നിർമ്മാല്യം – 1 11New  

നിർമ്മാല്യം – 1

[ Batman ]


ഒരു ഞായറാഴ്ചയും ഒരു തിങ്കളാഴ്ചയും


ഇതൊരു അവിഹിതമാണ്.എന്നാൽ എനിക്ക് എന്റെ പ്രണയവും അവൾക്ക് വേണമെന്ന് ഉണ്ടായിട്ടും ചേർത്തുപിടിക്കാൻ കഴിയാതെ പോയ ഒന്നും.

ഞാൻ ഒരു മെഡിക്കൽ സ്റ്റോറിൽ ജോലിചെയ്യുന്ന സമയം. എനിക്ക് അന്ന് പ്രായം ഇരുപത്തിയഞ്ച്. വീട്ടിലെ കാര്യവും ചിലവും ചിട്ടിയും ലോണും എല്ലാംകൊണ്ടും ഓടിയിട്ടും ഒരിടത്തും എത്താത്ത ജീവിതം.രാത്രിയുള്ള സോമറ്റോ ഓട്ടവും സൺ‌ഡേയുള്ള കൂലിപ്പണിയുമൊക്കെയായി പോകുന്ന സമയം.

അങ്ങനെ ഒരു ഞായറാഴ്ച സാബുച്ചേട്ടന്റെ കൂടെ പെയിന്റിംഗ്ന് പോയ ദിവസം. വീട്ടിൽ നിന്നും ഒരു മുപ്പത് കിലോമീറ്റർ ദൂരെയുള്ള പണി സൈറ്റ്. ഞാനും കിച്ചും. (കിച്ചു എന്റെ കൂടെ പണിക്കുവരുന്ന പയ്യനാണ്. എന്നെക്കാളും മൂന്നാലു വയസിന് ഇളയതാണ്.)

കിച്ചുവാണ് ബൈക്ക് ഓടിക്കുന്നെ. രാവിലെയായത് കൊണ്ടും തിരക്ക് വളരെ കുറവായിരുന്നു.

കിച്ചു :- അണ്ണാ ഒരു ചായ കുടിക്കാം?

ഞാൻ :- എന്നാ side ആക്കിയേക്ക്.. കുടിച്ചേക്കാം

കിച്ചു ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി ഇറങ്ങി. ചായയും പറഞ്ഞു ഇരുന്നപ്പോൾ

കിച്ചു :- അണ്ണാ.. ഈ സാബു ചേട്ടൻ എന്തിനാ ഇത്രെയും ദൂരെയുള്ള സൈറ്റ് ഒക്കെ പിടിക്കുന്നെ??

ഞാൻ :- ആ.. എനിക്ക് എങ്ങനെ അറിയാനാ ഡാ.. അങ്ങേര് വിളിക്കുന്നു ഞാൻ വരുന്നു പണി എടുക്കുന്നു പോകുന്നു.

കിച്ചു :- എന്നാലും നിങ്ങളെ സമ്മതിക്കണം.. ആഴ്ചയിൽ ഏഴു ദിവസവും ജോലിക്ക് പോകും. എനിക്ക് ഒന്നും ആലോചിക്കാൻ പോലും പറ്റില്ല.. പിന്നെ നിങ്ങൾ ഉള്ളതുകൊണ്ട ഈ സൺ‌ഡേ ആയിയിട്ടുപോലും ഞാൻ വരുന്നെ.. അല്ലേൽ ഞാൻ ഇപ്പോൾ എന്റെ കട്ടിലിൽ ഉറക്കമായിരിക്കും..

ഞാൻ :- ആ.. എല്ലാം ഒന്ന് വട്ടമെത്തിക്കണ്ടേ കിച്ചുകുട്ടാ.. അതിനല്ലേ ഈ ഓട്ടം..നീ

വാ.. താമസിച്ചാൽ പണി തീർക്കാനും താമസിക്കും..

ഞാൻ ചായക്ക് പൈസയും കൊടുത്തു അവന്റെ പുറകിൽ കേറി പണി സൈറ്റെയ്ൽ എത്തി. പണി വേഷവും മാറി വന്നപ്പോ സാബു ചേട്ടൻ ആരോടോ ഫോണിൽ സംസാരിക്കുന്നു.ഞങ്ങളെ കണ്ടപ്പോൾ പിന്നെ വിളിക്കാമെടി എന്ന് പറഞ്ഞു ഫോൺ വച്ച്..

