മഴയത്തു വന്ന മോഹം – 10 5

ഞാൻ: “ചേട്ടൻ എന്ത് അറിഞ്ഞിട്ടാ പറയുന്നേ… ഉമ്മയുടേയും വാപ്പയുടേയും നിർബന്ധം സഹിക്കണ്ടല്ലോ എന്ന് കരുതി ഞാൻ യെസ് പറഞ്ഞതാ. സ്കൂൾ കഴിഞ്ഞപ്പോൾ അവർ പറഞ്ഞു +2 കഴിഞ്ഞാൽ അവർക്ക് സമാധാനമായി എന്ന്. പിന്നെ അത് കോളേജ് കഴിഞ്ഞാൽ എന്നായി. കോളേജ് കഴിഞ്ഞപ്പോൾ ജോലി കിട്ടി കഴിഞ്ഞാൽ എന്നായി. ഇപ്പോൾ പറയുന്നു എനിക്ക് ഒരു കല്യാണം കഴിഞ്ഞ് കണ്ടാലേ അവർക്ക് സമാധാനമാവൂ എന്ന്. സത്യത്തിൽ അവർക്ക് എപ്പോഴാണ് ശരിക്കും സമാധാനമാവുക?”
രാമഭദ്രൻ ചേട്ടൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
രാമഭദ്രൻ ചേട്ടൻ: “സാർ, അത് സാറിന് ഇപ്പോൾ മനസ്സിലാവില്ല. അവർ എന്താ ഇങ്ങനെ പറയുന്നതെന്ന് അത് സാർ ഒരു കല്യാണം കഴിഞ്ഞ് ഒരു കുട്ടി ഒക്കെ

ഉണ്ടായി കഴിയുമ്പോൾ മനസ്സിലാവും.”
ഞാൻ: “ഹാ ബെസ്റ്റ്! വീട്ടുകാർ കല്യാണം വരെ എത്തിയിട്ടുള്ളൂ. ചേട്ടൻ നല്ല ആളാണല്ലോ എനിക്ക് കുട്ടികൾ ഉണ്ടാവുന്നത് വരെ ഇപ്പോൾ എന്നെ കൊണ്ട് ആലോചിപ്പിക്കുകയാണല്ലോ.”
ഞങ്ങൾ പരസ്പരം ഒന്ന് ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ വീണ്ടും പതുക്കെ ചോദിച്ചു.
രാമഭദ്രൻ ചേട്ടൻ: “അല്ല സാർ, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ കല്യാണം ഇങ്ങനെ നീട്ടി കൊണ്ട് പോകുന്നത് എന്താ കാരണം? വല്ല വിരഹം എന്തെങ്കിലും ഉണ്ടോ?”
ഞാൻ: “ഒന്ന് പോയേ ചേട്ടാ, അങ്ങനെ ഒന്നുമില്ല. പിന്നെ കോളേജിൽ ചില ചുറ്റിക്കളികൾ ഉണ്ടായി എന്നുള്ളത് മാറ്റി നിർത്തിയാൽ വേറെ ഒന്നുമില്ല. പിന്നെ 25 വയസ്സല്ലേ ആയിട്ടുള്ളൂ. ഇത്ര പെട്ടെന്ന് ഒരു കല്യാണം എന്ന് പറയുമ്പോൾ എന്തോ പോലെ.”

പഴയ ‘ചുറ്റിക്കളികളെ’ കുറിച്ച് ഓർത്തപ്പോൾ എന്റെ മനസ്സിൽ വിസ്മയയുടേയും റീന മിസ്സിന്റേയും മുഖം ഒന്ന് മിന്നി മറഞ്ഞു. സിബിനെ കാഴ്ചക്കാരനാക്കി വിസ്മയയെ ലാബിലിട്ട് പണിതതും, റീന മിസ്സ് അഴിച്ചിട്ട മുടിയുമായി എനിക്ക് വേണ്ടി ചുവന്ന ടോപ്പിട്ട് വന്നതും ഒക്കെ ഇന്നും ഇന്നലത്തെ പോലെ ഓർമ്മയിലുണ്ട്.
ഇപ്പോൾ ഒരു ആലോചന വന്നിട്ടുണ്ട്, അതിന് ഞാൻ മറുപടി ഒന്നും കൊടുത്തിട്ടില്ല. അവർ പെണ്ണിന്റെ ഫോട്ടോ അയച്ചിട്ടുണ്ട്.”
ഞാൻ ഫോണെടുത്ത് ആ കുട്ടിയുടെ ഫോട്ടോ ചേട്ടനെ കാണിച്ചു കൊടുത്തു. ഫോട്ടോ കണ്ടതും ചേട്ടന്റെ മുഖത്ത് ഒരു തെളിച്ചം വന്നു.
രാമഭദ്രൻ ചേട്ടൻ: “നല്ല കുട്ടിയാണല്ലോ സാർ, പിന്നെ എന്താ പ്രശ്നം?”
ഞാൻ: “പ്രശ്നം ഒന്നുമില്ല ചേട്ടാ. അവർക്ക് ഓക്കെയാണ്. എന്നേക്കാളും

