണ്ടപ്പോൾ നൂറയ്ക്കും അല്പം ആശ്വാസം തോന്നി. തന്റെ ബോസ്സ് ആണ്. കല്യാണത്തിന് കണ്ടിരുന്നതല്ലാതെ പിന്നെ യാതൊരു കോൺടാക്ട്ടും ഉണ്ടായിരുന്നില്ല. രാജൻസാറോ ശാരിക മാഡമോ മാത്രേ കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നുള്ളൂ.
കാണാൻ ഈ ലോകത്ത് ഇതുപോലൊരു മനുഷ്യൻ ഉണ്ടാവില്ലെന്ന് തോന്നിപ്പോകുന്ന പേഴ്സണാലിറ്റിയും ആറ്റിറ്റ്യൂടും ലുക്കും, പക്ഷേ വല്ലാത്തൊരു ഗൗരവ ഭാവം. ഇടപഴകാൻ ഉള്ളിലൊരു ഭയം പോലെ.! പക്ഷേ ആ പുഞ്ചിരി കണ്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.
“ന്താ നൂർജഹാൻ, എന്താ പറയാനുള്ളത്.? വാഹിദ് ശാന്തമായി ചോദിച്ചു.
“ഇറങ്ങുന്നില്ലേ സാർ, സമയം ഏഴുമണിയായി. എല്ലാരും ഇറങ്ങി.” നൂറ ബഹുമാനത്തോടെ പറഞ്ഞു.
“ആറു മണിവരെയല്ലേ ഡ്യൂട്ടി ടൈം. എന്നിട്ട് ഇതുവരെ ജാസ്മിൻ പോയില്ലേ.?” അവൻ ക്ഷമാപണ സ്വരത്തിൽ ചോദിച്ചു.
“സാർ ഇവിടെ ഒറ്റക്കിരിക്കല്ലേ, സാറിന്റെ ജോലി തീരുന്നത് വരെ എന്റെ ജോലികൂടി തീർക്കാമെന്ന് കരുതി.” അവൾ മനോഹരമായി പുഞ്ചിരിച്ചു.
ചിരിക്കുമ്പോൾ നുണക്കുഴികൾ മൊട്ടിടുന്ന വിടർന്ന കവിൾതടം ഉദയമേഘം പോലെ ചുവക്കുന്നു തുടുക്കുന്നു. വട്ടമുഖത്ത് വാലിട്ടെഴുതിയ പോലെയുള്ള കരിനീല കണ്ണുകൾ. താടിയിൽ ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു ചെറിയൊരു ചാൽ. ലിപ്സ്റ്റിക്ക് ഇട്ടതാണോ അതോ സാദാരണ ചുവപ്പാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഇളം പിങ്ക് കലർന്ന ചുവപ്പ് നിറം.
അത്യാവശ്യം ഉയരവും അധികം മെലിഞ്ഞതല്ലാത്ത നിറഞ്ഞു നിൽക്കുന്ന വടിവൊത്ത ശരീരവും ഒതുങ്ങിയ മുലകളും അധികം തള്ളി നിൽക്കാത്ത മാംസംളമായ ചന്തിയും. ചന്തിയിൽ നിന്ന് വരച്ചെടുത്തത് പോലെ വളഞ്ഞു താഴേക്ക് പോകുന്ന വണ്ണമുള്ള തുടകൾ താഴേക്ക് പോകുംതോറും വണ്ണം കുറഞ്ഞു ശരീരത്തിനൊത്ത താങ്ങായി മാറുന്നു. വേഷം പിങ്ക് കലർന്ന ഓറഞ്ച് നിറത്തിലുള്ള പർദ്ദയും ഹിജാബും. ഒരു അറബ് കന്യക എങ്ങിനെ മലയാളം സംസാരിക്കുന്നു എന്ന് തോന്നിപ്പോകും.
“ഓഹ്.. ഐ ആം സോറി.. ഞാൻ സമയം ശ്രദ്ധിച്ചില്ല.” വാഹിദ് ക്ഷമ പറഞ്ഞു.
“ഹേയ്, ഇവിടെ ഇങ്ങനൊക്കെ പലപ്പോഴും ഇരിക്കേണ്ടി വരുന്നതാ. ജോലിതിരക്ക് കാരണം.” അവൾ മനോഹരമായി പുഞ്ചിരിച്ചു. അവൻ നടന്ന് അവളുടെ അടുത്തെത്തി മുറിയിൽ നിന്ന് പുറത്തിറങ്ങി.
അവൾ സ്പർശിക്കാതിരിക്കാൻ അൽപ്പം ഒന്ന് ഒതുങ്ങി നിന്നു. പിന്നെ വാഹിദിന്റ പിന്നാലെ നടന്നു. ലിഫ്റ്റിൽ കേറുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല. അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ ഇറങ്ങി കാറിന് നേരെ നടക്കുമ്പോൾ അവൾ ചോദിച്ചു.
“സാർ വന്നിട്ട് ഇതുവരെ വീട്ടിൽ വന്നില്ല ല്ലോ. ഇന്നത്തെ ഭക്ഷണം വീട്ടിൽ നിന്ന് ആയിക്കൂടെ.”? അവൾ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അയാളെ നോക്കി.
“ഹേയ് അത് വേണ്ട. ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം.” അവൻ പതുക്കെ പറഞ്ഞു.
“എന്റെ കുക്കിംഗ് അത്ര മോശമൊന്നും അല്ല ട്ടാ. നല്ല മലബാർ സ്റ്റൈൽ ഫുഡ് ഉണ്ടാക്കും ഞാൻ.” അവൾ ചെറിയ ചിരിയോടെ പറഞ്ഞു. അവന്റെ ചുണ്ടിലും ഒരു മന്ദഹാസം പ്രത്യക്ഷപെട്ടു.