ഞാൻ :- ആരാ.. സുധ ചേച്ചിയാണോ?

സാബു :- അല്ലാതെ വേറെയാര്… നീ വാ.

സാബുച്ചേട്ടൻ എന്നെ വിളിച്ചു അകത്തേക്ക് നടന്നു.

സാബു :- ശ്യാമേ.. രണ്ട് മുറിയും ഒരു ഹാളും ഇന്ന് തന്നെ എനിക്ക് വെള്ള അടിച്ച് കിട്ടണം..

അങ്ങേര് എന്റെ മുഖത്ത് നോക്കി ഒരു ദയയും ഇല്ലാതെ പറഞ്ഞു..

ഞാൻ :- സെറ്റ് ആക്കാം..

ഞാനും നൂറേ നൂർ കോൺഫിഡൻസിൽ പറഞ്ഞു..

ഞാനും കിച്ചും കൂടി പെയിന്റും വെള്ളവും ചേർത്തു പെയിന്റ് അടിക്കാൻ തുടങ്ങി.

കിച്ചു :- അണ്ണാ ഇത് തീരുവോ?

ഞാൻ :- ആ.. നമ്മക്ക് നോക്കാം..

അങ്ങനെ ചുവരും തട്ടും അടിച്ചു തീർന്നപ്പോൾ കുടിക്കാൻ കൊണ്ടുവന്ന വെള്ളവും തീർന്നു..

ഞാൻ :- കിച്ചു.. അടുത്ത വീട്ടിൽ നിന്നും കുടിക്കാൻ വെള്ളം കിട്ടുവോ എന്ന് ഒന്ന് നോക്കിയെടാ.. ഇത് തീർന്നു..

കിച്ചു എന്റെ കൈയിൽ നിന്നും 2.5L ന്റെ കോകോ കോളയുടെ കുപ്പിയും എടുത്ത് പുറത്തേക്ക് നടന്നു..

പോയിട്ട് കുറെ കഴിഞ്ഞിട്ടും ഇവനെ കണ്ടില്ല..ഞാൻ ബ്രഷ് പെയിന്റ് ബക്കറ്റിൽ മുക്കി ഇട്ടിട്ട് പുറത്തേക്ക് നടന്നു..ഫോൺ അവൻ കൊണ്ടുപോയില്ല.. ആ പരിസരത്ത് ആകെ മൂന്ന് നാല് വീടുകൾ മാത്രമേയുള്ളു.. എല്ലാ വീട്ടിലും കേറി കിച്ചുവിനെ തപ്പാൻ പറ്റില്ലാലോ..

പണി ചെയ്തുകൊണ്ടിരുന്ന

വീടിന്റെ അടുത്തുള്ള ഒരു വീടിന്റെ മുന്നിൽ പോയി നോക്കി.. ആളും അനക്കവും ഒന്നും കാണാൻ പറ്റിയില്ല.. ഞാൻ പുറകിലൂടെ നടന്നു നോക്കി.

അപ്പോൾ അലക്ക് കല്ലിന്റെ അടുത്ത് എനിക്ക് പുറം തിരിഞ്ഞു ഇരുന്നു ഒരു പെണ്ണ് പാത്രം കഴുകുന്നു..

ഞാൻ :- ഹലോ..

ആൾ പെട്ടന്ന് പാത്രം അവിടെ ഇട്ടിട്ടു എന്നെ തിരഞ്ഞു നോക്കി..

ഞാൻ :- ഞാൻ അപ്പുറത്തെ വീട്ടിൽ പെയിന്റെ പണിക്ക് വന്നതാ.. ഒരു പയ്യൻ വെള്ളം ചോദിക്കാൻ ഇങ്ങോട്ടു വന്നോ?? കണ്ടോ?

അവൾ എന്നെ നോക്കി നിന്നിട്ട്. വന്നു എന്ന് തല അനക്കി കാണിച്ചു..

Updated: November 20, 2026 — 1:28 pm

Leave a Reply

Your email address will not be published. Required fields are marked *