വിവേക് പറഞ്ഞുകൊണ്ട് മനുവിന്റെ അടുത്ത് നിന്ന് ബോൾ എടുക്കാനായി വന്നു.
“നീ കണ്ടോ….പതിവ്രതയെ ഞാൻ എന്റെ കാമുകി ആക്കുന്നത്. ഐഷു ചേച്ചിടെ കെട്ട്യോൻ പാവം ഗൾഫിൽ നിന്ന് അയച്ചു കൊടുത്ത ഈന്തപ്പഴവും പിസ്‌തയ്യുമൊക്കെ തിന്ന് കൊഴുത്ത ശരീരം ഞാൻ ഇവിടെ വെച്ച് അടിച്ചുടയ്ക്കും….” മനു അതും പറഞ്ഞു ബോൾ ബാസ്കറ്റിലേക്ക് എറിഞ്ഞു.
“ആഹ്ഹ് അവസാനം പ്രേമം തലക്ക് പിടിക്കാണ്ട് ഇരുന്നാൽ മതി…” ബാസ്കറ്റ്റിൽ കൊണ്ട് നിലത്തു വീണ ബോൾ നോക്കി വിവേകും പറഞ്ഞു.
(രാത്രി ഹോസ്റ്റലിൽ)
ഐശ്വര്യയും രേഷ്മയും നേരെ ഫ്രഷ് ആയി അത്താഴം കഴിക്കാൻ വേണ്ടി മെസ്സിലേക്ക് നടന്നു. ഭക്ഷണം കഴിച്ചതിനു ശേഷം അവർ രണ്ട് പേരും റൂമിലേക്ക് വന്നു കിടക്കാൻ ഒരുങ്ങി. ഒരു ബനിയനും ഷോർട്സുംമിട്ട് രേഷ്മ കട്ടിലിൽ കിടന്നു വിവേക് ആയി സൊള്ളുവാണ്. ഐശ്വര്യ ബനിയനും പാന്റ്സും അണിഞ്ഞു ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം നോക്കി ചുമ്മാ വായിക്കുന്നു. രേഷ്മ കോൾ കട്ട് ചെയ്തതും ഐശ്വര്യ അവളുടെ ബെഡിലേക്ക് ചെന്നിരുന്നു.
“എടി….ചോദിക്കാൻ വിട്ടുപോയി…ഏതാ മറ്റേ കുട്ടി. നമ്മൾ ബെഞ്ചിൽ ഇരുന്നപ്പോ നിങ്ങളെ ദേഷ്യത്തോടെ നോക്കി പേടിപ്പിച്ചത്” അവൾ ചോദിച്ചു.
“ഓഹ് അതോ…അതാണ് അലീന. പ്രിൻസിപ്പാൾ ഇല്ലേ തോമസ് സാർ, അയാളുടെ പെങ്ങളുടെ മകളാണ്. പൂത്ത ക്യാഷ്കാരിയും. പണ്ട് ഞങ്ങൾ ബിടെക് പഠിക്കുമ്പോ അവൾ ജൂനിയർ ആയി ജോയിൻ ചെയ്തതാണ് ഇവിടെ. അവളെ ആരെലും റാഗ് ചെയ്യാൻ നിന്നും തരില്ല. എന്നാൽ അവൾക് ജൂനിയർ പിള്ളേരെ നല്ലപോലെ റാഗും ചെയ്യണം. ഞാനുമായി എന്നും ഉടക്കായിരുന്നു.“
ഐശ്വര്യ അവൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു.
അവൾ തുടർന്നു…
”ഈ അലീനയ്ക്ക് മനുവിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. അവനു അങ്ങനെ ഒന്നും ഇല്ല. മനു റിജക്റ്റ് ചെയ്തത് കോളേജ് ഫുൾ പാട്ടായി. അപ്പൊ ഈ പെണ്ണിന്റെ വിചാരം ഞാൻ അവനെ ബ്രെയിൻ വാഷ് ചെയ്തു റിജക്റ്റ് ചെയ്യിപ്പിച്ചേ എന്നാണ്. അതുകൊണ്ടാ, ചേച്ചി അവന്റെ അടുത്തിരുന്നപ്പോ കണ്ണുരുട്ടി പേടിപ്പിച്ചത്. മിക്കവാറും ചേച്ചി അവന്റെ ഗേൾഫ്രണ്ട് ആണെന്ന് കരുതിക്കാണും…“
അത് കേട്ടതും ഐശ്വര്യയുടെ മുഖം മാറി…അവൾ ബെഡിൽ നിന്നും ചാടി എണീറ്റു.
