MTech 28

അതും പറഞ്ഞു ആലിസ് ടീച്ചർ അവളെയും സത്യനെയും ഒരു സെറ്റയിൽ ഇരുത്തി ഫോം ഫിൽ ചെയ്യാൻ ഏല്പിച്ചു. അതിനു ശേഷം ടീച്ചർ ഒരു കീ ആയി വന്നു അത് അവളുടെ കയ്യിൽ ഏല്പിച്ചു.

“ടു ഷെയറിങ് ആണ് റൂം. 201 ആണ് ഐശ്വര്യയുടെ മുറി. റൂംമേറ്റ് ന്റെ പേര് രേഷ്മ. തന്റെ തന്നെ ക്ലാസ്സിലാണ്‌ പഠിക്കുന്നത്. അപ്പൊ പേടിക്കേണ്ടല്ലോ….വേഗം ബാഗ് വെച്ചിട്ട് ക്ലാസ്സിലേക്ക് ചെന്നിരുന്നോള്ളൂ. രേഷ്മയോട് ഞാൻ പറഞ്ഞേക്കാം….“

ആലീസ് ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.

സത്യൻ പയ്യെ എഴുന്നേറ്റു അവളെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു. സ്വന്തം മകളായി തന്നെയാണ് അവർ ഐശ്വര്യയെ കണ്ടിരുന്നത്. അതിന്റെ നന്ദിയാണ് ആ കണ്ണുനീർ. അവൾ പയ്യെ സത്യന്റെ കയ്യിൽ പിടിച്ചു.

“മോള് വിഷമിക്കേണ്ട. എപ്പോ വിളിച്ചാലും അച്ഛൻ ഓടി വരും. നല്ലപോലെ പഠിക്കേ…ഭക്ഷണം ഒക്കെ നല്ലപോലെ കഴിക്കണം…ആഹ്ഹ്ഹ്….എന്നാൽ ഞാൻ ഇറങ്ങിയേക്കുവാ ഇപ്പൊ ഇറങ്ങിയ രാത്രി ആവുമ്പോഴേക്കും അവിടെ എത്താം…പോട്ടെ”

അതും പറഞ്ഞു സത്യൻ അവളുടെ മുടിയിലൂടെ ഒന്ന് കയ്യൊടിച്ചു. നീണ്ട വെളുത്ത വിരലുകൾ കൊണ്ട് അവൾ കണ്ണുനീർ മെല്ലെ തുടച്ചു. സത്യൻ അവിടെ നിന്നും യാത്രയായി. ബാഗുമായി ഐശ്വര്യ റൂമിലേക്ക് നടന്നു. റൂം തുറന്നതും അവൾക്ക് ആശ്വാസമായി. അത്യാവിശം വൃത്തിയും വെടിപ്പുമുള്ള റൂം മെയ്റ്റിനെയാണ് കിട്ടിയേക്കുന്നത്. അവൾ പയ്യെ രേഷ്മയുടെ ഡെസ്കിനു അടുത്തേക്ക് നടന്നു.

അവിടെ രേഷ്മയുടെ ഫാമിലി ഫോട്ടോ വെച്ചിട്ടുണ്ട്. രേഷ്മയും അച്ഛനും അമ്മയും അനിയനുമായിയുള്ള ഫോട്ടോ. കാണാൻ തരക്കേടില്ലാത്ത കുട്ടി പക്ഷെ കുറച്ചു മോഡേൺ ആണെന്നു തോന്നുന്നു….ഐഷ്വര്യ ചിന്തിച്ചു. അവിടെ തൂക്കിയിട്ടിരിക്കുന്ന ഉടുപ്പുകളിൽ കൂടുതലും ക്രോപ്പ്ഡ് ടി ഷർട്ടും ജീൻസുമാണ്.

പിന്നെ കുറെ മേക്കപ്പ് ഐറ്റമസും. തന്റെ ഒക്കെ കാലത്ത് ഇത്തരം ഉഡുപ്പിട്ടാൽ വീട്ടിൽ കേറ്റില്ലായിരുന്നു. രേഷ്മയുടെ ഫ്രീഡം കണ്ടപ്പോൾ അവൾക്ക് ചെറിയ അസൂയ തോന്നി.