ഒരു വയസ്സ് ഇളപ്പമേയുള്ളൂ, ഏകദേശം സെയിം ഏജ് എന്ന് പറയാം.”
രാമഭദ്രൻ ചേട്ടൻ: “അപ്പോൾ ഏജ് ആണോ പ്രശ്നം?”
ഞാൻ: “ഏയ് അതല്ല ചേട്ടാ. ഏജ് ഉള്ളത് നല്ലതല്ലേ, അല്പം വിവരം ഉള്ളത് നല്ലതല്ലേ.”
രാമഭദ്രൻ ചേട്ടൻ: “എന്താ കുട്ടിയുടെ പേര്?”
ഞാൻ: “ഹൻസിബ.”
രാമഭദ്രൻ ചേട്ടൻ: “നല്ല പേരാണല്ലോ. എന്താ ചെയ്യുന്നത് ആ കുട്ടി?”
ഞാൻ: “ഇപ്പോൾ പിജി കംപ്ലീറ്റ് ചെയ്ത് അടുത്തൊരു കമ്പനിയിൽ താല്ക്കാലികമായി അസിസ്റ്റന്റ് എച്ച്ആർ എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്നു.”
രാമഭദ്രൻ ചേട്ടൻ: “പിന്നെന്താ സാർ മടിക്കുന്നത്? അങ്ങോട്ട് യെസ് പറഞ്ഞു കൂടെ? വിദ്യാഭ്യാസമുണ്ട്, പോരാത്തതിന് ജോലിയുമുണ്ട്. അതൊന്നുമല്ലാതെ

കാണാൻ നല്ല ഭംഗിയുമുണ്ട്. വെറുതെ ആലോചിച്ചിരിക്കാതെ സാർ വിളിച്ച് യെസ് പറ.”
ചേട്ടൻ അത്രയും പറഞ്ഞ് ചിരിച്ചുകൊണ്ട് തന്റെ മുറിയിലേക്ക് പോയി
ഞാൻ എന്റെ റൂമിലെ വാതിലടച്ച് ബെഡിലേക്ക് മടങ്ങി വന്നു. മൈഗ്രേയ്ന്റെ ആ ഒരു ഭാരം തലയിൽ ഇപ്പോഴുമുണ്ട്. ടേബിളിൽ ഇരുന്ന വെള്ളം കുടിച്ച് ഞാൻ ലൈറ്റ് അണച്ച് ബെഡിൽ കിടന്നു.
ഹൻസിബയുടെ ആ ഫോട്ടോ ഞാൻ ഫോണിൽ ഒന്നുകൂടി എടുത്തു നോക്കി. ചേട്ടൻ പറഞ്ഞത് ശരിയാണ്, നല്ല ഐശ്വര്യമുള്ള മുഖം. പക്ഷേ എന്റെ മനസ്സ് അപ്പോഴും പഴയ ഓർമ്മകളുടെ തടവിലായിരുന്നു
രാമഭദ്രൻ ചേട്ടനുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിലെ ആകെ ഉണ്ടായിരുന്ന ഒരു ഭാരം

ഒഴിഞ്ഞതുപോലെ തോന്നി. എത്ര കാലമെന്ന് വെച്ചാണ് ഇങ്ങനെ ആലോചിച്ച് നീട്ടിക്കൊണ്ടുപോകുന്നത്, എന്തായാലും ബാക്കി വരുന്നിടത്ത് വെച്ച് കാണാം എന്ന് ഉറപ്പിച്ചു.
ഞാൻ ഫോണെടുത്ത് ഉമ്മയ്ക്ക് ഒരു വോയിസ് മെസ്സേജ് അയച്ചു: “ഉമ്മച്ചി, കല്യാണത്തിന് എനിക്ക് സമ്മതമാണ്. ബാക്കി എന്ത് വേണമെന്ന് വെച്ചാൽ ഉമ്മയും ഉപ്പയും കൂടി ആലോചിച്ച് തീരുമാനിച്ചോളൂ”.

Leave a Reply

Your email address will not be published. Required fields are marked *