മഴയത്തു വന്ന മോഹം – 11 15

​അതിനവൾ നൽകിയ മറുപടി എന്നെ അല്പം അത്ഭുതപ്പെടുത്തി. അവൾക്കും കോളേജ് കാലത്ത് ഒരാളോട് ഇഷ്ടം തോന്നിയിരുന്നു, പക്ഷേ കൗതുകകരമായ കാര്യം അവനെ അവൾ ഒരിക്കലും നേരിൽ

 

കണ്ടിട്ടില്ലായിരുന്നു എന്നതാണ്! അവൻ അവളുടെ കസിന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു.

​ഞാൻ അല്പം കൂടി കാര്യമായി തന്നെ അതിനെക്കുറിച്ച് ചോദിച്ചു. “ഒരിക്കലും നേരിൽ കാണാതെ എങ്ങനെയാണ് ഒരാളെ ഇഷ്ടപ്പെടുന്നത്?”

​അതിനവൾ പറഞ്ഞത് ഇങ്ങനെയായിരുന്നു: “അതൊരു ശരിക്കുമുള്ള പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല ഷാജൂ. ഒരു ഫങ്ക്ഷന്റെ ഇടയിലാണ് ഞാൻ ആദ്യമായി ഷറഫുവിനെ ഫോണിലൂടെ കാണുന്നത്. എന്റെ കസിന്റെ സ്റ്റാറ്റസിൽ എന്റെ ഫോട്ടോ കണ്ട് അവന് ഇഷ്ടപ്പെടുകയും പരിചയപ്പെടാൻ വേണ്ടി എന്നെ വിളിക്കുകയുമായിരുന്നു. പക്ഷേ അപ്പോഴൊന്നും എനിക്ക് ഇവരെയൊന്നും അറിയില്ലായിരുന്നു. വിളിച്ചപ്പോൾ വെറുതെ ഒരു ‘ഹായ്’

 

പറഞ്ഞു എന്ന് മാത്രം. കുറച്ചു കഴിഞ്ഞപ്പോൾ കസിന്റെ സുഹൃത്ത് വന്ന് എന്നോട് ചോദിച്ചു, എന്റെ നമ്പർ അവന് കൊടുത്തോട്ടെ എന്ന്. എന്തുകൊണ്ടോ അപ്പോൾ എനിക്ക് ‘വേണ്ട’ എന്ന് പറയാൻ തോന്നിയില്ല. അങ്ങനെ ഞാൻ സമ്മതിച്ചു.”

അങ്ങനെ എന്റെ നമ്പർ കിട്ടിയതും ഷറഫു എന്നെ വിളിക്കാൻ തുടങ്ങി. ആദ്യം വെറും സൗഹൃദമായിരുന്നു. പക്ഷേ ഓരോ ദിവസം കഴിയുന്തോറും ഞങ്ങൾ കൂടുതൽ അടുത്തു. അവൻ എന്നെ ഒരുപാട് പുകഴ്ത്തുമായിരുന്നു. എന്റെ ഫോട്ടോകൾ കാണുമ്പോഴൊക്കെ വല്ലാത്തൊരു ആരാധനയാണെന്ന് പറയും. നേരിട്ട് കാണാൻ പറ്റാത്തതിന്റെ സങ്കടമായിരുന്നു അവന് എപ്പോഴും.”

​ഹൻസിബ തുടർന്നു, “ഞങ്ങൾ തമ്മിൽ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു.

 

ഫോണിലൂടെയായിരുന്നു ഞങ്ങളുടെ ലോകം മുഴുവൻ. പക്ഷേ ഒരു കാര്യം ആലോചിക്കുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇത്രയധികം സംസാരിച്ചിട്ടും ഞങ്ങൾ ഒരിക്കൽ പോലും നേരിട്ട് കണ്ടില്ല. അവൻ ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിൽ വരുമ്പോൾ കാണാമെന്ന് എപ്പോഴും പറയും. അങ്ങനെ മനസ്സുകൊണ്ട് ഞങ്ങൾ ഒരു ബന്ധത്തിലായി.”

​ഇതൊക്കെ കേട്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസൂയ തോന്നിയെങ്കിലും ഞാൻ അത് പുറത്തുകാട്ടിയില്ല. “എന്നിട്ട് ആ ബന്ധം എങ്ങനെയാ അവസാനിച്ചത്?” എന്ന് ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

​അവൾ ഒന്ന് നെടുവീർപ്പിട്ടു, “കോളേജ് ലൈഫ് കഴിഞ്ഞതോടെ കാര്യങ്ങൾ മാറി ഷാജൂ. വീട്ടിൽ കല്യാണ ആലോചനകൾ തുടങ്ങി. ഷറഫുവിനെക്കുറിച്ച് വീട്ടിൽ

 

പറയാൻ എനിക്ക് പേടിയായിരുന്നു, കാരണം ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ടുപോലുമില്ലല്ലോ. അപ്പോഴാണ് അവനും പതുക്കെ ഒഴിഞ്ഞുമാറാൻ തുടങ്ങിയത്. മെസ്സേജുകൾ കുറഞ്ഞു, വിളികൾ നിലച്ചു. ഒരു ഘട്ടത്തിൽ അത് വെറും ഒരു സ്വപ്നം പോലെ അവസാനിച്ചു. സത്യത്തിൽ അതൊരു പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ ഇപ്പോഴും എനിക്ക് ഉത്തരമില്ല.”

​ഷറഫുവിന്റെ ഈ കഥ കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് ഹൻസിബയോട് കൂടുതൽ സ്നേഹമാണ് തോന്നിയത്. അവളുടെ ഓരോ തുറന്നുപറച്ചിലുകളും ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കി.

​വിവാഹദിവസം രാവിലെ കുളി കഴിഞ്ഞിറങ്ങുമ്പോൾ എന്റെ ചിന്തകൾ ഹൻസിബയുമായുള്ള ആദ്യത്തെ വീഡിയോ കോളിലായിരുന്നു. അന്ന്

 

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഞാൻ ഈ ഒരു ചോദ്യം ചോദിച്ചത്.

​”നിങ്ങൾ ഫോൺ വിളിക്കുമ്പോൾ എന്തൊക്കെയാ സംസാരിക്കാറുള്ളത്?”

​”പ്രത്യേകിച്ചൊന്നുമില്ല ഷാജൂ, വെറുതെ ഓരോ വിശേഷങ്ങൾ പറയും, അത്രതന്നെ” എന്നായിരുന്നു അവളുടെ മറുപടി.

​അതു കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു കൗതുകം തോന്നി. “എങ്കിൽ നമുക്കൊന്ന് വീഡിയോ കോൾ വിളിച്ചാലോ?” എന്ന് ഞാൻ ചോദിച്ചു. അവൾ ഒട്ടും മടിച്ചില്ല, “ആ വിളിച്ചോളൂ…” എന്ന് സമ്മതം മൂളി. അങ്ങനെയാണ് ഞങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ വീഡിയോ കോൾ വിളി ആരംഭിക്കുന്നത്.

​ഞാൻ വിളിക്കുമ്പോൾ അവൾ അവളുടെ മുറിയിലായിരുന്നു. ശബ്ദം പുറത്താരും കേൾക്കാത്ത രീതിയിൽ വല്ലാതെ താഴ്ത്തിയാണ് അവൾ

Leave a Reply

Your email address will not be published. Required fields are marked *