നിർമ്മാല്യം – 1 11New  

ഞാൻ :- എന്നിട്ട് എങ്ങോട്ടാ പോയെ??

അവൾ റോഡിലേക്ക് ചൂണ്ടി കാണിച്ചു.. ഞാൻ അവളെ നോക്കി ചിരിച്ചിട്ട് റോഡിലേക്ക് ഇറങ്ങി..

അപ്പോൾ അതാ വരുന്നു കിച്ചു കൈയിൽ ഒരു പൊതിയൊക്കെയായി.. എന്നെ കണ്ടപ്പോ അവൻ അടുത്തേക്ക് വന്നു..

ഞാൻ :- നീ ഇത് എങ്ങോട്ട് പോയതാടാ…?

കിച്ചു :- അണ്ണാ.. ഞാൻ നമ്മുക്ക് കഴിക്കാൻ ഊണ് മേടിക്കാൻ പോയതാ.. ഈ പരിസരം കണ്ടിട്ട് അടുത്തൊന്നും ഹോട്ടൽ ഇല്ലെന്ന് മനസിലായി. പിന്നെ ആ വീട്ടിലെ പെണ്ണ് പറഞ്ഞു ഇവിടെ ഒരു വീട്ടിൽ ഊണ് ഉണ്ട്. അത്‌ വാങ്ങിക്കാൻ പോയതാ.. അവിടെ ആണേൽ മുടിഞ്ഞ തിരക്കും..

ഞാൻ :- ഞാൻ നിന്നെ കാണാതെ തിരഞ്ഞെ ഇറങ്ങിയതാ..വെള്ളം എവിടെ??

കിച്ചു :- അത്‌ നമ്മൾ പണി ചെയ്തു കൊണ്ടിരുന്ന വീട്ടിലെ പോർച്ചിൽ വച്ചു.. അണ്ണൻ കണ്ടില്ലേ??

ഞാൻ:- ഇല്ല.. നീ വാ.. കഴിച്ചിട്ട് പണി തീർത്തു പോകാനുള്ളതാ…

ഞങ്ങൾ പോയി ഊണും

കഴിച്. റൂമും ഹാളും വെള്ള അടിച്ചു തീർത്തു വൈകിട്ട് ആറു മണിയായപ്പോൾ ഇറങ്ങി. സാബു ചേട്ടനെ വിളിച്ചു പറഞ്ഞു. പുള്ളി അപ്പോൾ തന്നെ കൂലി ഗൂഗിൾ പേ ചെയ്തു തന്നു.

കിച്ചു :- അല്ല അണ്ണ.. ഈ താക്കോൽ എവിടെ കൊടുക്കണം??

ഞാൻ :- നിക്ക്.. ഞാൻ അങ്ങേരോട് ചോദിക്കട്ടെ…

ഞാൻ സാബുച്ചേട്ടനെ വിളിച്ചു..

സാബു :- എന്താടാ.. ശ്യാമേ??

ഞാൻ :- അണ്ണാ.. ഈ താക്കോൽ എവിടെ ഏൽപ്പിക്കണം..?

സാബു :- എടാ അത്‌ അടുത്ത് വീട്ടിൽ കൊടുത്തേക്ക്..

ഞാൻ :- ഏത്?? ഈ ഓട് ഇട്ട വീട്ടിലോ??

സാബു :- ആ.. അവിടെ തന്നെ…

ഞാൻ ഫോണും കട്ട്‌ ചെയ്തു അങ്ങോട്ട് നോക്കി..

ഞാൻ :- കിച്ചു.. എന്റെ ബാഗും കൂടി എടുത്ത് ഇറങ്ങി നിൽക്ക് ഞാൻ ഈ താക്കോൽ കൊടുത്തിട്ട് വരാം..

കിച്ചു :- ഒക്കെ അണ്ണാ..

ഞാൻ അങ്ങോട്ട് നടന്നു.. ഗേറ്റ് തുറന്ന് മുറ്റത്തേക്ക് നടന്നു.. പതിയെ വാതിലിൽ മുട്ടി.. തുറന്നില്ല.. ഒന്നൂടി മുട്ടി.. അപ്പോൾ പതിയെ വാതിൽ തുറന്നു.. ഉച്ചക്ക് കണ്ട പെണ്ണ് പുറത്തേക്ക് വന്നു..

അവൾ :- എന്താ?