”ച്ചി പോടീ അവിടുന്ന്. നിങ്ങളെകാൾ നല്ല പ്രായം തോന്നിക്കും എന്നെ..അപ്പൊ ആ കുട്ടി അങ്ങനെ ഒന്നും ചിന്തിച്ചുകാണില്ല….“ അവൾ പറഞ്ഞു.
”എന്റെ ഐഷു ചേച്ചി….ജെൻ സി അല്ലെ എന്താ ചിന്തിക്കുന്നെന്നു പറയാൻ പറ്റില്ല….“ രേഷ്മ മറുപടി കൊടുത്തു.
കിടക്കാനായി രേഷ്മ എണീറ്റു ലൈറ്റ് ഓഫ് ചെയ്തു.
”ശേ…ഐഷു കല്യാണം കഴിച്ചില്ലാരുന്നേൽ മനുവിനെ ലൈൻ അടിക്കാർന്നു. പ്രായം ഒരു ഇഷ്യൂ അല്ലായിരുന്നു. എങ്കിൽ ഈ കോളേജ് ഫുൾ നമുക്ക് അടിച്ചു പൊളിച്ചു നടക്കാമായിരുന്നു. ഡബിൾ ഡേറ്റ്ന് പോകായിരുന്നു. ഞാനും വിവേക്കും ചേച്ചിയും മനുവും. ശോ….“ രേഷ്മ കളിയാക്കുന്ന പോലെ പറഞ്ഞു.
അത് കേട്ടതും ഐശ്വര്യ അവളുടെ തലയിണ എടുത്തു രേഷ്മയെ എറിഞ്ഞു.
”മിണ്ടാതെ കിടക്കാൻ നോക്ക്…എന്റെ ചെക്കൻ ഇത് കേക്കണ്ട….അയ്യോ ഞാൻ മിഥുനെട്ടനെ വിളിക്കാൻ മറന്നു…“ അവൾ അതും പറഞ്ഞു ഫോൺ എടുത്തു കോൾ ചെയ്തു.
ഫോൺ റിങ് അടിക്കുന്നുണ്ട്. അവളുടെ മനസ്സിൽ രേഷ്മ പറഞ്ഞ കാര്യം പെട്ടെന്ന് ഓടി വന്നു. ഒരു നിമഷത്തേക്ക് അവൾ ആ ചിന്തകളെ സ്വാഗതം ചെയ്തു. അവൾ പറഞ്ഞതു പോലെ താൻ മനുവിന്റെ കാമുകിയായിരുന്നേൽ, അവന്റെ ഒപ്പം ബൈക്കിലും കറങ്ങി…
കോളേജിൽ ആ അലീനയുടെ മുന്നിലൂടെ കൈ പിടിച്ചു ഒക്കെ നടക്കാമായിരുന്നു….ആ….ആ ബെഞ്ചിൽ രേഷ്മയും വിവേകും ഇരുന്നപ്പോലെ താൻ മനുവിന്റെ ഒപ്പം ഇരുന്നേനെ. അവൻ ആ സമയം അവന്റെ കൈ തന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചേനെ. അതെ സമയം അവന്റെ മുടിയിലൂടെയും കഴുത്തിലൂടെയും തന്റെ കൈ ഓടിച്ചേനെ.
അവിടെ ഇരുന്ന് വിവേകും രേഷ്മയും ഉമ്മ വെച്ചപോലെ തങ്ങളും ഉമ്മ വെച്ചേനെ….ഭ്രാന്തമായി….തന്റെ മൃദുവായ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്ത് അവൻ തന്റെ ഇടുപ്പിൽ അമർത്തി പിടിക്കുന്നത് അവൾക്ക് തൊട്ടു മുന്നിൽ നടക്കുന്ന പോലെ തോന്നി.
