“ഞാൻ… ഞാൻ വെറുതെ തൊട്ടതല്ലേ മീര. നീ എന്തിനാ ഇത്ര പേടിക്കുന്നത്?” “എനിക്കറിയില്ല… വല്ലാത്തൊരു വിറയൽ വരുന്നു. പിന്നെ… കാലത്തെ മുതൽ ആൾക്കാരുടെ ഇടയിലല്ലേ, തല കറങ്ങുന്ന പോലെ തോന്നുന്നു. എനിക്ക് വല്ലാത്ത ക്ഷീണം… നമുക്ക് കിടന്നാലോ?” ഒരു രക്ഷപ്പെടലിനെന്നോണം അവൾ ചോദിച്ചു.
അർജുൻ നിരാശയോടെയും എന്നാൽ ഒരു തരം ആശ്വാസത്തോടെയും ശ്വാസം വിട്ടു. കാരണം അവന്റെ ഉള്ളിലും ടെൻഷൻ കുറവായിരുന്നില്ല. “ശരി, നീ കിടന്നോ. നമുക്ക് ഉറങ്ങാം,” അവൻ പറഞ്ഞു.
അർജുൻ കട്ടിലിന്റെ ഒരു വശത്ത് കിടന്നു. മീര പതുക്കെ പുതപ്പെടുത്തു പുതച്ചു മറുഭാഗത്ത് തിരിഞ്ഞു കിടന്നു. അല്പനേരം കഴിഞ്ഞ് അർജുൻ പതുക്കെ നീങ്ങി അവൾക്ക് അരികിലെത്തി. അവൻ പിന്നിലൂടെ അവളെ ഒന്ന് കെട്ടിപ്പിടിച്ചു. ആ നിമിഷം മീരയുടെ ശരീരം വില്ലുപോലെ വളഞ്ഞു. അവളുടെ ഹൃദയം ഒരു ചെണ്ട കൊട്ടുന്നത് പോലെ വല്ലാതെ മിടിക്കുന്നത് അർജുന്റെ നെഞ്ചിൽ തട്ടി.
അവളുടെ പുറകിൽ മുഖം ചേർത്ത് ആ മുല്ലപ്പൂവിന്റെയും പുത്തൻ തുണിയുടെയും ഗന്ധം നുണഞ്ഞുകൊണ്ട് അവൻ കിടന്നു. തന്റെ ഭാവനയിലെ ആ വന്യമായ ചിത്രങ്ങൾ ഒന്നുരണ്ടെണ്ണം അവന്റെ മനസ്സിലൂടെ കടന്നുപോയി. എങ്കിലും ആ ക്ഷീണത്തിൽ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.
ക്ഷീണമേറെയുണ്ടെങ്കിലും പക്ഷേ മീരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തന്റെ പിന്നിൽ ചേർന്നുനിൽക്കുന്ന ആ പുരുഷശരീരത്തിന്റെ ചൂടും, അവന്റെ ഓരോ ശ്വാസവും അവളെ വല്ലാതെ ഭയപ്പെടുത്തി. ഇത് തന്റെ ഭർത്താവാണ്, ഇയാൾക്ക് തന്റെ മേൽ അവകാശമുണ്ട് എന്നൊക്കെ അവൾക്കറിയാം.
എങ്കിലും താൻ ഇത്രയും കാലം കാത്തുസൂക്ഷിച്ച ആ സ്വകാര്യതയിലേക്ക് ഒരാൾ ഇത്രയും അടുത്ത് വന്നിരിക്കുന്നത് അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ജനാലയിലൂടെ വരുന്ന നിലാവെളിച്ചത്തിൽ അവൾ കണ്ണുകൾ വിടർത്തി ഇരുട്ടിലേക്ക് നോക്കി കിടന്നു. തന്റെ ജീവിതം ഇനി എങ്ങനെയായിരിക്കും മാറിമറിയുക എന്നോർത്ത് ആ പാവം പെൺകുട്ടി ഉറക്കമില്ലാതെ ആ രാത്രി കഴിച്ചുകൂട്ടി.