ഞാൻ :- വീടിന്റെ താക്കോൽ ഇവിടെ തരാൻ പറഞ്ഞു.. അത്‌ തരാൻ വന്നതാ…

ഞാൻ താക്കോൽ നീട്ടി.. അവൾ പതിയെ അത്‌ വാങ്ങി. എന്റെ മുഖത്തേക്ക് നോക്കി. ഞാനും നോക്കി.. തിരിച്ചു നടന്നു. അപ്പോഴേക്കും കിച്ചു വണ്ടിയുമായി അങ്ങോട്ടേക്ക് വന്നു.. ഞാൻ ഗേറ്റ് കുറ്റി ഇട്ടപ്പോൾ അവൾ അതുപോലെ അവിടെ നിൽപ്പുണ്ട്.. വെറുതെ ഒരു നോട്ടം നോക്കി അവൾ

അപ്പോഴേക്കും അകത്തേക്ക് കേറി വലതിലടച്ചു..

കിച്ചു..:- പോകാം അണ്ണാ??

അഹ്.. ഞാൻ അവന്റെ പുറകിൽ കേറി നേരെ വീട്ടിലേക്ക് പോയി.ഒന്നു കുളിച്ചു ഒരു ചായയൊക്കെ കുടിച് ഇരുന്നു.

അങ്ങനെ എന്റെ ഒരു ഞായറാഴ്ച തീർന്നു. രാത്രിയിലെ ആഹരവും കഴിച്ചു ഞാൻ കേറി കിടന്നു.

രാവിലെ എണിറ്റു കുളിച്ചു ജോലിക്ക് പോയി. എന്നാൽ എനിക്ക് അന്ന് വേറെയൊരു പണി കിട്ടി. ഞാൻ ജോലി ചെയുന്ന കട അടുത്തുള്ള ഒരു മെഡിക്കൽ കോളേജിൽ ഒരു സെമിനാരിന്റെ ഭാഗമായി സ്റ്റാൾ ഇടാൻ തീരുമാനിച്ചു. അതിന്റെ ഉത്തരവാദിത്വo എന്റെ തലയിൽ ആയി.

ഞാൻ അവിടെത്തെ കാറും മരുന്നും വിസിറ്റിംഗ് കാർഡും എടുത്ത് അങ്ങോട്ട്‌ പോയി. പരിചിതമായ സ്ഥലമാണ് എനിക്ക് ആ കോളേജ്. അവിടെത്തെ സ്റ്റാഫുനെയും പ്രൊഫസർനെയും ഉൾപ്പടെ..

പതിയെ കാർ ഓടിച്ചു അങ്ങോട്ട് കയറ്റി.. മരുന്നും വിസിറ്റിംഗ് കാർഡും എടുത്ത് അകത്തേക്ക് നടന്നു.

കൃത്യം നടക്കായി ഞാൻ ഒരു മേശയും ഒരു കസേരയും സെറ്റ് ചെയ്ത്. അതിന്റെ മുകളിൽ ഒരു ചുവന്ന തുണിയൊക്കെ വിരിച്ച്. മരുന്നും കാർഡും വച്ച് ഒരു ചായയൊക്കെ കുടിച് അവിടെ ഇരുന്നു..വേറെയും കമ്പനികളും കടകളും അവിടെയുണ്ട്..

അകത്ത് സെമിനാർ നടക്കുന്ന സൗണ്ട് ഇങ്ങു പുറത്ത് കേൾക്കാം. ഹാളിൽ acയാണ് എന്നാലും ഞാൻ പുറത്ത് ഇരുന്നു. One piece ഒന്ന് രണ്ട് എപ്പിസോടും കണ്ടിരുന്നപ്പോൾ സെമിനാർ കഴിഞ്ഞ് എല്ലാരും പുറത്തേക്ക് ഇറങ്ങി. സ്റ്റാൾ ഒക്കെ കാണാനും മരുന്നൊക്കെ വാങ്ങിക്കാനും.

ഞാൻ ഫോണേക്കെ മാറ്റി വച്ചു എണിറ്റു നിന്നു.എനിക്ക് അറിയാവുന്നുള്ള പ്രൈഫസർമാരൊക്കെ തന്നെ. അവരൊക്കെ എന്നെ കണ്ടപ്പോൾ ശ്യാമേ.. എന്ന് പറഞ്ഞു

Updated: November 20, 2026 — 1:28 pm

Leave a Reply

Your email address will not be published. Required fields are marked *