സംസാരിച്ചിരുന്നത്. സമയം വല്ലാതെ വൈകിയ കാര്യം ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.
”എന്താ ഹൻസിബ ഇത്ര പതുക്കെ സംസാരിക്കുന്നത്?” എന്ന് ഞാൻ തിരക്കി.
”എല്ലാവരും ഉറങ്ങാൻ കിടന്നു ഷാജൂ, ഇപ്പോൾ ഉറക്കെ സംസാരിച്ചാൽ വീട്ടുകാർ കേൾക്കില്ലേ” എന്ന് അവൾ മറുപടി നൽകി.
അതുകേട്ടപ്പോൾ ഞാൻ അവളെ ഒന്ന് കളിയാക്കി, “നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ…” എന്റെ മറുപടി കേട്ടപ്പോൾ അവൾ നാണത്തോടെ ഒന്ന് ചിരിച്ചു.
ആദ്യത്തെ വീഡിയോ കോളിൽ ഞങ്ങൾ അത്രയധികം കാര്യങ്ങളൊന്നും സംസാരിച്ചില്ലെങ്കിലും, സംസാരത്തിനിടയിൽ അവളെ പുകഴ്ത്തി സംസാരിക്കാൻ ഞാൻ
മറന്നില്ല. “ഹൻസിബയെ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ…” എന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ നാണം ഒന്നുകൂടി കൂടി.
അങ്ങനെ ഞങ്ങൾ പതുക്കെ വീഡിയോ കോളുകളിലേക്ക് പൂർണ്ണമായും മാറി. മിക്കവാറും രാത്രികാലങ്ങളിലായിരുന്നു വീഡിയോ കോളുകൾ വിളിച്ചിരുന്നത്. പകൽ സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വോയിസ് കോളുകളും ഇടയ്ക്ക് മാത്രം വീഡിയോ കോളുകളുമായി കുറച്ചു ദിവസങ്ങൾ കടന്നുപോയി.
ആ ദിവസങ്ങൾക്കിടയിൽ ഞങ്ങൾ പതുക്കെ കല്യാണം കഴിഞ്ഞാലുള്ള പരിപാടികളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. ജീവിതത്തെക്കുറിച്ചും ഭാവിയിലേക്കുള്ള ചെറിയ ചെറിയ പ്ലാനുകളെക്കുറിച്ചും ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്ന രീതിയിലുള്ള സംസാരങ്ങളായിരുന്നു അവ.
രാത്രികളിൽ ഫോൺ വെളിച്ചത്തിൽ മുഖാമുഖം നോക്കി ഇരിക്കുമ്പോൾ ഞങ്ങൾ പതുക്കെ കല്യാണശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ആദ്യമൊക്കെ നാണത്തോടെ തുടങ്ങിയ ആ സംസാരം പിന്നീട് കൂടുതൽ ആവേശകരമായി മാറി.
വിവാഹം കഴിഞ്ഞ് ഞങ്ങളുടെ ആദ്യ രാത്രി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് ഞങ്ങൾ രണ്ടുപേർക്കും ഓരോ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു. ഹൻസിബയോട് ഞാൻ പതുക്കെ ചോദിക്കുമായിരുന്നു, “ആദ്യ രാത്രിയിൽ ഞാൻ നിന്റെ അടുത്തേക്ക് വരുമ്പോൾ നീ പേടിക്കുമോ?” എന്ന്. അപ്പോൾ അവൾ ഒന്ന് ചിരിക്കും, എന്നിട്ട് പറയും “ഷാജുവിനെ എനിക്ക് പേടിയില്ല, പക്ഷേ എന്തോ ഒരു ചെറിയ പരിഭ്രമം ഉണ്ടാകും” എന്ന്.
ഞങ്ങളുടെ നിമിഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ മുറിയിൽ ഏത് തരം
പൂക്കൾ വേണം, ലൈറ്റുകൾ എങ്ങനെയായിരിക്കണം എന്നൊക്കെ ഞങ്ങൾ പ്ലാൻ ചെയ്തു. ഹൻസിബയ്ക്ക് ഇഷ്ടമുള്ള വസ്ത്രത്തെക്കുറിച്ചും, ഞാൻ അവൾക്കായി കരുതി വെച്ചിരിക്കുന്ന സർപ്രൈസിനെക്കുറിച്ചും ഒക്കെ വാചാലനായി.
യാത്രകളെക്കുറിച്ചും ഞങ്ങൾക്ക് ഒരുപാട് പ്ലാനുകൾ ഉണ്ടായിരുന്നു. വയനാടും മൈസൂരും ഊട്ടിയും ഒക്കെ സന്ദർശിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു എന്ന് അവള്‍ പറയും.അവിടെ എല്ലാം പോകാം എന്നും ഞാൻ അവള്‍ക്ക് ഉറപ്പും കൊടുത്തു.തണുപ്പുള്ള മലനിരകളിലൂടെ ഹൻസിബയുടെ കൈപിടിച്ച് നടക്കുമ്പോൾ ഉണ്ടാകുന്ന സുഖം ഞാൻ അവൾക്ക് വിവരിച്ചു കൊടുത്തു. ബുള്ളറ്റിന് പിന്നിൽ എന്നെ കെട്ടിപ്പിടിച്ച് അവൾ ഇരിക്കുന്നതും,
തണുപ്പിൽ ഞങ്ങൾ അലിയുന്നതും ഒക്കെ വീഡിയോ കോളിലൂടെ ഞങ്ങൾ സ്വപ്നം കണ്ടു.
ആവേശകരമായ പ്ലാനുകളൊക്കെ ഓർക്കുമ്പോൾ, ഇന്ന് എന്റെ വിവാഹ വസ്ത്രങ്ങൾ അണിയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു വിറയലും ഒപ്പം വലിയൊരു കാത്തിരിപ്പും എനിക്ക് അനുഭവപ്പെടുന്നുണ്ട്.
കുളികഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ പഴയ വീഡിയോ കോൾ ദൃശ്യങ്ങൾ എന്റെ കണ്ണിൽ തെളിഞ്ഞു വന്നു.
ഞാൻ വെറുതെ ഒരു രസത്തിന് അവളോട് ചോദിച്ചു, “നിങ്ങൾ ഇതിനെക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ലേ?”
അവൾ എന്നോട് തിരിച്ചു ചോദിച്ചു, “ആരുമായിട്ട്?”
”ഷറഫുവുമായിട്ട്…” ഞാൻ മറുപടി നൽകി. കൂടെ ഒരു കാര്യം കൂടി
ഓർമ്മിപ്പിച്ചു, “സത്യം പറയണം കേട്ടോ.”
അവൾ അല്പം ആലോചിച്ച ശേഷം പറഞ്ഞു, “ഇതിനെ പറ്റി സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും ഷാജൂ. അതുകൊണ്ട് സംസാരിച്ചിട്ടുണ്ട് എന്ന് തന്നെ ഞാൻ പറയാം.”