ആദ്യരാത്രിയിലെ ആ പരിഭ്രമത്തിന് ശേഷം വന്ന അടുത്ത പകൽ മീരയ്ക്ക് വല്ലാത്തൊരു പിരിമുറുക്കത്തിന്റേതായിരുന്നു. എന്നാൽ അർജുൻ അന്ന് വൈകുന്നേരം എത്തിയത് പതിവിലും സന്തോഷവാനായിട്ടാണ്. മീരയുടെ ഉള്ളിലെ ഭയം മാറ്റിയെടുക്കാതെ താൻ ആഗ്രഹിക്കുന്ന ആ ‘ലോകത്തേക്ക്’ അവളെ എത്തിക്കാൻ കഴിയില്ലെന്ന് അവന് നന്നായി അറിയാമായിരുന്നു.
രാത്രി, നിലാവെളിച്ചം ജനാലയിലൂടെ അരിച്ചെറങ്ങുന്ന ആ മുറിയിൽ അവർ വീണ്ടും തനിച്ചായി. പുറത്ത് ചീവീടുകളുടെ ശബ്ദം മാത്രം.
അർജുൻ കട്ടിലിൽ അവൾക്കരികിലായി വന്നിരുന്നു. മീര പതിവുപോലെ തലതാഴ്ത്തി തന്റെ സാരിത്തുമ്പിൽ വിരലുകൾ ഉടക്കി ഇരിക്കുകയായിരുന്നു.
“മീര… നീ ഇന്നലെ ശരിക്കും പേടിച്ചു പോയോ?” അർജുൻ പതുക്കെ ചോദിച്ചു. അവൾ മറുപടിയൊന്നും പറയാതെ ഒന്ന് മൂളി. പിന്നെ അവൻ ഓരോ തമാശകൾ പറഞ്ഞു തുടങ്ങി. തന്റെ കടയിൽ വരുന്ന വിചിത്രമായ സ്വഭാവക്കാരായ നാട്ടുകാരെക്കുറിച്ചും, സർക്യൂട്ട് ബോർഡുകൾ നന്നാക്കുമ്പോൾ പറ്റുന്ന അമളികളെക്കുറിച്ചും അവൻ വാചാലനായി.
അവന്റെ സംസാരത്തിനിടയിൽ മീര അറിയാതെ ഒന്ന് ചിരിച്ചു. ആ ചിരി കണ്ടപ്പോൾ അർജുന് ആത്മവിശ്വാസം കൂടി. അവൻ പതുക്കെ അവളുടെ തോളിൽ കൈ വെച്ചു. ഇത്തവണ അവൾ ഞെട്ടി മാറിയില്ല.
“നമ്മൾ ഇനി പേടിക്കേണ്ടവരല്ലല്ലോ മീര… നമ്മൾ ഒന്നിച്ചു ജീവിക്കേണ്ടവരല്ലേ?” അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി മൃദുവായി ചോദിച്ചു. ആ വാക്കുകളിൽ മീരയ്ക്ക് ഒരു സുരക്ഷിതത്വം തോന്നി. അവൾ പതുക്കെ അവനിലേക്ക് അല്പം കൂടി ചേർന്നിരുന്നു.
സംസാരത്തിനിടയിൽ അർജുന്റെ കൈകൾ അവളുടെ സാരിയുടെ പ്ലീറ്റുകളിലേക്ക് നീണ്ടു. അവൻ അത് പതുക്കെ അഴിക്കാൻ തുടങ്ങിയതും മീരയുടെ കൈകൾ അവന്റെ കൈകളിൽ തടഞ്ഞു. “വേണ്ട ഏട്ടാ… എനിക്ക്…
എനിക്ക് പേടിയാകുന്നു,” അവൾ വിക്കി വിക്കി പറഞ്ഞു. “പേടിക്കണ്ടടോ… ഞാൻ നിന്റെ ഭർത്താവല്ലേ? നിന്നെ സ്നേഹിക്കാനുള്ള അവകാശം എനിക്കില്ലേ?” അവൻ അവളുടെ കാതുകളിൽ മന്ത്രിച്ചു. ആ വാക്കുകൾക്ക് മുന്നിൽ അവളുടെ പ്രതിഷേധം പതുക്കെ അലിഞ്ഞില്ലാതായി. അവൻ അവളുടെ സാരി പതുക്കെ അഴിച്ചു മാറ്റി.