ബാഗ് ഒക്കെ വെച്ച് ഒന്ന് ഫ്രഷ് ആയി ഒരുങ്ങിയ ശേഷം ഐശ്വര്യ നേരെ കോളേജിലേക്ക് നടന്നു. അവൾ മടിച്ചു മടിച്ചു ക്ലാസ്സിന്റെ മുന്നിൽ എത്തി. അപ്പോഴേക്കും അവരുടെ ക്ലാസ്സ്‌ ടീച്ചർ എത്തിയിരുന്നു. ഐശ്വര്യയെ കണ്ടതും ടീച്ചർ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറ്റി.

“എന്റെ പേര് ഡിൻസി…നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചറാണ്. ആലിസ് ടീച്ചർ പറഞ്ഞെന്നു മോളുടെ കാര്യം…ചെന്നിരുന്നോട്ട…ഞങ്ങൾ ഓരോരുത്തരെ ആയി പരിചയ പെടുകയായിരുന്നു…“

അവൾ പയ്യെ എല്ലാവരെയും നോക്കി ചെറിയ ഒരു ചിരി ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു. ആകെ ഒരു ഇരുപതു പേർ കാണും ക്ലാസ്സിൽ എന്നിട്ട് സ്ഥലം ബാക്കി വന്ന ഏറ്റവും പിന്നിലെ സീറ്റിലേക്ക് നടന്നു.

അപ്പോഴാണ് അതിനു മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന രേഷ്മ അവളെ കൈ പൊക്കി കാണിക്കുന്നത് അവൾ ശ്രദ്ധിച്ചത്. തിരികെ ഒരു ചിരി പാസ്സ് ആക്കിയിട്ട് രേഷ്മയേം നോക്കി ബെഞ്ചിൽ ചെന്നിരുന്നു. രേഷ്മ പിന്നിലേക്ക് നോക്കി ഹായ് പറഞ്ഞു.

“ആലിസ് മിസ്സ്‌ പറഞ്ഞായിരുന്നു ചേച്ചിയുടെ കാര്യം. ഞാനാ ചേച്ചിയുടെ റൂംമെയ്റ്റ്. റൂം ഒക്കെ കണ്ടായിരുന്നോ….” അവൾ ചോദിച്ചു.

“ആഹ്ഹ്ഹ്…കണ്ടു…രേഷ്മയുടെ സ്ഥലം എവിടെയാ…” ഐശ്വര്യ ചോദിച്ചു.

“പാലക്കാട്‌ ആണ് ചേച്ചി…..ആഹ്ഹ്…ഐശ്വര്യ എന്നല്ലേ പേര്…ഞാൻ ഐഷു ചേച്ചി എന്ന് വിളിക്കാം..”

രേഷ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ബി ടെക് പഠിച്ചത് എവിടെയാ…” ഐശ്വര്യ അവളുടെ ബാഗിൽ നിന്നും ഒരു ബുക്ക്‌ പുറത്തേക്കെടുത്തുകൊണ്ട് ചോദിച്ചു.

“ഇവിടെ തന്നെയാണ് പഠിച്ചത്…”

“ഓഹോ…കോളേജ് വിട്ടുപോകാൻ മനസില്ലല്ലേ” ഐശ്വര്യ കളിയാക്കികൊണ്ട് ചോദിച്ചു.

“ഏയ് അതല്ല ചേച്ചി…ഫ്രണ്ട്സ് ഇവിടെ തന്നെ ചേർന്നു…അതാ….”

“ആഹാ….പഴയ ക്ലാസ്സ്‌മേറ്റ്സ് ഉണ്ടോ ഇവിടെ….”

“ആഹ്…ഉണ്ട്….വിവേക്…അവൻ പവർ ഇലക്ട്രോണിക്സ് ആണ്…പിന്നെ ഈ പോത്തും…”

അതും പറഞ്ഞു അവൾ ഐശ്വര്യയുടെ ബെഞ്ചിൽ അടുത്ത് ഇരുന്നുറങ്ങുന്ന ഒരുത്തന്നെ തട്ടി എഴുന്നേൽപ്പിച്ചു. അപ്പോഴാണ് തന്റെ അടുത്ത് ഒരു ആൾ ഇരിക്കുന്നത് തന്നെ ഐശ്വര്യ ശ്രദ്ധിച്ചത്. യൂണിഫോം ഇട്ട ആ പയ്യൻ രാവിലെ തന്നെ ഉറക്കമാണ്. എന്നാൽ രേഷ്മ പറഞ്ഞു കഴിഞ്ഞതും അവൻ കിടന്നുകൊണ്ട് തന്നെ മറുപടി കൊടുത്തു.

Updated: December 16, 2025 — 4:48 pm

Leave a Reply

Your email address will not be published. Required fields are marked *