അടുത്തേക്ക് വന്നു..
എല്ലാരും വന്നു വിശേഷമൊക്കെ ചോദിച്ചു മരുന്നൊക്കെ വാങ്ങിയാണ് പോയത്. അതിന് പുറകെ സ്റ്റുഡന്റസ് ഉം വന്നു സ്റ്റാൾ നോക്കാൻ..
ഓരോരുത്തർ വന്ന് സ്റ്റാൾ കണ്ട് പോയപ്പോൾ അതിന്റെ ഇടയിൽ പരിചയമുള്ള ഒരു മുഖം. അതേ.. ഇന്നലെ കണ്ട് പെണ്ണ്.. ഇവൾ ഇവിടെയാണോ പഠിക്കുന്നെ??
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു. പെട്ടന്ന് അവൾ ചിരിച്ചു.. ഒന്ന് ഞെട്ടിയെങ്കിലും ഞാനും ചിരിച്ചു. അവൾക്കും ഞാൻ ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തു..എന്റെ മുഖത്തു നിന്നും കണ്ണ് എടുക്കാതെ അവൾ ആ കാർഡും കൈയിൽ പിടിച്ചു അടുത്ത സ്റ്റാളിലേക്ക് പോയി..
ഉച്ചക്ക് ശേഷം ഞാൻ ആഹാരം കഴിക്കാൻ കാറ്റീനിലേക്ക് പോയപ്പോൾ അവൾ അവിടെ വേറെ ഒരു പെണ്ണുമായിട്ട് ഇരുന്നു ബുക്ക് നോക്കി എന്തോ സംസാരിക്കുന്നു.
ഞാൻ ചെന്ന് ഒരു ഊണും വാങ്ങി മൂലയിലുള്ള മേശയിൽ പോയി ഇരുന്നു.. ഇടക്ക് എന്റെ കണ്ണ് അവളുടെ മേശയിലേക്ക് പാളിയപ്പോൾ അവൾ എന്നെ നോക്കി ഇരിക്കുന്നു. ഞാൻ കണ്ടപ്പോൾ അവൾ വേഗം കണ്ണുമാറ്റി ബുക്കിലേക്ക് നോക്കി..
എനിക്ക് ചിരി വന്നുപോയി.. ഞാൻ പിന്നെ അങ്ങോട്ട് നോക്കിയില്ല.ഊണും കഴിച്.. കാശും കൊടുത്ത് ഇറങ്ങിയപ്പോൾ അവളെ നോക്കി അപ്പോൾ തന്നെ അവൾ എന്നെയും നോക്കി.. ഞാൻ ശെരി എന്ന് തല കുലുക്കി.. അവളും തിരിച്ചു തല കുലുക്കി ചിരിച്ചു..
ഞാൻ ബാക്കി വന്ന് മരുന്നും കാർഡും എടുത്ത് കാറിന്റെ അടുത്തേക്ക് നടന്നു.. എല്ലാം കാറിൽ വച്ച് സെറ്റ് ആക്കി ഞാൻ അവളെ ഒന്നൂടി കാണാൻ വേണ്ടി ആ പരിസരം ഒന്ന് പരതി…
കിട്ടി.. ദേ നിൽക്കുന്നു..
അതും ഒറ്റക്ക്.. ഞാൻ വണ്ടി ഓഫ് ചെയ്ത്. അവളുടെ അടുത്തേക്ക് നടന്നു.. എന്നെ കണ്ടപ്പോൾ അവൾ എന്നെ നോക്കി. ഞാൻ ചിരിച്ചു. അവളും..
ഞാൻ :-ഹായ്..
അവൾ :- ഹ.. ഹായ്..
ഞാൻ :- എന്നെ മനസ്സിലായോ?? ഇന്നലെ..
അവൾ :- അഹ് മനസിലായി…
എന്നിട്ട് എന്നെ നോക്കി “മനസ്സിലാവാതെ ഞാൻ നോക്കി ചിരിക്കുമോടോ” എന്നൊരു നിൽപ്പ്..
ഞാൻ :* എന്താ പേര്?
അവൾ :- ഗ്രീഷ്മ…
ഞാൻ :- ഞാൻ ശ്യാം..
ഗ്രീഷ്മ :-ഇത് സ്വന്തം കടയാണോ?
ഞാൻ :- അല്ല.. സ്റ്റാഫാണ്..
ഞാൻ :- ഏത് ഇയർ ലാ?
ഗ്രീഷ്മ :- fourth..
ഞാൻ :- ഓ.. ഒക്കെ..ഇവിടെ ഹോസ്റ്റലിൽ ആണോ?
ഗ്രീഷ്മ :- അല്ല ഞങ്ങൾ 4 പേര് അടുത്ത് ഒരു pg എടുത്ത് അവിടെയ താമസം..
ഞാൻ :- അഹ് അത് നല്ലതാ.. ഇടക്ക് കടയിലേക്ക് patients നെ പറഞ്ഞു വിടുവോ?? കമ്മീഷൻ വാങ്ങി തരാം..
ഗ്രീഷ്മ :- വിടാം.. പക്ഷെ പകുതി എനിക്ക് തരണം..
ഞാൻ :- അത് അത്യാഗ്രഹമല്ലേ?? 😂
ഗ്രീഷ്മ :- വെറുതെ പറഞ്ഞതാ.. ഞാൻ പറഞ്ഞുവിടാം..
ഞാൻ :- ശെരിയെന്നാൽ.. കാണാം ഗ്രീഷമേ..
ഗ്രീഷ്മ :- ഒക്കെ..
ഞാൻ കാറിൽ കയറി മുന്നിലെ ഗേറ്റ് വഴി ഇറങ്ങാതെ അവളെ ഒന്നൂടി കാണാൻ വേണ്ടി പുറകിലെ ഗേറ്റിലേക്ക് വണ്ടി ഓടിച്ചു.കണ്ടു ഒന്നൂടി ചിരിച് ഞാൻ കടയിലേക്ക് പോയി…
.
.
.
Batman
How many words in this
